കവചം :: ഷാമില ഷൂജ

Views:അത്   ദേവാലയമായിരുന്നു.
അവളവിടുത്തെ കാവൾക്കാരി മാത്രമല്ല, നാദവും  വെളിച്ചവും ആയിരുന്നു. 
അവളുടെ   കരസ്പർശത്താൽ  അവിടെ  സ്നേഹമലരുകൾ  വിടർന്നു. ചുവരുകൾ   പോലും  ആ  സുഗന്ധമേറ്റു  വാങ്ങി. 
ഒരു  നിയോഗം  പോലെ  അവൻ  കടന്നു  വന്നു. അവളവന്  നിറഞ്ഞ  സ്നേഹം വാഗ്ദാനം  ചെയ്തു. 
അവനു  വേണ്ടത്  നാദവും  വെളിച്ചവും  മാത്രമായിരുന്നു. അവന്റെ  കണ്ണുകളിൽ  കണ്ട  നക്ഷത്രമുത്തുകൾ  അവളെ  മോഹിപ്പിച്ച. അവ വാരിയെടുത്ത്  മഴവിൽക്കുളിരായണിയാൻ  അവളുടെ ഹൃദയം തുടിച്ചു .

അവൾക്കു ചുറ്റും  വിഭാണ്ടക കവചങ്ങളുണ്ടായിരുന്നു. 

അവളുടെ മുന്നറിയിപ്പ്  അവൻ  ചെവിക്കൊണ്ടില്ല.
നാദവും  വെളിച്ചവും  അവൻ കവർന്നു.

ഉഗ്രശാസനമാവാഹിച്ച പാറക്കെട്ടുകൾ നിലം പൊത്തി അവൻ അവളെ ഒറ്റക്കാക്കി കടന്നു കളഞ്ഞു. 

അവളാകട്ടെ, ജീവനുള്ളതിനാൽ. അടക്കം ചെയ്യനാകാത്തതിനാൽ  ചീഞ്ഞുനാറിയ  തൻറെ ശവവുമായി മരവിച്ചിരുന്നു. 

ദേവാലയം  ശവപ്പറമ്പായത് അവനറിഞ്ഞില്ല.

---000---