ഒരു തുടം വെണ്ണിലാവ്

Views:

കരയല്ലെ, കണ്ണീരൊഴുക്കല്ലെ, കെടുതിയില്‍
കരളും തകര്‍ന്നു തളര്‍ന്നിടൊല്ലെ
കരയെത്തുമിത്തോണി കൈ പിടിച്ചോളു നിന്‍-
കരമെന്റെ കൈകളില്‍ ഭദ്രമല്ലൊ

തുറികണ്ണുരുട്ടും കൊടുംചതി, ക്രൂരത,
നെറികേടു നിന്നെ വലച്ചുവല്ലെ
അറിയുക നിന്നെ ഞാനോരോ വിപത്തിലും
അലിവോടെ കൈകളില്‍ താങ്ങുമല്ലൊ

ഒരു ജന്മമല്ലെത്ര ജന്മാന്തരങ്ങള്‍ നാ-
മൊരുമിച്ചൊരേ യാത്ര ചെയ്തതല്ലെ
ഒരു തുടം വെണ്ണിലാവമ്പിളിത്തെല്ലില്‍ നി-
ന്നൊരു ചിരി നിന്നില്‍ നിറയ്ക്കമല്ലൊ.