സ്നേഹഗംഗ

Views:

അന്തമില്ലാതെയെങ്ങും വിളങ്ങുന്നോ-
രന്തര്യാമിയാം ചൈതന്യ സാരമേ
തമ്മിലന്തരം പാടേയൊഴിഞ്ഞു, നീ-
തന്നെ ഞാനെന്ന ബോധമുദിക്കണം.

തുമ്പി പാറിപ്പറക്കണം നിത്യവും
തുമ്പയിൽ പുതു പുഞ്ചിരി ചേർക്കണം
മുള്ളു കോർക്കുന്ന വാക്കിലും നോക്കിലും
ഉള്ളു കാന്തക്കരുത്തായ് തുടിക്കണം

കാലഭേദം തിമിർക്കും തമസ്സിലും
ബാലസൂര്യന്റെ കാന്തിയായ് മാറണം
മോഹമേറെയുണർത്തിടും സൗഹൃദ-
സ്നേഹഗംഗയിൽ മുങ്ങിക്കുളിക്കണം