സന്ധ്യയ്‌ക്ക് വിരിഞ്ഞ പൂവ്‌ :: ജിജി, കാട്ടാംകോട്ടില്‍

Views:
ജിജി, കാട്ടാംകോട്ടില്‍
എനിക്കിങ്ങനെയൊക്കെയെ 
കുരയ്‌ക്കാന്‍ കഴിയൂ. 

പെൺപട്ടിയുടെ കുര 
പണ്ടേ മുരങ്ങല്‍ പോലെയല്ലേ 
കാല്‍ നക്കി വാലാട്ടി 
ഉണ്ട ചോറിനും 
ഉണ്ണാത്ത ചോറിനും നന്ദി കാട്ടി-
ഓലിയിട്ട്‌ കുരയ്‌ക്കാന്‍ മറന്ന്….. 

വാല്‍ പന്തീരാണ്ട്‌ കൊല്ലം 
എവിടെവച്ചാലും വളഞ്ഞേയിരിക്കൂ 
അത്‌ പോലീസ്‌ നായാണെങ്കിലും.. No comments: