ത്യാഗം :: നബിത നാരായണൻ, വടശ്ശേരി

Views:
നബിത നാരായണൻ, വടശ്ശേരി


ഞാൻ നിന്റെ സ്വപ്നമായിരുന്നു
നീ എന്റെ ശാപവും

എന്റെ വാക്കുകൾ നിന്നിൽ
അമൃതവർഷമായി പെയ്തിറങ്ങുകയും,
എന്റെ സ്നേഹം നിന്നിൽ
വസന്തം തീർക്കുകയും ചെയ്തപ്പോൾ

നിന്റെ സ്വാർത്ഥത എന്റെ മോഹങ്ങൾക്കുമേൽ
അഗ്നിയായി പടർന്നാളുകയും,
നിന്റെ ഭ്രാന്തൻ ചിന്തകളെന്നിൽ
ദു:സ്വപ്നം വിതയ്ക്കുകയും ചെയ്തത്‌
വേദനയോടെ ഞാൻ തിരിച്ചറിയുന്നു.

വിധിയുടെ ബലിക്കല്ലിൽ
ഞാനെന്റെ
മോഹങ്ങളേയും,
സ്വപ്നങ്ങളേയും
ചേർത്തുനിർത്തുകയും
നിനക്കുവേണ്ടി ഞാനവയെ
ബലി നല്കുകയും ചെയ്യുന്നു

ഇത്‌ നിന്നോടുള്ള
എന്റെ പ്രണയമല്ല,
മറിച്ച്‌,
വാക്കിന്‌ വില കൽപിച്ചവളുടെ ആത്മത്യാഗം .No comments: