ഓര്‍മ്മ :: അനുജ. എ. കെ

Views:

സ്‌നേഹമാളുന്നൊരു ലാളനയില്‍ 
എത്രയോ കാലം കടന്നു പോയി 

മഴയും വെയിലുമണഞ്ഞ നാളില്‍ 
തഴുകിയനേകം കരങ്ങളാലെ 

എന്നൊപ്പമെല്ലാം പകുത്തുവരാം 
ഉറ്റവരെ നിങ്ങളെങ്ങുപോയീ 

സ്‌നേഹമാം വന്മരം വീഴ്‌ത്തിയിട്ടിന്നിതാ 
വീടുകള്‍ തീര്‍ക്കുന്നിതാര്‍ത്തി ജന്മം 

കരചരണങ്ങള്‍ വേര്‍പെട്ടുപോയൊരാ 
ദയനീയരുപമെന്നുളളില്‍ കിതയ്‌ക്കുന്നു 

ഒലിച്ചിറങ്ങിയ സ്‌നേഹതീരങ്ങളി-
ന്നെവിടേക്ക്‌ ദൂരേയ്‌ക്ക്‌ പോയ്‌ മറഞ്ഞൂ 

പാട്ടും കളിയുമായി മേളിച്ച കാലങ്ങ-
ളോര്‍മ്മയില്‍ മാത്രം വിതുമ്പി നില്‍പൂ 

അനുജ. . കെ 
വിളയില്‍ വീട്‌ 
വേട്ടമ്പളളി 
ഇരിഞ്ചയം. പി. ഒ 
നെടുമങ്ങാട്‌