നെയ്ത്തിരിനാളം

Views:


ഇവിടിന്നുമായിരം തരുണ ചിത്തങ്ങളടി-
പണിയുന്ന മന്ത്രമുയിരൊടെയുണ്ടേ...
ഇവിടിന്നുമായിരം പാണിപാദങ്ങളൊരു
കവിതയ്ക്കു താളമിടുന്നുമുണ്ടേ...

ഇവിടെക്കിഴക്കിന്‍ തുടുപ്പും പടിഞ്ഞാറു
കാവിപ്പുടവയുടുക്കുന്നൊരന്തിയും
ഇരുളും നിലാവും ഉഡുക്കളും നിത്യം
വലം വച്ചിടുന്നൊരു ക്ഷേത്രമുണ്ടേ...

ഇവിടെ വന്നമ്മയ്ക്കു പ്രാണപുഷ്പങ്ങളാ-
ലവിരാമമാരതി ചെയ്തിടുമ്പോള്‍
കാമിപ്പതൊക്കെയും നല്കുവാനെന്നാളു-
മെരിയുന്ന നെയ്ത്തിരിനാളമുണ്ടേ...