ഏകത്വവും സമത്വവും :: ഷാമില ഷൂജ

Views:
ബിസ്മില്ലാഹി റഹുമാനി റഹീം.

ഇസ്ലാം മതം ഏകത്വവും സമത്വവും വിഭാവനം  ചെയ്യുന്നു. ഓരോ മനുഷ്യരും  തുല്യരാണ്. അല്ലാഹുവിന്റെ മുമ്പിൽ എല്ലാവരും  സമന്മാരാണ് എന്നാണ്  ഖുർആൻ അനുശാസിക്കുന്നത്സമ്പത്തോ പദവിയോ  ഒന്നും അതിർവരമ്പിടുന്നില്ല. മതങ്ങൾ മനുഷ്യനെ  നേർവഴിക്ക് നയിക്കാനുള്ളതാണ്  അല്ലാതെ  തങ്ങളുടെ  മതം  മാത്രമാണ്  നല്ലതെന്നും  മറ്റുള്ളവയെ ഇല്ലാതാക്കാനും ഒരു മതവും  ഉദ്ബോധിപ്പിക്കുന്നില്ല

ക്ഷണികമായ  ജീവിതത്തിൽ  നാമെല്ലാവരും ഭൂമിയിലെ  വിരുന്നുകാരാണ് . ഓരോരുത്തരും മറ്റുള്ളവരുടെ  ആതിഥേയരും  ആണ്തന്നെപ്പോലെ തന്നെയാണ്  മറ്റുള്ളവരും  എന്ന് ചിന്തിക്കാൻ  ഓരോ വിശ്വാസിക്കും കഴിയണം. അന്യന്റെ തെറ്റ് കുറ്റങ്ങൾ  കണ്ടെത്താനല്ല മറിച്ച്‌ തന്റെ പരിമിതികൽ  തിരിച്ചറിയാൻ  ഒരുവന് കഴിയണം 
സഹജീവികളോടു  പൊറുക്കുവാനും ക്ഷമിക്കുവാനും  സഹായിക്കുവാനും  കഴിയുമ്പോൾ  ഒരുവൻ  അത്യുന്നതിയിലെത്തുന്നു
പ്രവാചകന്മാർ  സൌഹൃദവും  സമാധാനവുമാണ്  ഉദ്ബോധിപ്പിച്ചത്. റംസാൻ  സാഹോദര്യത്തിന്റെയും  പരസ്പര വിശ്വാസതിന്റെയും കൂടി മാസമാണ്.  
ചിട്ടകളോടും മര്യാദയോടും  കൂടി  റംസാൻ വ്രതം  അനുഷ്ഠിക്കുന്ന ഒരു വിശ്വാസിക്ക്  അവശ്യം വേണ്ട ഗുണം  സഹാനുഭൂതിയാണ് 
ശാരീരികവും മാനസികവുമായ  സന്തുലിതാവസ്ഥ  നേടുന്ന  ഉപവാസകാലത്ത്  സ്നേഹവും  സാഹോദര്യവും  പുലർത്താൻ ശ്രമിക്കേണ്ടത്  ഓരോ നോമ്പുകാരന്റെയും  കടമയാണ്.

     പരലോക വിജയം ലക്ഷ്യമാക്കി കുതിക്കുന്ന  ഓരോ വിശ്വാസിയും  ഇഹലോക  ജീവിതത്തിലെ പെരുമാറ്റങ്ങൾ  നല്ലതാക്കാൻ ശ്രമിക്കേണ്ടത്‌ അത്യാവശ്യമെന്നു ഖുർആൻ  വിശദമാക്കുന്നു. അസാന്മാർഗികതയിൽ  നിന്നും  മനസ്സുകളെ തടുക്കുന്ന  പരിചയാണ്  വ്രതംഒരു വിശ്വാസി  ക്ഷമാശീലനും  നിഷ്പക്ഷ  ചിന്താഗതിയുമുള്ളവനാകണം.  
 "അസത്യ വർത്തമാനങ്ങളും  തെറ്റായ പ്രവർത്തനങ്ങളും ഉപേക്ഷിക്കാൻ ഒരു വ്യക്തി  തയ്യാറാകുന്നില്ലെങ്കിൽ  അവൻ ഭക്ഷണ  പാനീയങ്ങൾ  ഉപേക്ഷിക്കണമെന്ന്  അല്ലാഹുവിനു നിർബന്ധമൊന്നുമില്ല."  
നന്മയുടെ വസന്തം വിരിയുന്ന  ഈ റംസാൻ മാസത്തിൽ  ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാനും  ഐക്യം  നിലനിർത്താനും  മനോവീര്യം  സ്ഥിരത  എന്നിവ നേടാനും  അല്ലാഹുവിന്റെ  കടാക്ഷമുണ്ടാകട്ടെ.
 
ജാതി മത ചിന്തകൾക്കും ഭാഷാ വേഷ വ്യതിയാനങ്ങൾക്കുമപ്പുറം മനുഷ്യൻ ഒന്നാണെന്നും ആരും ആർക്കും മേലെയല്ലെന്നും  മനസ്സുകളിൽ ഉണർവ്വേകാൻ ഈ റംസാനിലൂടെ  മാനവസമൂഹത്തിനു കഴിയട്ടെ എന്ന് ആത്മാർത്ഥമായി അല്ലാഹുവിന്റെ പേരിൽ വിനയത്തോടെ  ഞാൻ പ്രാർത്ഥിക്കുന്നു
ആമീൻ.
No comments: