എങ്ങനെയാണ് ഫോറെക്സ് ...?
How the Forex Market works

Views:





8. എങ്ങനെയാണ് ഫോറെക്‌സ് ...?
   How the Forex Market works )


വിവിധ രാജ്യങ്ങളുടെ കറന്‍സികളുടെ വിനിമയമാണല്ലോ ഫോറെക്‌സ്.

ഇവിടെ നമ്മള്‍ കറന്‍സികള്‍
നേരിട്ട് വാങ്ങുകയും വില്‍ക്കുകയും
അല്ല ചെയ്യുന്നത്.

പിന്നെങ്ങനെയെന്നാവും അല്ലേ…?
അതിന് അംഗീകൃത ഏജന്‍സികളുണ്ട്.
അവര്‍ വഴി നാം അവ കൈമാറുന്നു.
അപ്പോഴുണ്ടാകുന്ന വ്യതിയാനമാണ്

നമുക്കുണ്ടാകുന്ന
ലാഭവും നഷ്ടവും ( profit & loss ),
അല്ലെങ്കില്‍ നമ്മുടെ വരുമാനം ( income ).

ഡോളറും ( dollar ) യൂറോയും ( euro )
പറയുന്നതിനു മുമ്പ്
നമുക്ക് പരിചിതമായ
ചില ഉദാഹരണങ്ങള്‍ നോക്കാം.

നാം ഒരു ഗ്രാം സ്വര്‍ണ്ണം വാങ്ങുന്നു എന്നു കരുതുക.
വില ഗ്രാമിന് 2000 രൂപ.

നാം കാത്തിരിക്കുന്നു.
എന്തിനെന്നല്ലെ,
ഒന്നിനുമല്ല വില കൂടാനുള്ള കാത്തിരിപ്പ്.

അങ്ങനെ കാത്തിരുന്നപ്പോള്‍ വില കൂടുന്നു.
വില ഗ്രാമിന് 2100 രൂപ.
നാം വില്‍ക്കാന്‍ തീരുമാനിക്കുന്നു.
വിറ്റപ്പോള്‍ ലാഭം ( profit ) 100 രൂപ.

ഇനി വില 2100 രൂപ വരെ കൂടാന്‍ കാത്തിരുന്നെങ്കിലോ
എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം.
സ്വഭാവികം.
ലാഭം 200 രൂപയാകും.

ഇത് ഒരു ഗ്രാമിന്റെ കഥ.
ഒരു പവന്‍ ( 8 ഗ്രാം )ആയിരുന്നെങ്കിലോ ?
ലാഭം 8x100 = 800 രൂപ,
10 ഗ്രാം ആയാലോ 10x100 = 1000 രൂപ,
100 ഗ്രാം ആണെങ്കില്‍, കഥ മാറി.
100x100 = 10,000 രൂപ. ( നോക്കണേ…! ).

വെറും നൂറു ഗ്രാം ( 12.5 പവന്‍ )
സ്വര്‍ണ്ണം കുറഞ്ഞ വിലയ്ക്കു വാങ്ങി
ഗ്രാമിന് 100 രൂപ കൂടിയപ്പോള്‍,
കൂടിയ വിലക്കു വിറ്റപ്പോള്‍ കിട്ടിയത്
10,000 രൂപ.
ഇതാണ് കച്ചവടം.

ഇനി വില കുറഞ്ഞിരുന്നെങ്കിലോ…?
വില്‍ക്കാതെ സൂക്ഷിക്കും,
വില കൂടുമ്പോള്‍ വില്‍ക്കാം അല്ലേ.

ഇത് നമ്മുടെ സ്വന്തം സ്വര്‍ണ്ണ വിപണി.
എന്നാല്‍ നാം ഇറങ്ങാന്‍ പോകുന്ന
നമ്മുടെ forex  വിപണിയില്‍
വേണമെങ്കില്‍
വില കയറിയാലും വില ഇറങ്ങിയാലും
ലാഭം ഉണ്ടാക്കാം.

ക്ഷമിക്കണേ.
എന്നാല്പിന്നെ ഉടനെ തുടങ്ങാം എന്നാവും അല്ലേ.
വേണ്ട, ഇനിയും ക്ഷമ കാട്ടൂ.
അതിനു മുമ്പ് ഇവരെ നന്നായൊന്ന് അറിയേണ്ടേ ?

സ്വര്‍ണ്ണത്തിനു പകരം
കറന്‍സി വാങ്ങുന്നു എന്നു കരുതുക.

ഇന്ത്യന്‍ രൂപ വാങ്ങിയിട്ടു കാര്യമില്ല കേട്ടോ,

കാരണം 1 രൂപ കൊടുത്താല്‍ 1 രൂപയേ കിട്ടൂ.
അതായത് രൂപ കൊടുത്ത് രൂപ വാങ്ങിയാല്‍
കുറവും കൂടുതലും ഒന്നും ഇതിനെ ബാധിക്കില്ല.
പകരം നാം ഒരു ഡോളര്‍ വാങ്ങുന്നൂ എന്നു കരുതുക.

1 ഡോളര്‍ വാങ്ങാന്‍ 59 രൂപ വേണം.
നാം 59 രൂപ കൊടുത്ത് 1 ഡോളര്‍ വാങ്ങി.
കുറച്ചു കഴിഞ്ഞപ്പോള്‍ ഡോളറിന് വില കൂടി.
60 രൂപ ആകുന്നു.

1 ഡോളര്‍ നമ്മുടെ കയ്യിലുണ്ട്,
മറ്റൊരാളിന് അതു വേണം.
നാം കൊടുക്കുവാനും തയ്യാര്‍.
പക്ഷേ എത്ര കിട്ടണം. 60 രൂപ.
വില്‍ക്കുന്നു. 1 രൂപ ലാഭം.
1 ഡോളര്‍ വങ്ങിയപ്പോഴാണിത്.
10 ഡോളര്‍ വാങ്ങിയിരുന്നെങ്കില്‍
ലാഭം 10 രൂപയായേനേ.
100 ഡോളര്‍ ആയിരുന്നെങ്കില്‍
ലാഭം 100 രൂപയും.

ഇനി മറ്റൊന്നു നോക്കാം
1 ഡോളര്‍ 60 രൂപയ്ക്കു വാങ്ങി.
അപ്പോള്‍ ഡോളറിന്റെ വില 1 രൂപ കുറഞ്ഞു
എന്നു കരുതുക.
അതായത് വില 59 രൂപയായി.
അപ്പോള്‍ ഫലത്തില്‍ നമുക്കുണ്ടാകുന്നത്
1 രൂപയുടെ നഷ്ടമാകും.

എന്നാല്‍ ഇവിടെ വില കുറഞ്ഞാലും
അല്ലെങ്കില്‍ കുറയുമ്പോഴും

കച്ചവടത്തില്‍ ലാഭം ഉണ്ടാക്കാം. എങ്ങനെ ?



No comments: