പനി :: വിജയൻ പാലാഴി

Views:

എന്റെ.. എന്റെ എന്നു പറയാൻ
പനി മാത്രമാണുള്ളത്.
വർഷംതോറും വിവിധ പേരുകളിൽ
അത് എന്റെ സ്വന്തമാകുന്നു.
വിവാദങ്ങളാകുന്നു.

ആദ്യം നദിയുടെ,​ തടാകങ്ങളുടെ
ചുറ്റാട കവർന്നു.
രക്തവും മാംസവും മജ്ജയും..
വരും വിപത്തിൻറെ ചിലമ്പിച്ച നാദം
അധികാരം തിരിച്ചറിഞ്ഞില്ല.
സംസ്കാരങ്ങൾ തീർത്ത നദിക്കരയിൽ
പനി പ്പകർച്ചയുടെ വാർഷികാഘോഷം.

 
നഗരങ്ങളിലെ പൊങ്ങച്ചാതുരാലയങ്ങൾ
പണം കൊയ്യാൻ കാത്തു നിന്നു.
വാർഷിക പനി കഴിയുമ്പോൾ
ഒരു ബ്ളോക്കുകൂടി പുതിയത്.

നദി എന്തെന്ന്
മുടന്തൻ നീരൊഴുക്ക് ചോദിച്ചു.
തടാകമെന്തെന്ന്
മഞ്ഞ മഴത്തുള്ളി ചോദിച്ചു.
പനി പനി പനി എന്നു മാത്രം ഉത്തരം.No comments: