നിങ്ങൾക്കൊരു ബിസിനസ്
(A Business for You)

Views:
നിങ്ങള്‍ക്കൊരു ബിസിനസ് (A Business for You)

കേട്ടിട്ട് അത്ഭുതമോ..?
വേണ്ട അത്ഭുതപ്പെടേണ്ട,
ഇതൊരു സത്യം. പരമമായ സത്യം.

കിടിലന്‍ Business. അതിവിപുലമായ ഒന്ന്. 
ലോകത്തെവിടെയും ഇരുന്ന് നിങ്ങള്‍ക്കും നയിക്കാം. 

ഏതാണെന്നല്ലേ...? പറയാം. 
അതിനു മുമ്പ് ഒരു ചെറിയ മുന്നൊരുക്കം.

എന്തിനും ഒരു തയ്യാറെടുപ്പു വേണ്ടേ...?
തീര്‍ച്ചയായും വേണം. 
കാരണം തുടക്കം നന്നായാല്‍ പകുതി വിജയിച്ചു എന്നാണല്ലോ.
അതിനാല്‍ ക്ഷമയോടെ ചിന്തിച്ചു നമുക്കൊരുങ്ങാം.

ബിസിനസ്സിനൊരു മനസ് (Business Mind)
കരുത്തുള്ളൊരു മനസ്, 
അതാണു Business കാരന് ആദ്യം വേണ്ടത്. 
അതുണ്ടായേ മതിയാകൂ. അത് നാം ആര്‍ജ്ജിക്കണം. 
അതിനു നിങ്ങള്‍ക്കു കഴിയണം. കഴിയും. 

അതിനായില്ലെങ്കില്‍ അതിനുള്ള തയ്യാറെടുപ്പു നമുക്കു വേറെ നടത്താം. 
മനസുണ്ടെങ്കില്‍ അസാദ്ധ്യമായത് ഒന്നുമില്ല. 
അപ്പോള്‍ നിങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു അല്ലേ. 

എങ്കില്‍ നമുക്ക് ഉറച്ച ചുവടുവയ്‌പോടെ മുന്നോട്ടു നീങ്ങാം.

നമുക്കു തുടങ്ങാം.... അനന്തസാധ്യതകളോടെ (With an infinite Scope...........Let's Start..........)
എന്തിനും ഒരു തുടക്കം വേണം. 
ഏതൊരു Business നുമെന്ന പോലെ ഇവിടെയും അതുവേണം.
വിപണി നോക്കി വേണം കച്ചവടത്തിലേക്ക് ഇറങ്ങാന്‍.

അപ്പോള്‍ വിപണി അറിയണം. അതിന് വിപണി (market) യെക്കുറിച്ചു പഠിക്കണം. 
വിപണിയിലെ കയറ്റിറക്കങ്ങള്‍ അറിയണം. 
വിപണിയിലെ ഉല്പന്നങ്ങളെക്കുറിച്ചു പഠിക്കണം.
ഉല്പന്നങ്ങളുടെ മികവും വിപണന സാധ്യതയും വിജയഘടകം (success factor) ആണല്ലോ.
ഇവിടെയും അതൊന്നും വിഭിന്നമല്ല.
സാധാരണ വിപണിയില്‍ ഉല്പന്നത്തിന് (product) വില കൂടുമ്പോള്‍ കച്ചവടക്കാരന്‍ (businessman) ലാഭം (profit) കൊയ്യുന്നു.

ലാഭം, അതാണല്ലോ കച്ചവടത്തിന്റെ അടിസ്ഥാന തത്ത്വം.
ഇവിടെ നമ്മുടെ വിപണിയില്‍ വില കൂടിയാലും കുറഞ്ഞാലും നമുക്കു ലാഭം കൊയ്യാം...! 

അതാണ് അനന്ത സാധ്യതകളുടെ വാതായനം നമുക്കു മുമ്പില്‍ തുറന്നിടുന്ന നമ്മുടെ പുതിയ Business.

എന്താണു നമ്മുടെ പുതിയ സംരഭം (About the new start)
ഞാന്‍ നീട്ടുന്നില്ല. 
നിങ്ങളുടെ ആകാംഷയ്ക്ക് തല്‍ക്കാലം വിരാമമിടാം.
വിപണിയില്‍ ഏറ്റവും കൂടുതല്‍ വിപണനം നടക്കുന്നതാകണമല്ലോ നമ്മുടെ ഉത്പന്നം. 
അതെ ഇവിടെയും കാര്യം വ്യത്യസ്തമല്ല. 

വിപണിയില്‍ ഏറ്റവും കൂടുതല്‍ വിപണനം നടക്കുന്നതു തന്നെയാണ് നമ്മുടെ ഉത്പന്നം. 

ഏകദേശം 4 ട്രില്യണ്‍ ഡോളര്‍ ദിനംപ്രതി കച്ചവടം നടക്കുന്ന വിപണിയാണിത്.
തീര്‍ച്ചയായും ഒരു വന്‍ വിപണി തന്നെ. 

എനിക്കറിയാം നിങ്ങള്‍ വീണ്ടും ആകാംക്ഷയിലാണ്.
ഉത്പന്നം എന്തെന്നറിയാന്‍ നിങ്ങള്‍ കൗതുകം പൂണ്ടിരിക്കുകയാണ്. 
ഇത്രയധികം ആകാംക്ഷ വേണ്ട. ആകാംക്ഷ നിയന്ത്രണ വിധേയമാക്കണം. 

ആകാംക്ഷ ഉണ്ടാവണം. പക്ഷേ അതിനെ അതിസമര്‍ത്ഥമായി നിയന്ത്രണ വിധേയമാക്കുന്നവനാണ് യഥാര്‍ത്ഥ ജേതാവ്. Business ലെ രാജാവ്.

നമുക്കും ഇവിടെ Business ല്‍ രാജാവാകേണ്ടേ...? വേണം. 
അതിനാല്‍ അല്‍പം കൂടി ക്ഷമിക്കൂ. 
ക്ഷമ നമ്മുടെ ശീലമാക്കൂ. 
അമിതാവേശം നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിക്കൂ. 

ഇനി ഞാന്‍ വിപണിയിലേയ്ക്കും വിപണന വസ്തു (ഉത്പന്നം)വിലേക്കും കടക്കാം

No comments: