മോഹം :: പ്രസന്നകുമാരി

Views:


എന്താന്നെഴുതേണ്ടന്നൊരു ചിന്തയില്‍
മേഘങ്ങള്‍ കണ്ണുനീര്‍ തൂകുന്നതെന്തിനോ ?
പുകയുന്ന ഗന്ധവും കനലും കടലുമായ്‌
പകലെനിക്കെരിയുന്നു മുളകിന്റെ നീറ്റലായ്‌.

വര്‍ഷങ്ങളനവധി പെയ്തൊഴിഞ്ഞീടവെ
കാലത്തിന്‍ കാലടിപ്പാടുകള്‍ മായ്ക്കവെ,
മായാതനശ്വരമോഹമൊന്നെന്നുള്ളില്‍
മാഴ്കുന്നു നിന്റെയാ പാട്ടിന്നു കേള്‍ക്കുവാന്‍.

പണ്ടു നിന്‍ പാട്ടിലീ ലോകം മയങ്ങുമ്പോള്‍
കണ്ടു നാമെത്രയോ സൗവര്‍ണ്ണ സ്വപ്‌നങ്ങള്‍
എന്‍ സ്നേഹശോഭയില്‍ നിന്‍ കളിവാക്കുകള്‍
നീരാടുവാന്‍ ചൊല്ലു നീട്ടുന്ന ചുണ്ടുകള്‍.

പിന്നെയും പിന്നെയും പാടുവാനാകാതെ
നോവുവാന്‍ മാത്രമായേകയായി,
കണ്ണീരു സങ്കടം പെയ്തൊന്നു തീര്‍ക്കുവാന്‍
കാലങ്ങളേറെ ഞാന്‍ കാത്തിരിക്കാം.No comments: