Views:
![]() |
മനു മണികണ്ഠൻ |
പത്തു സെന്റിലോ ഫ്ലാറ്റ്
തറയോടൊരുക്കുന്ന മുറ്റം
പൊട്ടുന്നു ഭൂമിതൻ നെഞ്ചം !
പുഴകളും കൈയ്യേറി
പാടവും കൈയ്യേറി
കെട്ടുന്നു സ്വാർത്ഥമാം
വില്ലകൾ, ഫ്ലാറ്റുകൾ -
വാനോളമെത്തും ദുരന്തം !
നമ്മുടെയാർത്തി-
പ്പിശാചിനെയൂട്ടുവാൻ
ബലിയാടു പാവമീ
ഭൂമിയെന്നോ ?
ഇതു കണ്ടു കാണാത്ത മട്ടിൽ
വീടിന്റെ മോടികൾ കൂട്ടാൻ
നാടു മുടിക്കുന്ന നമ്മളെ നാം
പോഴരെന്നല്ലെ വിളിച്ചിടേണ്ടു ?
വീടിന്റെ മോടി മറക്കുകീ ഭുമിയെ
മോടി പിടിപ്പിക്കു വീണ്ടും.