Views:
![]() |
Sreerenjini R S |
ഞങ്ങൾ
കുട്ടികളന്ന് കുഴിച്ചിട്ടതാണ്
നന്മകൾ
നിറഞ്ഞൊഴുകു-
മോർമകൾ
വിത്തുകൾ.
കാലം
ജിവമധു പകരും
തിരകളായ്
ജീവനായ്
പകൽ ചുരത്തുന്നു,
തളിർക്കുന്നു
വിത്തുകൾ.
ഭൂമിയിൽ
ഉദ്യാനമാകെയും
ചിതലരിക്കുമ്പൊഴും
അസ്ഥികൂടങ്ങളിൽ
പൂക്കുന്നു
വിത്തുകൾ.
ഞങ്ങൾ
കുട്ടികളിന്നും
കുഴിച്ചിട്ടു നോക്കട്ടെ
നന്മകൾ
പുനർജനി തിരയുന്നൊ-
രോർമകൾ
വിത്തുകൾ.