01 October 2020

Raji Chandrasekhar :: ഇനിയെന്തു പ്രണയമെന്നോ... ?

Views:

 

ഇനിയെന്തു പ്രണയമെന്നോ... ?

 

നിലാവിന്റെ തീമഴച്ചില്ലയിൽ ചേക്കേറു-

മാത്മാവിലും നിന്റെ പ്രണയമുണ്ട്.

നിത്യവുമെന്നെത്തിരഞ്ഞെത്തുമമൃതമാം

സത്യമായുളളിൽ നീയെന്നുമുണ്ട്.......

 

വിഭാതം കൊളുത്തും സുഗന്ധങ്ങളിൽ,

ദിവൃനാദങ്ങളിൽ, ആര്യഭാവങ്ങളിൽ,

ഭാഗ്യമേഘങ്ങൾ മേയുന്ന നീലക്കളങ്ങളിൽ,

പാൽത്തുള്ളിയൂറുന്ന സ്നേഹകുംഭങ്ങളിൽ,

 

ഞാനുണ്ട്, നീയുണ്ട്, തോൽക്കാത്ത വാശിയും

കാമവും കത്തും കയങ്ങളുണ്ട്,

നാമുണ്ട്, നമ്മിലിന്നന്യോന്യമാടി-

ത്തിമിർക്കുന്ന വാക്കുണ്ട്, കവിതയുണ്ട്.

Raji Chandrasekhar


https://www.amazon.in/dp/B08L892F68



No comments:

Post a Comment