അഗ്രസന്ധാനി :: വിജയൻ പാലാഴി

Views:


വിജയൻ പാലാഴി
അഗ്രസന്ധാനിയിൽ
എത്രാം വാല്ല്യത്തിലാണ്
ഈ നൂറ്റാണ്ടിന്റെ നേരറിവുകൾ?
മകളുടെ യൗവനത്തെ കശക്കിയെറിയുന്ന പിതാവ് !!!
സഹോദരനിൽ കാമം അണയ്ക്കുന്ന രാക്ഷസീ പ‌ർവം !!!
ഹൊ ! അസഹനീയം അനിർവചനീയം...

മുത്തശ്ശിയെ പ്രാപിച്ച കൊച്ചുമകൻ.
മകന്റെ പ്രായമില്ലാത്തവനൊപ്പം
ഒളിച്ചോടുന്ന അമ്മ !!!
കല്ല്യാണപ്റായമായ പെൺമക്കളെ
കൂട്ടിക്കൊടുക്കുന്ന മാതാവ് !!!
വൺ... ടൂ... ത്രീ... യെന്ന്
എണ്ണി നാവും ചേതനയും
തളർന്ന് വിറങ്ങലിക്കുന്നു...

കേൾക്കരുതെന്ന് കരുതുന്നതുമാത്രം
കേൾക്കുന്നു ചിത്രഗുപ്താ..
നിന്റെ കണക്കുപുസ്തകം
ഇതെല്ലാം കുറിക്കുന്നുവോ?
ഇവർക്കെല്ലാം എന്തു ശിക്ഷയാണ് വിധിക്കുന്നത്?
കിരീടവും ചെങ്കോലും ചാർത്തി വാഴ്ചയോ?


ചിന്തയുടെ മയക്കത്തിൽ
ചിത്രഗുപ്തന്റെ അടക്കിയ ചിരി..
കണ്ടറിഞ്ഞോളൂ.. കൊണ്ടറിഞ്ഞോളൂ..
ചിരിക്കിടയിൽ എന്തോക്കേയോ പറഞ്ഞു അല്ലേ?
പക്ഷേ ഇത്രയേ ഓർക്കുന്നുള്ളു..
ഓർമ്മ കിട്ടുന്നുള്ളു...No comments: