Fathima Sana K P :: മുല്ലപ്പൂവും പൂമ്പാറ്റകളും

 

മുല്ലപ്പൂവും പൂമ്പാറ്റകളും
ഫാത്തിമ സന കെ.പി.


ഒരു ഗ്രാമത്തിൽ  എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. അതിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. 

അവിടെ ഡാലിയാ, റോസാപ്പൂ,  മല്ലിക, ജമന്തി, ഇതുപോലെ എത്രയോ പൂക്കൾ  ഉണ്ടായിരുന്നു. എണ്ണിയാലൊടുങ്ങാത്ത പൂമ്പാറ്റകളും പൂക്കളും. കുട്ടികൾ എന്നും അവിടെ വന്നു ആസ്വദിക്കും, കളിക്കും, രസിക്കും , ആ കൂട്ടത്തിൽ നിറമുള്ള പൂക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

മറ്റൊരു ഗ്രാമത്തിൽ നിന്ന് വന്ന ഒരാൾ അതിലൂടെ നടക്കുമ്പോൾ അയാളുടെ കയ്യിൽ നിന്ന് ഒരു മുല്ലപ്പൂ തൈ നിലത്തുവീണു. അത് അവിടെ മുളച്ചു വളർന്നു വന്നു. കുട്ടികളും പൂക്കളും പൂമ്പാറ്റകളും അത്ഭുതപ്പെട്ടു, ഇത് ലോകത്തിലെ ഏറ്റവും നല്ല പൂവായിരിക്കും എന്നാണ് എല്ലാവരും ചിന്തിച്ചത്. അത് വളർന്നുവലുതായി പൂവ് ഇടാൻ തുടങ്ങി. കുട്ടികളായിരുന്നു അതിന് വെള്ളവും വളവും ഒഴിച്ചിട്ട് അതിനെ വലുതാക്കിയത്. 

മറ്റു പൂക്കൾക്ക് കൊടുത്ത വെള്ളവും വളവും ഇവൾക്കായിരുന്നു കിട്ടിയത്.അതാണ് ഈ തോട്ടത്തിലെ രാജകുമാരി എന്നും വിശേഷിപ്പിച്ചിരുന്നു.

പക്ഷേ പൂവ് ഉണ്ടായപ്പോൾ ആർക്കും അതിനെ ഇഷ്ടപ്പെട്ടില്ല. കാരണം അത് നിറമില്ലാത്ത പൂവായിരുന്നു .അവളെ രാജകുമാരിയായി ആരും കണ്ടിട്ടിട്ടില്ല, ഇവൾക്കായിരുന്നോ നമ്മൾ ഇത്രയും കാലം വളവും വെള്ളവും കൊടുത്ത് പോറ്റിയത് .ഇവളെ കാണാൻ ഒരു ചന്തവുമില്ല പൂക്കൾ ദേഷ്യപ്പെട്ടു.

എനിക്ക് കിട്ടുന്ന വെള്ളവും വളവും ഞാൻ അവൾക്ക് കൊടുത്തു വളർത്തി  ചില റോസാപ്പൂക്കൾ അവളെ മുള്ളുകൊണ്ട് കുത്തി അവൾ വേദനിച്ച് കരഞ്ഞു. 

കുട്ടികൾ അവിടെ നിന്നും പോയി അവർ വേറെ പൂന്തോട്ടം അന്വേഷിച്ചു ഈ പൂന്തോട്ടം കാണാൻ ഒരു ചന്തമില്ല. ഈ പൂന്തോട്ടത്തിന്‍റെ  നടുവിൽ ഒരു മുല്ലപ്പൂ വിരിഞ്ഞു പൂമ്പാറ്റ അവളിൽ നിന്ന് മാത്രം തേൻ കുടിച്ചില്ല. പൂമ്പാറ്റകൾക്ക് തോട്ടത്തിൽ വരാൻ തീരെ ഇഷ്ടപ്പെട്ടില്ല 

ഒരു ദിവസം പൂമ്പാറ്റകൾ രാത്രി വിശന്നു ക്ഷീണിച്ചു.  അവർക്ക് പറക്കാൻ പോലും കഴിയില്ലായിരുന്നു. അങ്ങനെ അവർ ആ തോട്ടത്തിലേക്ക് പോയി. അവിടെയോരു പൂക്കളെയും കണ്ടില്ല, അപ്പോഴാണ് പൂന്തോട്ടത്തിന് നടുവിലൊരു മുല്ലപ്പൂവ് വിരിഞ്ഞു നിൽക്കുന്നത് കണ്ടത് .അവർക്ക് സങ്കടം തോന്നി. നമ്മൾ ഇവളെ എത്ര കഷ്ട്ടപ്പെടുത്തി അവർ കരയാൻ തുടങ്ങി അങ്ങനെ അവർ കരയുന്നതിനിടയ്ക്ക് അവർ ഒരു ശബ്ദം കേട്ടു, 

വരു കൂട്ടുകാരാ.... എന്‍റെ തേൻ കുടിക്കൂ......

അങ്ങനെ, അവർ അവിടെ പോയിട്ട് തേൻ കുടിച്ചു അവർക്ക് സന്തോഷമായി. അങ്ങനെ അവർ അവരോടു ക്ഷമ ചോദിച്ചു അത് സാരമില്ല എന്ന് മുല്ലപ്പൂ പറഞ്ഞു. മറ്റു പൂക്കൾ ഇത് കണ്ട് കോപിച്ചു പൂമ്പാറ്റ അവരോട് കാര്യങ്ങൾ പറഞ്ഞു അങ്ങനെ അവൾ പൂന്തോട്ടത്തിന് രാജകുമാരി എന്ന പേര് നൽകി  

കുട്ടികൾക്കും അത് മനസ്സിലായി. അങ്ങനെ അവർ മുല്ലപ്പൂക്കളും കുറേ നട്ടു അപ്പോൾ പൂമ്പാറ്റകൾ പറഞ്ഞു രാത്രിയും തേൻ കുടിക്കാം രാവിലെയും തേൻ കുടിക്കാം അവർക്ക് സന്തോഷമായി..... 

അങ്ങനെ ഒരിക്കലും അവർ നിറമില്ലാത്ത പൂക്കളോട് ദേഷ്യത്തോടെ പെരുമാറിയിട്ടില്ല അവർ പിന്നീട് നല്ല ജീവിതം നയിച്ചു........

--- ഫാത്തിമ സന കെ പി

Fathima Sana K P


ഫാത്തിമ സന.K P
ക്ലാസ്. 5
H I O H S. ഒളവട്ടൂർ

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657





കഥ


Cherukavi Ami

 

ചെറുകവി ആമി

Vakkom

Thiruvananthapuram



മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657





കവിതകൾ

ലേഖനങ്ങൾ


Cherukavi Ami :: ഓർമ്മയായ പുഴ

 


ഓർമ്മയായ പുഴ

ചെറുകവി ആമി


ഓർമ്മയുണ്ടോ,

ഇവിടെയൊരു പുഴ ഒഴുകിയിരുന്നു

മീൻമുട്ടിയിൽ തലകുത്തി, 

കുന്നിന്നരയിലൊരു അരമണിയായി 

ചിരിച്ചൊഴുകിയിരുന്നു

വെള്ളികൊലുസണിഞ്ഞാ-

നന്ദനൃത്തമാടി

എന്‍റെ പാദങ്ങളെ ചുംബിച്ചവൾ

പൊട്ടിച്ചിരിച്ചിരുന്നു

വേനലിലും നേർത്തുപോകാ-

തൊരുറവയായി പൂഴി നനച്ചിരുന്നു


മഴവെട്ടിയ വഴിയല്ലൊരു പുഴ! 

ജീവനുള്ളൊരരുവിയായി 

തീരം തഴുകിയിരുന്നു

മണലൂറ്റിയൂർന്നുപോയൊരു 

പാവം ജലനിധി!

അവളൊഴുകിയ വഴിയാണതിന്നു

മണൽകുഴികൾ മാത്രം...


ഇന്നവൾ, 

വർഷകാലത്ത് വഴിതെറ്റി-

യെത്തുന്നൊരതിഥി മാത്രം,

തറവാട്ടിലതിഥിയായെത്തിയ 

പെണ്ണിനെ പോലെ,

എന്നെപോലെ-

യൊരഥിതി മാത്രം...


ചിറ്റാറേ, നീ ഓർക്കുമോ എന്നെ

ഞാനും നിന്‍റെ കൂട്ടുകാരി, 

എന്‍റെ ബാല്യവും 

നിന്‍റെ ബാല്യവും

ഒന്നുപോലെ...

--- Cherukaviaami

Anil R Madhu :: പ്രണയഭാവം

 

പ്രണയഭാവം
അനിൽ ആർ മധു

ആലാപനം :: സൂരജ് പ്രകാശ്

പ്രണയം മൊഴിഞ്ഞു മയങ്ങുന്ന കണ്ണുകൾ, 
താളമിട്ടാടി രമിക്കുന്ന കയ്യുകൾ, 
ഭാവം തിമിർക്കും മനക്കാമ്പിനുള്ളിലെ, 
നാദം ശ്രവിക്ക നീ...

പൊള്ളുന്ന നോവിന്‍റെ വിങ്ങലും തങ്ങലും, 
പൊട്ടിയകന്ന കനപ്പിച്ച നൊമ്പരം, 
പൊയ്മുഖം പേറി നടക്കുന്നൊരിഷ്ടവും, 
പെയ്തൊഴിയാത്ത കാർ കോളിന്‍റെ കാന്തത, 
കാലം നടുക്കി നടത്തും പരിഭവം...

ചിന്തുകൾ പൊട്ടാത്ത സൗരഭ്യ സൂനവും, 
ചന്തം നിറഞ്ഞാടുന്ന വൈഭവം, 
തൽപമൊരുക്കി ചിരിക്കും കിലുക്കവും, 
മൊട്ടിട്ട മോഹപ്പെരുമഴക്കാലവും, 
ചിത്തം തുടിച്ചതിൽ ആടി തുടിക്കുന്ന 
ചിന്തകൾ കൈവിട്ട സൗഗന്ധ സൂനവും...

പ്രാണനെ പ്രേയസിയായി നിനച്ചതും, 
പ്രാണൻ പ്രണയിനിക്കായിട്ടു നൽകിയും, 
കാലം കടങ്കഥയാക്കിയ ചിത്രവും, 
ചിത്ര ചരിത്രവും, 
എത്ര നാൾ..., എത്ര നാൾ...

ലോലത വെട്ടി വിഴുങ്ങി, 
അമരത്വമേകി വിതുമ്പീ..., 
പ്രാണനെന്നുൽഘോഷമോടെ തപിച്ചു, 
കരതാരിൽ പൊയ്മുഖം ആകെ മറച്ചൂ, 
തുടിക്കുന്ന സ്വപ്ന സ്വരങ്ങൾ മറന്നു, 
പിടയ്ക്കുന്ന പ്രാണന്‍റെ നീറും നിലവിളി
കേൾക്കാതെ നിൽക്കയും

നിന്‍റെയും ഓമനപ്പേരെന്ത് പ്രണയമോ...

പൊട്ടിത്തകർന്നിടനെഞ്ചൊന്നു പൊട്ടിയ 
മൊട്ടിട്ട മോഹ പ്രണയം മറക്കുമോ, 
നെഞ്ഞിന്‍റെയുള്ളു നിറഞ്ഞൊന്നു നീറിയ 
നഷ്ട സുഗന്ധക്കൊതികൾ മറക്കുമോ?

നല്ലവഴികളും നല്ലിളം കാറ്റുമായ് 
വല്ലാത്ത ചങ്ങാത്തമേകിയതോർക്കുമോ?

ആർക്കിനി ആരുടെ ചങ്ങാത്തമെന്നതു 
ഓർക്കുവാനൊട്ടു കഴിയാതിരിക്കുമോ?

സല്ലാപ സൽക്കാര സൗമനസ്യങ്ങളിൽ, 
വല്ലാതെ വല്ലായ്മ കാട്ടിയതോർക്കുമോ?

ഓർമ്മ പെറുക്കി പെറുക്കിപ്പെരുക്കുക, 
ഓരോ നിമിഷ ദളവും നിറയ്ക്കുക, 
മൊട്ടുകളായി നിറയട്ടെ നിത്യവും, 
സ്വപ്ന സൂനങ്ങളായി പുലരുവാൻ...

--- അനിൽ ആർ മധു

Rajaneesh :: കൊറോണ.... ഒരു നെഗറ്റീവ് കഥ !!!

 

കൊറോണ.... 

ഒരു നെഗറ്റീവ് കഥ !!!


നെഗറ്റീവ് ആകാൻ പോസിറ്റീവ് മനസ്സോടെ  പ്രാർഥിച്ച നിമിഷങ്ങൾ ഞാനും  ഓർത്തെടുക്കട്ടെ......, 

മാർച്ച്‌ ഇരുപത്തിയെട്ടിന് ഞാൻ ക്വാറന്‍റൈന്‍  ആകുമ്പോൾ എന്തോ കുറച്ച് നാളത്തെ മടുപ്പും മാറി കിട്ടട്ടെ എന്ന് കരുതി ഞാനും റൂമിൽ കയറി. 

ഉറക്കം മാത്രം ആയിരുന്നു ആകെ പരിപാടി ഇടക്ക് എവിടെയോ ഒന്ന് വായിക്കും അത്ര മാത്രം,  കുറച്ചു ദിവസം കഴിഞ്ഞ് കമ്പനിയിൽ നിന്നും കാൾ വന്നു എല്ലാരും കൊറോണ ടെസ്റ്റ്‌ ചെയ്യണം. പുറത്ത് പോകാൻ ഉള്ള മടി കാരണം ഞാൻ പോയില്ല,  അങ്ങനെ ഏപ്രിൽ 15 ന് ഞങ്ങൾ മൂന്ന് ഫ്രണ്ട്സ് പോയി ടെസ്റ്റ്‌ ചെയ്തു ഭാഗ്യം എന്ന് പറയട്ടെ 2 ദിവസം കഴിഞ്ഞ് അവരുടെ റിസൾട്ട്‌ വന്നു. എന്‍റെ മാത്രം വന്നില്ല അവരുടെ ടെസ്റ്റ്‌ നെഗറ്റീവ് ആരുന്നു അതിനാൽ എനിക്ക് ടെൻഷൻ ഇല്ലാരുന്നു. 

ആരോ ഇടക്ക് പറയുന്നു -"ഇവന്‍റെ സാമ്പിൾ  ചൈനയിൽ കൊടുത്ത് അയച്ചു,  WHO ആണ് ടെസ്റ്റ്‌ ചെയ്യുന്നത് "

അങ്ങനെ 14 ദിവസം കഴിഞ്ഞു,  ലാസ്റ്റ് ഞാനും ഹാപ്പിയായിരുന്ന്  എല്ലാരോടും പറഞ്ഞു നെഗറ്റീവാണ് എന്നാലും ഒരു റിസൾട്ട്‌ എന്താ വരാത്തത്..??  പിന്നീട് ഹോസ്പിറ്റലിൽ തിരക്കി അപ്പോൾ പറയുന്നു 

ഇതു പോസിറ്റീവാണെന്ന്. 

അപ്പോൾ എനിക്ക് കാൾ വന്നു HR ഡിപ്പാർട്മെന്‍റിൽ നിന്നുമാണ്" പുറത്തെങ്ങും ഇറങ്ങരുത് അവർക്ക് ഒരു സംശയമുണ്ട് പോസിറ്റീവ് ആണെന്ന്..? 

ഞാൻ തിരിച്ചു പറഞ്ഞു,  പറഞ്ഞാൽ ഒക്കുമോ

ടെസ്റ്റ്‌ റിസൾട്ട്‌ കിട്ടാതെ എങ്ങനെ പറയും. വൈകിട്ട് ഞാൻ റിസൾട്ട്‌ നോക്കിയപ്പോൾ അവർ റിസൾട്ട്‌ പബ്ലിഷ് ചെയ്യ്തു പോസിറ്റീവ്. ഞാൻ അറിയാതെ തന്നെ 15 ദിവസമായി ഞാൻ ഒരു കോവിഡിയൻ ആയത് കൊണ്ട് അങ്ങനെ ടെൻഷൻ അടിച്ചില്ല. നിർത്താതെയുള്ള ഫോൺ വിളികൾ എല്ലാരും എന്നെ സമാധാനിപ്പിക്കാൻ,  ഞാൻ പറഞ്ഞ് എനിക്ക് കുഴപ്പമില്ല റൂമിൽ ഒറ്റക്ക് ആയത് കൊണ്ട് ഞാൻ പറഞ്ഞു ഹോം ക്വാറന്‍റൈൻ തന്നെ നടക്കട്ടെ. 

കുറച്ച് ഫ്രൂട്ട്സ് പിന്നെ പച്ചക്കറികളും നേരത്തെ മേടിച്ചു വെച്ചിരുന്നു അത് കൊണ്ട് കുറച്ച് ദിവസം കുഴപ്പം ഇല്ലാതെ പോകാം എന്ന് കരുതി. എന്തായാലും ഇനിയും വേണമെല്ലോ, എന്തായാലും കുറച്ച് ദിവസം കഴിയട്ടെ...

നാല് ചുവരുകൾക്കുള്ളിൽ ഞാൻ ഒറ്റക്ക് ആയി എങ്കിലും എനിക്ക് അങ്ങനെ പനിയോ ജലദോഷമോ ഒന്നും ഇല്ല അത് കൊണ്ട് അങ്ങനെ മരുന്നില്ല 

അതിന് ഞാൻ ഡോക്ടറെ കണ്ടതുമില്ല. 

കൊറോണ മരുന്ന് ഉള്ളത് അതിന്‍റെ ലക്ഷങ്ങൾക്ക് മാത്രം ആണ് അല്ലതെ വേറെ മരുന്ന് ഇല്ലല്ലോ. 

ആകെ "നല്ല ചൂട് വെള്ളം കുടിക്കാൻ പറഞ്ഞു. 

ഇഞ്ചി, വെളുത്തുള്ളി, നാരങ്ങ, ചുക്ക്, മഞ്ഞൾപ്പൊടി എല്ലാം കൂടെ ഇട്ടു രാവിലെയും ഉച്ചക്കും വൈകുന്നേരവും കുറച്ച് വെള്ളം കുടിക്കാൻ മാത്രം തുടങ്ങി,  ഉപ്പുവെള്ളം കവിൾ കൊള്ളാനും കൂടെ നല്ല രീതിയിൽ ആവി പിടിക്കാനും കൂടെ ഇമ്മ്യൂണിറ്റിക്ക് വേണ്ടി വിറ്റാമിൻ -C അടങ്ങിയ ഫ്രൂട്ട്സ് ഓറഞ്ച്, കിവി, ക്യാപ്സിക്കം....

എന്തോ ബോറടിച്ചു തുടങ്ങി, 

വെറുതെ ഇരിക്കുന്നത് കൊണ്ട് ഇങ്ങനെ ടൈം പോകുന്നില്ല,  അതിന്‍റെ ഇടക്ക് ഞാൻ തന്നെ പാചകം ചെയ്യുന്നത് കൊണ്ട് പകൽ കുറച്ചു ടൈം പോകും. 

രാവിലത്തെ ഭക്ഷണം അത് വെക്കാൻ ഉള്ള മടി കാരണം പാലും, മുട്ടയും ബ്രെഡ്‌ & ജാം കൊണ്ട് അഡ്ജസ്റ്റ് ചെയ്യ്തു.

നിർത്താതെയുള്ള സഹതാപ ഫോണുകളും ഉപദേശങ്ങളും.. സ്നേഹം കൊണ്ട് ആയത് കൊണ്ട് കുഴപ്പമില്ലല്ലോ,  ഇടക്ക് എപ്പോഴോ വീട്ടിൽ വിളിച്ചു ചേച്ചിടെ കുഞ്ഞ് പറയുന്നു "മാമ പുറത്ത് കൊറോണയുണ്ട് എങ്ങും പോകേണ്ട, അച്ഛൻ പറഞ്ഞ് ലോക്ക് ഡൌൺ ആയത് കൊണ്ട് ഞാൻ പുറത്ത്" എങ്ങും പോകാറില്ല,  ഉള്ളിൽ ചിരിച്ചു കൊണ്ട് ഞാനും പറഞ്ഞു

ഇവിടെ കൊറോണയായിട്ട് റൂമിന് പുറത്ത് ഞാനും ഇറങ്ങിയില്ല. 

ഞാൻ തന്നെ ആലോചിച്ചു പനിയായിട്ട് പോലും ഒരിക്കലും വീട്ടിൽ പറയാത്ത ഞാൻ ഒക്കെ ഇനി കൊറോണ ആണ് എന്ന് എങ്ങനെ പറയും ഇതു ഒക്കെ സഹിക്കാൻ അല്ലേ കടല് കയറി വന്നതെന്ന് ആലോചിച്ചപ്പോൾ നമ്മുടെ സ്ഥിരം ചോദ്യം വായിൽ വന്നത് അവിടെ എല്ലാർക്കും സുഖമല്ലേ.? എനിക്ക് ഇവിടെ സുഖം ആണ് !

തിരിച്ചുള്ള മറുപടിയിൽ മനസ്സിന് കിട്ടിയ സന്തോഷം ഒത്തിരിയായിരുന്നു. 

"നീ സൂക്ഷിക്കണം,  ഇവിടെ എല്ലാർക്കും സുഖം തന്നെ "

ഈ ഒരു വാക്കിൽ തന്നെ കുറച്ച് മനസുഖം കിട്ടി അങ്ങനെ മൂന്ന്, നാല് ദിവസം കടന്ന് പോയി അപ്പോഴേക്കും കൊറോണയും ഞാനും തമ്മിൽ നല്ല ബന്ധമായി. 

കഴിക്കുമ്പോൾ ഞാൻ തന്നെ പറയും എനിക്കും പാതി കൊറോണക്കും.. ഇടക്ക് ആരോ ഫോൺ ചെയ്യ്തു പറഞ്ഞു സുഖല്ലേ "നീ ആണ് എന്ന് അറിഞ്ഞു കൊറോണ നാണം കെട്ടുപോയിക്കാണും അത് കൊണ്ട് അടുത്ത ടെസ്റ്റ്‌ ചെയ്താൽ നീ നെഗറ്റീവ് ആയിക്കോളും"

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ കൊറോണ അതിന്‍റെ തനിക്കൊണം കാണിച്ചു തുടങ്ങി 

"ശ്വാസം മുട്ടൽ" എനിക്കും തുടങ്ങി ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ഒരു പ്രശ്നം ഇല്ലാഞ്ഞത് കൊണ്ട് നല്ല രീതിയിൽ എനിക്ക് ബുദ്ധിമുട്ട് തോന്നി ഉച്ചക്ക് ചെറിയ ഒരു പേടി തോന്നി മയങ്ങി എഴുന്നേറ്റു വന്നപ്പോൾ മാറിയില്ല, നല്ല രീതിയിൽ ഒന്ന് ആവി പിടിച്ചു കുറച്ച് കുറവുണ്ട് 

സന്ധ്യയായപ്പോൾ കുറച്ചും കൂടെ പേടിയായി 

എന്‍റെ ലൈഫാണ് ഞാൻ അതുവെച്ചാണ് റിസ്ക് എടുക്കുന്നത് എന്നൊരു ചിന്ത വന്നു. അതുകൊണ്ട് ഞാൻ ആംബുലൻസിന്‍റെ നമ്പർ നോട്ട് ചെയ്യ്തു വെച്ചു. 

ഫുഡ്‌ കഴിച്ച് കിടക്കാൻ വേണ്ടി ബെഡിൽ വന്നു കിടന്നപ്പോൾ നല്ല രീതിയിൽ ബുദ്ധിമുട്ട് അനുഭവപെട്ടു അങ്ങനെ ഇടവിട്ട് ഇടവിട്ട് ആവി പിടിച്ചു കിടന്നു.. 

ഉറങ്ങാൻ ഉള്ള ചിന്ത വന്നപ്പോൾ ഞാൻ ആലോചിച്ചു ബോധം ഉള്ളത് കൊണ്ട് ശ്വാസം മുട്ടുന്നു എന്ന് തോന്നിയാൽ എഴുന്നേറ്റു ആവി പിടിക്കാൻ ഒക്കുന്നു.

കമ്മട്ടിപ്പാടം സിനിമയിൽ കണ്ണടക്കല്ലേ എന്ന് ദുൽഖർ സൽമാൻ  പറയുന്ന പോലെ ഞാനും പറഞ്ഞ് ഉറങ്ങാതെ കിടന്ന്. 

ഉറക്കത്തിൽ ശ്വാസം മുട്ടിയാൽ ഞാൻ എന്ത് ചെയ്യും അങ്ങനെ ചിന്തിച്ചു നാളെ ഉണരുമോയെന്നാലോചിച്ചു നേരം വെളുപ്പിച്ചു. ജനലിൽക്കൂടെ വെട്ടം വന്നപ്പോൾ ഒന്ന് ചരിഞ്ഞു കിടന്നു, അറിയാതെ ഉറങ്ങിപ്പോയി.

ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുന്നു. 

എഴുന്നേറ്റപ്പോൾ ശ്വാസം മുട്ടൽ അതെ പോലെയുണ്ട് ബോറടി മാറ്റാൻ വാട്സ്ആപ്പ് ഗ്രുപ്പുകളും,ടെലഗ്രാം ഗ്രുപ്പുകളും ഉള്ളത് ടൈം പോകും ഇടക്ക് പിന്നെ എന്‍റെ കുക്കിംഗ്‌ പരീക്ഷണശാലയും.

കൂടെ പഠിച്ച ഒരുത്തിയെ ഒന്ന് വിളിച്ചു അവള് BAMS ആണ് കൊറോണക്ക് പിന്നെ മരുന്നില്ല അറിയാം, എന്തായലും ശ്വാസം മുട്ടൽ മാറാൻ വല്ല ഐഡിയ കിട്ടുമോ എന്ന് അറിയാൻ ചുമ്മാ കുറച്ച് നമ്പർ ഇട്ടു അവൾ ഒന്ന് രണ്ട് കഷായം പറഞ്ഞു തന്നു അങ്ങനെ അതും വാങ്ങി അതിന്‍റെ കൂടെ ഒരു ചെറിയ ടിപ്സ് കിട്ടി "രണ്ട് തലയിണ വെച്ചു കിടക്കു തല ഒന്ന് പൊക്കി വെച്ചു കിടന്നാൽ കുറച്ച് ശമനം കിട്ടും ലങ്ങ്സിൽ കഫം വന്നു നിറഞ്ഞാൽ ആണ് ഈ ശ്വാസം മുട്ടൽ വരുന്നത് എന്ന് പറഞ്ഞ് കൂടെ ആരോ പറഞ്ഞ് "Happy Baby Position " ചെയ്തിട്ട് കിടന്നാൽ നല്ലത് ആണ് എന്ന് നെറ്റിൽ നോക്കിയപ്പോൾ മനസ്സിലായി. 

ഇടക്ക് ഇടക്ക് ഒരു കുഞ്ഞിന്‍റെ സന്തോഷം ഞാനും മനസ്സിലാക്കി, ഞാനും ട്രൈ ചെയ്യ്തു ഒറ്റക്ക് ആയത് കൊണ്ട് എനിക്കും രസം തോന്നി കൈ, കാൽ വലിയുന്ന സമയം കൂടെ  നമ്മുടെ ഡയഫ്രം വലിയുമ്പോൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഇല്ല എന്ന് മനസ്സിലായി. 

അതുവരെ മടി പിടിച്ച ഞാൻ കുറച്ച് സീരിയസ് ആയി രാവിലെ നേരത്തെ എഴുന്നേൽക്കാനും ഉപ്പ് വെള്ളം കവിൾകൊള്ളാനും തുടങ്ങി അത് പോലെ നമ്മുടെ സ്പെഷ്യൽ ചൂട് വെള്ളവും. 

ശ്വാസം മുട്ടൽ കുറഞ്ഞു തുടങ്ങി ഇപ്പോൾ സംസാരിക്കുമ്പോൾ മാത്രമുള്ള പ്രശ്നം ഉണ്ട്,  

സ്‌ട്രെയിൻ എടുത്ത് സംസാരിക്കുമ്പോൾ ഇടക്ക് അങ്ങ് ഫ്ലോ പോകുന്ന പോലെ അത് ഉടനെ പോകില്ല എന്ന് മനസ്സിലായി. 

ഇങ്ങനെ നമ്മുടെ പരിപാടിയായി കുറച്ച് ദിവസം കടന്ന് പോയി അടുത്ത ടെസ്റ്റ്‌ ഡേറ്റ് തപ്പി ദുബായ് മെഡിക്കൽ ടീം നെ വിളിച്ചപ്പോൾ പറഞ്ഞ് റിക്വസ്റ്റ് എടുത്തിട്ടുണ്ട് പറയാം എന്ന് അങ്ങനെ ഒരു മാസം കടന്ന് പോയി. അടുത്ത രണ്ട് ടെസ്റ്റ്‌ ഡേറ്റ് അടുപ്പിച്ചു കിട്ടിയിരിക്കുന്നു 

മെയ്‌ -17, മെയ്‌ -20 

ശ്വാസം മുട്ടൽ മാറിയപ്പോൾ എനിക്ക് തന്നെ തോന്നി അടുത്ത രണ്ട് ടെസ്റ്റ്‌ നെഗറ്റീവ് ആകും ഇനി കുറച്ച് ദിവസം കൂടെ കഴിഞ്ഞാൽ മതിയല്ലോ അങ്ങനെ മെയ്‌ രാവിലെ ഞാൻ പുറത്ത് പോയി നാട്ടിലെ പോലെ ബാക്ക് സൈഡ് കവർ ചെയ്യ്ത വാൻ ആരുന്നു മാസ്ക്കും, ഗ്ലോവ്‌സും ഇട്ടു ഞാനും ഇറങ്ങി മെഡിക്കൽ സെന്ററിൽ ചെന്നപ്പോൾ വലിയ തിരക്ക് ഇല്ല അകത്തു ചെന്നപ്പോൾ ഒരു ഒരു നാൽപ്പത്തിന്‌ മുകളിൽ ആളുകൾ കാണും എല്ലാരും ടെസ്റ്റ്‌ ചെയ്യാൻ വന്നിരിക്കുന്നു. 

ഞാൻ നോക്കിയപ്പോൾ നേഴ്സ് മലയാളികൾ ആണ് അവര് കഥ ഒക്കെ പറഞ്ഞ് സാമ്പിൾ എടുക്കുന്നു അത് കണ്ടപ്പോൾ എനിക്കും സന്തോഷം അങ്ങനെ എന്‍റെ ഊഴം ആയി 

അങ്ങനെ മൂക്കിൽ കുത്തി ടെസ്റ്റ്‌ സാമ്പിൾ എടുത്ത് ഞാനും ഹാപ്പി മൂഡിലായിരുന്നു കുറച്ച് ദിവസം കൂടെ കഴിഞ്ഞാൽ 

എനിക്കും പുറത്ത് ഇറങ്ങാല്ലോ.. 

വീണ്ടും ഞാൻ മടി പിടിച്ചു അടുത്ത റിസൾട്ട്‌ വരട്ടെ മാറിയോ എന്ന് നോക്കാം.

അതിന്‍റെ ഇടക്ക് മെയ്‌ -20 ആയി ഞാൻ അടുത്ത ടെസ്റ്റ്‌ ചെയ്യാൻ വേണ്ടി പോയി അവിടെ പറഞ്ഞ പോലെ നേഴ്സ് അറബിയായിരുന്നു പാവം പേടികൊണ്ട് ആണ് എന്‍റെ മൂക്ക് ഏത് വാ ഏത് എന്ന് പേടിച്ചു നോക്കി അവസാനം ഞാൻ കാണിച്ചു കൊടുത്തു സാമ്പിൾ എടുക്കാൻ വേണ്ടി അവൻ എന്‍റെ നെറുകും തലയിൽ വരെ കുത്തി കയറ്റി. മൂക്കിൽ ചെറിയ ഒരു സ്റ്റിക്ക് അറ്റത്തു കുറച്ച് പഞ്ഞിയും ആണ് അത് കൊണ്ട് ആണ് കുത്തി കയറ്റി നോക്കിയത് 

വേദന കൊണ്ട് നാല് തെറി പറഞ്ഞെങ്കിലും കണ്ണിൽ നിന്നും നല്ല പോലെ കണ്ണീർ വരുന്നുണ്ടായിരുന്നു. അങ്ങനെ തിരിച്ചു റൂമിൽ എത്തി മൂന്ന് മണിക്കൂർ വേണ്ടി വന്നു ഞാൻ ഒന്ന് നോർമൽ ആകാൻ 

വേദനയോട് ഫുഡ്‌ കഴിച്ച് കിടന്ന് ഇടക്ക് എപ്പോഴോ ഫോൺ നോക്കിയപ്പോൾ ഫസ്റ്റ് ടെസ്റ്റ്‌ റിസൾട്ട്‌ വന്നിരിക്കുന്നു അത് വീണ്ടും പോസിറ്റീവാണ്...  

ഞാൻ നല്ല രീതിയിൽ ഡെസ്പ്പ് ആയി ഇത്രയും ഒക്കെ ചെയ്യ്തിട്ടും എത്ര ടൈം എടുത്തിട്ടും മാറിയില്ല എന്ന് ആലോചിച്ചു വിഷമം വന്നു,  അപ്പോൾ മനസ്സിൽ ഒരു ആലോചന തോന്നി വൈറസ് ഇത്തിരി സ്ട്രോങ്ങ്‌ ആണ് ഒന്ന് ഹോസ്പിറ്റലിൽ പോയി നോക്കാല്ലേ 

ഗവണ്മെന്‍റ്  ഐസൊലേഷനിൽ പോയി നോക്കാം അവിടെ ആകുമ്പോൾ ഇടക്ക് ചെക്ക് അപ്പ്‌ കാണുമല്ലോ അവിടെ പോയി അവർ പറഞ്ഞു ടെലി മെഡിസിൻ ഓപ്ഷൻ ഉണ്ട് അങ്ങനെ വിഡിയോകാൾ വഴി ഡോക്ടർ ആയി സംസാരിക്കാൻ റെഡിയാക്കി വന്നു അത് പിന്നെ ക്യാൻസൽ ചെയ്യ്തു 

അതിന്‍റെ ഇടക്ക് മോഡി കൊടുത്ത് വിട്ട Hydroxychloroquine എങ്കിലും കിട്ടിയാൽ കൊള്ളാം എന്ന് ആലോചിച്ചു പോയി. വീണ്ടും സഹതാപ ഫോൺകോളുകൾ  വന്നു. ഞാൻ കുറച്ച് വിഷമത്തിലാണ് എങ്കിലും പറഞ്ഞു ഇപ്പോൾ കുഴപ്പമില്ലന്ന്,  ഇനി അടുത്ത ടെസ്റ്റ്‌ അതും പോസിറ്റീവ് തന്നെ ആയിരിക്കുമെന്ന്.. 

രണ്ട് ദിവസം കഴിഞ്ഞപ്പോൾ സെക്കൻഡ് ടെസ്റ്റ്‌ റിസൾട്ട്‌ എല്ലാം മാറ്റി മറിച്ചു കൊണ്ട് നെഗറ്റീവ്. 

സന്തോഷം കൊണ്ട് എല്ലാരേയും വിളിച്ചു 

ഇപ്പോൾ ഇനി അടുത്ത ടെസ്റ്റ്‌ ഡേറ്റ് ആണ് പ്രശ്നം പെരുന്നാൾ ആയത് കൊണ്ട് ഡേറ്റ് കിട്ടിയില്ല ജൂൺ -2 ആണ് അടുത്ത ഡേറ്റ് കിട്ടിയത് അതിന്‍റെ ഇടക്ക് ചേച്ചിയെ വിളിച്ചു -"ഡി ഞാൻ ഇത്ര ദിവസം റൂമിൽ ഇരുന്നത് എന്താ എന്ന് അറിയാമോ...?? 

എനിക്ക് കൊറോണയാണ് " എന്നുപറഞ്ഞു. അവൾ വിശ്വസിച്ചില്ല അവസാനം വിശ്വസിച്ചു. 

"ഇനി ഒരു ടെസ്റ്റ്‌ നെഗറ്റീവ് ആയി അടുത്ത ടെസ്റ്റ്‌ ഇനി ജൂൺ -2 ന് ആണ്, 

ആരോടും പറയണ്ട", 

ഒരു പ്രാർഥനക്ക് പോലും ഞാൻ ആരോടും പറഞ്ഞില്ലന്ന് "കേട്ടപ്പോൾ അവൾക്കും വിഷമം ആയി...

അങ്ങനെ ജൂൺ -2 അത് എത്തി ടെസ്റ്റ്‌ പോകാൻ പേടി ആയിരുന്നു കഴിഞ്ഞ തവണ ആയത് പോലെ വല്ലതും ആയാലെന്നോർത്തു.  ഈ ടൈം വന്നത് ഒരു അറബി ഫീമെയിൽ നേഴ്സ് ആരുന്നു അവർ നല്ല പോലെ പെരുമാറി. സാമ്പിൾ എടുത്തു, 

ഇനിയാണ് എനിക്ക് ടെൻഷൻ..

അടുപ്പിച്ചു രണ്ട് ടെസ്റ്റ്‌ റിസൾട്ട്‌ നെഗറ്റീവ് ആയി എങ്കിൽ അസുഖം മാറി എന്ന് ആണ് ഫസ്റ്റ് ടെസ്റ്റ്‌ പോസിറ്റീവ് വന്നത് കൊണ്ട് എനിക്ക് ലാസ്റ്റ് രണ്ട് ടെസ്റ്റ്‌ നെഗറ്റീവ് കിട്ടണം 

ഈ ടെസ്റ്റ്‌ റിസൾട്ട്‌, ഇനി ഇതും പോസിറ്റീവ് ആയാൽ പണി പാളും,  വീണ്ടും ഞാൻ അടുത്ത രണ്ട് നെഗറ്റീവ് തേടി റൂമിൽ ഇരിക്കണം. 

ഞാൻ വിചാരിച്ചു ഫസ്റ്റ് ടെസ്റ്റ്‌ നെഗറ്റീവ് ആണ് എന്ന് വിചാരിച്ചു അത് പോസിറ്റീവ് ആയി 

സെക്കൻഡ് ടെസ്റ്റ്‌ പോസിറ്റീവ് ആകും എന്ന് വിചാരിച്ചു അത് നെഗറ്റീവ് ആയി അത് കൊണ്ട് ഇനി ഒന്നും വിചാരിക്കുന്നില്ല...

അങ്ങനെ പിറ്റേ ദിവസം റിസൾട്ട്‌ വന്നു "നെഗറ്റീവ്"...

സത്യം - എഞ്ചിനീയറിംഗ് ലൈഫ് ന് ശേഷം റിസൾട്ട്‌ വന്ന് സന്തോഷിച്ച നിമിഷങ്ങൾ പോലെയായിരുന്നു ഇതും.... 

കമ്പനിയിൽ വിളിച്ചു പറഞ്ഞു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയാൽ ഉടൻ ജോയിൻ ചെയ്യാൻ പറഞ്ഞു. 

അത് കഴിഞ്ഞ് അച്ഛനെ വിളിച്ചു 

"അച്ഛാ എനിക്ക് കൊറോണ ആയിരുന്നു മാറി എന്നുപറഞ്ഞു  അച്ഛൻ ഒന്നും മിണ്ടുന്നില്ല പുള്ളിക്ക് എന്ത് പറയണം എന്നറിയില്ല എന്ന് എനിക്ക് മനസ്സിലായി "

കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം അച്ഛൻ ഒന്ന് ഒക്കെ ആയി, കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു കൊടുത്തു ഒരു കൊച്ച് കുട്ടി കേട്ടു ഇരിക്കുന്ന പോലെ അച്ഛൻ അത് കേട്ടിരുന്നു, 

കൂടെ ചേച്ചിയോടും പറഞ്ഞ് അവൾക്കും സന്തോഷമായി...

അങ്ങനെ ഞാൻ പോസിറ്റീവ് ആണെന്നറിഞ്ഞു 35 ദിവസം കഴിഞ്ഞ് ഞാൻ വീണ്ടും നെഗറ്റീവ് ആയി ജൂൺ -3 ന് 

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ന് വേണ്ടി നോക്കി കിട്ടിയില്ല കമ്പനിയിൽ വിളിച്ചു,   

അവർ പറഞ്ഞു നീ വർക്ക്‌ ചെയ്യുന്ന സൈറ്റ് -ൽ അന്വേഷിക്കാൻ അവിടുന്ന് പറഞ്ഞു, 14 ദിവസം വീണ്ടും വീട്ടിൽ ഇരിക്ക്. അതുകഴിഞ്ഞു. എന്നിട്ട് ജൂൺ -18ന് ജോയിൻ ചെയ്യാൻ. അങ്ങനെ   ജൂൺ -18 ന് ഞാൻ ജോയിൻ ചെയ്യ്തു. 

മാർച്ച്‌ -28 മുതൽ ജൂൺ -18 വരെയുള്ള കാലയളവ് മറക്കാനാവാത്ത നിമിഷങ്ങൾ.....

കൊറോണക്ക് മരുന്നില്ല അതിന് വേണ്ടത് നല്ല പോലെ ആഹാരം കഴിക്കുക, നല്ല പോലെ വെള്ളം കുടിക്കുക പിന്നെ വിശ്രമം ഇത്രയും മതി അപ്പോൾ തന്നെ കൊറോണ നമ്മളെ മടുത്തു പൊയ്ക്കോളും 

ആർക്കും കൊടുക്കാതെ നമ്മുടെ സ്വകാര്യതയായി സുക്ഷിച്ചാൽ മതി പിന്നെ എനിക്ക് പറയാനുള്ളത് ഏറ്റവും നല്ല മെഡിസിൻ എന്നത് പപ്പേട്ടൻ മൂവി ആണ് അദ്ദേഹത്തിന്‍റെ  36 സിനിമകളിൽ 30 സിനിമയാണ് കൊറോണ ടൈം ഞാൻ കണ്ട് തീർത്തത് സത്യം പറഞ്ഞാൽ എനിക്കും കൊറോണക്കും ഒരു പോലെ ഇഷ്ട്ടപെട്ടു അങ്ങ് പ്രയാണം മുതൽ ഇങ്ങു ഗന്ധർവ്വൻ വരെ എന്നാ ഫീൽ ആണ് നമ്മൾ പോലും ലയിച്ചിരുന്നു പോകും.

 പത്മരാജൻ മൂവീടെ ആ ഒഴുക്ക് ആണ് സത്യം പറഞ്ഞാൽ റസ്റ്റ്‌ ടൈം നമ്മുക്ക് വേണ്ടത് പറയാൻ തുടങ്ങിയാൽ ഫുൾ സിനിമ കഥ ഞാൻ ഇപ്പോൾ പറയാൻ തുടങ്ങും. 

മൂവി ഒക്കെ കണ്ട് സുഖിച്ചു ഇരുന്ന കൊറോണ ലാസ്റ്റ് എന്നെ മടുത്തു പുറത്ത് പോകാൻ കാരണം ഞാൻ പറഞ്ഞില്ലല്ലോ അറിയാതെ എന്‍റെ വായിൽ നിന്നും കൊറോണയെ ഓടിക്കാൻ ഉള്ള മന്ത്രം പറഞ്ഞ് 

കണ്ണടച്ച് Go കൊറോണ Go എന്ന് മൂന്ന് വട്ടം പറഞ്ഞപ്പോൾ എന്നെ നോക്കി പോടാ നെഗറ്റീവോളി എന്ന് പറഞ്ഞ് ഞാൻ ഗന്ധർവ്വൻ മൂവിയിൽ ഭാമയെ ഒറ്റപ്പെടുത്തി കളഞ്ഞ് കടന്ന് കളഞ്ഞ ഗന്ധർവ്വനെ പോലെ മുങ്ങി. കാര്യം ഒക്കെ പറഞ്ഞാലും "വെറുത്തു വെറുത്തു വെറുപ്പിന്‍റെ അവസാനം ഞാനും കുട്ടി ശങ്കരനെ ഇഷ്ട്ടപ്പെട്ടു വരുവാരുന്നു " അഴകിയ രാവണൻ സിനിമയിൽ ഭാനുപ്രിയ പറയുന്ന പോലെ ഞാൻ ഈ ഓർമ്മകൾ പറയാൻ തന്നെ കാരണം ആരും പേടിക്കണ്ട panic ആകേണ്ട ഒരു കാര്യം പോലും ഇല്ല. 

പരിധികൾ  മറികടക്കുമ്പോൾ  ലോകം  നമ്മെളെ  കരുത്തർ  എന്ന് വിളിക്കും. 

നമ്മുടെ  ഉൾക്കരുത്ത് കൊണ്ടാണ്  നമ്മൾ  ജീവിതത്തെ ജയിച്ചത്. ഒരു വൈറസ് കൊണ്ടോ, ലോക്ക് ഡൗൺ കൊണ്ടോ  അവസാനിക്കുന്നതല്ല നമ്മുടെ ലക്ഷ്യങ്ങൾ. നാം ഒന്നിച്ച് അതിജീവിക്കും. കൂടുതൽ കരുത്തോടെ തിരികെ വരും. പ്രതിസന്ധികളെ തരണം ചെയ്യുമ്പോൾ ആണ് ലോകം നമ്മെ കരുത്തർ എന്ന് വിളിക്കുന്നത്

ഇനിയും ജീവിതത്തിൽ കരുത്തും കരുണയും ഉണ്ടാകട്ടെ കരുത്തർ ഇനിയും ജനിക്കട്ടെ എന്ന് പറഞ്ഞ് എന്‍റെ ഓർമ്മക്കുറിപ്പുകൾ ഇവിടെ നിർത്തട്ടെ.. 


രജനീഷ് 

Aiswarya S Dev

 

Aiswarya S Dev
D/o Divakaran S
Kalathumpadikkal (H)
Appad, Mylampadi PO
Student, +2 Science, GHSS Kakkavayal, Wayanad

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657





കവിതകൾ


Lakshmi Changanara :: ഒറ്റത്തുരുത്തുകൾ

 



ഒറ്റത്തുരുത്തുകൾ 

ലക്ഷ്മി ചങ്ങണാറ


മനോരഥങ്ങളുടെ 

ഉന്നതങ്ങളിൽ നിന്നും 

ഒറ്റയടിക്ക് -

പുറന്തള്ളപ്പെട്ടവരെക്കുറിച്ച് 

എപ്പോഴെങ്കിലുമൊന്ന് 

വ്യാകുലപ്പെടണം. 

അവഗണനയുടെ പച്ചിലച്ചാറുകുടിച്ച്‌ വിശപ്പടക്കുന്നവരാണവർ . 


മാറ്റിനിർത്തപ്പെട്ടതിന്‍റെ

നിസ്സഹായതയും, ദൈന്യതയും

പാതിയടഞ്ഞ കണ്ണുകളിലുണ്ടാവും.. 

സ്വരങ്ങളിൽ,

അപേക്ഷിക്കപ്പെടലിന്‍റെ യാചനകളുണ്ടാവും.. 


ഉപേക്ഷിപ്പെടലിന്‍റെ

ഒറ്റത്തുരുത്തുകൾ

കയറാൻ ശ്രമിച്ച്‌, 

പടികളെണ്ണി, വിരലുകളെണ്ണി 

പരാജയമടഞ്ഞവർ 


പോകെപ്പോകെ 

ചുണ്ടുകൾക്കിടയിൽ 

വിഷാദമൊളിപ്പിച്ച്‌ 

നല്ലൊരു കാഴ്ച്ചക്കാരും ശ്രോതാക്കളുമാവും. 


ആകുലതകളും വ്യാകുലതകളും തന്നത്താൻ പങ്കുവച്ച്‌ 

വിധികൾക്ക് കാതോർക്കുന്നവർ.. 


സ്വപ്നങ്ങൾക്ക്,

ചിറകുമുളയ്ക്കുവാൻ വേണ്ടി 

യാഥാർത്ഥ്യത്തോട് - പടപൊരുതുമ്പോഴും .. 

അർദ്ധരാത്രിയിലെ 

പാഴ്ക്കിനാക്കൾക്ക് 

കാവൽ നിൽക്കുന്നുണ്ടാവും 


എന്തെന്നാൽ,

ഉപേക്ഷിക്കപ്പെടലിന്‍റെ ഒറ്റത്തുരുത്തുകളാണവർ 

അടിമുതൽ മുടിവരെ 

താളം തെറ്റിയ ഈണങ്ങളുടെ അപശ്രുതികളുണ്ടാവുമവരിൽ.. 


പിന്തള്ളപ്പെടും മുൻപേ

ഇരുട്ടിനെയവർ

തങ്ങളുടേതാണെന്ന്  പച്ചകുത്തിയിട്ടുണ്ടാവും 

ഒടുവിൽ ചിതയെരിയുമ്പോൾ  

മാത്രം കത്തുന്നൊരു തീറെഴുത്ത്. 


ഉപേക്ഷിക്കപ്പെടലിന്‍റെ ഒറ്റത്തുരുത്തുകളിൽ 

രാത്രിമാത്രം 

പെയ്യുന്നൊരുമഴയുണ്ട്.. 

നനഞ്ഞുകുതിർന്നാലും 

ഒരിക്കലുമുണങ്ങാനിടം കൊടുക്കാത്ത രാമഴ. 


ലക്ഷ്മി_ചങ്ങണാറ

Aiswarya S Dev :: ഞെട്ടലകലാതെ



മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ-

മെന്നാശിച്ചീശൻ ഭൂവിലെത്തി.!

കോവിലിൽ ആയിരങ്ങൾ തൻ

അനുഗ്രഹത്തിനായി കാത്തിരിപ്പു-

ണ്ടെന്നറിഞ്ഞാനന്ദിച്ചു..

തിരിഞ്ഞു നോക്കവേ..


കോവിലിനങ്കണത്തിലിന്നൊന്നു-

മറിയാതൊരു പിഞ്ചുബാല്യം

കൈകൾ നീട്ടിടുന്നു..

യാചിച്ചുകൊണ്ട്..


നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും

രണ്ടും, മൂന്നും..!

പടികയറിയകത്തുകയറുന്നവ-

രൊക്കെയും ശിലയാൽ തീർത്ത-

യെൻ മുന്‍പിലർപ്പിക്കുന്നു

ആയിരങ്ങൾ..!!


ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ

കണ്ടു, പിന്നെയും പിന്നെയും 

ഞെട്ടിക്കുന്ന നോവുകൾ..!


പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക-

കത്തു നിന്ന്‌ കേൾക്കുന്നു 

നിശബ്ദ തേങ്ങലുകൾ..


വാതിലില്ലാതെ ചുമരില്ലാതെ

തുണികളാൽ മറയ്ക്കപ്പെട്ട

കൂരയ്ക്കുള്ളിൽ നാഴികകൾ

ഭയത്തോടെണ്ണുന്ന 

അനവധിപേരെ കണ്ടീശൻ കണ്ണടച്ചു...


അകലെയുള്ള കോവിലിൽ 

നാഴികക്ക് നാൽപ്പതുവട്ടമവർ

ഉറപ്പു വരുത്തുന്നു.. 

'സുരക്ഷിതമല്ലയോന്ന്'


ഒരമ്മതൻ പേറ്റുനോവ് 

കേട്ടീശൻ അവൾക്കരികിലെത്തി..

ഒരു കുഞ്ഞു പെണ്കിടാവ് 

അവൾക്കരികിൽ 

മിഴി തുറന്ന് കിടപ്പതുണ്ട്...


പുറത്തേക്കെത്തി നോക്കിയപ്പോ-

ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ

വിലപിച്ചു മൊഴിയുന്നു..


"ഈ സ്വത്തെല്ലാം നോക്കി 

നടത്താനൊരാണില്ലെനിക്ക്..

ഇവളെ നോക്കുവാൻ 

ഈ സ്വത്തൊട്ടു തികയില്ലെനിക്ക്..!"

കുപിതനായീശൻ നടന്നകുന്നു..


വീണ്ടുമതാ കടൽകരയിൽ ഒരു

മർത്യൻ ചാടാനൊരുങ്ങുന്നു..

പരാജിതനായി പോൽ..!!!

അവന്‍റെ ജീവിതത്തിലെ 

വരാനിരിക്കുന്ന വിജയവസന്ത-

മറിയാതവൻ കടലിനാഴങ്ങളിൽ 

ചെന്നു പതിച്ചപ്പോൾ

ഈശൻ ആശങ്കപെട്ട് മന്ത്രിച്ചു..

"മർത്യനല്ലിവിടെ,

മനസ്സുള്ളോരാരുമില്ലിവിടെ..

ഹൃദയങ്ങളില്ലാത്ത യന്ത്രങ്ങൾ

മാത്രമാകുന്നീ ഭൂവിൽ.."


ഇനിയുമൊന്നുമറിയരുതെ-

ന്നോർത്ത് ഞെട്ടലൊട്ടു മാറാതെ

ഈശനപ്രത്യക്ഷമായി....


ഐശ്വര്യ എസ് ദേവ് 

Student,+2 Science, GHSS Kakkavayal, Wayanad

Ameer Kandal :: ഒളിച്ചോട്ടം

 

ഒളിച്ചോട്ടം.

അമീർകണ്ടൽ

Photo Credit: https://www.britannica.com/science/lightning-meteorology


റെയിൻകോട്ട് എടുക്കാൻ മറന്നതിൽ അകമേ ശപിച്ച് കൊണ്ട് അയാൾ ബൈക്കൊതുക്കി വെയിറ്റിംഗ് ഷെഡിലേക്ക് കയറി നിന്നു. കുറച്ച് നാളായി വൈകുന്നേരങ്ങളിൽ മഴയാണല്ലോ. പൊടുന്നെനെയാണ് വെളിച്ചം മങ്ങി ഇരുള് പരക്കുന്നത്.വേനൽ മഴയായതിനാൽ നല്ല കുടുക്കവുമുണ്ട്.മഴയാകട്ടെ തൻ്റെ നീണ്ട കറുത്ത തലമുടി അഴിച്ചിട്ട് കലിതുളളും മാതിരി തിമിർക്കുന്നു. വെയിറ്റിംഗ് ഷെഡിൻ്റെ പടവുകളിൽ ഓളങ്ങൾ തീർത്ത് മഴവെള്ളം കുത്തിയൊലിച്ച് പായുന്നു. വിജനമായ ടാറിട്ട റോഡിൽ മഴത്തുള്ളികൾ ഉറഞ്ഞ് തുളളി സ്വൈരവിഹാരം നടത്തുന്നു. പൊടുന്നനെയാണ് മഴ മഞ്ഞ് മൂടിയ പാതയുടെ മറുകരയിൽ നിന്ന് ഒരു സ്ത്രീ റോഡ് മുറിച്ചുകടന്ന് ഷെഡിലേക്ക് ഓടിക്കയറിയത്.കുടയിൽ താങ്ങാത്ത മഴ അവരെ അടിമുടി നനച്ചിരിക്കുന്നു. കുട മടക്കി അവർ തൻ്റെ ഷാളിൻ്റെ തുമ്പറ്റം പിഴിഞ്ഞ് തല തുവർത്തി. നനഞ്ഞൊട്ടിയ ചുരിദാറിൻ്റെ താഴ്ഭാഗം കൂട്ടിപ്പിടിച്ച് പിഴിഞ്ഞു. നെറുകയിലെ സിന്ദൂരം ചോരപാട് കണക്കെ നെറ്റിയിലേക്ക് പടർന്ന് കിടക്കുന്നു. ഉത്സവ പറമ്പിലെ കമ്പക്കെട്ട് മാതിരി ഇടയ്ക്കിടക്കുള്ള മിന്നൽ പിണരിലെ വെള്ളവെട്ടത്തിൽ ഉത്ക്കണ്ഠ മുറ്റിയ അവരുടെ തുടുത്ത മുഖം മിന്നിക്കൊണ്ടിരുന്നു.

വെയിറ്റിംഗ് ഷെഡിൽ ആ സ്ത്രീയും അയാളും മാത്രമാണുണ്ടായിരുന്നത്.മഴ അതിൻ്റെ താണ്ഡവനൃത്തം തുടർന്നു കൊണ്ടിരുന്നു.പടിഞ്ഞാറെക്കടവിലേക്കുള്ള  ലൈൻ ബസാണ് സ്ത്രീയുടെ പ്രതീക്ഷയെന്ന് അയാൾ മനസ്സിലാക്കി.അരക്കിലോമീറ്റർ അപ്പുറത്തെ കവലയിലെ തുണിക്കടയിലെ സെയിൽസ് ഗേളാണെന്നും അവർ അയാളോട് പറഞ്ഞു. ഇരുള് കൂടുതൽ കനത്തു കൊണ്ടിരുന്നു. ഇടയ്ക്കിടെയുള്ള മിന്നലും ഇടിയും അവർക്കിടയിൽ ഭീതി ജനിപ്പിച്ചു. ഇതിനിടയിൽ ആ സ്ത്രീ തൻ്റെ ലതർ ബാഗിൽ നിന്ന് ഒരു പൊതികെട്ട് പുറത്തെടുത്തു. തൻ്റെ വീട്ടിലേക്ക് കരുതിയിരുന്ന ഓറഞ്ചുകളായിരുന്നു അതിൽ. തൊലി പൊളിച്ച് ഓറഞ്ചിതളുകൾ ഓരോന്നായി കഴിച്ചു കൊണ്ടിരിക്കുന്നേരമാണ് അവർക്ക് മുന്നിലായി വെള്ളം തെറ്റിച്ച് ഒരു ജീപ്പ് ബ്രേക്കിട്ട് നിന്നത്. മുന്നിലിരുന്ന പോലീസുകാരൻ ഒരു കള്ളച്ചിരിയോടെ സ്ത്രീയെ ഒന്നാകെ ഉഴിഞ്ഞു. എന്നിട്ട് അയാളെ രൂക്ഷമായി നോക്കി.' പെരും മഴയത്ത് എന്തെടുക്കുവാടാ.. ഇവിടെ..? ങാ... സമയങ്ങള് മെനക്കെടുത്താതെ വീടുകളിൽ പോകാൻ നോക്ക്...' പോലീസുകാരൻ്റെ മഴക്കാറ് പോലെ ഇരുണ്ട മുഖത്തെ മഞ്ഞളിച്ച കണ്ണുകളോട് അയാൾക്ക് അറപ്പ് തോന്നി. വെള്ളം തെറ്റിത്തെറിപ്പിച്ച് ജീപ്പ് കിഴക്കോട്ട് പാഞ്ഞു പോയി.

മഴ അല്പം ശമിച്ച നേരം അയാൾ പോകാൻ ധൃതികൂട്ടി. നല്ല ഇടിയും മിന്നലുമുണ്ട്. ഇനിയും ഈ അസമയത്ത് ഇവിടെ നിൽക്കുന്നത് അത്ര പന്തികേടല്ലായെന്ന് അയാളുടെ മനസ് മന്ത്രിച്ചു. യാത്ര പറഞ്ഞ് അയാൾ മെല്ലെ പെയ്ത് കൊതിതീരാത്ത കുഞ്ഞു തുള്ളികൾക്കിടയിലേക്കിറങ്ങി. ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നേരം ആ സ്ത്രീ അയാൾക്ക് ഒരു നിഷ്ക്കളങ്ക ചിരി സമ്മാനിച്ചു. 

രാവിലെ ബെഡ് കോഫിക്കൊപ്പം കൈയിൽ തടഞ്ഞ പത്രം മറിച്ച് നോക്കുന്നതിനിടയിലാണ് അയാൾ ശെരിക്കും ഞെട്ടിയത് .അയാളുടെ പെരുവിരലിൽ നിന്നും എന്തോ പെരുത്തു കയറുന്നത് പോലെ.

കാൻസർ രോഗിയായ ഭർത്താവിനേയും പത്ത് വയസ്സുള്ള മകളേയും ചോർന്നൊലിക്കുന്ന ഒറ്റമുറി വാടക വീട്ടിൽ തനിച്ചാക്കി ആ സ്ത്രീ വിധിയോടൊപ്പം ഒളിച്ചോടിയെന്ന്.

'ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു.' എന്ന ചരമ പേജിലെ വാർത്തയും സുന്ദരിയായ യുവതിയുടെ കളർഫോട്ടോയും നോക്കി നിശൂന്യമായ കണ്ണുകളോടെ അയാൾ വെറുങ്ങിലിച്ചിരുന്നു.

Downloads


പുസ്തകങ്ങള്‍









മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 
ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്.
അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 

Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657



Snehatheeram :: പ്രണയാര്‍ദ്രം

 



Faeela Sanu :: നെഞ്ചോട് ചേര്‍ന്നിരുന്ന് മൊഴിയുന്ന പ്രണയം



 

Sherin Faiz :: കൊലാബിച്ചങ്കേ

 



Prasanth G :: എല്ലാ ഭാവുകങ്ങളും നേരുന്നു



 
 

Sheeja Varghese :: പ്രണയം അനാദിയായ അനുഭൂതി



 

Parvathy Bhuparthy :: തുടി കൊട്ടുന്ന പ്രണയം




പ്രണയത്തെ   അതിന്റെ തനിമയൊട്ടുംതന്നെ കളയാതെ വർണ്ണിച്ചിരിക്കുകയാണ് നമ്മുടെ പ്രിയ കവികളായ രജി ചന്ദ്രശേഖർ എന്ന നമ്മുടെ മാഷും ആശ രാജനും . 

കവിതയുടെ ആദ്യ ഭാഗങ്ങളിലെ വരികൾ മാഷിന്റെയാകുന്നു. എന്നാൽ അതിന്റെ അന്തസത്ത ശ്രീമതി ആശയുടേതാണ് . മാഷ് പ്രണയത്തിന്റെ ഭംഗിയാർന്ന പുറംതോടിനെയാണ് 

വർണിച്ചതെങ്കിൽ ശ്രീമതി ആശയതിന്റെ വൈകാരികത നിറഞ്ഞ ഹൃദയത്തെയാണ് വിശദീകരിച്ചിരിക്കുന്നത്.  ജീവിതത്തിലെ യാഥാർഥ്യങ്ങളെയും മോഹങ്ങളെയും അതിന്റെ തീവ്രതയേയും കവിതയുടെ ആദ്യ ഭാഗത്ത് അതിമനോഹരമായി വർണിക്കപ്പെട്ടിട്ടുള്ളത് ഏതൊരു വായനക്കാരൻ്റെയും മനസ്സുലയ്ക്കും.

 തുടക്കത്തിൽ നമുക്ക് കാണാൻ കഴിയുന്നത് കവിയുടെ തുടിക്കുന്ന മനസ്സിൽ തുടികൊട്ടിപ്പാടുന്ന മോഹങ്ങളെയും ഓർമ്മകളെയുമാകുന്നു. അവിടെ കവി, തന്റെ  തിരക്കാർന്ന ജീവിതത്തിലും  

പ്രാണനാഥയോടുള്ള  തന്റെ പ്രണയമാണ് വർണിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ വരികളായവയെ കണക്കാക്കാം എന്ന് പറയുന്നതിൽ ഞാൻ തെറ്റു കാണുന്നില്ല. കാരണം തിരക്കാർന്ന ഇന്നത്തെ ജീവിതത്തിൽ സ്വന്തം കുടുംബത്തിന്റെ കൂടെ കുറച്ചു സമയം ചിലവഴിക്കാൻ വളരെയധികം കഷ്ടപ്പെടുന്നുണ്ട്, 

"എനിക്ക് ഒന്നിനും സമയമില്ല" എന്ന പതിവു വാക്യത്തിൽ  നിന്നുതന്നെ ഇത് സ്പഷ്ടമാണ്. 

അവിടെയാണ് നമ്മുടെ കവിഹൃദയം തുടിക്കുന്നത്. അങ്ങനെപിടയ്ക്കുന്നയോരോ ഹൃദയത്തിന്റെയും ശബ്ദമാണ് ഈ വരികളിലൂടെ നമ്മൾ ഏവരുടെയും കാതുകളിൽ പ്രതിധ്വനിക്കുന്നത്. ഈ ഘട്ടത്തിലാണ് കവി സ്വന്തം 

പ്രാണനാഥയോടുള്ള പ്രണയം എങ്ങനെയായിരിക്കണം എന്ന്  വെളിപ്പെടുത്തുന്നത്. 


പ്രണയത്തിന്റെ ചില സ്വകാര്യത നിറഞ്ഞ  നിമിഷങ്ങളെ അതിമനോഹരവും ഭവ്യവുമായി കവി വർണിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാൻ പറ്റുന്നയൊന്നാണ്. രജി മാഷിന്റെ വരികൾ.

അതവസാനിക്കുമ്പോൾ അവിടെ മറ്റൊരു കാര്യം തുടങ്ങുന്നു, ശ്രീമതി ആശാ രാജൻ്റെ വായനക്കാരെ അതിവമായി വൈകാരികത നിറച്ചും ചിന്തിപ്പിച്ചുമുള്ള മാന്ത്രികമായ വരികൾ. 

അവിടെ കവയിത്രി ഇങ്ങനെ പ്രസ്താവിക്കുന്നു ; യൗവനത്തിലെ അപക്വമായ ഒട്ടുമിക്ക പ്രണയങ്ങളും ശാരീരിക സൗന്ദര്യത്തെ ചുറ്റിപ്പറ്റിയുള്ളതാവും, തന്റെയും അങ്ങനെ തന്നെയാണെന്ന് കവി അഭിപ്രായപ്പെടുന്നു. എന്നാൽ അങ്ങനെയുള്ള മിക്ക പ്രണയങ്ങളും ഞാണിന്മേൽ കളിയാവാനാണ് ഏറെ സാധ്യത. പക്ഷേ നമ്മുടെ കവിയുടേത്  അങ്ങനെയൊന്നായിരുന്നില്ല. തനുവിനെ മോഹിച്ചായിരുന്നാലും അവർ അന്യോന്യം  വളരെയേറെ മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് കവി ചൂണ്ടിക്കാട്ടുന്നത്. പരസ്പരാവബോധമാണ് ഏതൊരു പ്രണയത്തിന്റെയും  അടിവേരെന്ന്  പറയാതെ പറഞ്ഞു കൊണ്ട് കവി മുന്നോട്ടുപോകുന്നു. 

യൗവനം പകുതിയായ  വേളയിൽ അവർക്ക് മനസ്സിലായി അവർ ഇരുവരും സ്നേഹിച്ചത് രണ്ടു ശരീരങ്ങളെയല്ല  മറിച്ച് മനസ്സുകളെയായിരുന്നുയെന്ന്. അങ്ങനെ വർഷങ്ങൾ കടന്നുപോയി കൊണ്ടിരിക്കെ അവരുടെ  മനസ്സുകൾ അഗാധമായി പ്രണയിച്ചു, പരസ്പരം അവർ മനസ്സുകൾ പങ്കുവച്ചു. അങ്ങനെ പ്രണയത്തിന്റെ ഒരു പിടി നല്ലയോർമ്മകൾ പേറിയവർ വാർദ്ധക്യാവസ്ഥയുടെ മദ്ധ്യേന  നിൽക്കുമ്പോഴും അവരുടെ മനസ്സിൽ നിറഞ്ഞ പ്രണയത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് സ്പഷ്ടമാക്കുകയാണ് മുമ്പോട്ടുള്ള വരികൾ. 

മരണം കാത്തു കിടക്കുന്ന തന്റെ പ്രാണനാഥയെ വിധിയുടെ കരങ്ങളിലേക്ക് വലിച്ചെറിയാൻ ആ വൃദ്ധന് ഒട്ടുംതന്നെ ആഗ്രഹമുണ്ടായിരുന്നില്ല. തന്റെ പ്രാണനാഥയെ  അവളുടെ അവസാനശ്വാസംവരെ പ്രണയിക്കണമെന്ന് ആ വൃദ്ധമനസ്സിലെവിടെയോ അലയടിക്കുന്ന തന്റെയോർമ്മകൾ പ്രചരിപ്പിക്കുന്നതായി വായനക്കാരുടെ മനസ്സിൽ തോന്നിപ്പിക്കുന്നതിൽ  കവയത്രി വിജയിച്ചിരിക്കുന്നു. മരണക്കിടക്കയിൽ കിടക്കുന്ന തന്റെ പ്രണയിനിയെ വാത്സല്യത്തോടെ തലോടുന്ന വൃദ്ധനയാണ് പിന്നെ നമ്മൾ കാണുന്നത്. എന്നാൽ ഇതെല്ലാം ഏറ്റുവാങ്ങി മരണത്തെ മുന്നിൽ കണ്ടുകൊണ്ട് കിടക്കുന്ന തന്റെ പ്രണയിനിയുടെയുള്ളം  തുടിക്കുന്നത് തന്റെ  പ്രാണനാഥനിൽ നിന്നുമിങ്ങനെ കേൾക്കുവാനായിരുന്നുയെന്ന് കവി പറയുന്നു ; "പ്രണയമായിരുന്നില്ല നീ എനിക്ക്, പ്രാണനായിരുന്നു സഖീ"എന്ന്. തന്റെ മനസ്സിനെ തൊട്ടറിഞ്ഞ പ്രാണനാഥവൾക്കുവേണ്ടിയതു ചെയ്യുമെന്ന് അത്രയധികം വിശ്വാസത്തിലാണ് അവർ മരണത്തിലോട്ട്  വഴുതി വീഴുന്നത്. 

ഇവിടെ പ്രണയം മരിക്കുന്നില്ല. പ്രപഞ്ചത്തിൽ ഒരിടത്തും പ്രണയം മരിക്കുന്നില്ല, മരിക്കുന്നത് മനുഷ്യമസ്തിഷ്ക്കമാകുന്നു. പ്രണയമുള്ള ഒരു ഹൃദയവും തന്റെ മസ്തിഷ്കത്തെ മരവിപ്പിക്കുന്ന മരണവേദനയനുഭവിക്കാൻ വിട്ടുകൊടുക്കുകയുമില്ല. 

പ്രണയം ഒരിളം കാറ്റ് പോലെയാണ്. ആരാലും കാണാൻ സാധിക്കുകയില്ല, അതിന്റെ ഉറവിടവും  കണ്ടുപിടിക്കാനാവില്ല. എന്തിനേറെ അതിന്റെ ദിശ കൃത്യം പറയാൻ പോലും സാധിക്കുന്നില്ല. പ്രണയവും തത്തുല്യം, അതിനെ അനുഭവിക്കാൻ മാത്രമേ കഴിയുകയുള്ളൂ. എങ്ങനെയാണ് ചുട്ടുപൊള്ളുന്ന മനുഷ്യമനസ്സുകളെ തളിരിളം കാറ്റ് തലോടുന്നത് അതുപോലെയാണ് പ്രണയവും. 

അതിമനോഹരമായി നമുക്ക്  പ്രണയത്തിന്റെ  കാലഭേദങ്ങൾ താണ്ടിയുള്ള അനുഭൂതി പകർന്നുനൽകിയിരിക്കുകയാണ് ഈ കവിതയിലൂടെ പ്രിയ കവികളായ രജി മാഷും ആശ രാജനും. പ്രണയത്തിന്റെ മാന്ത്രിക വരികളുടെ മടിത്തട്ടിൽ ഒരു കവിത കൂടി.

ഇനിയുമേറെ കവിതകൾ ഇരുവരിൽ നിന്നും പ്രതീക്ഷിക്കുന്നു.

Parvathy Bhuparthy

Seena Navas :: കരുതലിൻ്റെ ആശയാവിഷക്കാരങ്ങൾ



രജി ചന്ദ്രശേഖർ എന്ന 'രജി മാഷ്' തന്റെ വരികളിലെന്നും പ്രണയ ഭാവം കെടാതെ സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ പ്രണയ വരികളോട് ചേർന്നെഴുതിയ 75 എഴുത്തുകാരുടെ രചനകൾ പ്രണയത്തിന്റെ വിവിധ തലങ്ങളെ സ്പർശിക്കുന്നു.

ജീവിതത്തിലെ എല്ലാ തിരക്കുകൾക്കുമിടയിലും പ്രിയതമയോടൊത്ത് ചെലവഴിക്കുന്ന ചില സുന്ദര നിമിഷങ്ങളാണ് മാഷിന്റെ പ്രണയ വരികളായി ചിതറിത്തെറിച്ച് ഓരോ മനസ്സിലും കുടിയേറിയത്. പ്രണയം അന്യമായിപ്പോകുന്ന യാന്ത്രിക ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾക്കിടയിലും, കുറച്ചു നേരം പ്രിയപ്പെട്ടവളെ ചേർത്ത് നിർത്തി കവിളിൽ ഉമ്മ നൽകി കാതിൽ പതിയെ പ്രണയം പറയുന്ന  'ഒരുവന്റെ' കരുതലിന്റെ മനസ്സാണ് മാഷിന്റെ വരികൾ പങ്കുവച്ചത്.

അതേ കരുതലിന്റെ ഭാവനാപൂർണ്ണങ്ങളായ ആശയാവിഷ്ക്കാരങ്ങളാണ് ഇതിലെ ഓരോ രചനയും.

ആസ്വാദനത്തിന്റെ വേറിട്ട തലങ്ങൾ കാഴ്ചവയ്ക്കുന്ന രചനകളിൽ അരവിന്ദ് S.J യുടെ തുടരുന്ന പ്രതീക്ഷകൾക്ക് ആധാരമായിത്തീരുന്ന പ്രണയം വ്യത്യസ്തമാകുന്നു. പ്രണയം എന്നത് ഒരു വ്യക്തിയിലേക്ക് ഒതുങ്ങാതെ പ്രകൃതിയിലേക്ക്...മഴയിലേക്ക്, മഞ്ഞിലേക്ക്, കാറ്റിലേക്ക് ഒക്കെ വഴിതിരിച്ചു വിട്ടിരിക്കുന്നു ഈ വരികളിൽ. പ്രണയത്തിന്റെ വളരെ വിശാലമായ ഈ കാഴ്ചപ്പാടിൽ പ്രപഞ്ചത്തിലെ സകലജാലങ്ങളോടും കാത്തു സൂക്ഷിക്കുന്ന ഇഷ്ടം, സഹാനുഭൂതി ഇവ തന്നെയാണ് ആത്യന്തിക പ്രണയമായി വിവക്ഷിക്കുന്നത്. സഹജീവിയോട് കരുണയുള്ളവൻ ആർദ്രഹൃദയനായിരിക്കും. പ്രണയത്തിന്റെ നനവു പടർന്ന ഒരു ഹൃദയം...

അവിടെ നിന്ന് ആര്യ അരുണിന്റെ രചനയിലേക്ക് വരുമ്പോൾ കരിയും പുകയും നിറഞ്ഞ അടുക്കള തിരക്കുകൾക്കിടയിലും പ്രണയം പാകം ചെയ്യുന്ന പെൺമനസ്സിനെ കാണാം. പുകഞ്ഞ് കലങ്ങിയ കണ്ണുകളും കരിപുരണ്ട വിരലുകളും അവളുടെ ത്യാഗത്തിന്റെ നെറുകയിലണിഞ്ഞ സിന്ദൂരം തന്നെയെന്ന് മനസ്സിലാക്കുന്ന പ്രിയതമൻ ചേർത്തു പിടിച്ച് കരുതലിന്റെ ചുംബനങ്ങളേകുമ്പോൾ അവരിടങ്ങളിലേക്ക് ഒതുങ്ങി വരുന്നു പ്രണയം.ഒരേ ദിനചര്യകളിൽ വിരസമായിപ്പോകുന്ന മനസ്സിന്റെ ഊർജ്ജം വീണ്ടെടുക്കുന്ന നമ്മളിടങ്ങളാകേണ്ടതുണ്ട് ഓരോ പ്രണയമെന്നും ആര്യയുടെ വരികൾ ഓർമ്മപ്പെടുത്തുന്നു.

'പ്രണയം' എന്നത് മാസ്മരികമായ ഒരു സുഗന്ധമാണെന്നും അലങ്കാരങ്ങൾ എല്ലാം അഴിച്ചു വച്ചാലും നാട്യങ്ങളില്ലാത്ത ഹൃദയവികാരങ്ങൾ  കൽവിളക്കിലെരിയുന്ന തിരിപോലെ പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കുമെന്നും അനിൽ. R. മധുവിന്റെ വരികൾ പറയുന്നു. ആർദ്രവും ലോലവുമെങ്കിലും രൗദ്രവും ഭയാനകവുമാവാൻ മടിയില്ലാത്തതുമാണ് പ്രണയം എന്ന് പറഞ്ഞു വക്കുമ്പോൾ ചില സമകാലിക സംഭവങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു അത്.

ഒരു കടൽ ദൂരത്തിനപ്പുറം ജീവിതം തേടിപ്പോയ പ്രിയതമനോട് പറയാൻ ബാക്കിവച്ച പരിഭവങ്ങളുടെ തോരാമഴയാകുന്നു ഫസീല സൈനുവിന്റെ വരികളിലെ പ്രണയം. 

മൊഴികളായി കാതുകൊണ്ട് കേൾക്കുന്നതിനേക്കാൾ മിഴികളിൽ നിറഞ്ഞു തുളുമ്പി അനുഭവിച്ചറിയുന്നതായിരിക്കണം 'പ്രണയം' എന്ന് ഷിജിനയുടെ വരികൾ..

നാലാളെ കാണിക്കാനുള്ള കാട്ടിക്കൂട്ടലുകൾ അല്ലാതെ ജീവിത തിരക്കുകൾക്കിടയിലും നമ്മളെ മനസ്സിലാക്കുന്ന, ഏത് പ്രതിസന്ധി ഘട്ടത്തിലും ഒപ്പമുണ്ടെന്ന് ആശ്വാസമേകുന്ന സ്നേഹം, 'മുജ്ജന്മ സുകൃതം' തന്നെയെന്ന് വലിയ വീടൻ അടയാളപ്പെടുത്തുന്നു. 

അങ്ങനെ ഒരേ ആശയം ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പർശിച്ചു മുന്നോട്ട് പോകുമ്പോൾ വരികളുടെ ആസ്വാദ്യതക്കപ്പുറമുള്ള നേർക്കാഴ്ചകളും വ്യഥകളും ആർദ്രഭാവങ്ങളും കാട്ടിത്തരുന്നു ഓരോ രചനകളും.

_സീന നവാസ്.


Sreedeep Chennamangalam :: ശ്രീദീപം

 

അവതാരിക 

ഈ കൃതിക്ക് അവതാരിക എഴുതാന്‍ രജി മാഷ് എന്നോട് പറഞ്ഞത് എന്തു കൊണ്ടാണെന്ന് ഇപ്പോഴും ഒരു നിശ്ചയവുമില്ല. അവതാരിക എഴുത്തില്‍ എനിക്ക് ഒരു മുന്‍പരിചയവും ഇല്ല. എങ്കിലും മാഷിന്‍റെ സ്‌നേഹപൂര്‍വ്വമുളള അഭ്യര്‍ത്ഥനക്ക് മുന്നില്‍ ഞാന്‍ വഴങ്ങി. ഇത് വായിച്ചപ്പോള്‍ എനിക്ക് അദ്ഭുതപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം പ്രണയത്തെക്കുറിച്ച് അത്രയേറെ ഞാന്‍ അറിഞ്ഞു ഇതിലൂടെ.

പ്രണയത്തിന് എത്രത്തോളം ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ കഴിയും? എത്ര സങ്കടങ്ങള്‍ പറയുവാന്‍ കഴിയും? സ്‌നേഹദൂരങ്ങളുടെ നെരിപ്പോടുകള്‍ എത്രയുണ്ടാകും? പ്രണയമെന്ന വാക്കിന്‍റെ ഭംഗിയാണ് അതിന്‍റെ ശക്തിയും അതിന്‍റെ ദൗര്‍ബല്യവും. മനുഷ്യനെ ഇത്രയേറെ അലസനും ചിന്താമഗ്‌നനുമാക്കിയിട്ടില്ല, വേറൊരു വികാരവും; ഇത്രയേറെ മനസ്സിന്‍റെ ഉളളറകളെ നൃത്തം ചെയ്യിച്ചിട്ടില്ല, മറ്റൊന്നും; എഴുതിപ്പിച്ചിട്ടില്ല; സ്‌നേഹിപ്പിച്ചിട്ടില്ല; സാന്ത്വനിപ്പിച്ചിട്ടില്ല. പ്രണയത്തിന്‍റെ ഓരങ്ങളുടെ മറ്റൊരു അറ്റത്താകട്ടെ വേര്‍പാടിന്‍റെ, നൈരാശ്യത്തിന്‍റെ, അസംതൃപ്തിയുടെ, ദ്വേഷത്തിന്‍റെ, പല ഭാവങ്ങളും ശിഷ്ടപത്രമായി ഭവിക്കുന്നു.

'കാറ്റും മലയും തമ്മില്‍' പ്രണയത്തിന്‍റെ പല തലങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു. ഇത് വ്യത്യസ്തമായ പ്രണയക്കുറിപ്പുകളിലൂടെ നമ്മുടെ മനസ്സിലെ പ്രണയസങ്കല്പങ്ങള്‍ക്ക്, പ്രണയചിന്തകള്‍ക്ക്, നമ്മുടെ മനസ്സില്‍ മേയാന്‍ കുറച്ചു കൂടി സ്ഥലം ഉണ്ടാക്കിത്തരുന്നു. ഒരു വലിയ മലയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ തലോടിപ്പോകുന്ന ഒരു കാറ്റിന്‍റെ കുളിര്‍മയും. ശീര്‍ഷകം തീര്‍ച്ചയായും വളരെ അനുയോജ്യമാണ്!

ചേര്‍ത്തെഴുത്ത് എന്ന സങ്കേതത്തിലൂടെ 74 പ്രണയവ്യാഖ്യാനങ്ങളാണ് ഇതില്‍. വിജയത്തെക്കാളേറെ പരാജയപ്പെടാന്‍ സാധ്യതയുള്ള ഒരു സങ്കേതമാണ് ഇത്. മൂലസൃഷ്ടിയുടെ സത്തയുള്‍ക്കൊണ്ട് എഴുതുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. പക്ഷെ ഇവിടെ എഴുതിയ 74 പേരും നല്ല ഭംഗിയായിത്തന്നെ വിഷയം കൈകാര്യം ചെയ്തു. അത് നിസ്സാരകാര്യമല്ല; ആ സര്‍ഗശേഷി പുസ്തകരൂപത്തില്‍ വരുന്നത് എഴുത്തിന്‍റെ വിജയം കൊണ്ടു തന്നെയാണ്.

രജി മാഷിന്‍റെ അതിസുന്ദരമായ വരികളോടൊപ്പം 74 ചിന്തകളായി ഇതിലെ ഓരോ കുറിപ്പും ഭവിക്കുന്നു. എഴുതിയവരെല്ലാവരും ആശയത്തിന്‍റെ വ്യാപ്തി കൊണ്ട് ഞെട്ടിച്ചു കളയുന്നു. ഭാഷയും ഭാവനയും നിറച്ച ഈ പ്രണയക്കുറിപ്പുകള്‍ വായനക്കാര്‍ക്ക് മികച്ച ഒരു വായനനാനുഭവം സമ്മാനിക്കട്ടെ എന്ന് ആശംസിക്കുന്നു. രജി മാഷിനും 74 എഴുത്തുകാര്‍ക്കും എഴുത്തിന്‍റെ ലോകത്ത് ഇനിയുമേറെ തിളങ്ങാന്‍ കഴിയട്ടെ!

Sree, Abhiramam


ശ്രീ, അഭിരാമം


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657





കഥകൾ


Sree Abhiram :: സഞ്ജീവും നന്ദിതയും



സഞ്ജീവും നന്ദിതയും

ശ്രീ, അഭിരാമം


"എന്നെ അറിയാത്ത 

എന്നെ കാണാത്ത 

ഉറക്കത്തിൽ എന്നെ പേര് ചൊല്ലി വിളിച്ച എന്‍റെ സ്വപ്നമേ, 

എന്‍റെ മുഖത്ത് തറച്ച നിന്‍റെ കണ്ണുകൾ 

അവ ആണ്ടിറങ്ങിയത് എന്‍റെ ഹൃദയത്തിലേക്കാണ് 

ആഴമേറിയ രണ്ട് ഗർത്തങ്ങൾ സൃഷ്ടിച്ച്... "


കൺ പോളകൾക്ക് വല്ലാത്ത ഭാരം.. ശരീരം മുഴുവൻഒരു  തളർച്ച.. നീറ്റൽ... വയറെരിയുന്ന വിശപ്പ്.. 

എങ്ങനെയോ കണ്ണ് വലിച്ചു തുറന്നു.. അപരിചിതമായ ഒരു സ്ഥലം...

" നന്ദിത.... 

എന്നെ ഓർമ്മയുണ്ടോ "

ഒരു ചെറുപ്പക്കാരൻ... എവിടെയോ കണ്ടിട്ടുണ്ട്.. അതുറപ്പ്... പക്ഷേ എവിടെ..  എന്‍റെ ബോധം അയാളെ ഓർമകളിൽ തിരയാൻ തുടങ്ങി... മനസ് അതിന്‍റെ പാച്ചിൽ നിർത്തിയത് ആ ചിത്ര പ്രദർശന ശാലയ്ക്ക് മുന്നിലാണ്... 

ഇത് അയാളല്ലേ മുരടനെ പറ്റി സഞ്ജീവ്നെ പ്പറ്റി പറഞ്ഞ ചെറുപ്പക്കാരൻ.. !

ഹൃദയമായ ചിരിയോടെ...! അയാളെങ്ങനെ ഇവിടെ..? 


" ഓർമ്മയുണ്ടോ നന്ദിത... "

ഞാൻ നന്ദിത അല്ലെന്ന്  പറയണമെന്ന് തോന്നി... 

പക്ഷേ അറിയാമെന്നു തല കുലുക്കുക മാത്രം ചെയ്തു. 

"റോഡിനോട് ചേർന്ന് കൂട്ടം കണ്ടിട്ട് accident ആവുമെന്ന് കരുതി car നിർത്തിയതാണ്. അവശയായി ബോധമറ്റ് നിങ്ങൾ അവിടെ കിടക്കുകയാരിരുന്നു.. വഴിയിലുപേക്ഷിച്ചു പോരാൻ തോന്നിയില്ല.. "

എന്‍റെ മിഴികൾ ചുറ്റും പരതുന്നത് കൊണ്ടാവും അയാൾ പറഞ്ഞു 

" പേടിക്കണ്ട... ഞാനൊരു ഡോക്ടറാണ്.. പേര് ആദിദേവ്  ഇതെന്‍റെ 

വീടാണ്. " 

ഭക്ഷണം കഴിക്കാതെ അലഞ്ഞതിന്‍റെ ക്ഷീണം... അത്രേ ഉള്ളൂ... അത്യാവശ്യം മെഡിസിൻ  ഇൻജെക്ട്  ചെയ്തിട്ടുണ്ട്. റസ്റ്റ്‌  എടുത്താൽ മാറിക്കോളും.. "

ചിരിച്ചു കൊണ്ട് തന്നെയാണ് അയാൾ ഇതൊക്കെ പറയുന്നത്.. 

നെറ്റിയിൽ നീളത്തിൽ സിന്ദൂരം അണിഞ്ഞു ഒരു സ്ത്രീ ചൂട് ചായയുമായി വന്നു. 

"ഇതെന്‍റെ wife. ചായ കുടിച്ചു fresh ആയി വരൂ.. നമുക്കൊരിടം വരെ പോകാനുണ്ട്.. "

ആ ചിരി ആ സ്ത്രീയിലേക്ക് പടർന്നത് പോലെ... 

ചായ കുടിച്ചപ്പോഴേക്ക് അവർ കപ്ബോർഡ് ൽ  നിന്ന് ഒരു ടവലും ഒരു ജോഡി ഡ്രെസ്സും എടുത്തു തന്നു.. 

കുളി കഴിഞ്ഞ് അവർ തന്ന ഇളം പച്ചയിൽ കടും നീല പൂക്കളുള്ള ചുരിദാർ ധരിച്ചിറങ്ങി.. ക്യാരറ്റ് ഒരുപാട് ചീകിയിട്ട ഒരു ഉപ്പുമാവും പനീർ കറിയും അവർ എന്നെ നിർബന്ധിച്ചു കഴിപ്പിച്ചു.. 

 നിറഞ്ഞ ചിരിയോടെ അവരെന്നെ ഡോക്ടർക്കൊപ്പം യാത്രയാക്കി.. കാറിൽ ഇരിക്കുമ്പോ അദ്ദേഹം പറഞ്ഞു 


" നന്ദിത ആ ചിത്രം നിങ്ങളുടേത് തന്നെയാണ്... "


 എന്‍റെ മിഴി നിറഞ്ഞു 

 "ഞാൻ നന്ദിതയല്ല... "


മറുപടി ഒരു ചിരിയായിരുന്നു. 

പരിചയമുള്ള വഴികളിലൂടെ അയാളെന്നെ കൊണ്ടുപോയത് ആ പ്രദർശന ശാലയിലേക്ക് ആയിരുന്നു. അതിനോട് ചേർന്ന ആ കുടുസ്സു മുറി സജീവമാണെന്ന് കണ്ട ഞാൻ അദ്‌ഭുതപ്പെട്ടു. 

ഭ്രാന്തമായ വേഗത്തിൽ ഞാനവിടേക്ക് ഓടിക്കയറി.. അയാളവിടെ ഉണ്ടായിരുന്നു.. 

കുറേ വർഷങ്ങൾ പിറകോട്ടു പോയതുപോലെ...  

"വരൂ... നന്ദിത ഇരിക്കൂ 

Doctor വിളിച്ചു പറഞ്ഞിരുന്നു.. "

പിറകെ എത്തിയ doctor അയാൾക്ക് എന്നെ  പരിചയപ്പെടുത്തി.. ഇത് നിങ്ങളന്ന് ഇവിടെ കണ്ട ആളുടെ മകൻ.. ഗോപി ചന്ദ് 


"പപ്പയ്ക്ക് വരകളോട് ഒടുങ്ങാത്ത ഇഷ്ടമായിരുന്നു.. അതാ ഇവിടെ.. അദ്ദേഹം ഒരു പട്ടാളക്കാരനായിരുന്നു. 

അച്ഛൻ പോയപ്പോ buissness തിരക്കുകൾക്കിടയിലും എനിക്കിതു ഉപേക്ഷിക്കാൻ തോന്നിയില്ല.. "


 അയാളെ കേൾക്കുന്നുണ്ടായിരുന്നെങ്കിലും എന്തിന് ഇങ്ങോട്ട് കൊണ്ട് വന്നുവെന്ന ചിന്ത എന്നെ  വലച്ചിരുന്നു. ചിത്രകാരന്മാരുടെ ഡീറ്റെയിൽസ്  പുറത്താരോടും  പറയരുതെന്നാണ് . അതാണ് അച്ഛൻ നിങ്ങളോട് പറയാതിരുന്നത്. "


മേശ വലിപ്പിൽ നിന്നും ഒരു കവറെടുത്തു അയാളെനിക്ക് നീട്ടി. വിറയ്ക്കുന്ന കൈകളോടെ ഞാനത് തുറക്കുമ്പോ അയാൾ പറഞ്ഞു. 

 " രണ്ട് ദിവസം കൂടിയേ അവിടെ ഉണ്ടാവൂ.. "


Sanjeev 

Room number 328

Bigonia residency 

Near railway station 

Pune 


ഗോപി ചന്ദിനോട് നന്ദി പറഞ്ഞു അവിടുന്നിറങ്ങുമ്പോ എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.. 


"സമാധാനമായില്ലേ.. 

നിങ്ങളുടെ സുഹൃത്ത് മഹിമ എന്നോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. Address കിട്ടിയിട്ടുണ്ട് ന്ന് മഹിമയോട് വിളിച്ചു പറയാൻ ഇരിക്കുമ്പോഴാണ്  ഞാൻ നന്ദിതയെ കാണുന്നത്.. 

ഇപ്പോൾ തന്നെ  പൊയ്ക്കോളൂ .." 

ഡോക്ടർ എന്നെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു..


 "നിങ്ങൾ ഭാഗ്യവതിയാണ് നന്ദിത.. നിങ്ങളെ തേടി ഒരു പ്രണയത്തിന്‍റെ മഴക്കാലം കാത്തിരിക്കുന്നു... "

കൈകൂപ്പി യാത്ര പറയുമ്പോ മനസ് കൊണ്ട് അദ്ദേഹത്തെ തൊഴുതു. പ്രണയങ്ങൾക്ക് നിമിത്തമാകുന്നത് ചിലപ്പോ തീരെ പ്രതീക്ഷിക്കാത്തവരായിരിക്കും. 

ഡ്രെസ്സും ഭക്ഷണവും ഒക്കെ അടങ്ങിയ ബാഗുമായി 

മഹിമയും രശ്മിയും സ്റ്റേഷനിൽ വന്നു.

"ആദ്യമായി കാണുമ്പോൾ നിങ്ങൾ രണ്ടാളും മാത്രം മതി... അതാട്ടോ ഒറ്റയ്ക്ക് അയക്കുന്നത്... "

 രശ്മി കാതിൽ അടക്കം പറഞ്ഞു..  വൈകുന്നേരം അവിടെ എത്തുംവരെ ഞാൻ മറ്റേതോ ലോകത്തായിരുന്നു. ഭൂമിയിലും  ആകാശത്തിലും  അല്ലാത്ത മഴവില്ലിൻ  കൊട്ടാരത്തിൽ.. 

സഞ്ജീവ്.. ഞാനിതാ നിങ്ങളിലേക്ക്.. 

Reception ഇൽ എത്തി ഞാൻ നന്ദിത എന്ന് പരിചയപ്പെടുത്തി  അവർ റൂമിൽ വിളിച്ചിട്ട്  പൊയ്ക്കൊള്ളാൻ അനുവാദം തന്നു.. റൂമിലേക്ക് ഒരുപാട് കാതങ്ങൾ ദൂരമുണ്ടെന്ന് തോന്നി..328 ന്‍റെ  വാതിലിൽ പതിയെ മുട്ടി കാത്തു നിന്നു.. എന്‍റെ ഹൃദയം ശക്തിയായി  മിടിക്കാൻ തുടങ്ങി.. കാലുകൾ വിറയ്ക്കാനും.. ഉമിനീര് വറ്റി.. പെട്ടെന്ന് വാതിൽ തുറക്കപ്പെട്ടു.. അലക്ഷ്യമായി ഒതുക്കാതെ കിടക്കുന്ന മുടിയിഴകൾ നെറ്റിയിൽ പാറിപ്പറന്ന്..  താടി വല്ലാതെ വളർന്നു നെഞ്ചിലേക്ക്.. 

കണ്ണുകളിലേക്ക് നോക്കാൻ ധൈര്യമില്ലാതെ ഞാൻ നിന്ന് വിറച്ചു.. 

 " സഞ്ജീവ് ഇത് ഞാനാണ് "

 അയാൾ എന്‍റെ മിഴികളിലേക്ക് നോക്കി...

 "നിന്‍റെ പേരെന്താണ്..."

"ഞാൻ നന്ദിത... "

അല്ല... നന്ദിതയെ പോലെ ഒരുവൾ.. "


നേർത്ത വിരലുകൾ കൊണ്ട് ആത്മാവിനെ തൊട്ടുണർത്താൻ ഇന്ദ്രിയങ്ങൾക്കപ്പുറത്തു നിന്ന്  ഒരു സ്വപ്നം പോലെ നിനക്ക് കടന്നു വരാം... 

ആദ്യമായി കാണുകയാണെന്നോർക്കാതെ അയാളെന്നെ ഭ്രാന്തമായി അയാളോട് ചേർത്തു. അച്ഛനെയും അമ്മയെയും സഹോദരനെയും കാമുകനെയും സുഹൃത്തിനെയും ഞാനാ കൈകൾക്കുള്ളിലറിഞ്ഞു. 

അപരിചിതത്വത്തിന്‍റെ ലാഞ്ചനയില്ലാതെ വർ ഷങ്ങളായ ചിരപരിചിതരെ പോലെ കടൽതീരത്തൂടെ ഞങ്ങൾ കൈകോർത്തു  നടന്നു.. 

സന്ധ്യ മയങ്ങിയിട്ടും ഇരുട്ട് നിറഞ്ഞിട്ടും ഞങ്ങൾ ആ തീരത്ത്...ഭ്രാന്തമായ അലച്ചിലുകൾക്കും തേടലുകൾക്കും അവസാനം.. സഞ്ജീവനെ തേടിയുള്ള അലച്ചിലുകളിൽ എനിക്ക് സംഭവിച്ചതൊക്കെ ഞാൻ പറയുന്നുണ്ടായിരുന്നു... അപ്പോൾ ആ കൈകൾ കൊണ്ട്  എന്നെ കുറച്ചൂടെ ചേർത്ത് പിടിച്ചു....

നനവാർന്ന കാലുകളിൽ  നിലാവിൽ  മണൽ തരികൾ തിളങ്ങി... 

*  *  *  *  *   * * *

അമ്മയുടെ മിഴികൾ നിറഞ്ഞിരിക്കുന്നു. ഈ അമ്മമാർ എപ്പോഴും അങ്ങനെയാണ് സന്തോഷത്തിലും സങ്കടത്തിലും മൂക്ക് ചീറ്റി അങ്ങനെ... മൃണാളിനിയും ഭർത്താവും ആ കുഞ്ഞു സുന്ദരിയ്ക്ക് ആരുടെ ഛായയാണെന്ന് തർക്കിക്കുന്നു.. 

ക്ഷീണത്തോടെ മയങ്ങുന്ന എന്‍റെ  നെറുകയിൽ തലോടി സഞ്ജീവ്... ഒരച്ഛന്‍റെ വാത്സല്യവും ഉറ്റവന്‍റെ സ്നേഹവും ആ മിഴികളിൽ മിന്നുന്നുണ്ടായിരുന്നു.. 


ശ്രീ 


NB: നിങ്ങളുടെ എഴുത്തിനു മുന്നിൽ ഇതൊന്നുമല്ലെന്ന് അറിയാഞ്ഞിട്ടല്ല...ഇതിവിടെ share ചെയ്യാൻ ജാള്യത ഇല്ലാഞ്ഞിട്ടല്ല.. നിങ്ങളെന്നോട് ഈ അവിവേകത്തിന് സദയം ക്ഷമിക്കുക... ഭ്രാന്തമായി പ്രണയിച്ച രണ്ട് പേരെ രണ്ട് വഴിക്ക് വിടാൻ മനസ് സമ്മതിക്കുന്നില്ല... എല്ലാ കഥകളും സന്തോഷത്തോടെ തീരണമെന്ന് ആഗ്രഹിക്കുന്ന ഒരു പൊട്ടത്തിയുടെ മണ്ടത്തരം...😔😔 ക്ഷമിക്കുക... 🙏

Sreedeep Chennamangalam 

കാട്ടുപെണ്ണ്... ♥️ 


എന്‍റെ നന്ദിതയ്ക്ക് നന്ദിത ദാസിന്‍റെ ഛായയും എഴുത്തുകാരി നന്ദിതയുടെ പ്രണയം തുളുമ്പുന്ന മനസും 


കടപ്പാട്.. നന്ദിത

https://www.yourquote.in/sree-bknf6/quotes/verrute-orelllutt-ningngllennoott-kssmikkuk-shriidiip-bao3ut

Smitha R Nair :: സ്‌നേഹസ്മിതം

 

'കാറ്റും മലയും തമ്മിൽ'എന്ന പ്രണയാർദ്ര വരികളുടെ ക്ഷണം സ്വീകരിച്ച എഴുത്തുകാരുടെ ചേർത്തെഴുത്തുകളാണിവ.

ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ പ്രണയമെന്ന വികാരം നമ്മിൽ നിന്നും ചോർന്നു പോകുന്നുണ്ടോ? ചിന്തിക്കേണ്ടിയിരിക്കുന്നു

കാലാതീതമായ ആ മധുര വികാരം വായനക്കാരന് ഈ വരികളിൽ ദർശിക്കാനാകും. കൗമാരവും, തീക്ഷ്ണസുരഭിലമായ യൗവനവും കടന്ന് വാർദ്ധക്യത്തിലും, പ്രണയം കൈവിടാതെ സൂക്ഷിക്കണം എന്നാണ് കവി പറയുന്നത്. ദുർമേദസ്സാർന്ന ശരീരമുള്ളവളാണെങ്കിലും ചാരത്തിരിക്കുന്ന പ്രണയിനിയെ ചേർത്തണച്ച് അവളുടെ കാതിൽ പ്രണയം മൊഴിയാനും, പാറിപ്പറക്കുന്ന ആ മുടിയിഴകൾ മാടിയൊതുക്കി ആ കവിളിൽ ഒരു ചുംബനമേകാനും കൊതിക്കുന്ന കവി മനസ്സ് ഇവിടെ കാണാം.

ഈ ചേർത്തെഴുത്തുകളിലൂടെ കടന്നു പോകുമ്പോൾ പ്രണയത്തിന്‍റെ മാസ്മരിക തലങ്ങൾ നമുക്ക് അനുഭവവേദ്യമാകുന്നു. മാംസ നിബദ്ധമായ അനുരാഗത്തിലൂടെ തികച്ചും പക്വതയാർന്ന പ്രണയത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന അവസ്ഥ. ഞാൻ നിന്നിലും, നീയെന്നിലും നിറഞ്ഞു നിൽക്കുമ്പോൾ ഈ പ്രണയത്തെക്കുറിച്ചു പറയാൻ വാക്കുകൾ പോലും അപ്രസക്തമാകുന്നു. ഏതു കഠിന ഹൃദയത്തിനുള്ളിലും, പ്രണയത്തിന്‍റെ തെളിനീരുറവകളുണ്ടാവും. സുഗന്ധവാഹിയായ മന്ദമാരുതനെ കാത്ത് പ്രണയമെന്ന ലോലവികാരവുമായി അചഞ്ചലയായി നിൽക്കുകയാണ് 'മല'. പ്രണയം ആത്മാവിനെ തൊട്ടുണർത്തുമ്പോൾ പ്രണയികൾ ആനന്ദത്തിന്‍റെ പാരമ്യത്തിലെത്തുന്നു. അനശ്വര പ്രണയമായി അത് നില കൊള്ളുന്നു

പ്രണയത്തിനില്ല ജരാ നരകൾ,

പ്രണയിക്ക ജീവൻ തുടിയ്ക്കുവോളം.