ഇതാണു ഗുട്ടൻസ്
(The Facts Behind this)

Views:
          
ഇതാണു ഗുട്ടൻസ് 
      

k9.  ഇതാണു ഗുട്ടന്‍സ്
    he Facts Behind this
  
60 രൂപ വിലയുള്ളപ്പോഴാണ് നാം
1 ഡോളര്‍ വാങ്ങുന്നത്.
വില 59 രൂപയായി കുറയുകയും ചെയ്തു.
വാങ്ങിയാലല്ലേ നമുക്ക് നഷ്ടം വരികയുള്ളൂ.

വാങ്ങാതിരുന്നാലോ?
നഷ്ടവുമില്ല, ലാഭവുമില്ല.
പക്ഷേ നമുക്ക് ലാഭം വേണ്ടേ ?
വേണം. കച്ചവടം നടക്കണ്ടേ ?
അതും വേണം.

അപ്പോള്‍ നമുക്കൊരു കാര്യം ചെയ്താലോ ?
നമ്മുടെ കയ്യിലുള്ള 1 ഡോളര്‍ അങ്ങു വിറ്റാലോ ?
1 ഡോളര്‍ ആവശ്യക്കാരന് വില്‍ക്കുന്നു.
എത്ര രൂപ കിട്ടും?
60 രൂപ അല്ലേ.

ഇനി നമുക്കു നോക്കിയിരിക്കാം,
ഡോളറിന്റെ വില 59 രൂപ ആകുന്നതു വരെ.
ഡോളറിന്റെ വില 59 രൂപ ആകുമ്പോള്‍
നമുക്ക് 1 ഡോളര്‍ വാങ്ങിയാലോ.
എത്ര ചെലവാകും?
59 രൂപ.

അതായത് നമ്മള്‍
1 ഡോളര്‍ വിറ്റപ്പോള്‍ കിട്ടിയ
60 രൂപ നമ്മുടെ കയ്യിലുണ്ടല്ലോ.

ഇപ്പോള്‍ 1 ഡോളര്‍ വാങ്ങിയപ്പോള്‍
ചെലവായതോ 59 രൂപയും.
ബാക്കി കിലുള്ളത് 1 രൂപയും.

അതായത് ചുരുക്കത്തില്‍
കയ്യിലുണ്ടായിരുന്ന
1 ഡോളര്‍ അതേപടി കയ്യിലുണ്ട്,
കൂടാതെ 1 രൂപ മിച്ചവും.
ഇതാണ് ഇവിടത്തെ ലാഭം.
എങ്ങനെയുണ്ട്. കച്ചവടം…?


                 അനിൽ ആർ മധുNo comments: