സത്യത്തിന്റെ വെളിച്ചം :: ഷാമില ഷൂജ

Views:

ബിസ്മില്ലാഹി റഹുമാനി റഹീം.
ഇസ്ലാം മതം സത്യ സന്ധതയ്ക്ക് വളരെയധികം പ്രാധാന്യം നല്കുന്നു. 

"അല്ലയോ സത്യ വിശ്വാസികളെ"  എന്നാണു ഖുർആൻ അനുയായികളെ  സംബോധന ചെയ്യുന്നത്,  അല്ലാത്തവരെ സത്യനിഷേധികൾ എന്നും. 

കപടമായ ഭക്തി പ്രകടനങ്ങൾ  അല്ലഹുവിനാവശ്യമില്ല  എന്നാണു  നബി തിരുമേനി  അരുളി ചെയ്തിരിക്കുന്നത്. 
ഖുർആൻ  സത്യസന്ധതയും  നീതിയും പാലിക്കാൻ  ആഹ്വാനം ചെയ്യുന്നു. 
ആവശ്യക്കാരന്  കടം കൊടുക്കണമെന്ന് പറയുമ്പോൾ  പലിശ വാങ്ങരുതെന്ന്  കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.  അന്യന്റെ മുതൽ അപഹരിക്കുക എന്നത്  ഏറ്റവും  ഹീനമായ  പ്രവൃത്തിയാണ്‌.  

മറ്റൊരാളുടേതായി  എന്തെങ്കിലും  നമ്മുടെ  കൈവശം  ഉണ്ടെങ്കിൽ അത്  തിരിച്ചേല്പിക്കുകയോ  അയാളുടെ അനുവാദത്തോടെ സൂക്ഷിക്കുകയോ വേണം. ആരുടെതെന്നറിയാത്ത എന്തെകിലും  ധനം  കൈ വശം വന്നു ചേർന്നാൽ ഉടമസ്ഥനെത്താത്ത പക്ഷം  അത്  ദാനം ചെയ്യണം. സ്വന്തമാക്കരുതെന്നർത്ഥം.
അറിയാതെ സംഭവിക്കുന്ന  തെറ്റുകൾ സ്വയം വിലയിരുത്തി തിരുത്താൻ തയ്യാറാകണം. മറ്റൊരാളുടെ  കുറ്റങ്ങൾ ക്ഷമിക്കാനും  സഹിക്കാനുമുള്ള വിശാല മനസ്കത ഓരോ വ്യക്തിക്കുമുണ്ടാവനം. അത് ബന്ധങ്ങളെ ഊട്ടിയുരപ്പിക്കും.
പൊള്ളയായ ഭക്തി അല്ലാഹുവിന്റെ  മുമ്പിൽ തിരസ്കരിക്കപ്പെടും.  സ്വർഗ്ഗ കവാടങ്ങൾ മലർക്കെ തുറക്കുന്ന  റംസാനിൽ പിശാചു കെട്ടിയിടപ്പെടും  എന്നതിനർത്ഥം   തിന്മകൾ തടയപ്പെടുന്നു എന്നത് തന്നെയാണ്. 

മനസ്സുകളിൽ നിന്നും തിന്മയുടെ  തമസ്സകറ്റി  നന്മയുടെയും സത്യത്തിന്റെയും  പ്രകാശം പരത്താൻ  ഓരോ വിശ്വാസിക്കും  ഈ പുണ്യ മാസത്തിൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ..

ആമീൻ.



No comments: