ആദ്യ ചുവട്
(The First Step in Business)

Views:5. ആദ്യ ചുവട് ( The First Step in Business )


ഞാൻ സൂചിപ്പിച്ചല്ലോ
ഏകദേശം 4ട്രില്യൺ ഡോളർ ദിനംപ്രതി
കച്ചവടം നടക്കുന്ന
അതിഭീമൻ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച്.
ആ സാമ്രാജ്യത്തിലേയ്ക്ക്
നാം ചുവടു വയ്ക്കുകയാണ്.
സൂക്ഷിച്ച്, ശ്രദ്ധിച്ച്, കരുതലോടെ കടന്നു വരൂ.

നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
ഞങ്ങളോടൊപ്പം കൂടാൻ.
അതിവിപുലമായ, അനന്ത സാധ്യതകളുടെ വാതായനം ഇതാ ഞങ്ങൾ നിങ്ങൾക്കായി തുറന്നിടുന്നു.
കടന്നു വന്നാലും.

വീണ്ടും സംശയമോ…?
വേണ്ട സംശയിക്കേണ്ട.
ഇതു തന്നെയാണ് ഞങ്ങൾ പറഞ്ഞ ലോകം.
അത്ഭുതപ്പെടേണ്ട…
ഇതു തന്നെയാണ് നിങ്ങളുടെ ഉത്പന്നം.

എനിക്കറിയാം നിങ്ങൾ അത്ഭുതം കൂറുകയാണ്.
അല്ലെങ്കിൽ ഒരു സംശയം നിറഞ്ഞ ചിന്ത
എങ്ങനെയാണ് നിങ്ങളിൽ വന്നു കൂടിയത്…?

കണ്ടില്ലേ ലോകം മുഴുവൻ
വിപണന ശൃംഖലകളുള്ള അതിഭീമൻ
business ആയ ഫോറെക്സ് ( Forex )
വിപണിയുടെ വാതായനം തന്നെയാണ്
നിങ്ങൾക്കായി ഇവിടെ തുറക്കപ്പെട്ടിരിക്കുന്നത്.

കടന്നു വരാൻ നിങ്ങൾക്ക് അനുമതിയും കിട്ടി.
കടന്നു വരേണ്ടവർ നിങ്ങളാണ്.
എനിക്കറിയാം കടന്നു വരണമെങ്കിൽ
നിങ്ങൾക്ക് ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. നിങ്ങൾ ഇപ്പോൾ അത്തരം
ഒരു ചിന്താക്കുഴപ്പത്തിലാണെന്നും എനിക്കറിയാം.

ഇപ്പോൾ തീരുമാനം എടുക്കുന്നതിന്
നിങ്ങൾക്ക് അല്പം സഹായം
വേണ്ടി വരും അല്ലേ…
ചില കാര്യങ്ങൾ അറിയേണ്ടതായും വരും.

6. ഞാൻ നിങ്ങളെ സഹായിക്കാം (A Helping Hand)

നിങ്ങളിൽ പലർക്കും
forex എന്ന ഈ വാക്ക് ചിലപ്പോൾ സുപരിചിതമായിരിക്കും അല്ലേ.
അതേ കാരണം foreign exchange
എന്നതിന്റ്റെ ചുരുക്കെഴുത്താണല്ലോ
forex എന്നത്.

അപ്പോൾ foreign exchange  market ഉം
നമ്മളുമായി എന്താണു ബന്ധം
എന്നവും നിങ്ങൾ കരുതുന്നത്.
ഉണ്ടല്ലോ അതുതന്നെയല്ലേ നമ്മുടെയും business. ഇപ്പോൾ മനസ്സിലായോ…?
എങ്കിൽ നമുക്കിനി ഈ forex ന്റ്റെ
വിശാല ലോകത്തിലേക്ക് കടക്കാം.

7.  എന്താണ് FOREX (What is Forex Market)

വിവിധ രാജ്യങ്ങളുടെ കറൻസികൾ
തമ്മിൽ വിനിമയം ചെയ്യപ്പെടുന്ന ലോകവ്യാപകമായി നടക്കുന്ന
കറൻസി കൈമാറ്റക്കച്ചവടം.
ഒരു രാജ്യത്തിന്റ്റെ കറൻസി കൊടുത്ത്
മറ്റൊരു രാജ്യത്തിന്റ്റെ
കറൻസി വാങ്ങുന്ന ഏർപ്പാട്.
അതത്രേ forex.

The foreign exchange market അല്ലെങ്കിൽ
currency market അതുമല്ലെങ്കിൽ Forex എന്നെല്ലാം പറയുന്നത് ഒന്നുതന്നെയാണ്.
ലോകത്തിലെ ഏറ്റവും വലിയ
മാർക്കറ്റുകളിൽ ഒന്നാണിത്.
പത്തു ബില്യൺ യു.എസ്സ്.ഡോളറിന്റ്റെ
(Ten Billion US Dollar) വിപണനം
US ൽ മാത്രമായി
ഒരു ദിവസം നടക്കുന്ന ഒന്നാണിത്.

ഇനി ഇതു കൂടി കേട്ടാൽ
നിങ്ങളുടെ അത്ഭുതം ഇരട്ടിച്ചേക്കും. ലോകമാകമാനം നാലു ട്രില്യൺ യു.എസ്സ്.ഡോളറിന്റ (Four Trillion US Dollar) വിപണനമാണ് ഈ market ൽ ഒരു ദിവസം നടക്കുന്നത്. 


അനിൽ ആർ മധുNo comments: