സമയം :: രുഗ്മിണീ എ വാരിയര്‍

Views:

സമയത്തിന്‍ മേന്മയറിഞ്ഞ മര്‍ത്യനു
സമയക്ലിപ്‌തത തരുന്നു സദ്‌ഫലം 
സമയത്തിന്‍ മൂല്യമറിഞ്ഞു വാഴുമ്പോള്‍ 
സമയം നമ്മെയും സമര്‍ത്ഥരാക്കുന്നു 

നിറഞ്ഞ വേദമാം വെളുത്ത ദുഗ്ദ്ധവും
പഴകിപ്പോയാലോ പുളിച്ചു പോയിടും 
സമയം തെറ്റാതെ ഉറയൊഴിച്ചീടില്‍ 
പരിശുദ്ധ ക്ഷീരം ദധിയായ്‌ മാറിടും 

തയിരെന്നാലതു തികഞ്ഞ വേദാര്‍ത്ഥം 
അതു കടഞ്ഞീടില്‍ നവനീതം ലഭ്യം 
ഉരുക്കിയ വെണ്ണ ഘൃതവുമായിടും 
നറുനെയ്യെന്നാലോ അതു വേദസാരം No comments:

ജനപ്രിയരചനകൾ (30 ദിവസത്തെ)