28 May 2020

Raji Chandrasekhar :: തിമിർക്കുകെന്നിൽ

Views:

തിമിർക്കുകെന്നിൽ

രജി ചന്ദ്രശേഖര്‍
എന്തിനേറെക്കാലം? നമ്മൾ,
     മൂന്നോ നാലോ വാക്കടുപ്പം,
നൊന്തിണങ്ങിപ്പിണങ്ങുന്ന
     കലിപ്പിൻ താളം.
കുറുമ്പും കുശുമ്പുമായി-
     ക്കലമ്പുന്ന കെട്ട്യോളായി
വെറുക്കാതെ വിറപ്പിക്കു-
     മിരുട്ടുമേളം.

കോലം കെട്ടിയാടും പാടും,
     കൂട്ടിന്നാത്മതരംഗമായ്
കൂലംകുത്തിയൊഴുകുന്ന
     കലാപകേളീ.
വേരാഴ്ത്തിയെന്നാത്മാവിലെ-
     ക്കവിതകളൂറ്റും പെണ്ണേ,
വേറെയാർക്ക്, നിനക്കു ഞാൻ,
     തിമിർക്കുകെന്നിൽ.

കണക്കറ്റു കലഹിച്ചും
     ചേർത്തു പുൽകിപ്പുന്നാരിച്ചും
തിണർക്കുന്ന ചുണ്ടു വീണ്ടും
     വിടാതെയുണ്ടും
പ്രണയത്തിൻ വിഭ്രമാന്തം
      നാവിൻതുമ്പിലിറ്റുന്നൊരു
നിണരസത്തുള്ളിയായി
     മാറട്ടെ ഞാനും
https://www.yourquote.in/raji-chandrasekhar-efi7/quotes/12-timi-kkukenni-entineerrekkaaln-nmm-muunnoo-naaloo-klippi-bb4vvc


No comments:

Post a Comment