വാക്കിന്റെ ശില്‌പിക്ക്‌ :: വരദേശ്വരി. കെ

Views:
 
വരദേശ്വരി. കെ
ചുണ്ടിണ തോറും ശലഭമായ്‌ തത്തുമാ-  
വാക്കിന്‍രെ വൈഡൂര്യമെങ്ങു മറഞ്ഞുപോയ്‌ 
ചേതോഹരിയാം മലയാള മാമ്പൂക്കള്‍ 
മാന്ത്രികച്ചെപ്പു തുറക്കുന്ന വേദിയില്‍ 

കൗമാര സ്വപ്‌നത്തില്‍ ചിത്രശലഭങ്ങള്‍ 
യൗവ്വന സങ്കല്‌പ സായൂജ്യചിത്രങ്ങള്‍ 
നൊമ്പരത്തുമ്പികള്‍ തമ്പടിക്കുന്നേരം 
കുളിര്‍മഴ പെയ്‌തു തലോടുന്ന വാഗ്മയം 

ഉഷസ്സിന്റെ നൈര്‍മല്യം ഉളളിലാവാഹിച്ചു 
നാരായണക്കിളി നേരെയകന്നുപോയ്‌ 

പാട്ടിന്‍ വരിയുടെ മാസ്‌മര ഭാവത്തില്‍ 
നാടും നാട്ടാരും മധുരം നുണഞ്ഞെത്ര 
അക്ഷര ലക്ഷങ്ങളക്ഷയം പാകിയ 
അക്ഷയപാത്രമായ്‌ തീര്‍ന്ന വരികളാല്‍ 

നക്ഷത്ര പാത്രമായ്‌ തീര്‍ന്ന വരികളാല്‍ 
നക്ഷത്ര പാതയില്‍ ബാക്കി പാടീടുവാന്‍ 
വിണ്ണിന്റെ വാതില്‍ തുറന്നു നീ പോകവേ 

പാതി മുറിഞ്ഞൊരപ്പാട്ടിന്റെ പല്ലവി 
ഈണമായ്‌ ഈരടി എങ്ങു തിരഞ്ഞിടും 
നൃത്തം വച്ചാടുമാ വാക്കിന്റെ ശില്‌പിയെ 
ഓര്‍ത്തൊന്നു പാടുവാന്‍ വെമ്പുന്നു കേരളം1 comment:

PADMANABHAN THIKKODI said...

ഇഷ്ടപ്പെട്ടു...