ചുവന്ന കോര/ചെമ്മീന്‍ മാങ്ങാക്കറി

Views:


ആവശ്യമുള്ള സാധനങ്ങൾ
 • ചുവന്ന കോര അര കിലോ വൃത്തിയാക്കി കഷ്ണങ്ങളാക്കിയത് 
 • പുളിമാങ്ങ രണ്ടെണ്ണം കഷ്ണങ്ങളാക്കിയത് 
 • മുളക് പൊടി നാലു സ്പൂണ്‍ 
 • മഞ്ഞപ്പൊടി ഒരു ടി സ്പൂണ്‍ 
 • ഇഞ്ചി ഒരു വലിയ കഷ്ണം 
 • പച്ചമുളക് നാലെണ്ണം 
 • ഉള്ളി അര കപ്പ് 
 • കറിവേപ്പില നാലു തണ്ട് 
 • ഒരു വലിയ മുറി തേങ്ങ 
 • വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍ 
 • ഉപ്പ് പാകത്തിന് 

തയ്യാറാക്കുന്ന വിധം

 • ഇഞ്ചി പച്ചമുളക്, നാലു ചുള ഉള്ളി, ഒരുതണ്ട് കറിവേപ്പില എന്നിവ നന്നായി ചതച്ചെടുക്കുക. 
 • തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും പാല് മാറ്റി വക്കുക. 
 • ചതച്ചെടുത്തതും മുളക് പൊടി മഞ്ഞപ്പൊടി മാങ്ങ കഷ്ണങ്ങള്‍ അല്പം വെളിച്ചെണ്ണ എന്നിവയും നന്നായി തിരുമ്മി യോജിപ്പിക്കുക.
 • പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. 
 • വെന്ത മാങ്ങാ കൂട്ടിലേക്ക് രണ്ടാം പാലും മീന്‍ കഷ്ണങ്ങളും ചേര്‍ത്ത് തിളപ്പിക്കുക. 
 • മീന്‍ വെന്തതിലേക്ക് ഒന്നാംപാല്‍ ചേര്‍ത്ത് ചട്ടി ചുറ്റിച്ച് തിള വന്നുതുടങ്ങുമ്പോള്‍ വാങ്ങിവയ്ക്കുക. 
 • ഒരു ചീനച്ചട്ടില്‍യില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുമ്പോള്‍ ബാക്കി ഉള്ളി വട്ടനെ അരിഞ്ഞത് ചേര്‍ത്ത് മൂപ്പിക്കണം. 
 • നന്നായി മൂത്തുകഴിഞ്ഞാല്‍ കറിവേപ്പിലയും ചേര്‍ത്ത് കറിയില്‍ ചേര്‍ക്കുക. 
 • കുറച്ചു നേരം അടച്ചുവച്ചശേഷം ഉപയോഗിക്കാം
Sobha Muraly, Avanupurath House, Adat P. O., Thrissur 680551