28 May 2020

Sidheekh Subair :: ഉയിര്‍ഉയിര്‍
സിദ്ദീക്ക് സുബൈര്‍


എനിക്കു നിന്നെ കാണാൻ
          കൊതിയേറുന്നൂ
ഇടയ്ക്കു നിൻ ചിരി വന്ന്
          ഉരുൾപൊട്ടുന്നു
കനത്ത കൂരിരുൾ തിന്നും
          വെയിൽ മേയുന്നു
ശ്വാസനാളം മരിക്കാത്ത
          കവിത മൂളുന്നു...

ഒഴുക്കായ് നിലയ്ക്കാതെ
          മൊഴി പായുന്നു
മൃതിയില്ലാ സ്മൃതിയെ ഞാൻ
          തുഴയാക്കുന്നു
കിതപ്പേറ്റി കുഴഞ്ഞിട്ടും
          മന,മാറ്റാതെ
തുണയില്ലാ കയത്തിലെൻ
          പ്രാണനാഴുന്നു...

അടച്ചിട്ട മുറിയിൽ ഞാൻ
          ഭ്രാന്തനാകുന്നു
മറപറ്റി മുഖം മൂടി
          മറ മാറ്റുന്നു
കുരുക്കെല്ലാമഴിക്കുവാൻ
          വഴികാണാതെ
പടവാളിൻ പാട്ടു വെട്ടി-
          ക്കുതറീടുന്നു...

മരുന്നില്ലാരോഗമായി
          നീ കാറുന്നു
മയക്കുവാൻ  കുഴൽ വേരായ്
          നീയാഴുന്നു
കലം കാട്ടിക്കയംമൂടി,
          നീ വേവുന്നു
വിശപ്പിന്റെ കുരൽ പൊട്ടി
          നീ പാടുന്നു

കരളടുപ്പിൽ വ്യഥക്കൊള്ളി
          തിളയേറ്റുന്നു
കനൽ വെന്ത് കുടം തല്ലി
          മിഴിനീറ്റുന്നു
തിളച്ച നിൻകരുത്തിനായ്
          ദാഹമേറ്റുന്നു
പെണ്ണേ,യെന്നുയിരന്നം
          നീയൂട്ടുന്നു...

K V Rajasekharan :: വീര സവർക്കറും ദേശസുരക്ഷയുടെ സമഗ്ര രണതന്ത്രവും
വീര സവർക്കറും ദേശസുരക്ഷയുടെ സമഗ്ര രണതന്ത്രവും
കെ വി രാജശേഖരൻ

കാറൽ മാർക്സിന്‍റെ കൊച്ചുമകൻ ജീൻ ലോംഗ്വെറ്റിന്, വിനായക ദാമോദർ സവർക്കർ എന്നാല്‍, ഇരുപത്തിയേഴാം വയസ്സിൽ,  ഇരുപതാം നൂറ്റാണ്ടിന്‍റെ ഒന്നാം ദശകത്തിൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിനു തയാറാകുന്ന സാർവ്വദേശീയ ക്ഷുഭിത യൗവ്വനത്തിന്‍റെ എണ്ണം പറഞ്ഞ മുന്നണിപ്പോരാളികളിലൊരാളായിരുന്നു. 

തടവുപുള്ളിയാക്കി ഇല്ലാതാക്കാൻ ബ്രിട്ടീഷ് ഇൻഡ്യയിലേക്ക് ഇംഗ്ലീഷ് ഭരണംകൂടം കയറ്റി വിട്ട കപ്പലിൽ നിന്ന് അതിസാഹസികമായി കടലിലേക്ക് എടുത്തുചാടി വെടിയുണ്ടകളിൽ നിന്ന് നീന്തിയകന്ന് ഫ്രഞ്ചുകരയിൽ അഭയം തേടിയ വീര സവർക്കറെ അനധികൃതമായി ബ്രിട്ടീഷ് അധികൃതർ കസ്റ്റഡിയിലെടുത്തു.  അന്താരാഷ്ട്ര നിയമങ്ങൾ ലങ്കിച്ചുകൊണ്ടുള്ള ബ്രിട്ടീഷ് നടപടിക്കെതിരെ ഫ്രാൻസ്, ഹേഗിലെ അന്തരാഷ്ട്ര നിയമക്കോടതിയോടൊപ്പമുള്ള പെർമനന്‍റ് കോർട്ട് ഓഫ് ആർബിട്രേഷനിൽ, കേസ് നടത്തിയപ്പോൾ സവർക്കറുടെ അഭിഭാഷകനായി ഹാജരായത് കാറൽ മാർക്സിന്‍റെ കൊച്ചുമകൻ! അദ്ദേഹത്തെ അതിന് നിയോഗിച്ചത് യൂറോപ്പ് കേന്ദ്രീകരിച്ച് അന്ന്  സജീവമായിരുന്ന ഇടതുപക്ഷ-കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-സാമ്രാജ്യത്വവിരുദ്ധ കൂട്ടായ്മയുടെ സജീവ നേതൃത്വവും അവരോടൊപ്പം നിന്ന മാധ്യമ സമൂഹവും! നീതി നിഷേധിക്കപ്പെട്ട, തങ്ങളിലൊരുവനായ, സവർക്കു വേണ്ടി ശബ്ദം ഉയർത്തുന്നത് തങ്ങളുടെ ചുമതലയായി അവർ കണക്കാക്കി. അതിനു മുമ്പ് റഷ്യൻ വിപ്ലവനായകൻ ലെനിൻ സവർക്കറുടെ താമസസ്ഥലത്തെത്തി പലതവണ അദ്ദേഹത്തെ കണ്ടതും  കൂട്ടി വായിക്കൂക. അതോടൊപ്പം 1907ൽ ജർമനിയിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് കോൺഗ്രസ്സിൽ പങ്കെടുക്കുവാൻ സവർക്കറെ ക്ഷണിച്ചതും അദ്ദേഹത്തിന്‍റെ പ്രതിനിധിയായി മാഡം കാമാ പങ്കെടുത്തതും അവിടെ ഭാരതത്തിന് സ്വയംഭരണമെന്ന ആവശ്യം ഉയർത്തിയതും സവർക്കർ രൂപം നൽകിയ ദേശീയ പതാക ഉയർത്തിയതും എല്ലാം കണക്കിലെടുക്കുമ്പോളാണ് അക്കാലത്ത് ആഗോള തലത്തിൽ സാമ്രാജ്യത്വ വിരുദ്ധ പോരാളികളുടെ പട്ടികയിൽ സവർക്കറുടെ സ്ഥാനം വ്യക്തമാകുന്നത്. ആ ചരിത്ര സത്യങ്ങൾ കണ്ടും കേട്ടും അറിഞ്ഞവരായിരുന്നതുകൊണ്ടാകണം പഴയ തലമുറകളിൽ പെട്ട ഇൻഡ്യയിലെ കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന എം എൻ റോയ്, എസ്സ് എ ഡാങ്കേ, ഹിരൺ മുഖർജി, ഇഎം ശങ്കരൻ നമ്പൂതിരിപ്പാട് തുടങ്ങിയവരുൾപ്പടെയുള്ളവർ സവർക്കറെന്ന വിപ്ലവകാരിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തത്.

അവിടെ വേറിട്ടൊരു വഴി തിരഞ്ഞെടുത്തത് ജവഹർലാൽ നെഹ്രുവായിരുന്നു.  തന്‍റെ നേതൃത്വത്തിന് വെല്ലുവിളിയാകാനിടയുള്ള നേതാജിയെയും സർദാർ പട്ടേലിനെയും ഡോ അംബദ്കറെയും ശ്യാമപ്രസാദ് മുഖർജിയെയും രാഷ്ട്രീയമായി ഇല്ലാതാക്കാൻ എന്തും ചെയ്യാൻ  അധികാരഭ്രമം മൂലം വഴിതേടിയിരുന്ന ജവഹർലാൽ നെഹ്രു, സവർക്കറെ കള്ളക്കേസിൽ കുടുക്കി തടവറയിലിട്ട് ഇല്ലാതാക്കാൻ ശ്രമിച്ചുനോക്കി.

പക്ഷേ നെഹ്രുവിന്‍റെ മകൾ ഇന്ദിര പോലും തെറ്റു തിരുത്തി ആ വീര വിപ്ളവകാരിയെ അംഗീകരിക്കുവാൻ തയാറായിട്ടുണ്ടെന്നതും ചരിത്ര വസ്തുതയാണ്.   പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വർത്തമാനകാല ഭാരതത്തിൽ വീരസവർക്കറെ അപമാനിക്കയും അവഹേളിക്കുകയും ചെയ്യുന്നതിന് കൂലി കൊടുക്കുന്ന തല്പരകക്ഷികളും കൂലി വാങ്ങി ആ ജോലി ചെയ്യുന്ന കപട ബുദ്ധിജീവിക്കൂട്ടായ്മയും വളർന്നുവന്നിട്ടുള്ളത് പ്രകടമാണ്. ഇസ്ലാമിക മതമൗലിക വാദികളും അവരോടൊപ്പം നിന്ന് അധികാരവും ജീവിത സൗകര്യങ്ങളും അന്നവും തേടുന്നവരുമാണ് ആ കൂട്ടർ എന്ന വസ്തുത പൊതുസമൂഹം ഇതോടകം തിരിച്ചറിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് അവർ ഒരുക്കുന്ന തലങ്ങളിലേക്ക് ചർച്ചകളെ പരിമിതപ്പെടുത്താതെ അവരെ അവഗണിക്കുന്നതാകും പക്വതയുടെ സമീപനം.

പക്ഷേ ആ കൂട്ടരും അവരുടെ യജമാനന്മാരും കൊറോണയെന്ന മഹാമാരിയെ പോലും തങ്ങളുടെ ഭാരത വിരുദ്ധ വിധ്വംസക പ്രവർത്തനങ്ങൾക്ക് അവസരമാക്കാൻ കിണഞ്ഞു പരിശ്രമിക്കുമ്പൊളാണ് വിനായക ദാമോദർ സവർക്കറുടെ നൂറ്റിമുപ്പത്തിയേഴാമത് ജന്മദിനം ( മേയ് 28)  ഭാരതം വീരസ്മരണകളോടെ ആചരിക്കുന്നതെന്നതാണ് സവിശേഷത. അവിടെയാണ് ഭാരതീയ ദേശീയതയുടെ ഭദ്രതയ്ക്ക് ആശയപരമായ അടിത്തറയിട്ട വീരസവർക്കറുടെ കാഴ്ചപ്പാടുകൾ പ്രസക്തമാകുന്നത്.

ഭാരതത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് സവർക്കറെ വ്യക്തിപരമായും അദ്ദേഹം ഉയർത്തിയ കാഴ്ചപ്പാടുകളെ ആശയപരമായും  തകർത്തടുക്കേണ്ടത് ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്‍റെയും കൊടി പിടിക്കുന്നവരുടെ അനിവാര്യമായ രണതന്ത്രമായി മാറിയതിന്‍റെ കാരണവും അവിടെ മറ നീക്കി പുറത്തുവരുന്നു..

ശക്തി സംഭരിച്ച് ശാന്തിയുടെ വഴി തേടുവാനാണ് സവർക്കർ ഭാരതത്തോട് ആവശ്യപ്പെട്ടത്. ശക്തിയില്ലാത്തിടത്ത് പരാശ്രയം രീതിയായി മാറുമെന്നും പരാശ്രയം സ്വാതന്ത്യത്തിന്‍റെ ശവപ്പറമ്പായി മാറുമെന്നും സവർക്കർ തിരിച്ചറിഞ്ഞു.  ഭാരതത്തിന്‍റെ ശക്തി ചോർന്നവഴി ജാതി വ്യവസ്ഥ വരുത്തിവെച്ച ഭിന്നതയാണെന്ന് തിരിച്ചറിഞ്ഞതോടെ വർണ്ണവ്യവസ്ഥയ്ക്ക് അടിസ്ഥാന പ്രമാണം പ്രദാനം ചെയ്യുന്ന വിശ്വാസ സംഹിതയെ പൊളിച്ചടുക്കുവാനാണദ്ദേഹം പടവാളുയർത്തിയത്. ഭാരതത്തിലെ അധസ്ഥിത വിഭാഗത്തോട് ചേർന്നു നിന്നപ്പോഴും മൗലികമായ പൊളിച്ചടുക്കലിന്‍റെ വഴി സ്വീകരിക്കുവാൻ മടികാണിച്ചതുകൊണ്ടായിരുന്നു മഹാത്മജിയെ ഡോ ഭീംറാവ് അംബേദ്കർ 'മിസ്റ്റർ ഗാന്ധി' എന്നുമാത്രം എന്നും വിളിച്ചതെന്നും  അതേ അംബദ്കർ ജാതിവിരുദ്ധമുന്നേറ്റത്തിന്‍റെ അണയാത്ത തീജ്വാലയായിരുന്ന സവർക്കറേ സ്വന്തം ഹൃദയത്തോടൂ ചേർത്തു നിർത്തിയതെന്നതും ഇവിടെ ഓർത്തെടുക്കേണ്ടതാണ്.

ക്ഷത്രിയനിലേക്കു മാത്രം യുദ്ധം ചെയ്യുവാനുള്ള അവകാശവും ബാദ്ധ്യതയും പരിമിതപ്പെടുത്തിയിടത്താണ് ഭാരതീയ ദേശീയതയുടെ ദൗർബല്യത്തിന്‍റെ കാതൽ എന്നു തിരിച്ചറിഞ്ഞ സവർക്കർ ജാതി നിയമങ്ങളെ തകർത്തെറിഞ്ഞ് എല്ലാ ഭാരതീയനും  ആയുധമെടുത്ത് അടരാടാൻ ആവശ്യപ്പെട്ടതോടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനോടുള്ള യഥാർത്ഥ വെല്ലുവിളി ഉയരുന്നത്. 

ആ വെല്ലുവിളി ഉയർത്തിയ ഇരുപത്തിയേഴുകാരന്‍റെ ക്ഷുഭിതയൗവ്വനത്തെ മുളയിലെ നുള്ളുവാനാണ് അദ്ദേഹത്തെ ബ്രിട്ടീഷ് ഭരണകൂടം ഇരട്ട ജീവപര്യന്തം വിധിച്ച് ആൻഡമാനിലെ കൊടും ക്രൂരതയിലേക്ക് തള്ളിവിട്ടത്.  കടന്നു വന്ന ബ്രിട്ടീഷ് സാമ്രാജ്യത്വം തകർത്തൂടച്ച ഭാരത്തിന്‍റെ പോരാട്ട വീര്യത്തിന്‍റെ ദേശീയ പാരമ്പര്യ വൈവിധ്യത്തെ തിരിച്ചു പിടിച്ച് ശക്തി സമാഹരിക്കുവാനാണ് രണ്ടാം ലോക മഹായുദ്ധത്തിന്‍റെ സാഹചര്യം പ്രദാനം ചെയ്ത അവസരങ്ങളെ മുതലെടുത്തുകൊണ്ട് പരമാവധി ആളുകൾ ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുവാൻ സവർക്കർ ആഹ്വാനം ചെയ്തത്. അങ്ങനെ ലഭിക്കുന്ന പട്ടാള പരിശീലനത്തെയും നേർ പോരാട്ട അനുഭവങ്ങളെയും പൂർണ്ണമായി പ്രയോജനപ്പെടുത്തുമ്പോൾ തന്നെ ബ്രിട്ടീഷ് കിരീടത്തോടും ഭരണകൂടത്തോടും യൂണിയൻ ജാക്കിനോടും പ്രതിബദ്ധത പുലർത്തുന്ന പ്രതിജ്ഞ ചടങ്ങായി കണക്കാക്കി മറന്നേക്കുവാനും ആത്യന്തിക പ്രതിബദ്ധത ഭാരതാംബയോടായിരിക്കണമെന്നും  സവർക്കർ വിശേഷിച്ച് വ്യക്തമാക്കുകയും ചെയ്തു. ഭാരതത്തിന്‍റെ വിമോചനത്തിനു വേണ്ടിവന്നേക്കാവുന്ന പോരാട്ടങ്ങൾക്ക് സൈന്യത്തിനുള്ളിലെ സംഖ്യാബലം കരുത്തേകുമെന്ന കണക്കു കൂട്ടലിലാണ് സവർക്കർ അങ്ങനെയൊരു തന്ത്രം മെനഞ്ഞത്. ഇവിടെ ഓർക്കേണ്ട മറ്റൊകാര്യം മുഹമ്മദാലി ജിന്നയുടെ കുതന്ത്രങ്ങളുടെ ഫലമായി ഭാരതവിഭജനം ഉണ്ടാകുമെന്ന് അന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞിരുന്നു. അങ്ങനെ വിഭജനമുണ്ടായാൽ പാക്കിസ്ഥാനിലേക്ക് പോകാനിടയുള്ളവർക്കാണ് അന്നത്തെ സൈന്യത്തിൽ സംഖ്യാപരമായി ഗണ്യമായ മേൽകൈ എന്നതായിരുന്നു വസ്തുത. അത് വിഭജനശേഷമുള്ള ഭാരതത്തിന്‍റെ പ്രതിരോധശേഷിയിൽ കാര്യമായ കുറവുണ്ടാക്കുമെന്ന വസ്തുത കണക്കിലെടുത്തു കൊണ്ടും കൂടിയായിരുന്നു സവർക്കർ ദേശീയ ശക്തികളോടൊപ്പം നിന്ന യുവാക്കളോട് സൈന്യത്തിലേക്ക് ചേക്കേറുവാൻ നിർദ്ദേശിച്ചത്.  ഡോ അംബേദ്കറും രഷ് ബിഹാരീ ബോസും നേതാജീ സുഭാഷ് ചന്ദ്ര ബോസും അടക്കമുള്ളവർ വീര സവർക്കറുടെ ഈ രണതന്ത്രത്തെ അറിഞ്ഞ് അംഗീകരിച്ചവരാണ്. ക്വിറ്റ് ഇൻഡ്യാ സമരവും അതു നയിച്ച നേതൃത്വവുമല്ല, ഭാരതീയ സേനയിലുയർന്ന അസഹിഷ്ണതയുടെ സൂചനകളാണ് ബ്രിട്ടീഷ്കാരെ ഇൻഡ്യ വിട്ടുപോകാൻ നിർബന്ധിതരാക്കിയതെന്ന് അധികാരക്കൈമാറ്റക്കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്‍റ് ആറ്റ്ലിയെ ഉദ്ധരിച്ചുകൊണ്ട് 1950കളിൽ ഡോ അംബേദ്കർ നടത്തിയ വെളിപ്പെടുത്തൽ സൈന്യത്തിലേക്ക് കയറിക്കൂടുവാൻ സവർക്കർ നടത്തിയ നിർദ്ദേശത്തിലെ ശരി പ്രകടമാക്കുന്നു. സ്വാതന്ത്രഭാരതം തുടക്കത്തിൽ തന്നെ കശ്മീർ ലക്ഷ്യമാക്കി പാക്കിസ്ഥാൻ നടത്തിയ കടന്നു കയറ്റത്തെ ചെറുക്കുന്നതിനും സവർക്കർ മുൻകൂട്ടി നടപ്പിലാക്കിയ പദ്ധതി പ്രയോജനപ്പെട്ടൂയെന്നതാണ് മറച്ചുവെക്കപ്പെട്ടതാണെങ്കിലും സത്യസന്ധമായ ചരിത്രവസ്തുത.

സ്വാതന്ത്രഭാരതത്തെ സംബന്ധിച്ചും ചരിതത്തെ കുറിച്ചും രണ്ടാം ലോകമഹായുദ്ധാനന്തര ലോകത്തെ കുറിച്ചും കൃത്യമായ പഠനവിലയിരുത്തകളുടെയും ഭാരതത്തിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തെ കണക്കിലെടുത്തതിന്‍റെയും അയൽ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ കാഴ്ചപ്പാടുകളെ മനസ്സിലാക്കിയെടുത്തതിന്‍റെയും അടിസ്ഥാനത്തിൽ ഭാരതത്തിന്‍റെ ഭാവി സുരക്ഷ ഉറപ്പാക്കുവാധുള്ള പിഴവിനിടം കൊടുക്കാത്ത കർമ്മപദ്ധതി സവർക്കറുടെ ബൗദ്ധിക ആവനാഴിയിലുണ്ടായിരുന്നു. പക്ഷേ പിഴവും പഴുതും നിറഞ്ഞതായിരുന്നു അധികാരം കയ്യിൽ കിട്ടിയ ജവഹർലാൽ നെഹ്രുവിന്‍റെ പ്രതിരോധ പദ്ധതി. (ഒരു പക്ഷേ അങ്ങനെയൊന്നില്ലായിരുന്നൂയെന്നു പറയുന്നതാകും കൂടുതൽ ശരി)  1950ൽ ചൈന ടിബറ്റിലേക്ക് കടന്നാക്രമിച്ചപ്പഴേ ചീനപ്പടയുടെ അടുത്ത ഊഴം ഭാരതമായിരിക്കുമെന്ന സൂചന സവർക്കർ നൽകി. നെഹ്രു പഞ്ചശീല തത്ത്വവുമായി ചൈനയെ സമീപിച്ചപ്പോൾ 1954ൽ തന്നെ, (1962ൽ കമ്യൂണിസ്റ്റ ചൈന ഭാരതത്തെ കടന്നാക്രമിക്കുന്നതിന് 8 വർഷങ്ങൾക്കു മുമ്പ്) സവർക്കർ പ്രസ്താവനയിലൂടെ വ്യക്തമാക്കി:


"ടിബറ്റിനോടുള്ള പ്രവർത്തിക്കുശേഷവും ചൈനയോടുള്ള അമിത വിധേയത്വം ആ രാജ്യത്തിന്‍റെ വിശപ്പ് വർദ്ധിപ്പിക്കും. ഇൻഡ്യയുടെ ദുർബലമായ സമീപനത്തിന്‍റെ തണലിൽ ഇൻഡ്യൻ ഭൂമി വിഴുങ്ങുവാനുള്ള ധൈര്യം ചൈനയ്ക്കുണ്ടായാലും എനിക്ക് അതിശയം തോന്നുകയില്ല"

ഭാരതത്തിന്‍റെ ദേശസുരക്ഷയുടെ കാര്യത്തിൽ ആഗോള ബന്ധങ്ങളിലെ കൗശല പൂർവ്വമായ ഇടപെടലുകളും പ്രധാന ഘടകമായിരുന്നു.  അമേരിക്ക പോലുള്ള രാജ്യങ്ങൾ പോലും അവരുടെ സ്വാർത്ഥ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നയതന്ത്ര ബന്ധങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതെന്നും അല്ലാതെ ബൈബിളിന്‍റെ അടിസ്ഥാനത്തിലല്ലെന്നും അമേരിക്കൻ മാദ്ധ്യമങ്ങളോട് വെട്ടിത്തുറന്ന് പറഞ്ഞ ചരിത്രം സവർക്കർക്കുണ്ട്. ഭാരതത്തോട് ഒരു നല്ല ബന്ധത്തിനു തയാറാകുന്നത് അവരുടെ ഭാവിക്കും നല്ലതാകുമെന്നും സൂചനയും സവർക്കർ അവരോട് നൽകിയിരുന്നു. അതുപോലെ യന്ത്രവത്കരണത്തിന്‍റെ സാദ്ധ്യതകളുൾപ്പടെ പ്രയോജനപ്പെടുത്തി സാമ്പത്തിക ഭദ്രതകൊണ്ട് ശക്തമായാലേ രാഷ്ട്രത്തിനു നിലനിൽക്കുവാനുള്ളയിടം ലഭിക്കൂയെന്ന ഉൾക്കാഴ്ചയും സവർക്കറുടെ പ്രത്യേകതയായിരുന്നു.

അങ്ങനെ സമഗ്രമായ  കാഴ്ചപ്പാടിന്‍റെ  പ്രയോഗവത്കരണത്തിലൂടെ ഭാരതം ശക്തി സംഭരിക്കണമെന്നും അങ്ങനെ ഉയരുന്ന രാഷ്ട്ര ശക്തിയുടെ ബലത്തിൽ ശാന്തിയുടെ അന്തരീക്ഷത്തിലേക്ക് ലോകത്തെ നയിക്കണമെന്നും സവർക്കർ പറഞ്ഞതിനെ ഫലപ്രദമായി പ്രാവർത്തികമാക്കുന്ന പ്രക്രിയ  മോദിയുടെ ഭാരതം തുടങ്ങിക്കഴിഞ്ഞു, 

അഞ്ചു ട്രില്ല്യൻ യുഎസ്സ് ഡൊളർ സാമ്പത്തിക ശക്തിയാകാൻ ലക്ഷ്യം വെച്ചതും പ്രതിരോധശക്തി ദൃഡപ്പെടുത്താൻ ചടുലനടപടികളെടുത്തതും നയതന്ത്ര ബന്ധങ്ങളിൽ രാഷ്ട്ര താത്പര്യത്തിനും ലോക സമാധാനത്തിനും പ്രധാന്യംകോടുത്തുകൊണ്ടുള്ള ത്വരിത നീക്കങ്ങൾക്ക് കൗശലപൂർവ്വം മുന്നോട്ടിറങ്ങിയതുമൊക്കെ ശരിദിശയിലുള്ള ചുവടുവെപ്പുകളായിരുന്നു.

അതിനിടയിലാണ് കോവിഡ് 19 പുതിയ വെല്ലുവിളികൾ ഉയർത്തുന്നത്.

ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ കോവിഡ്19 ചൈന ഒരു ജൈവായുധം എന്ന പേരിൽ വളർത്തിയെടുത്തതാണോ അതോ വുഹാൻ പ്രവിശ്യയിൽ ജന്മമെടുത്ത് യാദൃച്ഛികമായി ലഭിച്ച വൈറസ്സിനെ ചൈനീസ് കമ്യൂണിസ്റ്റു ഭരണകൂടം തങ്ങളുടെ ആവനാഴിയിലേ ജൈവായുധ സംഭരണിയിലേക്ക് കൂട്ടിച്ചേർത്തതാണോയെന്നതിൽ മാത്രമേ കൃത്യത ഉണ്ടാകേണ്ടതൂള്ളു.  സാമ്രാജ്യത്വ വികാസത്തിന് ലക്ഷ്യം വെച്ച് ചൈന ആരംഭിച്ച കുതന്ത്രങ്ങളിലൂടെ തകർക്കാൻ ശ്രമീക്കുന്ന ഒന്നാമത്തെ രാജ്യം അമേരിക്കൻ ഐക്യനാടുകളും രണ്ടാം രാജ്യം ഭാരതവുമാണെന്നതിലും വേണ്ടത്ര വ്യക്തതയുണ്ട്. ഭൂമിശാസ്ത്രപരമായ കാരണങ്ങളാലും രണതന്ത്രപരമായ കാരണങ്ങളാലും അമേരിക്കയ്ക്കെതിരെയുള്ള കടന്നാക്രമണം വാണിജ്യമേഖലയിൽ ഒതുക്കുന്നതിനപ്പുറം പോകാനിടയില്ല. പക്ഷേ ഭാരതത്തിനുമേൽ  അതിർത്തി കടന്നുള്ള ആക്രമത്തിന്‍റെ പുതിയൊരു പോർമുഖം കൂടി തുറക്കുമൊയെന്ന സാദ്ധ്യത ലോകം ശ്രദ്ധാപൂർവ്വം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭാരതത്തിനോട് ശത്രുതാമനോഭാവത്തോടെ ജിഹാദിനു തയാറായി ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തികളിലും അന്തർദേശീയ നിയന്ത്രണ രേഖകളിലും നിരന്തരം കടന്നാക്രമങ്ങളും ഇസ്ലാമിക തീവ്രവാദികൾ മുഖേനയുള്ള വിധ്വംസക പ്രവർത്തനങ്ങളും നടത്തുന്ന പാക്കിസ്ഥാനും ചൈനയുടെ സഹായത്തോടെ ഒരു അതിസാഹസത്തിനു മുതിരുമോയെന്നതും നോക്കിക്കാണേണ്ടിയിരിക്കുന്നു.

മാർക്സിസത്തിൽ നിന്നും മാവോയിസത്തിലേക്ക് വഴിതെറ്റിയ  ഇൻഡ്യയിലെ കമ്യൂണിസ്റ്റു സഖാക്കളുടെ പുതുതലമുറയും ജിഹാദിലൂടെ ഇസ്ലാമിക രാജ്യം സ്പ്നം കണ്ട് തീവ്രവാദപരമ്പരകളിലൂടെ ലോകം പിടിച്ചടക്കുവാൻ ഇറങ്ങിത്തിരിച്ചവരും ആരുടെ കൂടെനിന്നായാലും അധികാരം തിരിച്ചു പിടിക്കണമെന്ന മോഹവുമായി അവസരം തേടുന്ന സോണിയ-രാഹുൽ-പ്രിയങ്ക-വദ്രമാരും  വീര സവർക്കറെ ഭയക്കുന്നവരും ഭാരതത്തെ ചതിക്കുന്നവരുമാണ്.

മരണത്തേ വെല്ലുവിളിച്ച സ്വാതന്ത്ര്യവീര വിനായക ദാമോദർ സവർക്കരോടോപ്പം ഭാരതാംബയ്ക്കു വേണ്ടി സ്വയം സമർപ്പിച്ച വീരബലിദാനികളുടെ ബലികുടീരങ്ങളിൽ നിന്നുയരുന്ന പ്രകാശധാരയിൽ ആത്മനിർഭര ഭാരതം വീണ്ടും തിളങ്ങും, ലോകത്തിന് വെളിച്ചമായി, വഴികാട്ടിയായി.

(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകൻ.  ഫോൺ: 9497450866)
ജന്മഭൂമി ദിനപ്പത്രം 27-05-2020 -ല്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

15 May 2020

Dhanya G Suresh :: ജയിച്ചതാര്, തോറ്റതാര്...ജയിച്ചതാര്, തോറ്റതാര്...
ധന്യ ജി സുരേഷ്

ഇരുപത് വർഷങ്ങൾക്കിപ്പുറമാണ് കോളേജ് റീയൂണിയൻ സെറ്റ് ചെയ്തത്. എല്ലാവരും കുട്ടികളും കുടുംബങ്ങളുമായി തിരക്കിട്ട ജീവിതം നയിക്കുമ്പോഴും ആ ഒരുദിവസത്തിൽ അവിടെ വന്നു ചേരാൻ ആരും കൂട്ടാക്കാതിരുന്നില്ല. പഴയ ഓർമ്മകളിലേക്ക് എല്ലാവരും ഒന്നുകൂടെ തിരിച്ചു പോകാൻ ഒത്തുകൂടുകയാണ്.

എന്നാൽ കൂടെപഠിച്ച സഹപാഠികളെ കാണാൻ വേണ്ടി മാത്രമായിരുന്നില്ല ദേവനാരായണൻ അവിടെ എത്തിച്ചേർന്നത് . ജീവനേക്കാളേറെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും തന്‍റെ സ്നേഹത്തിന്‍റെ ആഴം മനസ്സിലാക്കാതെ വഞ്ചിച്ചിട്ടു പോയ മായ .... അവളെ  കാണാൻ വേണ്ടി കൂടി  ആയിരുന്നു .

അവൾ പോയെങ്കിലും അവൻ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് അവൾക്ക് തെളിയിച്ചു കൊടുക്കണം. ഇന്നവൻ ജീവിതത്തിൽ വിജയിച്ച ഒരു മനുഷ്യനാണെന്ന് അവളെ ബോധിപ്പിക്കണമെന്നത്  അവന്‍റെ വാശി കൂടിയാണ് .

ഒട്ടുമിക്കപേരും എത്തിച്ചെർന്നു കഴിഞ്ഞു. പഴയ ഓർമ്മകളിൽ മുഴുകി തമ്മിൽ കളിയാക്കിയും കഥകൾ പറഞ്ഞും എല്ലാവരും ഒരിക്കൽ കൂടി ആ കോളേജിൽ പഠിച്ച വിദ്യാർത്ഥികളായി മാറുകയായിരുന്നു.

ദേവനാരായണൻ സംസാരത്തിൽ മുഴുകി നിൽക്കുമ്പോഴായിരുന്നു ഒരുവൻ പറഞ്ഞത്, ടാ അത് നമ്മുടെ മായ അല്ലെ ...?  ദേവ് തിരിഞ്ഞു നോക്കി, അതെ അതവൾ തന്നെയാണ് മായ.

എത്രയൊക്കെ ദേഷ്യമാണ് അവളെ ഓർക്കുമ്പോൾ അവനുള്ളതെങ്കിലും വർഷങ്ങൾക്കിപ്പുറം കാണുമ്പോൾ അവന് അവളെ നോക്കി ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

മായ എല്ലാവരോടും മിണ്ടുകയും കാര്യങ്ങൾ തിരക്കുകയും ചെയ്തു . ദേവിനോട് മാത്രം അവൾ ഒന്നും മിണ്ടിയതുമില്ല. മായയോട് ദേവും ഒന്നും മിണ്ടിയില്ല.

ദേവ് അവളെ ഒത്തിരി നേരം നോക്കി നിന്നു. ഇന്നവൾ ആ പഴയ തൊട്ടാവാടി പെണ്ണല്ല. ആരെയും പേടിയില്ലാത്ത ഒരു ജീവിതം പോലെ ദേവിന്‍റെ കണ്ണുകൾക്ക് അവളെ അന്ന് കണ്ടപ്പോൾ തോന്നി.

അപ്പോഴും അവൻ ചിന്തിച്ചു , എന്തുകൊണ്ടായിരുന്നു അന്ന് അവൾ എന്നിൽ നിന്നും അകന്നുമാറിയത്. എന്തിനാണ് അന്നവൾ ഏറെ വേദനിപ്പിച്ചുകൊണ്ട് എന്നിൽനിന്നും പോയ്മറഞ്ഞത്.

അതിനുത്തരം ചോദിച്ചിട്ട് അന്നവൾ നൽകിയിട്ടുമില്ല, സ്വയം അതിനുള്ള ഉത്തരം കണ്ടെത്താൻ അവനിന്നോളം കഴിഞ്ഞിട്ടുമില്ല.

ഒരു കാര്യവുമില്ലാതെ അവനിൽ നിന്ന് ഒഴിഞ്ഞു മാറിയതുകൊണ്ടാണ് അവനിന്നും മായയോട് ദേഷ്യം.

ഹായ് ദേവ് ....  ആലോചനയിൽ മുഴുകി നിന്ന ദേവ് പെട്ടന്ന്  തിരികെ വന്നു. അവനെ വിളിച്ചത് മായ ആയിരുന്നു .

തിരിച്ചവനും പറഞ്ഞു,
ഹലോ ...
സുഖമാണോ നിനക്ക് ..?
അതെ സുഖം , നിനക്കോ ...?
മ്മ് സുഖം ...

നിശബ്ദതയിൽ മുഴുകിയ നിമിഷങ്ങളായിരുന്നു പിന്നെ കുറച്ചു നേരത്തേക്ക് ...

നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് മായ പറഞ്ഞു.
വിരോധമില്ലെങ്കിൽ നമുക്ക് ഒന്നു നടന്നാലോ.
ഹാ ഓക്കേ എന്നവനും പറഞ്ഞു.

ഇരുവരും നടന്നടുത്തത് പണ്ട് അവർ ഒന്നിച്ച് വന്നിരിക്കാറുള്ള വാകമരത്തിന്‍റെ ചുവട്ടിലായിരുന്നു. വേനൽ ആയതുകൊണ്ട് ഇലകൾ പൊഴിച്ച് ചുവന്നു പൂത്തുലഞ്ഞു നിൽക്കുവായിരുന്നു ആ മരവും .

വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ മായ ദേവിന്‍റെ കുടുംബത്തെപ്പറ്റി തിരക്കി. വളരെ അഭിമാനത്തോടെയും അഹങ്കാരത്തോടെയും തന്നെ അവന്‍റെ കുടുംബത്തെ അവൾക്ക് പരിചയപ്പെടുത്തി .

അവൾ ടീച്ചർ ആണ് പേര്  കണ്ണകി, മക്കൾ രണ്ടുപേർ ഒരാണും ഒരു പെണ്ണും  ആനന്ദും , ദർശനയും  ഒരാൾ ഒൻപത്തിലും ഒരാൾ ആറിലും പഠിക്കുന്നു.

മായ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവൻ ഏറെ സന്തോഷപൂർവ്വമാണ് ഓരോ കാര്യങ്ങളും പറയുന്നത്.

ഏറെനേരത്തെ സംഭാഷണത്തിനൊടുവിൽ മായയുടെ ജീവിതത്തെപ്പറ്റി തിരക്കി അവൻ ...

നിവർത്തിയിട്ടിരുന്ന സാരിയുടെ തുമ്പ് അവൾ കൈകൊണ്ട് പിടിച്ച് ചുറ്റിയെടുത്തിട്ട് അവൾ ഒന്നു ചിരിച്ചുകൊണ്ട് പറഞ്ഞു
ഭർത്താവ്, കുടുംബം കുട്ടികൾ അങ്ങനൊന്നും എന്‍റെ ലൈഫിൽ പറയാൻ ഇല്ല.

ഒരു ഞെട്ടൽ എന്നവിധം ദേവ് ചോദിച്ചു,
അപ്പൊ നീ ഇതുവരെ കല്യാണം......   മുഴുവൻ ചോദിക്കുന്നതിനു മുൻപ് തന്നെ അവൾ പറഞ്ഞു
അതേടോ ഇല്ല.
അവനുപിന്നീട് എന്ത് ചോദിക്കണമെന്നോ പറയണമെന്നോ അറിയാത്തൊരു അവസ്ഥയായി .

ദേവിന് ഒന്നും മനസ്സിലായില്ല, അവൻ നോക്കുമ്പോൾ മായ പുഞ്ചിരിക്കുന്നത്. മാത്രമേയുള്ളു.

കുറച്ചു നേരത്തെ മൗനത്തിനു ശേഷം  മായ ദേവിനോട് ചോദിച്ചു. നീ എന്നെ വെറുത്തിട്ടുണ്ടല്ലേ. ഇല്ലെന്ന് അവളോട്‌ പറയാൻ അവന്‍റെ മനസാക്ഷി അനുവദിച്ചില്ല, അവൻ മറുപടിയൊന്നും തന്നെ നൽകിയില്ല.

മായ വീണ്ടും തുടർന്നു. നിനക്കോർമ്മയുണ്ടോ ഈ കോളേജിന്‍റെ സ്റ്റെപ്പിൽ നിന്നും ഞാൻ താഴേക്ക് വീണത്. വലിയൊരു വീഴ്ച്ചയിൽ  ഞാൻ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നു.  പക്ഷെ അന്ന് എന്‍റെ വിധി ദൈവം മാറ്റി മറിച്ചു. വൈകാതെ തന്നെ ഡോക്ടർമാർ കണ്ടെത്തി എനിക്ക് ഭാവിയിൽ ഒരമ്മയാകാൻ കഴിയില്ലെന്നുള്ള സത്യം.

ആ വെളിപ്പെടുത്തലുകൂടി കേട്ടപ്പോൾ ദേവ് ഞെട്ടിപ്പോയിരുന്നു .

ഒട്ടും പതറാത്ത സ്വരത്തിൽ തന്നെ മായ വീണ്ടും തുടർന്നു.
അന്നിതൊന്നും തുറന്നു പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു . ഒരുപക്ഷെ ഞാൻ എല്ലാം തുറന്നു പറഞ്ഞിരുന്നുവെങ്കിൽ നീ എന്നെ ഉപേക്ഷിക്കില്ലായിരുന്നു.
പക്ഷെ ഞാൻ അന്ന് ആലോചിച്ചത് നിന്‍റെ കുടുംബത്തെപ്പറ്റിയാണ്. നിന്റെ കുട്ടികളെ കാണാനും കൊഞ്ചിക്കാനും ആഗ്രഹിക്കുന്ന ഒരമ്മയുടെയും അച്ഛന്റെയും ആഗ്രഹത്തെ കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല . നിന്നോടൊന്നും തുറന്നു പറയാതെ സ്വയം അകന്നു മാറുക എന്നല്ലാതെ മറ്റൊരു വഴിയും എനിക്കന്ന് അറിയില്ലായിരുന്നു .
പിന്നീട് തുടർന്നുള്ള പഠനവും ജോലിയുമൊക്കെ ആയി ജീവിതം കടന്നു പോയി . ഞാൻ കല്യാണം കഴിക്കാതെ ഒരു ജീവിതത്തെപ്പറ്റി ചിന്ദിക്കില്ലെന്ന് വാശിപിടിച്ചു നിന്ന യേട്ടനെക്കൊണ്ട് സമ്മതിപ്പിച് അവന്റെ കല്യാണം കഴിഞ്ഞു , മൂന്നു കുട്ടികൾ . രണ്ടു വർഷങ്ങൾക്കുമുമ്പ് അമ്മ മരിച്ചു , എന്നെ ഓർത്ത് ആ പാവം ഒത്തിരി ദുഃഖിച്ചിട്ടുണ്ട് . പിന്നീട് ഒരു ജീവിതം നഷ്ട്ടമായെന്നൊരു വേദനയൊന്നും എനിക്കില്ല.

പക്ഷെ ഇന്ന് ഞാൻ ഏറെ സന്തോഷിക്കുന്നു ദേവ് .  ഞാൻ പോയെങ്കിലും നീയൊരു തോൽവിയായി മാറിയില്ല . കുടുംബമായി സന്തോഷത്തോടെ ജീവിതം നയിക്കുന്നു . അതായിരുന്നു ഞാൻ ആഗ്രഹിച്ചതും .

ഒന്നും പറയാൻ കഴിയാതെ ദേവ് ഞെട്ടലോടെയും ദുഃഖത്തോടെയും എല്ലാം കേട്ടുനിന്നു .
സത്യത്തിൽ അവളായിരുന്നു എന്നേക്കാൾ വേദനിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ അവന്റെ മനസ്സ് ഏറെ വേദനിച്ചു . എനിക്കിന്ന് കൂടെ കൂട്ടായും തണലായും ഒരാളുണ്ട്  , പക്ഷെ അവൾ .... ഇന്നും അവൾ ഏകയാണ്.

ഹലോ ദേവ് എന്താ ആലോചിക്കുന്നത് മായ അവനെ ഒന്നുകൂടി ഉണർത്തിക്കൊണ്ട് ,
വരൂ... ഒരു കള്ള ചിരി ആ മുഖത്തു വരുത്തിക്കൊണ്ട് പറഞ്ഞു.  നമുക്ക് അങ്ങോട്ട് ചെല്ലാം ഇല്ലേൽ വേറെന്തെങ്കിലും പറഞ്ഞുണ്ടാക്കും അവർ.

ഹാ.. വരൂ ... ,

ദേവും മായയും അവിടേക്ക് നടന്നു നീങ്ങുമ്പോൾ ദേവ് ഈശ്വരനോട് മനസ്സിൽ  ചോദിച്ചു. ഈശ്വരാ ഇവിടെ സ്നേഹത്തിനു മുന്നിൽ  തോറ്റതും ജയിച്ചതും ആരാണ്.
ദേവ് ഒരിക്കൽ കൂടി മായയുടെ മുഖത്തു നോക്കി അവളുടെ ചുണ്ടിൽ അപ്പോഴും ആ പുഞ്ചിരി മാഞ്ഞു പോയിട്ടില്ലായിരുന്നു. അവനോർത്തു ഈ ചിരിക്കുള്ളിലെ ഉത്തരം എന്തായിരിക്കും ...?

മായ സന്തോഷവതിയാണെന്ന് പറയാൻ കഴിയില്ല. സ്വയം ദുഖിച്ചില്ലാതാകുന്നു അവൾ.

ആരെയും സത്യാവസ്ഥ എന്തെന്നറിയാതെ ഒരിക്കലും കുറ്റപ്പെടുത്താൻ പാടില്ല . എല്ലാവർക്കും ഉണ്ടാകും അവരവരുടെതായ ശരികൾ. തങ്ങൾക്കു മാത്രം മനസ്സിലാകുന്ന, ബോധ്യമാകുന്ന ചില സത്യാവസ്ഥകൾ .....


https://www.yourquote.in/the-bluelight-pen-bdhbb/quotes/sneehttinumunni-jyicctaar-toorrrrupooyt-aar-9j8eg

13 May 2020

G Gopalakrishna Pillai :: ബുദ്ധൻ ചിരിക്കുന്നുകവിത (1998)
ബുദ്ധൻ ചിരിക്കുന്നു 
ജി ഗോപാലകൃഷ്ണ പിള്ള


ബുദ്ധൻ ചിരിക്കുന്നു പിന്നെയും ഭാരതം
ഹർഷപുളകിതമാകുമീ വേളയിൽ
ആറ്റം പിളർക്കുന്നൊരൂറ്റം ധരിത്രിയെ
തെല്ലിടയമ്പേ പ്രകമ്പിതമാക്കിയോ

ഞെട്ടി തരിച്ചുപോയ് യാങ്കികൾ ചീനരും
മറ്റൊരു രാഷ്ട്രം അണുശക്തിയാകയോ?
നൂറ്റാണ്ടുകാലം അഹിംസയെന്നോതിയ
നാടിതു ശാന്തിയെ കൈവെടിഞ്ഞേക്കുമോ
ബുദ്ധൻപിറന്നൊരീ മണ്ണിൽ സമാധാന-
യജ്ഞം തുടരുന്ന നേതാക്കൾ ഇല്ലയോ ?

ശാന്തസ്വരൂപനാം ശാക്യമുനിയുടെ
വാക്യങ്ങളോതിപഠിച്ചൊരു ചീനയും
മാറ്റത്തിനേതും ചെവികൊടുക്കാത്തവർ
കാട്ടാള വർഗ്ഗം നിറഞ്ഞ ദേശങ്ങളും
ഉപരോധ ഭീഷണി കൊണ്ടെന്‍റെ നാടിത്
വിറ കൊള്ളമെന്നു കരുതുന്ന മുഷ്കരും

ചിരിയുടെ പിന്നിലെ തത്ത്വത്തെ,യേതു-
മറിയുന്നതില്ലഹോ വിശ്വത്തിലെങ്ങും-
പുകൾപെറ്റ 'നാളന്ദ' അഗ്നിക്കിരയാക്കി
വിട്ട പാദങ്ങളിൽ 'ബുദ്ധം ശരണം'എ-
ന്നോതി പ്രണമിച്ച ബുദ്ധിനിശൂന്യത-
യല്ലിന്നു ഭാരതം പെറ്റുവളർത്തുന്ന-
തെന്നിവരോർക്കുമോ ?

സ്വന്തം സിരകളിൽ ഒക്കെയും വററാത്ത
ക്ഷാത്രവീര്യം തിളയ്ക്കുന്നവരാണവർ
ശക്തന്‍റെ കയ്യിൽ സഹനമാമായുധം
നാലാളു കേൾക്കിൽപുകഴ്ത്തലിനുള്ളതാം
ദുർബലൻ ഹത്യയെ തള്ളിപ്പറകിലും
ഭീരുത്വം എന്നേ കരുതുള്ളു മാനുഷർ

ബോധിവൃക്ഷത്തിൻ ചുവട്ടിൽനിന്നീ നവ
ബോധം ലഭിച്ച ജനതയാം ഭാരതർ
'വിശ്വം സമസ്തം സുഖം ലഭിക്കട്ടെയെ'
ന്നുച്ചത്തിൽ ഘോഷിക്കയാണിന്നു പിന്നെയും

വെട്ടിപ്പിടിച്ചില്ല സാമ്രാജ്യ സീമകൾ
വെട്ടി അരിഞ്ഞില്ല രാജശിരസ്സുകൾ
ശാസ്ത്ര വിജയത്തെ മേലിലും നാടിന്‍റെ
കോപ്പു കൂട്ടാനേയെടുക്കള്ളു ഭാരതം !

കാറ്റു വിതച്ച് കൊടുങ്കാറ്റു ചെയ്യുവാൻ
കോപ്പു കൂട്ടേണ്ട പതറില്ല ഭാരതം !
കല്ലിൽ ഇരുമ്പിൽ നിന്നാററം യുഗത്തിലേ-
ക്കെന്‍റെ നാടിന്നുണരുന്ന വേളയിൽ
ബുദ്ധൻ ചിരിക്കുന്നു പിന്നെയും മാനവ
ധർമ്മ ധ്വജത്തിന്നുയർച്ചയ്ക്ക് മീതെയായ്!!

 --- G Gopalakrishna Pillaiഅടിക്കുറിപ്പ്

1998.  തപസ്യയുടെ സംസ്ഥാനപഠനശിബിരം.  സ്ഥലം കുട്ടികൃഷ്ണമാരാരുടെ ഭവനം.  സാന്നിദ്ധ്യം: മഹാകവി അക്കിത്തം, പി.നാരായണകുറുപ്പ്, ആർ.സഞ്ജയൻ, പ്രൊഫസ്സർ സി.ജി.രാജഗോപാലൻ, യശഃശരീരരായ തുറവൂർ വിശ്വംഭരൻ, എൻ.പി.രാജൻ നമ്പി തുടങ്ങിയവർ.

ഭാജനഭോജനവാദം, പുരോഗമന സാഹിത്യം തുടങ്ങി പലതും ചർച്ചയായി.  സോദ്ദേശസാഹിത്യസൃഷ്ടിയുടെ ആവശ്യത്തെസംബന്ധിച്ച് ജി ഗോപാലകൃഷ്ണ പിള്ള ഒരു പ്രബന്ധം അവതരിപ്പിച്ചിരുന്നു.  കവിത കവി ഹൃദയത്തിൽ സ്വയമേവ ജന്മമെടുക്കുന്നതാണെന്നും ദോശ ചുട്ടെടുക്കുന്നതു പോലെയല്ലെന്നുമുള്ള അഭിപ്രായമാണ് മഹാകവി അക്കിത്തം പ്രകടിപ്പിച്ചത്.

തന്‍റെ വാദം തെളിയിയ്ക്കുവാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് പ്രബന്ധകാരൻ  നിശ്ചയിച്ചു. അങ്ങനെ അന്ന് പഠന ശിബിരത്തിന്‍റെ ഇടവേളയിൽ ഗോപാലകൃഷ്ണ പിള്ളയുടെ കവിമനസ്സിൽ രൂപം കൊണ്ട കവിതയാണിത്. ചർച്ചയിൽ എതിർത്തവരും കവിതയെ അനുമോദിച്ചു.  തുടർന്ന് നാഗപ്പൂരിൽ നടന്ന അഖിലഭാരതീയ കലാസാധക സംഗമത്തിൽ കുഞ്ഞപ്പൻ കൊല്ലങ്കോടിന്‍റെ വിവർത്തനത്തോടുകൂടി അവതരിപ്പിക്കുവാൻ കഴിഞ്ഞു. തുടർന്ന് അടൽ ബിഹാരി വാജ്പേയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. 1998 ജൂലൈ 5   'ജന്മഭൂമി' വാരാദ്യപതിപ്പിലാണ് ഈ കവിത ആദ്യമായി പ്രസിദ്ധീകരിച്ചത്.

--- K V Rajasekharan

Dhanya G Suresh ;; ഏകാന്തതയിലെ മഴക്കാലംഏകാന്തതയിലെ മഴക്കാലം
ധന്യ ജി സുരേഷ്

ഏകാന്തത വേട്ടയാടുമ്പോൾ  അവളുടെ  ജനനത്തെപ്പറ്റി അവൾ  ഓർത്തുപോയി.

താൻ അമ്മയുടെ ജീവൻ ചിലപ്പോൾ അപകടത്തിൽ ആക്കുമെന്ന് ഡോക്ടർ പറഞ്ഞു.  ചിലപ്പോൾ കുട്ടിയെ ജീവനോടെ കിട്ടില്ല  ചിലപ്പോൾ അമ്മയുടെ ജീവൻ നഷ്ടപ്പെടും .

ജീവനോടെ ഇരിക്കുന്ന ആരെയും നഷ്ടപ്പെടുത്താൻ നമ്മൾ ആഗ്രഹിക്കില്ലല്ലോ . അതുകൊണ്ട് എല്ലാവരും കുട്ടിയെ വേണ്ടാന്ന് വെക്കാൻ പറഞ്ഞു.

പക്ഷെ അമ്മയാം അവൾക്ക് ഒരു ജീവനെ കൊല്ലാനുള്ള മനസ്സില്ല. എല്ലാവരും വേണ്ടാന്ന് പറഞ്ഞിട്ടും അവൾ ആ കുട്ടിയെ കളയാൻ ഒരുക്കമായില്ല .

ആരെയും എതിർത്ത് ഒരക്ഷരം മിണ്ടാൻ ഭയക്കുന്നവൾ അന്ന് ആരെയും ഭയക്കാതെ തന്നെ തീരുമാനമെടുത്തു .

അമ്മയുടെ മനസ്സറിഞ്ഞതുകൊണ്ടാകാം ഗർഭാവസ്ഥയിൽ അധികം ശല്യമൊന്നും ഉണ്ടാക്കിയിട്ടില്ല . അമ്മയെ വേദനിപ്പിച്ചിട്ടുമില്ല .

ആദ്യത്തെ കുഞ്ഞ് ആണായതുകൊണ്ടും പെൺകുട്ടികളെ ഏറെ ഇഷ്ട്ടമായതുകൊണ്ടും ഈ കുട്ടി ഒരു പെൺകുട്ടിയായിരിക്കണെന്ന്  അവൾ  പ്രാർത്ഥിച്ചിരുന്നു.

എന്നാൽ പറഞ്ഞിരുന്ന ദിവസം ആകുന്നതിനുമുന്നെ തന്നെ ഏവരും ഭയപ്പെട്ടിരുന്ന ആ കുഞ്ഞ് ജനിക്കാനൊരുങ്ങി.

അമ്മയെ അന്നാദ്യമായി ആ കുഞ്ഞു വേദനിപ്പിച്ചു, വേദനയിൽ ആഴ്ത്തി, ശ്വാസം നിലക്കും വിധം ഭീതിയിലാഴ്ത്തി.

എല്ലാവരും അമ്മയെ ജീവനോടെ കിട്ടാൻ പ്രാർത്ഥിച്ചു. ആ കുഞ്ഞിനു വേണ്ടി ആരും പ്രാർത്ഥിച്ചതുമില്ല,  ജീവനോടെ കിട്ടാൻ ആഗ്രഹിച്ചതുമില്ല. അപ്പോഴും അവൾ പ്രാർത്ഥിച്ചു എന്‍റെ കുഞ്ഞിനൊന്നും വരുത്തരുതേ ഈശ്വരാന്ന്.

സമയം രാത്രി ഏറെ വൈകിയിരിക്കുന്നു . സുഖപ്രസവം നടക്കില്ല . സിസേറിയൻ ഇനി രാവിലെ പറ്റുള്ളൂ. കുട്ടിയെ ജീവനോടെ ലഭിക്കുമെന്ന് ഒരുറപ്പ് തരാൻ അവർക്ക് കഴിയില്ലായിരുന്നു. കുട്ടിയെ നഷ്ട്ടമായാലും  അമ്മ ജീവൻ നിലനിർത്തിയാൽ മതിയായിരുന്നു.

അന്ന് വരെ കടുത്ത വേനലിന്‍റെ ചൂടായിരുന്നു, രാത്രി ഇടിയും മിന്നലും,  മഴ  അന്ന് തകർത്തു പെയ്തു.

പുറത്ത് അച്ഛൻ ഭീതിയിലാണ്.  എന്താകുമെന്ന് അറിയാതെ. അപ്പോഴും ആ കുട്ടിയെ ആഗ്രഹിച്ചില്ല ഭാര്യ അവൾ ജീവനോടെ  കിട്ടിയാൽ മതിയെന്ന ആഗ്രഹം മാത്രം ...

ഭയത്തിലാഴ്ത്തിയ രാത്രി കടന്നു പോയി, പിറ്റേന്ന് രാവിലെ ഓപ്പറേഷൻ ഉറപ്പായി.

മഴയപ്പോഴും തകർത്തു പെയ്യുവാണ്. ആ മഴയെ അന്ന് പലരും മനസ്സുകൊണ്ട്  ശപിച്ചിരുന്നു.

ഒരു പതിനൊന്നു പന്ത്രണ്ടു മണിയോടെ കുട്ടി ജനിച്ചു. അമ്മയും കുട്ടിയും സുഖമായിരിക്കുന്നു. അമ്മ ആഗ്രഹിച്ചതുപോലെ തന്നെ  പെൺകുട്ടിയാണ്.

അമ്മയെ നഷ്ട്ടമാകുമെന്നതിനാലാവണം ആ കുട്ടിയെ അവർ ഓർക്കാതിരുന്നത്. പിന്നീട് അവർ ഒരു വേർതിരിവും കാണിക്കാതെയാണ് രണ്ടു മക്കളെയും വളർത്തിയത്.

വർഷങ്ങൾക്കിപ്പുറം അവൾ ഓർത്തു പോയ്‌.
ജനിക്കും മുന്നേ തന്നെ ഒറ്റപ്പെടലിൽ ആണ്ടു പോയവൾ ഈ ഒറ്റപ്പെടലും അർഹിക്കുന്നു. അന്ന് എന്നെ കളയാൻ തയ്യാറാകാതെ എനിക്കുവേണ്ടി ധൈര്യം കാണിച്ച അമ്മയുടെ മകളായതുകൊണ്ടാകാം ആഗ്രഹിക്കുന്നതെല്ലാം നഷ്ട്ടമാകുമ്പോഴും ഒറ്റപ്പെടുമ്പോഴും പതറാതെ പിടിച്ചു നിൽക്കാൻ കഴിയുന്നതെന്ന്  അവൾ മനസ്സിൽ ഓർത്തു.


https://www.yourquote.in/the-bluelight-pen-bdhbb/quotes/kttutt-veenlin-viraamn-kurriccukonntt-ittvmaastti-mlll-aa-baoz83

Dhanya G Suresh


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657Dhanya g Sureshകഥകൾ


11 May 2020

Sreedeep Chennamangalam :: ഒരുവളെപ്പോലൊരുവൾ
ഒരുവളെപ്പോലൊരുവൾ 
- ശ്രീദീപ് ചേന്നമംഗലം 

"സഞ്ജീവ്, താനെന്താ ഈ കാണിക്കുന്നേ?" മുറിയിലേക്ക് ദേഷ്യപ്പെട്ട് വന്ന മൃണാളിനിയുടെ ചോദ്യം സഞ്ജീവ് കേട്ടില്ല എന്ന് നടിച്ചു.

ഒന്ന് ചിരിച്ചു കൊണ്ട് സഞ്ജീവ് ആകാശത്തേക്ക് വിരൽ ചൂണ്ടി. സന്ധ്യയുടെ കുങ്കുമച്ഛായ ആകാശത്തെ അതിസുന്ദരിയാക്കിയിരുന്നു.

"നിനക്കെന്ത് തോന്നുന്നു ഈ സന്ധ്യയെപ്പറ്റി? ചുവന്ന പട്ടുടുത്ത് നിൽക്കുന്നത് കാണാൻ എന്ത് ഭംഗിയാണ്!" സഞ്ജീവ് പറഞ്ഞു.

"നോക്കൂ സഞ്ജീവ്, നിനക്ക് ഇതിൽ നിന്നും എത്ര നാൾ ഒളിച്ചോടാൻ കഴിയും?" മൃണാളിനിയുടെ ദേഷ്യം ഇരട്ടിച്ചു.

മുറിയിലാകെ ഇരുട്ടായിരുന്നു. ഒരു ചെറിയ ബൾബിന്‍റെ പ്രകാശമൊഴിച്ച്. എങ്കിലും അതിന്‍റെ വെളിച്ചത്തിൽ മൃണാളിനി സഞ്ജീവിനെ ശ്രദ്ധിച്ചു. താടി ഒരുപാട് വളർന്നിരുന്നു. മുടിയൊക്കെ ആകെ അലങ്കോലം. ചുറ്റും കടലാസുതുണ്ടുകൾ. അയാൾ  പറയാറുള്ളത് അവൾ ഓർത്തു - പേറ്റുനോവിന്‍റെ ചാപിളളകൾ!

ഒരറ്റത്ത് മാറ്റമില്ലാതെ നടി നന്ദിത ദാസിന്‍റെ ഭംഗിയുളള ഒരു ഛായാചിത്രം. പന്ത്രണ്ട് വർഷം മുമ്പ് സഞ്ജീവ് തന്നെ വരച്ചത്. അത് വരച്ച് കഴിഞ്ഞ് തന്നെ കാണിക്കുമ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നെന്ന് മൃണാളിനി ഒരു ചെറുചിരിയോടെ ഓർത്തു.

സഞ്ജീവ് എഴുന്നേറ്റ് മൃണാളിനിയുടെ അരികിൽ വന്നിരുന്നു. എന്നിട്ട് അവളെ നോക്കി പറഞ്ഞു - "എന്‍റെ തേടൽ തുടരും. അതിൽ മാറ്റമൊന്നുമില്ല. ആരെന്തു പറഞ്ഞാലും!"

"നോക്കൂ, അമ്മ വല്ലാതെ വിഷമിച്ചിരിക്കുകയാണ്. നീ വാശി മാറ്റിവച്ചാൽ നല്ലൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് സുഖമായിരിക്കാം. ഈ വാശി മുന്നോട്ട് കൊണ്ട് പോകുന്നതിൽ ഒരു അർത്ഥവുമില്ല," മൃണാളിനി പറഞ്ഞു.

മൃണാളിനിയും സഞ്ജീവും ചെറുപ്പം മുതൽ കളിക്കൂട്ടുകാർ. ഇരുവരും പരസ്പരം മനഃസാക്ഷി സൂക്ഷിപ്പുകാരും. സഞ്ജീവ് ആരെങ്കിലും പറഞ്ഞാൽ കേൾക്കുമെങ്കിൽ അത് മൃണാളിനിയെ മാത്രം.

"നീ ഇതും പറഞ്ഞ് ഇങ്ങോട്ട് വരണ്ട എന്നല്ലേ കഴിഞ്ഞ തവണ ഞാൻ പറഞ്ഞേ?" സഞ്ജീവിന് നീരസം തോന്നി.

"ആ പടം നോക്കി നീ എത്ര നാൾ ജീവിക്കും?" മൃണാളിനി ശാന്തമായി ചോദിച്ചു. ഉത്തരം അറിയാമെങ്കിലും.

"ഒരാളെ പോലെ ഏഴു പേർ ഉണ്ടെന്ന് പറയുന്നത് വെറുതെയല്ല. ഇവളെപ്പോലെ ഒരുവൾ ഈ ഭൂമിയിൽ ഉണ്ട് - എനിക്ക് വേണ്ടി. അവൾ വരുന്നത് വരെ ഞാൻ കാത്തിരിക്കും," ഉറച്ച സ്വരത്തിൽ സഞ്ജീവ് മറുപടി നൽകി.

നന്ദിത ദാസ് - അവളായിരുന്നു സഞ്ജീവിനെ സംബന്ധിച്ചിടത്തോളം ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയും ഏറ്റവും സുന്ദരമായ മനസ്സിന് ഉടമയും. ആ മുഖച്ഛായ ഉളളവരുടെ മനസ്സും കളങ്കമില്ലാത്തതായിരിക്കുമെന്ന് സഞ്ജീവ് വിശ്വസിച്ചു. അതു കൊണ്ട് നന്ദിത ദാസിനെ പോലെയുളള ഒരുവളെ മാത്രമേ താൻ സ്നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുകയുളളൂ എന്ന് ദൃഢനിശ്ചയമെടുത്തപ്പോൾ എല്ലാവരും ഞെട്ടിപ്പോയി.

പന്ത്രണ്ട് വർഷമായി അയാൾ തേടിക്കൊണ്ടിരിക്കുന്നു. അയാളുടെ യാത്രകളിലും ജീവിതചര്യകളിലും ആ ഒരുവളെ കാണാൻ അയാൾ അതിയായി ആഗ്രഹിച്ചു. അവളെക്കുറിച്ച് മനോഹരമായ കവിതകൾ അയാൾ രചിച്ചു. ഉന്മാദം നിറഞ്ഞ കഥകൾ സൃഷ്ടിച്ചു. വന്യമായ തേടലുകൾ ഒന്നും തിരികെ നൽകാത്തപ്പോൾ അയാൾ നിരാശനായി.

"മൃണാളിനി, നിനക്ക് പ്രണയദൂരത്തെപ്പറ്റി എന്തറിയാം?"

"സഞ്ജീവ്, ഈ ഒരു സംഭാഷണത്തിന് ഞാനില്ല. ഇതെവിടെ പോകുമെന്ന് എനിക്ക് നന്നായി അറിയാം"

"എന്‍റെ തേടലുകളുടെ സത്ത നീ ഉൾക്കൊള്ളുന്നില്ല. ആ മേഘങ്ങൾ നോക്കൂ," അയാൾ ആകാശത്തേക്ക് നോക്കി പറഞ്ഞു. "അത് അവളെപ്പോലെ തന്നെയല്ലേ? നിനക്ക് അതൊന്നും കാണാൻ കഴിയില്ല. പ്രണയം അത്ര എളുപ്പമല്ല. ചിലപ്പോൾ ഒരുപാട് കാത്തിരിക്കണം. പക്ഷെ അതാണ് എന്‍റെ നിയോഗം. അവളെപ്പോലെ ഒരുവൾ!"

"നിനക്ക് ഭ്രാന്തായി തുടങ്ങി, സഞ്ജീവ്," മൃണാളിനിയുടെ ശബ്ദത്തിൽ ഒരു ഗദ്ഗദം.

"മൃണാളിനി, ഞാൻ അക്ഷമനാണ്. ഒരു മരം വസന്തം കാത്തിരിക്കുന്നത് പോലെയല്ല ഇത്. അത് ഒരു പ്രപഞ്ചസത്യമാണ്. എന്‍റെ തേടൽ അതിലും ഗാഢമാണ്. സത്യത്തേക്കാൾ വലിയ സത്യം. ഏറ്റവും ശ്രേഷ്ഠമായ തേടലുകളിലൊന്നാണിത്. നിനക്ക് അറിയില്ലേ ഒരു ആഗ്രഹം എത്രമാത്രം ഉൽക്കടമാണോ, അത്രയും അത് സാധിക്കുമെന്ന്?"

"എല്ലാത്തിനും അങ്ങനെ ആവണമെന്നില്ല, സഞ്ജീവ്. നീ കുറച്ച് കൂടി പ്രാക്ടിക്കൽ ആയി ചിന്തിക്കൂ. നന്ദിത ദാസിനെ പോലെ ഒരാളെ നിനക്ക് ഒരിക്കലും കിട്ടാൻ സാധ്യത ഇല്ല."

സഞ്ജീവ് അസ്വസ്ഥനായി. അയാൾ എഴുന്നേറ്റ് ജനലിനരികിൽ നിന്നു. താഴെ വണ്ടികളുടെ നിലയ്ക്കാത്ത ശബ്ദങ്ങൾ ശാന്തമായ ആകാശത്തെ അലട്ടില്ലേ എന്ന് അയാൾ ചിന്തിച്ചു.

"കിട്ടും, മൃണാളിനി," ആകാശത്ത് നിന്നും കണ്ണെടുക്കാതെ സഞ്ജീവ് പറഞ്ഞു. "ഞാൻ പറഞ്ഞില്ലേ ഇത് ഒരു വ്യത്യസ്തമായ പ്രണയമാണ്. ഇത് ദൈവത്തിന് പോലും മനസ്സിലാക്കാൻ സമയമെടുക്കും!" ഉറക്കെ ചിരിച്ചു കൊണ്ട് അയാൾ നിർത്തി.

മൃണാളിനി അരിശപ്പെട്ട് മേശപ്പുറത്തിരുന്ന ചായം എടുത്ത് ആ ഛായാചിത്രത്തിലേക്ക് ഒഴിക്കാനൊരുങ്ങി. സഞ്ജീവ് പാഞ്ഞു വന്ന് അവളെ തടഞ്ഞു. ചായം മുഴുവൻ വീണത് തറയിൽ. രണ്ട് പേരുടെയും കൈകൾ വിറച്ചു.

"പോ മൃണാളിനി, നീ ഇനി ഇവിടെ വരരുത്. നിനക്കും എന്നെ മനസ്സിലാക്കാൻ കഴിയാതായി," സഞ്ജീവ് ക്ഷുഭിതനായി. "ഞാൻ നാളെ ഒരു യാത്ര തുടങ്ങുന്നു. ഉത്തരേന്ത്യയിലേക്ക്. എന്‍റെ തേടൽ തുടരാൻ. എന്‍റെ ഒരുവളുടെ കൂടെ അല്ലാതെ ഒരു തിരിച്ചുവരവ് ഉണ്ടാവില്ല!"

അപ്പോഴാണ് കിടക്കയിൽ തുറന്ന് വച്ചിരുന്ന പെട്ടി മൃണാളിനി ശ്രദ്ധിച്ചത്. തേച്ചൊരു ഷർട്ട് വച്ചിട്ട് അയാൾ അത് അടച്ചു. എന്നിട്ട് മുറിയുടെ വാതിൽ തുറന്നു.

"പോകൂ, ഇനി നമ്മൾ സംസാരിക്കാൻ സാധ്യത കുറവാണ്"

മൃണാളിനി ഞെട്ടി. സഞ്ജീവിന് ഇതെന്തു പറ്റി?

"സഞ്ജീവ്..."

"അവളെക്കൂട്ടി വരുന്ന ദിവസം അറിയിക്കാം"

മൃണാളിനി ഗത്യന്തരമില്ലാതെ പുറത്തിറങ്ങി. സഞ്ജീവ് ആ ഛായാചിത്രം വൃത്തിയായി പൊതിയുമ്പോൾ പുറത്ത് മൃണാളിനിയുടെയും അമ്മയുടെയും തേങ്ങലിന്‍റെ നേർത്ത ശബ്ദം അയാൾ കേട്ടു.

അത് അവഗണിച്ച് അയാൾ പിറ്റേന്നുള്ള യാത്രയ്ക്ക് പൂർണ്ണമായും ഒരുങ്ങി. ഒരുവളെപ്പോലുളള ഒരുവളെ തേടാൻ.

Sreedeep Chennamangalam


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657Sreedeep Chennamangalam
കഥകൾ


മിനി കഥകള്‍

10 May 2020

Smitha R Nair :: മനസ്സില്‍ ഒരു കുളിര്‍മഴമനസ്സില്‍ ഒരു കുളിര്‍മഴ
സ്മിത ആര്‍ നായര്‍

അവളുടെ ഇൻബോക്സിൽ ആ  ചെയിൻ അണിഞ്ഞ കൈത്തണ്ട ഉള്ള  പ്രൊഫൈലിൽ നിന്ന് തുരുതുരെ മെസ്സേജുകൾ വന്നു കൊണ്ടിരുന്നു. അപർണക്ക് ദേഷ്യം വന്നു.

ഇന്നിത് എത്രാമത്തെ തവണയാണ്. ബ്ലോക്ക്‌ ചെയ്താലോ? അല്ലെങ്കിൽ വേണ്ട മൈൻഡ് ചെയ്യാതിരിക്കാം. ആദർശ് എന്നാ ട്രൂ കോളറിൽ ഉള്ളത്. ഇന്ന് തന്‍റെ പിറന്നാൾആണെന്ന് അയാൾ എങ്ങനെ അറിഞ്ഞോ?
             
കാണാമറയത്ത് ഒരാളിരുന്നു തന്നെ പ്രേമിക്കുന്നു. ഓർക്കാൻ സുഖമുണ്ട്, പക്ഷേ   വിവാഹ ആലോചന വരുമ്പോൾ എന്ത് പറയും? ഒരിക്കലും തമ്മിൽ കാണാതെ അയാൾ ആരാണെന്ന് പോലും അറിയാതെ...മനസ്സിന്‍റെ ഏതോ ഒരു കോണിൽ ആ അപരിചിതനോട് അല്പം ഇഷ്ടം പൊടിച്ചു തുടങ്ങിയിട്ടുണ്ട്.

അവളുടെ ചിന്തകൾക്ക് കടിഞ്ഞാണിട്ട് കൊണ്ട്

"മോളെ ഇതൊന്നു ശരിയാക്കിത്തരുമോ"
ഒരു ചേടത്തിയുടെ ചോദ്യം മുഴങ്ങി.

"ഇങ്ങു തരൂ അമ്മേ നോക്കട്ടെ.

അക്ഷയ കേന്ദ്രത്തിൽ ജോലിക്കാരിയാണ് അവൾ. എപ്പോഴും തിരക്കാണവിടെ. എല്ലാവരോടും സൗമ്യമായി പെരുമാറുന്നത് കൊണ്ട്  അവിടെ വരുന്നവർക്ക്  വലിയ കാര്യമാണ്.     

പെൻഷൻ ആയേപ്പിന്നെ അച്ഛൻ വീട്ടിലുണ്ടെപ്പോഴും. ചേച്ചി വിവാഹശേഷം കുടുംബമായി,  ഡൽഹിയിൽ സ്ഥിരതാമസം. അമ്മ ഇടയ്ക്കു അവിടെപ്പോയി നിൽക്കാറുണ്ട്. അച്ഛൻ വൈകിട്ട് ഇച്ചിരി നേരത്തെ ഇറങ്ങാൻ പറഞ്ഞു. എവിടേലും പോകാനായിരിക്കും,  വൈകിട്ട്.നല്ല നേരമാണേൽ സിനിമ കാണാൻ കൊണ്ട് പോകും. കുറച്ചു ദിവസമായി പൃഥ്‌വിയുടെ സിനിമ കാണണമെന്ന് പറഞ്ഞിട്ട്.

ലേഖ ചേച്ചിയോട്‌ ചോദിച്ചിട്ട്, സ്കൂട്ടിക്കടുത്തേക്ക് ചെന്നു....       ഒരു മൂളിപ്പാട്ട് ഒക്കെ പാടിയാണ് ഓടിച്ചത്.

ഗേറ്റിനടുത്തു ചെന്നപ്പോൾ ഒരു പുതിയ കാർ കണ്ടു. വണ്ടി പതിയെ റോഡിൽ ഒതുക്കി വീടിന്‍റെ പിറകിൽക്കൂടി കയറി. അമ്മ ചായ എടുക്കുന്നു.

 "ആരാമ്മേ വന്നത്".

"നീ എത്തിയോ, ഒരു കൂട്ടരാ നിന്നെ കാണാൻ.. "

"എന്നോടാരും ചോദിച്ചില്ല.. എനിക്ക് വയ്യാ "

"പെണ്ണേ അച്ഛൻ കേൾക്കണ്ട... നിന്നെ അറിയാം ചെറുക്കന്‍റെ അമ്മക്ക്..ഇവിടെ അടുത്ത് തന്നെയാ വീട്, ആ housing കോളനി ഇല്ലേ.. ഗ്രീൻ മൗണ്ട് അവിടെ.  അക്ഷയ കേന്ദ്രത്തിൽ വന്നപ്പോൾ മുതൽ അറിയാമെന്നു... അവർ അവിടുന്ന് നമ്പർ സംഘടിപ്പിച്ചു അച്ഛനെ വിളിച്ചായിരുന്നു."

"ആരാണാവോ? 

"പയ്യന് ഇഷ്ടമായാൽ കല്യാണം ഉടനെ വേണമെന്ന്, ലീവ് കുറവാത്രെ  ഇന്നാ കാപ്പി കൊണ്ടു കൊടുക്കാൻ."                                             

അവൾ മടിയോടെ ട്രേ കയ്യിലെടുത്തു.

"ദാ ഇതാ, ഞങ്ങളുടെ മോൾ ".

രണ്ടു ചെറുപ്പക്കാരും, അച്ഛനുമമ്മയും,, ഓ ഇതാ ആന്റിയല്ലേ ചന്ദ്രിക...

ആയമ്മ സ്നേഹത്തോടെ ചിരിച്ചു. കാപ്പി വാങ്ങുന്ന ആളുടെ കൈ എവിടെയോ കണ്ടു നല്ല പരിചയം....

പെട്ടെന്ന് അവളുടെ മനസ്സിൽ ആ പ്രൊഫൈൽ മിന്നി മാഞ്ഞു. ആ ചെയിൻ ഇട്ട കൈ. ആ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി.                                           

"മോളെ ശരിക്കു നോക്കിക്കോ, ഇതാ ആദർശ്, ഞാൻ മോളുടെ നമ്പർ ഇവന് കൊടുത്തിരുന്നു, കേട്ടോ കാണുമ്പോൾ അറിഞ്ഞാൽ മതീന്ന് ഇവൻ പറഞ്ഞോണ്ടാ മോളേ"

ആദർശ് അവളെ നോക്കി വശ്യമായി ചിരിച്ചു. അവരുടെ മാത്രം മനസ്സിൽ ചില ഓർമ്മകൾ തേൻ കിനിഞ്ഞു. അവളുടെ മനസ്സിൽ ഒരു കുളിർ മഴ പെയ്തു.... പിന്നങ്ങോട്ട് ജീവിതത്തിലും...


K V Rajasekharan :: മോദിയുടെ മികവും സോണിയയുടെ പിഴവുംമോദിയുടെ മികവും സോണിയയുടെ പിഴവും
--- കെ വി രാജശേഖരൻ

രാമന്‍റെ നിയോഗവുമായി ലങ്കയിലേക്ക് കുതിച്ച ഹനുമാൻ സ്വാമിയെ വഴിയിൽ തടഞ്ഞ സുരസ പറഞ്ഞത്‌ 'എനിക്ക് വിശക്കുന്നൂ നീയെനിക്ക്  ആഹാരമാകണമെന്നാണ്. ' ആഞ്ജനേയനെ വിഴുങ്ങാൻ സുരസ അവരുടെ വായുടെ വലിപ്പം കൂട്ടി, ആഞ്ജനേയൻ ശരീരം വലുതാക്കി പ്രതിരോധിച്ചു. സുരസ വീണ്ടും വീണ്ടും വായുടെ വലിപ്പം കൂട്ടി.   സ്വാമിയും സ്വന്തം ശരീര വലിപ്പം വീണ്ടും വീണ്ടും വർദ്ധിപ്പിച്ച് സുരസയെ വെല്ലു വിളിച്ചു.

രാഷ്ട്രത്തിന്‍റെ താത്പര്യം സംരക്ഷിക്കുവാൻ ഭാരതീയ ജനത ഏൽപ്പിച്ച ദൗത്യം ഫലപ്രദമായി നിർവ്വഹിക്കാൻ പ്രയാണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്‍റെയും മകൻ രാഹുലിന്‍റെയും  അധികാരത്തോടുള്ള ആർത്തി തീർത്തിട്ടു പോയാൽ മതിയെന്നതാണ് സോണിയ നിരന്തരം തുടരുന്ന ആക്രോശങ്ങൾ! ഓരോ ആക്രോശങ്ങൾ കഴിയുമ്പോഴും മോദിയുടെ കർമ്മശേഷിയുടെ രൂപപ്രഭാവം സോണിയക്കും കൂടെ നിൽക്കുന്നവർക്കും കാണാനും കണക്കെടുക്കുവാനും കഴിയുന്നതിലേറയായി വളരുകയാണ്.

കൊറോണപ്രതിരോധത്തിന് ഭാരതം നടപ്പിലാക്കിയ മൂന്നാം ഘട്ട ലോക്ഡൗൺ ലക്ഷ്യങ്ങൾ നേടി, അവസാന ദിവസങ്ങളിലേക്ക് അടുക്കുമ്പോൾ നരേന്ദ്രമോദിയോട് സോണിയയുടെ ചോദ്യം:
"മേയ് പതിനേഴിനു ശേഷം എന്ത്"?  
 'പതിനേഴിനു ശേഷം പതിനെട്ട്' 
എന്ന് രാഹുൽ ചാടിക്കയറി മറുപടി പറഞ്ഞുയെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വിരുതന്മാർ ട്രോളുന്നത്.  രാഹുലിന്‍റെ മറുപടിയെ ചിരിച്ചു മറക്കാം. സോണിയയുടെ ചോദ്യത്തോടൊപ്പം മോദിയ്ക്കും ഭാരതസർക്കാറിനും ഇക്കാര്യത്തിൽ കൃത്യമായ പദ്ധതിയില്ലെന്ന കള്ള പ്രചരണവും!  കോൺഗ്രസ്സ് വക്താവ് രൺധീർ സിങ്ങ് സുർജേവാലയുൾപ്പടെയുള്ള പാണന്മാരാണെങ്കിൽ കൊറോണാ ഭാരതത്തിലെന്നവസാനിക്കുമെന്ന് മോദി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുന്നത്!

മൂന്നാം ലോകമഹായുദ്ധമെന്ന് ലോകം വിലയിരുത്തുന്ന ഈ മഹാമാരിയെ നേരിടുന്നതിൽ മോദിഭരണകൂടത്തിന്‍റെ ആസൂത്രണമികവ്  ചോദ്യം ചെയ്യാനിറങ്ങി പുറപ്പെടുന്നവർ അതിനെ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഭാരതവിഭജനം ആസൂത്രണം ചെയ്തതിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്‍റെ ആസൂത്രണമികവുമായി താരതമ്യം ചെയ്യാൻ തയാറാകണം. അന്നത് നെഹ്രുവിന്‌ ആദ്യ അനുഭവമായിരുന്നുയെന്നാണെങ്കിൽ കൊറോണയുടെ പ്രതിസന്ധി മോദിക്കെന്നല്ല ലോകത്തിനു തന്നെ പുതിയ അനുഭവമാണെന്ന് കണക്കിലെടുക്കണം.

1948 ജൂണിനകം അധികാരക്കൈമാറ്റമെന്നത് ലോർഡ് മൗണ്ട് ബാറ്റന്‍റെയും ലേഡീ മൗണ്ടു ബാറ്റന്‍റെയും മോഹത്തിനു വഴങ്ങി 1947 ആഗസ്റ്റ് പതിനഞ്ചിലേക്ക് മാറ്റിവെച്ചു.  ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ സർവ്വശക്തിയും സഹായിക്കാനുണ്ടായിരുന്നിട്ടും ലോകം കണ്ട ഏറ്റവും വലിയ ആക്രമണങ്ങളും കൊലപാതകങ്ങളും ഒഴിവാക്കാനാകുന്ന ഒരു വിഭജന പദ്ധതി തയാറാക്കി നടപ്പാക്കുവാനുള്ള ആസൂത്രണമികവ് നെഹ്രുവിൽ ചരിത്രത്തിന് കാണാൻ കഴിഞ്ഞിട്ടില്ല. വിഭജനം അനിവാര്യമായിരുന്നെങ്കിൽകൂടി അതുമായി ബന്ധപ്പെട്ടുണ്ടായ നരഹത്യകളും ആക്രമങ്ങളും മികച്ച ആസൂത്രണത്തിലൂടെ ഒഴിവാക്കാനാകുമായിരുന്നുയെന്നാണ് പക്ഷം പിടിക്കാതെ ചരിത്രം പഠിച്ചിട്ടുള്ളവർ മനസ്സിലാക്കിയിട്ടുള്ളത്. അതൊക്കെ കഴിഞ്ഞ് സോവിയറ്റ് മോഡലിൽ പഞ്ചവത്സര പദ്ധതികളിലേക്ക് വഴി തിരിച്ചുവിട്ട ഭരണകൂടം 1962ൽ ചൈന ആക്രമിച്ചപ്പോൾ ഭാരതത്തിന് നെഹ്രുവിയൻ ആസൂത്രണത്തകർച്ചയുടെ നേരനുഭവമാക്കി.

ഇവിടെ സോണിയയും കൂടെയുള്ളവരും മറക്കാതിരിക്കേണ്ട ഒരു പൊതുയാഥാർഥ്യമുണ്ട്.  രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാനും നിലനിർത്തുവാനും നടത്തുന്ന കുതന്ത്രങ്ങളുടെ ആസൂത്രണവും രാഷ്ട്രത്തിന്‍റെ വെല്ലുവിളികളെ ഫലപ്രദമായി നേരിടുവാൻ നടത്തുന്ന ആസൂത്രണവും രണ്ടാണ്.

ആ രണ്ടു  തരം ആസൂത്രണങ്ങളുടെയും വിജയം നിയതിയുടെ നിയന്ത്രണത്തിനു വിധേയമാണു താനും. ഇന്ദിര മക്കൾ രാജീവിനെയും സഞ്ജയ്യെയും കൃത്യമായ ആസൂത്രണത്തോടെയാണ് വളർത്തി വലുതാക്കിയത്.  അക്കാര്യം 1985ൽ അടൽബിഹാരി വാജ്പേയ് സ്വന്തം ശൈലിയിൽ വിശദീകരിച്ചു. 'ഒരമ്മയ്ക്ക് രണ്ടു മക്കളുണ്ടായിരുന്നു. ഒരു മകനെ അമ്മ വിമാനം ഓടിക്കാൻ പഠിപ്പിച്ചു. മറ്റേ മകനെ രാഷ്ട്രീയവും.  രാഷ്ട്രീയം പഠിപ്പിച്ച മകൻ വിമാനം ഓടിക്കാൻ നോക്കി. ദൗർഭാഗ്യകരമായ അന്ത്യമായി ഫലം. ഇപ്പോൾ വിമാനം ഓടിക്കാൻ പഠിച്ച മകൻ രാഷ്ട്രീയവുമായി ഇറങ്ങിയിട്ടുണ്ട്. രാഷ്ട്രത്തിന്‍റെ ഗതിയെന്താകുമെന്ന് ദൈവത്തിനേ അറിയൂ!'.

ഇന്ദിരയുടെ ദാരുണകൊലപാതകം നൽകിയ അവസരം മുതലെടുത്ത് ശവസംസകാരത്തിനു പോലും കാത്തു നിൽക്കാതെ ഇൻഡ്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രാജീവ് അമ്മയുടെ മരണം വോട്ടാക്കി മാറ്റുവാൻ തിരഞ്ഞെടുപ്പു തീയതി തന്നെ നേരത്തെയാക്കിയ വേളയിൽ ദില്ലിയിലെ ജനങ്ങളോട് വാജ്പേയ്ജി പങ്കുവെച്ച സന്ദേഹം പ്രവാചകതുല്യമായിരുന്നുയെന്ന് കാലം തെളിയിച്ചു.

അങ്ങനെ ആസൂത്രണം അപ്രസക്തമാക്കുന്ന ഇടപെടലുകൾ കാലം നടത്താറുണ്ടെന്ന ഉൾക്കാഴ്ചയോടെ തന്നെ നെഹ്രു കുടുംബ വാഴ്ച അരക്കിട്ടുറപ്പിച്ച ആസൂത്രണത്തിന്‍റെയും ആ കുടുംബവാഴ്ചക്കാലത്തെ ആസൂത്രണങ്ങളുടെയും മികവുകൾ പഠന വിഷയമാക്കാവുന്നതാണ്. 
 • ഗാന്ധി വധത്തിന്‍റെ പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച ശരിയായ രീതിയിലും ദിശയിലുമുള്ള അന്വേഷണത്തിനു വഴിമുടക്കുകയും കമ്യൂണിസ്റ്റു പക്ഷ സഖാക്കളുടെ സഹായത്തോടെ ആ കുറ്റം ഹിന്ദുത്വ ദേശീയതയുടെ വക്താക്കളുടെ നേരെ ക്രൂരമായും അടിസ്ഥാനരഹിതമായും തിരിച്ചുവിട്ട് ദേശീയതയുടെ രാഷ്ട്രീയധാരയെ തത്കാലത്തേക്ക് തടസ്സപ്പെടുത്തി.  
 • ചൈനീസ് യുദ്ധവേളയിൽ ചൈനാ ചാരന്മാരുടെ റോൾ ഏറ്റെടുത്ത് കമ്യൂണിസ്റ്റു പക്ഷം നൽകിയ അവസരം ഉപയോഗിച്ച് കമ്യൂണിസ്റ്റു രാഷ്ട്രീയ പക്ഷത്തെ ദേശവിരുദ്ധ പക്ഷം എന്ന അവർ അർഹിക്കുന്ന ഇടം നൽകി അവരെ ഭാവി ഭാരത രാഷ്ട്രീയത്തിൽ അപ്രസക്തരാക്കി. 
 • അങ്ങനെ ഭാരതരാഷ്ട്രീയത്തിലെ പ്രധാന പ്രതിപക്ഷങ്ങളായ ഇടതുവലതുപക്ഷങ്ങൾക്ക് കടിഞ്ഞാണിട്ടതിനു സമാന്തരമായി കോൺഗ്രസ്സിനുള്ളിലെ പ്രമുഖരെ കാമരാജ് പ്ലാനിലൂടെ ഒതുക്കി.  
 • അതിനു മുമ്പുതന്നെ പ്രമുഖരെ കടത്തിവെട്ടി ഇന്ദിരയെ എഐസിസി അദ്ധ്യക്ഷയാക്കി കുടുംബവാഴ്ചയ്ക്കു വഴി വെടിപ്പാക്കി. 
 • ലാൽ ബഹാദൂർ ശാസ്ത്രി താഷ്കെന്റിൽ വെച്ച് ഇല്ലാതാക്കപ്പെട്ടതോടെ ഇന്ദിര സിംഹാസനസ്ഥയായി. 
ഇന്ദിര ഇല്ലാതായിടത്താണ് അധികാരം കുടുംബത്തിന്‍റെ കൈ പിടിയിൽ തന്നെ ഒതുക്കുവാനുള്ള ആസൂത്രണം പിഴവില്ലാതെ നടപ്പാക്കപ്പെട്ടത്.
 • രാജീവ് ഇല്ലാതായ ശേഷം ചെറിയ ഇടവേളക്കുശേഷം സീതാറാം കേസരിയെന്ന വയോധികനെ ചെവിക്കു പിടിച്ച് പുറത്താക്കി സോണിയ കസേരയിൽ കയറിയിരുന്ന് ഞാനാണിനി കോൺഗ്രസ്സ് അദ്ധ്യക്ഷ എന്ന് പ്രഖ്യാപിച്ചപ്പോഴും ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ നീങ്ങി.  
 • പിന്നീടാണ് പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കാത്ത അവസ്ഥയായത്. 
 • വിനീത വിധേയനായിരുന്ന രാഷ്ട്രപതി കെ ആർ നാരായണൻ എന്തു സഹായവും ചെയ്യുവാൻ തയാറായിരിക്കുമ്പോഴാണ് പ്രധാനമന്ത്രിയാകൂവാൻ സോണിയയക്ക് പിന്തുണ നൽകുന്നുണ്ടെന്ന സൂചന നൽകുന്ന ലിസ്റ്റുമായി രാഷ്ട്രപതി ഭവനിലെത്തിയത്. 
 • എന്തു ചെയ്യാം മുലായം സിങ്ങ് യാദവ് ജോർജ്ജ് ഫെർണാണ്ടസ്സിന്‍റെവീട്ടിലെത്തി ലാൽകൃഷ്ണ അദ്വാനിയുമായി ആശയവിനിമയം ചെയ്തതോടെ സമാജ് വാദി പാർട്ടിയുടെ പിന്തുണ പോയി. സോണിയയുടെ ആസൂത്രണം പൊളിഞ്ഞു. 
 • 2004ൽ ഭാരതീയ ജനതാപാർട്ടിയേക്കാൾ വിരലിലെണ്ണാവുന്ന സീറ്റുകളേ കൂടുതൽ കിട്ടിയുള്ളെങ്കിലും തട്ടിക്കൂട്ടിയ മുന്നണിയുടെ നേതാവായി പ്രധാനമന്ത്രിയാകാൻ അവകാശവാദവുമായി രാഷ്ട്രപതി എപിജെ അബ്ദുൾകലാമിനെ കാണാനെത്തിയെങ്കിലും ഭരണഘടന ഉയർത്തുന്ന വെല്ലുവിളികൾ വ്യക്തമാക്കപ്പെട്ടതോടെ പദവി ഡോ മൻമോഹൻ സിങ്ങിനു നൽകി പിൻസീറ്റ് ഡ്രൈവിങ്ങിനു വഴിതേടേണ്ടി വന്നു. 
രാഷ്ട്രീയ അധികാരത്തോട് ലക്ഷ്യമിട്ടു നടത്തിയ ആസൂത്രണം വീണ്ടും യഥാർത്ഥ ലക്ഷ്യം നേടാത്ത ഗതികേടിലാണ് സോണിയ ചെന്നുപെട്ടത്.

2014ലെയും 2019ലെയും തിരഞ്ഞെടുപ്പ് പരാജയങ്ങൾക്കു ശേഷവും സോണിയയുടെ ആസൂത്രണ കമ്മീഷൻ അധികാരം തിരിച്ചു പിടിക്കുവാനുള്ള കുതന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ്.
പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ നടത്തിയ ന്യായീകരിക്കാനാവില്ലാത്ത സമരങ്ങളും ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്‍റെയും ശക്തികൾ തുടർന്നു പോന്ന ജനാധിപത്യ വിരുദ്ധ വിധ്വംസക പ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിൽ ചൈനയിൽ നിന്നും കടന്നുവന്ന കോവിഡ് 19 ന്‍റെ പ്രഹരവും കൂടിയാകുമ്പോൾ 
ഭാരതം പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയിലെത്തുമെന്നും 
അത് ഭരണപിടിച്ചെടുക്കലിന്‍റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുമെന്നും ഉള്ള അതിമോഹം കാര്യക്ഷമമായ കൊറോണാ പ്തിരരോധത്തിന്‍റെ പശ്ചാത്തലത്തിൽ തകർന്നടിഞ്ഞതിന്‍റെ  നിരാശയാണ് സോണിയാപക്ഷത്തിന്‍റെ ഈ വക ചോദ്യങ്ങളിൽ നിന്നും പരാമർശങ്ങളിൽ നിന്നും വായിച്ചെടൂക്കാവുന്നത്.
ഏതു തരം മഹാമാരിയും പ്രകൃതിക്ഷോഭവും ഉയർത്തുന്ന പ്രധാന വെല്ലുവിളി അവയുടെ സാദ്ധ്യതകൾ പ്രവചനാതീതമായിരിക്കും എന്നതുതന്നെയാണ്.

ഇങ്ങനെയൊരു മഹാരോഗം പടരുവാൻ പോകുന്നൂയെന്ന സൂചനകൾ ചൈനയിലെ അധികാരകേന്ദ്രങ്ങളിൽ നിന്നും സോണിയക്കോ രാഹുലിനോ വധേരയ്ക്കോ സീതാറാം യച്ചൂരിക്കോ പാക്-ചൈനാ അച്ചുതണ്ടിനു വേണ്ടപ്പെട്ടവരായ ഒവൈസിയ്ക്കോ ഡി രാജയ്ക്കോ സ്വാഭാവികമായും മുൻകൂർ ലഭിച്ചിട്ടുണ്ടാകാം. 

പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ, ഭാരത സർക്കാറിനോ ലോകാരോഗ്യ സംഘടനയിൽ നിന്നും മറ്റ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും വിവരങ്ങൾ ലഭിച്ചതിനുശേഷമേ ഫലപ്രദമായ മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻ കഴിയുമായിരുന്നുള്ളൂയെന്ന പരിമിതി തീർച്ചയായും വസ്തുതയാണ്.  പക്ഷേ രോഗം പ്രചരിച്ചു കഴിഞ്ഞ വുഹാനിൽ നിന്നും ഇൻഡ്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ച് നാട്ടിലേക്കു കൊണ്ടുവരുന്നതിലാരംഭിച്ച സത്വര നടപടികളുടെ ചടുലത ഭാരത്തിലെ പൊതുസമൂഹത്തിൽ
'മോദി ഹേ തോ മുമ്കീൻ ഹേ'
(മോദിയുണ്ടെങ്കിൽ കാര്യം നടക്കും)
എന്ന വിശ്വാസം ആവർത്തിച്ചുറയ്ക്കുവാനുള്ള അവസരം ഒരുക്കി.
 • ഭാരതത്തിലെ രോഗബാധിതരുടെ എണ്ണം വളരെ പരിമിതമായിരുന്ന സമയത്തുതന്നെ സാമൂഹിക അകലം പാലിക്കുവാനും ശുചിത്വം പാലിക്കുവാനുമുള്ള സന്ദേശം ഭാരതമാകെ നൽകി. 
 • ലോക്ക് ഡൗൺ ചെയ്തുകൊണ്ട് വിവിധഘട്ടങ്ങളിലായി പൊതു സമാജത്തെ രോഗപ്രതിരോധത്തിന് ഒരുക്കിയെടുത്തു. 
 • രോഗനിർണ്ണയ പരിശോധനയ്ക്കാവശ്യമായ സാമഗ്രികളും അടിസ്ഥാന ചികിത്സാ സൗകര്യങ്ങളും വിഭവ ശേഷിയും യുദ്ധകാല വേഗതയോടെ ഒരുക്കിയെടുത്തു.  
 • ഡോക്ടർമാരും നേഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും പോലീസ് സേനയും പൊതുസേവനമേഖലയും അടങ്ങുന്ന വിപുലമായ മനുഷ്യവിഭവശേഷി സജ്ജമാക്കി. 
രാഷ്ടം ഒന്നടങ്കം അവരോട് കടപ്പെട്ടിരിക്കുന്നുയെന്ന ബോധം വളർത്തിയെടുത്തതും ഭൗതികമായുള്ള അകലം പാലിക്കുമ്പോഴും ഒരുമനസ്സോടെ മഹാമാരിയെ നേരിടുന്നതിനുള്ള ആശയും ആവേശവും ജനങ്ങൾക്കു നൽകുന്ന മോദിനേതൃത്വപ്രഭാവം ലോകം കണ്ടുകൊണ്ടിരിക്കുന്ന ദിവസങ്ങളിൽ കൂടെയാണ് നാം കടന്നു പോകുന്നത്.

ഒപ്പം തന്നെ ലോക്ക് ഡൗൺ മൂലമുണ്ടായ സാമ്പത്തിക വെല്ലുവിളികളെയും പ്രതികൂല സാഹചര്യത്തെയും ജനങ്ങളുടെ പ്രശ്നങ്ങളെയും നേരിടുന്നതിന് ആസൂത്രണതലത്തിലും പ്രയോഗവത്കരണതലത്തിലും കാട്ടിയ മികവും മോദിഭരണകൂടത്തിൽ ജനാധിപത്യഭാരതത്തിന്‍റെ വിശ്വാസം വർദ്ധിപ്പിക്കുന്നു.  
 • ജനകോടികൾക്ക് ആവശ്യത്തിനു ഭക്ഷ്യധാന്യങ്ങളെത്തിച്ചു. 
 • ജൻധൻ അക്കൗണ്ടിലൂടെയും പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ അത്യാവശ്യത്തിനുള്ള പണം സാധാരണക്കാരനിലേക്കെത്തിച്ചു. 
 • സൗജന്യ പാചകവാതക വിതരണമുൾപ്പടെയുള്ള മറ്റു നപടികളിലൂടെയും ദേശീയ ജനാധിപത്യ മുന്നണി സർക്കാർ ആപത്ഘട്ടത്തിൽ സാധാരണക്കാരനു താങ്ങായി മാറി.  
ഈ കാര്യം പഠിക്കുമ്പോഴാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും പോലുള്ള ചുവടുവെപ്പുകൾക്ക് സോണിയയും യച്ചൂരിയും അടങ്ങുന്ന പ്രതിപക്ഷം ഹിന്ദുവിരുദ്ധ വർഗീയശക്തികളെയും രാഷട്ര വിരുദ്ധ പ്രതിലോമകാരികളെയും കൂടെ ചേർത്ത് വഴിമുടക്കുവാൻ പണിയെടുത്തതിലൂടെ ഉണ്ടായ കാലവിളംബം ശാസ്ത്രീയമായ ആസൂത്രണത്തിന് എത്രമാത്രം തടസ്സമായിയെന്ന് വ്യക്തമാകുന്നത്.


(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകൻ.  ഫോൺ: 9497450866)

Ameer kandal :: കരുതൽ


കരുതൽ
--- അമീർ കണ്ടൽ
         
രാത്രി എട്ടരക്കുള്ള  ദുബൈ എയർലൈൻസിലുള്ള തിരിച്ച് പോക്കിന് മുമ്പ് ഒരു സംഗതി കൂടി പൂർത്തിയാക്കാനുണ്ട്. തിരുവല്ലാപുരത്തെ ഓൾഡ് ഏജ് ഹോമിലൊന്ന് തല കാണിക്കണം.
          
തൻ്റെ മൊബൈൽ ആപ്പിൽ കുറിച്ചിട്ട ഡെയ്ലി പ്ലാനിംഗിലൂടെ രവി കണ്ണ് പായിച്ചു. രണ്ട് ദിവസത്തെ ലീവിൽ നാട്ടിലെത്തിയാൽ ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ ഇങ്ങോട്ടുള്ള ഫ്ലൈറ്റ് യാത്രക്കിടെ തയ്യാറാക്കിയിരുന്നു. തറവാട് വീട്ടിലെ വാടകക്കാരുടെ എഗ്രിമെൻ്റ് പുതുക്കണം. ബാങ്കിലെ എൻ.ആർ.ഐ അക്കൗണ്ട് സംബന്ധമായ ക്ലിയറൻസ് നടത്തണം. വൃദ്ധസദനത്തിലെ മേട്രനെ കണ്ട് ഒരു തുക സംഭാവന നൽകണം.
       
തൻ്റെ മെർസിഡസ് ബെൻസ് കാർ തിരുവല്ലാപുരം കവലയിലെ വളവ്  ചുറ്റി കലുങ്ക് കഴിഞ്ഞുള്ള വലത് നിരത്തിലൂടെ കയറ്റം കയറി കുരിശു കാലിൻ ചുവട്ടിൽ കൈവെള്ളയിൽ ഉണ്ണിയേശുവിനെ താലോലിക്കുന്ന കന്യാമറിയത്തിൻ്റെ മുന്നിൽ നേരിയ ശബ്ദത്തോടെ നിന്നു. ഇടത് വശത്തെ മതിൽ കെട്ടിനകത്താണ് ശാന്തി വൃദ്ധസദനം.
       
രവി കാറിൽ നിന്നിറങ്ങി മുന്നിലെ പടവുകൾ കയറി. വർഷങ്ങൾക്ക് മുമ്പുള്ള അതേ കെട്ടുകാഴ്ചകൾ തന്നെ. പുതുതായി ഗേറ്റിനോട് ചേർന്ന് ഒരു കമാനം പണിതിട്ടുണ്ട്.
          
അവസാനമായി അമ്മയുടെ മുഖം ഒന്നു കാണാനോ മരണാനന്തരചടങ്ങിൽ സംബന്ധിക്കാനോ തനിക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. പടവുകൾ കയറുമ്പോൾ ഉള്ളിൽ ചെറിയൊരു നീറ്റൽ കൊളുത്തി വലിച്ചു. കുട്ടികളുടെ പഠിപ്പും തൻ്റെ ബിസിനസ് തിരക്കുകളും അമ്മക്ക് അറിയാവുന്നതാണല്ലോ. അയാൾ സ്വയം മനസ്സിനെ ആശ്വസിപ്പിച്ചു.
       
"ങാ.. രവി സർ..വരൂ... സാറിനെ ഏല്പിക്കാനായി മരിക്കുന്നതിന് മുമ്പ് അമ്മ ഒരു പൊതി തന്നിരുന്നു. അത് താങ്കളെ ഏല്പിക്കാനാ ഇവിടം വരെ വരാൻ നിർബന്ധിച്ചത്... ബുദ്ധിമുട്ടായതിൽ ക്ഷമിക്കണം." മേട്രൻ രവിയെ അകത്തേക്ക് ക്ഷണിച്ചു.
 
അമ്മയുടെ മരണം കഴിഞ്ഞ മാസമായിരുന്നു. ഏഴെട്ട് കൊല്ലമായി ഇവിടെത്തെ അന്തേവാസിയായി കഴിയുകയായിരുന്നു. അഛൻ്റെ മരണശേഷം അവർ കുറേ വർഷം ഒറ്റക്കായിരുന്നല്ലോ. ഏക മകനായ തന്നോടൊപ്പം ദുബായിലെ ഫ്ലാറ്റിൽ വന്ന് താമസിക്കാൻ അമ്മക്കാണെങ്കിൽ ഇഷ്ടവുമില്ലായിരുന്നു. ശിഷ്ടകാലം അഛൻ്റെ കാലടികൾ പതിഞ്ഞ മണ്ണിൽ കഴിച്ച് കൂട്ടണം. അത് മാത്രമായിരുന്നു അമ്മയുടെ ഏക ആഗ്രഹം. 

"സർ... ഇത് താങ്കളെ തന്നെ ഏല്പിക്കണമെന്ന് പറഞ്ഞാ അമ്മ കണ്ണടച്ചത് ... മരിക്കുന്നതിന് മുമ്പ് ആ അമ്മ താങ്കളെ ഒന്നു കാണാൻ വല്ലാതെ കൊതിച്ചിരുന്നു... " 
ന്യൂസ് പേപ്പറിൽ പൊതിഞ്ഞ പൊതികെട്ട് മേട്രൻ അയാൾക്ക് കൈമാറി.

തെല്ല് ആകാംക്ഷയോടെ അയാളത് തുറന്നു. റബ്ബർ ബാൻ്റിട്ട അടുക്കി വെച്ച നോട്ടുകെട്ടുകൾ.

''മാസാമാസം അമ്മക്ക് കിട്ടി കൊണ്ടിരുന്ന വിധവാ പെൻഷനാ.."
അയാളുടെ മുഖത്ത് തെളിഞ്ഞ സംശയത്തിൻ്റെ വടുക്കുകൾ ശ്രദ്ധിച്ച് മേട്രൻ പറഞ്ഞു. 

അയാൾ ആ പൊതിക്കെട്ട് ഒരു കുഞ്ഞിനെയെന്നോണം കൈകളിൽ വാരിയെടുത്തു. അയാളുടെ കൈകളിലിരുന്നു അത് വിറയ്ക്കാൻ തുടങ്ങി. തൊണ്ടയിൽ കുടുങ്ങിയ തേങ്ങലിനെ ചവച്ചിറക്കുന്നതിനിടയിൽ തൻ്റെ കാഴ്ചയെ മറച്ച കണ്ണീർ ഉറവയിൽ നോട്ടുകെട്ടുകൾ കുതിർന്നു. അന്നേരം രവിയുടെ കൈകളിലിരുന്നു വിറകൊണ്ടത് വാത്സല്യം തുടിക്കുന്ന തൻ്റെ അമ്മയുടെ മുഖമായിരുന്നു.

https://www.yourquote.in/raji-chandrasekhar-efi7/quotes/krut-amii-knntt-krth-caption-baam6n

05 May 2020

Smitha R Nair


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657


Smitha R Nair
കഥകൾ


മിനി കഥകള്‍

Jagan :: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടേയും ഇളവുകളുടേയും പേരിൽ വ്യാപാരികളേയും,ജനങ്ങളേയും വലയ്ക്കരുത്......!!


Jagan
പ്രതിദിന ചിന്തകൾ

ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടേയും ഇളവുകളുടേയും പേരിൽ വ്യാപാരികളേയും,ജനങ്ങളേയും വലയ്ക്കരുത്......!!
                                                                 
ഭാരതം പൊതുവേയും, കേരളം പ്രത്യേകിച്ചും കൊവിഡ് - 19 ന് എതിരേയുള്ള പോരാട്ടത്തിൽ ലോക രാഷ്ട്രങ്ങൾക്ക് മാതൃകയായി നിലകൊള്ളുന്നു എന്നത് നമുക്ക് ഏവർക്കും അഭിമാനിക്കാവുന്ന വസ്തുത തന്നെയാണ്. അതിന് കാരണക്കാരായ കേന്ദ്ര സംസ്ഥാന സർക്കാരുകളും, നമ്മുടെ ആരോഗ്യ വകുപ്പും, പോലീസ് വകുപ്പും, ഇതുമായി ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളും, പത്ര ദൃശ്യമാധ്യമ പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നു.

എന്നാൽ ഈ ദൗത്യം വിജയകരമാക്കുന്നതിന് ആത്മാർത്ഥമായി പ്രവർത്തിച്ച ഒരു പ്രധാന വിഭാഗത്തെ നാം ബോധപൂർവ്വം വിസ്മരിക്കുകയും, ലോക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയതോടെ, അറിഞ്ഞോ അറിയാതെയോ വലയ്ക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന ദയനീയമായ വാർത്തകളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പരക്കെ  റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ലോക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് അവസാന വാരം മുതൽ തന്നെ പ്രശ്നത്തിന്‍റെ ഗൗരവം പൂർണ്ണമായി ഉൾക്കൊണ്ട്, തൊഴിലും, കൂലിയും ഉപേക്ഷിച്ച് എല്ലാം അടച്ചു പൂട്ടി മുണ്ടു് മുറുക്കി ഉടുത്തു കൊണ്ട് , വീട്ടിൽ ഇരുന്നവരാണ് നമ്മുടെ വ്യാപാരികളും സാധാരണ ജനങ്ങളും. അച്ചടക്കവും രാഷ്ട്ര ബോധവും, രാജ്യസ്നേഹവും, സഹജീവികളോടുള്ള കരുതലും, സർക്കാരിനേയും, നിയമ വ്യവസ്ഥയേയും അനുസരിക്കുന്നതിന് പൗരബോധവും ഉള്ള ജനവിഭാഗങ്ങൾക്ക് മാത്രമേ ഇത്തരം ഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്ന വസ്തുത നാം വിസ്മരിച്ചു കൂടാ. അതു കൊണ്ട് തന്നെ കൊറോണാ വൈറസിനും, കൊവിഡ് - 19നും എതിരേയുള്ള യുദ്ധത്തിൽ നാം നേടിക്കൊണ്ടിരിക്കുന്ന വിജയത്തിൽ സർക്കാരിന് അവകാശപ്പെട്ട പങ്കിനോളമോ, അതിലുമേറെയോ പങ്കിന് ഉള്ള അവകാശം ലോക് ഡൗൺ നിയന്ത്രണങ്ങൾ അക്ഷരാർത്ഥത്തിൽ അനുസരിച്ച്, ആ ദൗത്യം വിജയിപ്പിച്ച നമ്മുടെ വ്യാപാരി സമൂഹത്തിനും, സാധാരണ ജനവിഭാഗത്തിനും ഉണ്ട്.
ഇപ്പോൾ ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് നടപ്പാക്കുമ്പോൾ, അതിന്‍റെ പേരിൽ ആ വിഭാഗങ്ങളെ വലയ്ക്കരുത്, ശിക്ഷിക്കരുത്......!

ഏകദേശം ഒന്നര മാസത്തോളം അടഞ്ഞുകിടന്ന വ്യാപാര സ്ഥാപനങ്ങൾ.......!
ഇക്കാലം കൊണ്ട് വ്യാപാരി സമൂഹത്തിനുണ്ടായ നഷ്ടങ്ങളെക്കുറിച്ചോ, ദുരിതങ്ങളെ കുറിച്ചോ വിശദീകരിക്കുക എന്ന പാഴ് വേലയ്ക്ക് ഞാൻ മുതിരുന്നില്ല.

അതുപോലെ തന്നെയാണ് സാധാരണ ജനങ്ങളുടേയും സ്ഥിതി. ഇത്രയും നാൾ തൊഴിലും കൂലിയും വരുമാനവും ഇല്ലാതെ നട്ടം തിരിഞ്ഞവരുടെ ദുരവസ്ഥ വിവരിക്കാനാവില്ല.

എന്നാൽ, രണ്ടു ദിവസം മുൻപ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ഇളവുകൾ പൊതുസമൂഹത്തിൽ ആകെ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു എന്നതാണ് സത്യം. ഇത് ലോക് ഡൗൺ പ്രഖ്യാപിച്ചതിനേക്കാൾ ബുദ്ധിമുട്ടാണ് വ്യാപാരി സമൂഹത്തിനും സാധാരണ ജനങ്ങൾക്കും സൃഷ്ടിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ചില ഇളവുകൾ പ്രഖ്യാപിക്കുന്നു.   ഇവയിൽ, ദിവസേന വൈകുന്നേരമുളള വാർത്താ സമ്മേളനത്തിൽ തന്റേതായ വ്യത്യാസങ്ങൾ വരുത്തി മുഖ്യമന്ത്രി പുതുക്കി പ്രഖ്യാപിക്കുന്നു.

പ്രസ്തുത ഇളവുകൾ ഉത്തരവായി വന്നാലായി, വന്നില്ലെങ്കിലായി.....!
 • മേൽ വിവരിച്ച ഇളവുകളിലും നിയന്ത്രണങ്ങളിലും തന്‍റേതായ മിനുക്കുപണികൾ വരുത്താൻ ജില്ലാ കലക്ടർമാർക്ക് വിവേചനാധികാരം.......!
 • കലക്ടർമാരുടെ നിർദ്ദേശങ്ങളിലും കടന്നു കയറി വ്യത്യാസങ്ങൾ വരുത്തി പ്രവർത്തിക്കുന്ന കുപ്രസിദ്ധരും വിവാദനായകന്മാരുമായ ചില സൂപ്പർ ജില്ലാ പോലീസ് മേധാവികൾ........!
 • ഇവരുടെ എല്ലാം കൈകൾ കടന്ന, ഇളവുകളും, നിയന്ത്രണങ്ങളും സാധാരണക്കാരന്‍റെ കയ്യിൽ എത്തിക്കാൻ ചുമതലപ്പെട്ട, നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലോക്കൽ പോലീസ് സ്റ്റേഷനിലും, ആരോഗ്യ വകുപ്പിലും ഉള്ള ഉദ്യോഗസ്ഥരുടെ കൈകളിൽ ഇവ എത്തുമ്പോൾ കഥ ആകെ മാറും......!
അത് പണ്ട് "കുറുപ്പ് ഛർദ്ദിച്ചു "  എന്നത്  "കാക്കയെ ഛർദ്ദിച്ചു"
എന്ന് പറഞ്ഞതു പോലാകും. അധികം വിശദീകരിക്കേണ്ടതില്ലല്ലോ?
 • നിമിഷം പ്രതി നിറങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകൾ.....!
 • നിരോധനാജ്ഞ മാറി മാറി പ്രഖ്യാപിക്കുകയും, പിൻവലിക്കുകയും ചെയ്യപ്പെടുന്ന പഞ്ചായത്തുകൾ, വാർഡുകൾ.......!
 • ഇടക്കിടെ തുറക്കുകയും അടയ്കുകയും ചെയ്യുന്ന റോഡുകൾ.......!
 • ഇതിനിടെ പ്രഖ്യാപിക്കുകയും പിൻവലിക്കുകയും ചെയ്യുന്ന ഇളവുകളും നിയന്ത്രണങ്ങളും........!
 • ഇവ നടപ്പാക്കുന്നതിലെ അപാകതകൾ വേറെ........!
ഇതിനിയിൽ പെട്ട് വലയുന്ന വ്യാപാരി സമൂഹവും സാധാരണ ജനങ്ങളും......!
 • ഏതൊക്കെ കടകൾ തുറക്കാം എന്നറിയില്ല.
 • എത്ര സമയം തുറന്ന് പ്രവർത്തിക്കാം എന്നറിയില്ല. 
 • ഏതൊക്കെ സ്ഥലങ്ങളിൽ ഉള്ള കടകൾ തുറക്കാം എന്നറിയില്ല.
 • കടകൾ തുറക്കാൻ രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ കട നിന്നിരുന്ന സോണിൽ തന്നെയാണോ കടയിൽ എത്തുന്ന സമയവും കട നിൽക്കുന്നത്  എന്നതിന് ഒരു ഉറപ്പും ഇല്ല.
 • ഏതെല്ലാം റോഡിലൂടെ യാത്ര ചെയ്യാം എന്ന് അറിയില്ല.
 • ഇതിനിടെ തുറന്ന കടകൾ അടപ്പിക്കുന്നു. വ്യാപാരിയെ അറസ്റ്റ് ചെയ്ത് ലോക്ക് അപ്പിൽ ആക്കുന്നു.
 • അടച്ച കടകൾ തുറപ്പിക്കുന്നു.
സർവ്വത്ര ആശയക്കുഴപ്പവും, സംശയവും....!

വിജയകരമായ ഭരണനിർവ്വഹണത്തിന്‍റെ അടിസ്ഥാന്ന തത്വം ഭരണ നേതൃത്വം മുതൽ താഴെത്തട്ടിലെ ഉദ്യോഗസ്ഥർ വരെ പാലിക്കേണ്ടതും, നടപ്പിലാക്കേണ്ടതും ഒരേ മാനദണ്ഡം തന്നെ ആയിരിക്കണം എന്നതാണ്.
അവയെക്കുറിച്ചൊക്കെ ജനങ്ങൾക്ക് കൃത്യമായ അറിവ് നൽകുക തന്നെ വേണം.

ലോക്ക് ഡൗൺ ഇനിയും നീണ്ടു പോകാൻ സാദ്ധ്യതയുള്ള ഈ അവസരത്തിൽ വിവിധ സോണുകളിലെ നിയന്ത്രണങ്ങളെ കുറിച്ചും ഇളവുകളെ കുറിച്ചും അധികൃതർ തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കാൻ പാടില്ല.

അവയെക്കുറിച്ചൊക്കെ ഉദ്യോഗസ്ഥർ സ്വയം വേണ്ടത്ര ബോധവാൻമാർ ആകുന്നതോടൊപ്പം ജനങ്ങൾക്ക് കത്യമായ ധാരണ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം നൽകുകയും  വേണം. കൊവിഡ് - 19 ന് എതിരേയുള്ള പോരാട്ടത്തിൽ,
ഭരണ നേതൃത്വം അസത്യവും അർത്ഥസത്യവും പ്രചരിപ്പിച്ചതു മൂലം കാര്യങ്ങൾ കൈവിട്ടു പോയ അമേരിക്കയുടെ പാഠം നമ്മുടെ കൺമുന്നിലുണ്ട്.  ഇളവുകൾ നടപ്പാക്കുമ്പോൾ, അബദ്ധത്തിൽ പോലും നമുക്ക് അപ്രകാരം സംഭവിക്കാൻ പാടില്ല.

അത് നാം നേടിയ വിജയത്തിന് തുരങ്കം തീർക്കലാകും.                                           

ഈ യുദ്ധം വിജയിപ്പിക്കുന്നതിനായി സഹകരിച്ച വ്യാപാരി സമൂഹത്തിനും സാധാരണ ജനങ്ങൾക്കും എതിരേയുള്ള യുദ്ധപ്രഖ്യാപനമാകും. അപ്രകാരം സംഭവിക്കാൻ പാടില്ല.

അതിനുള്ള ആർജ്ജവവും ദിശാബോധവും അധികൃതർക്കും ഉദ്യോഗസ്ഥർക്കും ഉണ്ടാകണം.
   05 - 05 - 2020

(കേരള വ്യാപാരി വ്യവസായി ഏകോപന സമിതി,  
കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ആണ് ലേഖകൻ.)

04 May 2020

Smitha R Nair :: ഒത്തുചേരൽഒത്തുചേരൽ 
സ്മിത R നായർ

പതിവില്ലാതെ കണ്ണാടിയുടെ മുന്നിൽ നിന്ന് ഒളിഞ്ഞും, മറിഞ്ഞും നോക്കുന്ന സാജനെ കണ്ടു നിമ്മിക്ക് ചിരി പൊട്ടി. ഇതിയാനീ നാല്പതാം വയസ്സിൽ ഇനിയെന്ത് കണ്ടിട്ടാണോ?  കാക്ക നോക്കുന്ന പോലെ കിടന്ന് നോക്കുന്നെ?   

പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തികളിക്കുന്നത് അവൾ കണ്ടു പിടിച്ചു. 

"എപ്പോളാ അച്ചായാ പരിപാടി? "  
"അത് പതിനൊന്നു മണിക്ക്.. ഹോട്ടലിൽ എത്തിയാ മതി.. "    
"അവൾ വരുമോ, പഴയ കാമുകി? "  
 "ആ എനിക്കറിയില്ല.... വരുമാരിക്കും." 
"അതെന്താ നിങ്ങളുടെ ഗ്രൂപ്പിലില്ലേ."  
"ഇല്ല... നീ ഒന്ന് പോയേ...".

ഇതാ പെണ്ണുങ്ങളോട് മനസ്സു തുറന്നാലുള്ള കുഴപ്പം... 

"ഞാൻ പോണു  ഓഫീസിൽ ചെല്ലണം,  നേരത്തെ ഇറങ്ങും.."

വണ്ടി  ഓടിക്കുമ്പോൾ   ലിസിയുടെ മുഖം അയാളോർത്തു.. 
വിടർന്ന കണ്ണുകളും, കനത്ത ഇടതൂർന്ന മുടിയുമുള്ള ശാലീന സുന്ദരി.
കിലുക്കാം പെട്ടിയെപ്പോലെ എല്ലാവരോടും ഇടപഴകുന്നവൾ. 

മൂന്നു വർഷം ആ പ്രണയം അവളോട് പറയാനാവാതെ സൂക്ഷിച്ചു. ഡിഗ്രി അവസാന വർഷ പരീക്ഷ അവസാനിച്ച അന്ന് ധൈര്യം സംഭരിച്ചു. അവളോട്‌ പ്രണയം തുറന്നു പറഞ്ഞു.

"എനിക്കൊരു ജോലി കിട്ടുന്നത് വരെ കാത്തിരിക്കണം"        

മറുപടിയായി അവൾ പറഞ്ഞത്.. 

"നീയെന്താ ഇത്രയും കാലം   ഈ സ്നേഹം പറയാതിരുന്നേ... അങ്കിളിന്‍റെ വീട്ടിലാ ഞാൻ നിന്നിരുന്നേ.. അമ്മ വിദേശത്താ, അവിടെ നഴ്സ് ആണ്.. അച്ഛന്‍റെ മരണ ശേഷം അവിടുള്ള ഒരാളെ വിവാഹം ചെയ്തു..  റിസൾട്ട്‌ വന്നാലുടൻ താൻ അമ്മയുടെ അടുത്തേക്ക് പോവുകയാണ്... സോറി സാജാ." 

എന്‍റെ മനസ്സ് തുടിച്ചതവൾ കെട്ടില്ല.., നടന്നു മറയും വരെ അന്ന് നോക്കി നിന്നു...                                                  
ഓഫീസിൽ നിന്ന് ഉടനെ ഇറങ്ങി... ഹോട്ടലിൽ എത്തിയപ്പോളേ കോൺഫറെൻസ് ഹാൾ നിറഞ്ഞതായി കണ്ടു.. സ്ത്രീകൾ കൂടി  നിൽക്കുന്നു.. അവരുടെ ഇടയിലൂടെ  അയാൾ കണ്ണോടിച്ചു. അവൾ വന്നോ ആവോ.... ആകെ കോൺടാക്ട് ഉള്ളത് രമയോട് മാത്രമാണ്......  ഷിബു വിളിച്ചു പറഞ്ഞു 

"വന്നല്ലോ... വനമാല" 

എല്ലാവരുടെയും ശ്രദ്ധ അയാളിലേക്ക് തിരിഞ്ഞു... പ്രൗഢഭാവം പൂണ്ട ഒരു സ്ത്രീയിൽ കണ്ണുടക്കി... 

ലിപ്സ്റ്റിക് ഇട്ട ചുണ്ടുകൾ. ബോബ് ചെയ്ത നിറം ചാർത്തിയ മുടിയിഴകൾ... ഇതവളല്ലേ?  

അവളുടെ കയ്യിൽ തൂങ്ങി പത്തു വയസ്സോളം വരുന്നോരാൺകുട്ടി, നീലക്കണ്ണുകൾ... ചെമ്പൻ മുടി.. പെട്ടെന്ന് അവൾ അടുത്തേക്ക് വന്നു...  അയാളുടെ കൈ കൂട്ടിപ്പിടിച്ചു ഇxഗ്ലീഷ് ചുവയുള്ള മലയാളത്തിൽ സാജനോട് എന്തൊക്കെയോ ചോദിച്ചു. 

"വിദേശിയെത്തന്നെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാണ്, ഉടൻ മടങ്ങിപ്പോകും ജോലിത്തിരക്കാണ്... നാട്ടിൽ ഒരാവശ്യത്തിന് വന്നപ്പോൾ കൂടാമെന്ന് കരുതി.." 

എല്ലാവരും മുഖം മൂടികളഴിച്ചു വെച്ച് ആ പഴയ സഹപാഠികളായി... യാന്ത്രികമായി അയാളും....   ഇടയ്ക്കു തന്‍റെ നോട്ടം അവളിലേക്ക് പാളിപ്പോകുന്നത് അയാളറിഞ്ഞു...                        
പ്രോഗ്രാം നടക്കുമ്പോളും... സാജന്‍റെ മനസ്സ് കോളേജ് വരാന്തയിലും, അവളോടൊപ്പമുണ്ടായിരുന്ന ക്ലാസ്സ്‌ മുറിയിലുമായിരുന്നു.. ആ നുണക്കുഴികൾ വശ്യമായി അയാളെ നോക്കി പുഞ്ചിരിച്ചു  കൊണ്ടിരുന്നു., 

അയാൾ മുഖമമർത്തി കിടക്കാൻ കൊതിച്ച മുടിയിഴകളിലെ പനിനീർപുഷ്പത്തിന് അവളുടെ ചുണ്ടിന്‍റെ അതേ നിറമായിരുന്നു.....

03 May 2020

Ameer Kandal :: പാചകപ്പുര വാതിൽക്കൽ മന്ദസ്മിതം തൂകി ....
പാചകപ്പുര വാതിൽക്കൽ മന്ദസ്മിതം തൂകി ....


1

'ബീനുജീ'
എല്ലാവരാലും ആദരവോടെയാണ് അവരെ വിളിച്ചിരുന്നത്. ഹിന്ദിയിൽ ആളുകളെ പേരിനൊപ്പം 'ജി' ചേർത്ത് വിളിക്കുന്നത് ആദരസൂചകമായിട്ടാണല്ലൊ. കണിയാപുരം ഗവ.യു.പി.സ്കൂളിലെ ഹിന്ദി അധ്യാപിക ബീനു ടീച്ചർ അറിയപ്പെട്ടിരുന്നത് ബീനുജി എന്നാണ്. സാധാരണ ഗതിയിൽ ഹിന്ദി അധ്യാപക കൂട്ടത്തിനിടയിൽ ജി ചേർത്ത് വിളിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ സഹപ്രവർത്തകർ മാത്രമല്ല, സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും സുഹൃത്തുക്കൾ വരെ ബിനുജി എന്നാണ് അവരെ വിളിച്ചിരുന്നത്.

ഒന്നാം ക്ലാസിലെ ഹിന്ദി കാണാത്ത കൊച്ചുകുട്ടി വരെ ബീനുജി എന്നു വിളിക്കുന്നത് കേട്ടപ്പോൾ ഒരിക്കൽ കൗതുകത്തിന് ചോദിച്ചു ജി എന്നത് ഇൻഷ്യലാണോയെന്ന്. എന്നല്ല. ഒരുവേള അങ്ങനെ തന്നെയാണ് മനസ്സിലാക്കി വെച്ചിരുന്നത്. 

ഏതോ ഒരു ഫോം പൂരിപ്പിക്കുന്ന അവസരത്തിലാണ് ബീനു. G എന്നെഴുതിയ എന്നെ ടീച്ചർ  തിരുത്തിച്ചത്. 

"മാഷേ... എന്‍റെ ഇൻഷ്യൽ ജി അല്ല.. എൽ ആണ്... " 
"അല്ലേലും ടീച്ചറിന് ഒരെല്ല് കൂടുതലാണ് ട്ടോ... " 
എന്‍റെ ക്ലീഷേ തമാശ കേട്ടുള്ള ആ വെളുക്ക ചിരിയിൽ സൗഹൃദത്തിന്‍റെ നിലാവ് പതിഞ്ഞിരുന്നു.
       
തെക്കൻ കേരളത്തിൽ അധ്യാപകർക്കിടയിൽ 'മാഷ്' വിളി അപൂർവ്വമാണ്. എന്നാൽ എന്നെ മാഷേ എന്ന് വിളിച്ചിരുന്ന അപൂർവ്വം ടീച്ചർമാരിൽ ഒരാളാണ് ബീനുജി. ആ വിളിക്കൊരു പ്രത്യേക ചന്തമാണ്. അല്ലേലും മാഷ് വിളിക്കൊരു വല്ലാത്ത അഴകാണല്ലോ.
                    
അധ്യാപക പരിശീലന വേദിയിലൂടെയാണ് ബീനുജി യെ പരിചയപ്പെടുന്നത്. ഉപജില്ലയിലെ വിദ്യാലയങ്ങളിലെ അധ്യാപകരെല്ലാം ഒത്തുചേരുന്ന വേദിയാണത്. ഹിന്ദി അധ്യാപിക എന്ന നിലയിൽ നന്നായി ഭാഷ കൈകാര്യം ചെയ്തിരുന്ന ഒരാളായിരുന്നു അവർ. സ്വഛന്ദമായി ഒഴുകുന്ന പുഴ പോലെ ഹിന്ദിയിലുള്ള ആ സംസാരം ഇച്ചിരി അസൂയയോടെയല്ലാതെ കേട്ടിരിക്കാൻ കഴിയില്ല.

2

കണിയാപുരം സ്കൂളിലെത്തിയപ്പോഴാണ് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞത്. കേവലം ഒരു അധ്യാപിക  എന്നതിനുപരി സ്കൂളിന്‍റെ മുക്ക്മൂലകളിൽ വരെ ശ്രദ്ധ പതിപ്പിച്ചിരുന്ന  കൈകാര്യദർശി കൂടിയായിരുന്നു അവർ. ഏത് കാര്യവും വളരെ ചിട്ടയായും വൃത്തിയായും ചെയ്യണമെന്ന വാശിയുള്ളയാളായിരുന്നു ബീനുജി. അല്ലേലും സ്കൂൾ ഒരു വീട് പോലെയായിരുന്നല്ലോ അവർക്ക്. ആൺകുട്ടികളുടെ ഹെയർ സ്റ്റൈൽ മുതൽ പെൺകുട്ടികളുടെ ഡ്രെസ്സിംഗിൽ വരെ അവരുടെ ശ്രദ്ധ പതിയും. ക്ലാസ് റൂമിലെ ഇളകിയ ടൈൽ മുതൽ മൂത്രപ്പുരയിലെ ടാപ്പ് ലീക്ക് വരെ പ്രശ്നപരിഹാരങ്ങളായി ഏറ്റെടുത്തതും  സ്കൂളിനെ സ്വന്തം വീടോ അതിനപ്പുറമോ ആയി കണ്ടിരുന്നത് കൊണ്ട് തന്നെയാണ്.
          
സ്കൂളിലെ ഉച്ചഭക്ഷണത്തിന്‍റെ ചുമതല അവരുടെ കരങ്ങളിലായിരുന്നു.

ആയിരത്തിയഞ്ഞൂറോളം വരുന്ന കുട്ടികൾക്കുള്ള ദിവസേനയുള്ള ഉച്ചഭക്ഷണ വിതരണം, പാൽ, മുട്ട, പ്രീ പ്രൈമറിക്കാർക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണ കണക്ക്, അടുക്കള, പാചകത്തൊഴിലാളികൾ, വിറക്, പലവ്യജ്ഞനങ്ങളുടെ സ്വരുക്കൂട്ടൽ .....  എത്ര വെടിപ്പോടെ, എത്ര മനോഹരമായാണ് ഒരു കാരണോത്തിയെ പോലെ ഇതൊക്കെ അവർ കൈകാര്യം ചെയ്തിരുന്നതെന്നോർക്കുമ്പോൾ അതിശയം തോന്നുന്നു .
         
കാര്യങ്ങൾ ഏതായാലും അതിലെ കൃത്യത മാത്രമല്ല, അത് നീതിപൂർവ്വം നടക്കണമെന്നുള്ള ആത്മാർത്ഥത കൊണ്ടാവണം ചിലപ്പോഴൊക്കെ ചിലതിലൊക്കെ കർക്കശ നിലപാടെടുത്തിരുന്നു. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടിൽ ഉറച്ച് നിൽക്കുക എന്നത് ബീനുജിയുടെ വ്യക്തിത്വത്തിന്‍റെ അടയാളമായിരുന്നു. പറയേണ്ടത് മുഖത്ത് നോക്കി പറയാൻ ആരുടേയും ഇഷ്ടാനിഷ്ടങ്ങൾ അവർക്ക് ഒരു തടസ്സമായിരുന്നില്ല .
                
നിലപാടുകളിൽ കാർക്കശ്യം പുലർത്തിയിരുന്നപ്പോഴും ഉള്ളിൽ ആർദ്രതയുടേയും സ്നേഹത്തിൻ്റേയും സൗഹാർദ്ദത്തിൻ്റേയും മലർവാടിയൊരുക്കിയിരുന്നു അവർ.

3

ചിലപ്പോഴൊക്കെ കണ്ണുരുട്ടിയും ശകാരിച്ചും കുട്ടികളോട് പെരുമാറിയിട്ടുണ്ടെങ്കിൽ അത് അവരെ നേർവഴിക്ക് നടത്തണമെന്നുള്ള നന്മയും വാത്സല്യവും ഒന്നു കൊണ്ട് മാത്രമായിരുന്നു. എന്നല്ല അച്ചടക്കത്തിന്‍റെ കാര്യത്തിൽ ബീനുജിക്ക് കണിശതകൾ ഏറെയായിരുന്നു. അത് കൊണ്ട്തന്നെ ബീനുജി  വാതിൽക്കൽ വന്ന് നിന്നാൽ മതി ബഹളമയമായ ക്ലാസ് റൂം ടപ്പേന്ന് ശാന്തമാകും. എന്നു മാത്രമല്ല, ചില ടീച്ചർമാരൊക്കെ ബീനുജിയുടെ പേര് പറഞ്ഞാണ് കുട്ടികളെ അടക്കിയിരുത്തിയിരുന്നത്.
        
സ്കൂളും പ്രവർത്തനങ്ങളും തന്‍റെ സന്തോഷങ്ങളായി കണ്ടിരുന്ന ബീനുജി ഒത്തിരി കനവുകളും നോവുകളും ഉള്ളിലൊതുക്കിയിരുന്നു. ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ടീച്ചർ നിരവധി ജീവിതവൈതരണികളെ അതിജീവിച്ചത് അവരുടെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ്. ജീവിത യൗവ്വനത്തിൽ കൂട്ടായും തണലായും നിന്ന ഭർത്താവിന്‍റെ അകാല വിയോഗവും വർഷങ്ങൾ നീണ്ട വൈധവ്യവും സമ്മാനിച്ച വ്യഥകൾ കുഴിച്ചുമൂടിയിരുന്നത് സ്കൂളിലെ കുട്ടികളോടൊത്തുള്ള അധ്യാപനത്തിലും സന്തോഷങ്ങളിലുമായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് നടന്ന പുനർവിവാഹം ജീവിതത്തിൽ പുതു വസന്തങ്ങൾക്ക് നിറം പകരുമെന്ന് അവർ കിനാവ് കണ്ടിരുന്നു.
ചികിത്സയും പ്രാർത്ഥനകളും നിറഞ്ഞ മാതൃത്വത്തിനായുള്ള നീണ്ട കാത്തിരിപ്പിനിടിയിൽ മുളപൊട്ടിയ ജീവന്‍റെ തുടിപ്പുകൾ അവരുടെ കനവുകളിൽ മഴവില്ല് നിറച്ചിരുന്നു.

ഒടുവിൽ.....
രണ്ടിളം പിഞ്ചോമനകളെ
ഈ ഭൂമിമാതാവിന്‍റെ കൈകളിലർപ്പിച്ച് ....
ബീനുജീ....

ഫെബ്രുവരിയിലെ അവസാന വെളളിയാഴ്ച സ്റ്റാഫ് റൂം ഒഴിഞ്ഞ നേരംനോക്കി പതിയെ വന്ന് മാർച്ച് മാസത്തെ സ്റ്റാഫ് ഫണ്ട് അഡ്വാൻസായി തന്ന്, ടീച്ചറമ്മക്കുള്ള യാത്രയയപ്പ് യോഗത്തിൽ ഞാനുണ്ടാവില്ലായെന്ന് പറഞ്ഞ് പിരിഞ്ഞത്..
എല്ലാം നേരത്തേ അറിഞ്ഞ് കൊണ്ടായിരുന്നു.. ല്ലേ...

4

ഗേറ്റ് നടയിലെ
ആ പാചകപ്പുര വാതിൽക്കൽ മന്ദസ്മിതം തൂകി സ്വാഗതമോതാൻ
ഇനിയുണ്ടാവില്ല... ല്ലേ....

മരണം ....
നിന്നെ വെറുതെയല്ല ആളുകൾ കോമാളിയെന്ന് വിളിക്കുന്നത്.
രംഗബോധമില്ലാത്ത കോമാളി ....K V Rajasekharan :: കൊറോണനന്തരം കമ്യണിസമോ? മഹാമാരികൾക്കറുതിയില്ലേ?


കൊറോണനന്തരം കമ്യണിസമോ?  മഹാമാരികൾക്കറുതിയില്ലേ?
(കൊറോണാനന്തരലോകം കമ്യൂണിസത്തിന്റേതാണെന്ന് വരുത്തിവെക്കുവാൻ എസ്സ് രാമചന്ദ്രൻ പിള്ളയും എം എ ബേബിയും നടത്തിയ അവകാശവാദങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഒരു ലേഖനം.)
--- കെ വി രാജശേഖരൻ

കൊറോണാനന്തരലോകം കമ്യൂണിസമെന്ന ചത്ത കൊച്ചിന്‍റെ ജാതകം തെളിയുന്ന കാലമാണെന്നാണ്  മാര്‍ക്സിസ്റ്റ്‌ കമൃണിസ്റ്റു പാർട്ടിയുടെ പോളിറ്റു ബ്യറോയുടെ പൊള്ളയായ അവകാശവാദം.  അത്തരം വിശദീകരണങ്ങളുമായാണ് സഖാക്കൾ എം എ ബേബിയും (ഫേസ് ബുക്ക് ലൈവ് ഏപ്രിൽ 22) എസ്സ് രാമചന്ദ്രൻ പിള്ളയും (പീപ്പിൾസ് ടിവി മേയ്1) കേരള സമൃഹത്തിലേക്ക് എത്തിയിരിക്കുന്നത്.

ഇങ്ങനെയൊരു ചൂണ്ടിക്കാട്ടൽ പൊതുജനങ്ങളോടു പൊതുവെയാണെങ്കിലും പിണറായി വിജയനുള്ള ഒരു ഉപദേശം കൂടിയായിട്ടു കാണുന്നതിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. 

കാരണം പുര കത്തുകയാണെന്നും ഇനി രക്ഷയില്ലെന്നും മനസ്സിലാക്കിയ പിണറായി കിട്ടുന്ന കഴുക്കോൽ ഊരിയെടുക്കാനുള്ള തത്രപ്പാടിലാണ്.  സ്പ്രിംഗ്ളർ വഴി വീണു കിട്ടിയാലും വീണയ്ക്കു കിട്ടിയാലും പോരട്ടെ, പോരട്ടെ, എന്ന മട്ടിലാണ് കേരള മുഖ്യമന്ത്രിയായ പാർട്ടി സഖാവിന്‍റെ നാണം കെട്ട മട്ട്. ദുഷ്ടനെ പന പോലെ വളർത്തുന്ന ദൈവം കമ്യൂണിസത്തെ കൈ വിടില്ലെന്നും പയ്യെ തിന്നാൽ ആ പന മുഴുവനും തിന്നാമെന്നുയിരിക്കാം പോളിറ്റ് ബ്യൂറോയിലെ രണ്ടു പേർ ചേർന്ന് മൂന്നമത്തെ സഖാവിനു പരോക്ഷമായി സൂചന നൽകുന്നത്.  

അതെന്തായാലും കാറൽ മാർക്സ് അടിസ്ഥാനവർഗ വിമോചനത്തിനു ചിന്തിച്ചെടുത്ത പ്രത്യയ ശാസ്ത്രമെന്ന പട്ടം 'കുരുത്തംകെട്ട' കൈകൾ പിടിമുറുക്കിയിരുന്ന പിഞ്ചിപ്പോളിഞ്ഞ ചരടിനോട് പൊട്ടിപ്പിരിഞ്ഞ് കടലുകടന്ന് ഇനിയൊരു തിരിച്ചുവരവ് കഴിയില്ലാത്ത ദൂരത്തേക്ക് പറന്നകന്നുകഴിഞ്ഞൂയെന്നതാണ് അവർ അറിഞ്ഞിട്ടും മറച്ചു വെക്കുന്ന സത്യം.

കൊറോണയ്ക്കു ശേഷം ലോകം കമ്യൂണിസത്തിലേക്കെന്ന് സഖാക്കൾക്ക് വെറുതെ മോഹിക്കുവാൻ മോഹമെങ്കിൽ ആകട്ടെ! .  പക്ഷേ അങ്ങനെയൊരു സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടാൻ നടത്തിയ നിരീക്ഷണങ്ങളും വിശകലനങ്ങളും ഒരർത്ഥത്തിലും സത്യത്തിനും സാമാന്യ യുക്തിക്കു നിരക്കുന്നതല്ലായെന്ന് ഒരു മയവുമില്ലാതെ പറയാതിരിക്കുവാൻ തരമില്ല.  

ലോകം ഈ മഹാമാരിയെ നേരിട്ടത്, മതം, ആചാരങ്ങൾ, അനുഷ്ടാനങ്ങൾ, അന്ധ വിശ്വാസങ്ങൾ, തുടങ്ങിയവ എല്ലാം ഉപേക്ഷിച്ച് ശാസ്തത്തിന്‍റെ വഴിയിലേക്ക് മാറിയിട്ടാണെന്നും അതുകൊണ്ട് കൊറോണ കഴിയുമ്പോൾ അവയെല്ലാം പൂർണ്ണമായി ഉപേക്ഷിച്ച്  സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലേക്ക് നീങ്ങുമെന്നുമാണ് സഖാവ് എസ്സ്ആർപി വരച്ചു കാണിക്കുന്ന ചിത്രം.

അത്ര പെട്ടെന്ന് അങ്ങനെയങ്ങു തീരുമാനിക്കണമോ? 
 • കൊറോണാ വന്നതോടെ മുസ്ലീം ജനവിഭാഗം നിസ്കരിക്കുന്നതും റമദാൻ വൃതം നോക്കുന്നതും കൃസ്ത്യൻ ജനവിഭാഗം കുരിശുവരയ്ക്കുന്നതും ഹിന്ദുക്കൾ ഇഷ്ടദേവതകളുടെ നാമം ജപിക്കുന്നതും നിർത്തിയെന്നും മാക്സിസ്റ്റ് പാർട്ടിക്ക് പ്രാദേശിക ഘടകങ്ങളിൽ നിന്നു റിപ്പോർട്ടൂണ്ടോ?  
 • രോഗം വന്നാൽ ശാസ്ത്രീയ ചികിത്സയ്ക്കു പോകുന്നത് കൊറോണയ്ക്കു ശേഷം വന്ന പുതിയ രീതിയാണോ? 
എന്തായാലും കമ്യൂണിസം അധസ്ഥിതവർഗവിമോചനം ഉറപ്പാക്കുന്ന ശാസ്ത്രീയമായ പ്രത്യയശാസ്ത്രമാണെന്ന ഒരു അന്ധവിശ്വാസം ലോകത്തെവിടെയെങ്കിലും ബാക്കി നിൽക്കുന്നുണ്ടെങ്കിൽ അതവസാനിക്കും. അതിൽ സംശയം വേണ്ട.

കൊറോണ നിയന്ത്രണത്തിലായാൽ പിറ്റേ ദിവസം മുസ്ലീമും കൃസ്ത്യാനിയും ഹിന്ദുവുമടങ്ങുന്ന ബഹുജന സമൂഹം പൂർവ്വാധികം ശക്തിയായി അവരുടെ ദേവാലയങ്ങളിലേക്ക് പോകും.  മഹാമാരിയെ നേരിടുവാൻ ആത്മശക്തി നൽകുകയും വഴികാട്ടിത്തരുകയും ചെയ്ത പരമാത്മശക്തിയിലേക്ക് അവർ കൂടുതലടുക്കും അതുകൊണ്ട് അങ്ങനെയൊരു കമ്യൂണിസ്റ്റു മോഹം നടപ്പില്ല.

മറ്റൊന്ന് ഈ മഹാമാരിയെ നേരിടുന്നതിൽ ചൈനയും മറ്റു  കമ്യൂണിസ്റ്റു രാജ്യങ്ങളും മാത്രം വിജയിച്ചുയെന്നും മുതലാളിത്ത വ്യവസ്ഥിതിയുൾപ്പടെ നില നിൽക്കുന്ന മറ്റു രാജ്യങ്ങൾ വൻ പരാജയങ്ങളാണെന്നുമാണ്.  മുതലാളിത്തം മനുഷ്യ ജീവനെന്തു സംഭവിച്ചാലും ഉദ്പാദനവും വ്യാപാരവും ലാഭവും തടസ്സമില്ലാതെ തുടരണമെന്ന സമീപനം പുലർത്തുന്നവരായതുകൊണ്ടാണെന്നും കമ്യൂണിസ്റ്റു ചൈന തുടങ്ങി കമ്യൂണിസ്റ്റു കേരളം വരെയുള്ളയിടങ്ങൾ മനുഷ്യ ജീവന് ഒന്നാം സ്ഥാനം നൽകി വ്യവസായങ്ങൾക്ക് കയറിട്ടു കൊണ്ട് ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്തതുകൊണ്ടാണ് വിജയ മാതൃകകളായതെന്നുമാണ് അദ്ദേഹത്തിന്‍റെ പക്ഷം.  

പൊതുവിലിതൊക്കെ തന്നെയാണ് ശ്രീ ബേബിയുടെ താത്വിക അവലോകനത്തിന്‍റെയും കാതൽ.

ബേബിയുടെ വിശകലനത്തിലാണെങ്കിൽ ചൈനയും വടക്കൻ കൊറിയയും കേരളവും വിജയമാതൃകകളായി ഉയർത്തി കാട്ടുന്നതിനോടൊപ്പം വിയറ്റ്നാമും ലാവോസും നേപ്പാളും സൗത്ത് ആഫ്രിക്കയും എല്ലാം കമ്യൂണിസ്റ്റു സാന്നിദ്ധ്യം കൊണ്ട് കൊറോണയെ വിരട്ടിയോടിക്കുന്ന വിപ്ളവവീര്യം കൊണ്ട് ചുവന്ന മണ്ണുകളാണ്. എന്തായാലും അമേരിക്കയിൽ, സഖാക്കൾ പിണറായിയും കൊടിയേരിയും ചികിത്സയിൽ കഴിഞ്ഞ പ്രാദേശികയിടങ്ങളിൽ മറ്റുള്ളിടങ്ങളേക്കാൾ രോഗവ്യാപനം കുറവായിരുന്നൂയെന്നും കൂടി പറയാതിരുന്നതെന്താണെന്ന് ബേബിയെ കേട്ടവരുടെ മനസ്സിൽ സംശയമായി ബാക്കി നിൽക്കുന്നു.

ചെഗുവേരെയുടെ ക്യൂബയിൽ കച്ചവടം ചെയത് ലാഭം കൊയ്യാനുള്ള ചരക്കുകളായി ആ ദേശത്തെ ഡോക്ടർമാരെ വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതും അവർക്ക് ലഭിക്കുന്ന വേതനത്തിന്‍റെ സിംഹഭാഗവും ക്യൂബൻ കമ്യൂണിസ്റ്റു സർക്കാർ അടിച്ചുമാറ്റി അവരെ കൊടും ചൂഷണത്തിനു വിധേയമാക്കുന്നതും ബേബിക്ക് കേമമാണ്.

ഇക്കാര്യത്തിൽ പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്.
 • സാമ്രാജ്യ വികസനമോഹത്തിന്‍റെ കാര്യത്തിലും മുതലാളിത്ത ഉത്പാദന/വ്യവസായ/തൊഴിലാളിചൂഷണ സമ്പ്രദായങ്ങളിലും സമൂഹത്തോടുള്ള ഉത്തവാദിത്വം മറന്ന് ലാഭം തേടുന്ന കാര്യത്തിലും അമേരിക്കയിൽ നിന്നും ഗുണപരമായ എന്തു വേർരീതിയാണ് ചൈനയ്ക്ക് അവകാശപ്പെടാൻ കഴിയുക?  
 • അവിടെ സ്വകാര്യ സംരംഭങ്ങളും ബഹുശതം കോടിയുടെ മൂലധനത്തിനുടമകളായ സ്വകാര്യ നിക്ഷേപകരും സംരംഭകരുമില്ലേ. 
 • തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് കമ്യൂണിസ്റ്റു ഭരണകൂടം എല്ലാ അർത്ഥത്തിലും മുതലാളിമാർക്ക് സഹായം നൽകുന്ന രീതിയല്ലേ നിലനിൽക്കുന്നത്. 
 • ലാഭത്തോടുള്ള അത്യാർത്തിമുത്ത് ഗുണനിലവാരമില്ലാത്തതും അപകടകരവുമായ ആയ ഉത്പന്നങ്ങൾ കൊണ്ട് ലോക വിപണിയെ തകിടം മറിക്കുന്ന ചൈന ഇന്ന് മുതലാളിത്തത്തിന്‍റെ ഏറ്റവും വൃത്തികെട്ട ഘട്ടത്തിലല്ലേ നിൽക്കുന്നത്.?   
പിന്നെ കൊറോണയെ പ്രതിരോധിക്കുന്നതിൽ ചൈന കൂടുതൽ വിജയിച്ചൂയെന്നു പറയുന്നത് ശരിയോയെന്നറിയണമെങ്കിൽ  ആദ്യം ചൈനയിലെ രോഗം വന്നവരുടെയും ഭേദമായവരുടെയും കൃത്യയമായ കണക്കു വേണം.

സത്യം പുറത്തറിയാതിരിക്കാൻ ഇരുമ്പ് മറയ്ക്കുള്ളിൽ കഴിയുന്ന, വീഴ്ചകൾ പുറം ലോകം അറിയാതെ കുഴിച്ചുമൂടുന്ന ഒരു  രാജ്യത്തിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും സുതാര്യതയും ജനാധിപത്യവും ചലനാത്മകമായ മാധ്യമ സാന്നിദ്ധ്യവും ഉള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നതു തന്നെ എങ്ങനെയാണു സാദ്ധ്യമാകുക? ചാക്കിട്ടു മൂടി ഞങ്ങളുടെ ചൈനീസ് മുതലാളി കൂടെ കൊണ്ടു നടക്കുന്ന അദ്ദേഹത്തിന്‍റെ ഭാര്യാണ് ലോകസുന്ദരിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അങ്ങ് വിളിച്ചു കൂകിയാൽ മതിയോ?  കൊറോണരോഗികളെ ആദ്യം ചികിത്സിച്ച വുഹാനിലെ ഡോക്ടറെ ചൈനീസ് ഭരണകൂടം ഇല്ലാതാക്കിയ ചരിത്രം ലോകത്തിനറിയാം. രോഗികളോടും നാട്ടുകാരോടും കമ്യൂണിസ്റ്റ് ഭരണകൂടം സ്വീകരിച്ച അടിച്ചൊതുക്കലിന്‍റെ ഭരണരീതി ജനാധിപത്യ രാജ്യങ്ങളിൽ നിന്നു വ്യത്യസ്ഥമായി ചില പൊള്ളയായ നേട്ടങ്ങൾ അവകാശപ്പെടുന്നതിന് ചൈനയ്ക്ക് അവസരം നൽകിയെങ്കിലും പൊതുസമൂഹം കമ്യൂണിസ്റ്റൂ ഭരണകൂട മാതൃകയിലെ അപകടം കാണാതെ പോകുകയില്ല.

കോറോണയെ പ്രതിരോധിക്കുന്നതിൽ 
അമേരിക്കയിൽ നിന്നും ചൈനയിൽ നിന്നും 
വ്യത്യസ്ഥമായ രീതി സ്വീകരിച്ച രാജ്യമാണ് ഭാരതം.  

മുതലാളിത്തവും കമ്യൂണിസവും കാലഹരണപ്പെട്ടതും അപകടകരവുമായ കാഴ്ചപ്പാടുകളാണെന്ന ബോദ്ധ്യത്തെ തുടർന്ന് ഏകാത്മതാ മാനവദർശനം സ്വീകരിച്ച ഭാരതീയ ദേശീയതയുടെ ശക്തികൾ, വ്യക്തികളുടെ ജീവനുറപ്പാക്കി സമാജ താത്പര്യങ്ങൾക്ക് അനുസൃതമായി ലോകനന്മ ലക്ഷ്യമാക്കി എടുത്തിട്ടള്ള നിലപാടുതറയിൽ ഉറച്ചു നിന്നു കൊണ്ട് നടത്തിയ ഇടപെടലുകളല്ലേ നാളത്തേ ലോകത്തിനു മാതൃകയാകേണ്ടത്?

ഭാരത്തിന്‍റെ വിജയം അംഗീകരിക്കാനുള്ള ബൗദ്ധിക സത്യസന്ധത കമ്യൂണിസ്റ്റുകാരിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. പക്ഷേ ആ വിജയം അംഗീകരിക്കാതെ കേരളം കേമമായിയെന്നു പറയുമ്പോൾ ഒരു കാര്യം കൃത്യമാക്കാൻ അവർക്ക് ബാദ്ധ്യതയുണ്ട്.  നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരത സർക്കാർ സ്വീകരിച്ച രണതന്ത്രത്തിൽ നിന്നും വ്യത്യസ്ഥമാണോ പിണറായി വിജയൻ കേരളത്തിൽ നടപ്പാക്കുന്നത്, മറ്റൊന്ന് ഉത്പാദനവും വ്യവസായവും തടയരുതെന്ന അസ്വീകാര്യമായ മുതലാളിത്ത സമീപനത്തിൽ നിന്ന് മദ്യവ്യവസായത്തിനൊരു തടസ്സവും ഉണ്ടാകരുതെന്ന നിർബന്ധം പിടിച്ച കേരള ഭരണപക്ഷം എങ്ങനെയാണ് വ്യത്സ്ഥമാകുന്നത്.

സഖാവ്  എസ്സ് ആർ പി അദ്ദേഹത്തിന്‍റെ വിശകലനത്തിൽ ആദ്യം നടത്തിയ ഒരു പരാമർശം ഏറ്റവും ഗൗരവപൂർവ്വം ചർച്ച അർഹിക്കുന്നു. 

ലോകം ഈ മഹാമാരിയെ ആസുത്രിതമായ കർമ്മ പരിപാടികളിലൂടെയാണ് നേരിടുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിരീക്ഷണം..

ഇക്കാര്യത്തിൽ അദ്ദേഹം ലോകമെന്നുദ്ദേശിച്ചത് അമേരിക്കയും ചൈനയും ഭാരതവുമെല്ലാം അടങ്ങുന്ന വിശാല രാഷ്ട്രസമൂഹമാണെങ്കിൽ അങ്ങനെ ഒരു കൂട്ടായ ചർച്ചയോ ആശയ വിനിമയമോ നടത്തി ആസൂത്രണം ചെയ്ത പൊതുരണനീതിയിലൂടെയാണ് കൊറോണയെ ലോകം നേരിടുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല.

ഓരോ രാജ്യങ്ങളും അവരുടേതായ രീതിയിൽ പ്രതിരോധവും പരിഹാരവും തേടുന്നുയെന്നതാണ് വസ്തുത.. അതല്ലാ കമ്യൂണിസ്റ്റ് ലോകത്തിന് പൊതുവായി ഒരു ആസൂത്രിത രണനീതിയുണ്ടെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെങ്കിൽ അവിടെ തർക്കിക്കേണ്ട കാര്യമേയില്ല. മറിച്ച് വിശദ വിവരങ്ങൾ ചോദിച്ചറിയേണ്ടതുണ്ടെന്നു മാത്രം

വികസിപ്പിച്ചെടുത്തതാണെങ്കിലും വീണു കിട്ടിയതാണെങ്കിലും ചൈനയിലാണ് ഈ മഹാമാരിയുടെ വൈറസ്സ് പ്രഹരം തുടങ്ങിയത്.

അങ്ങനെ ലഭിച്ച മേൽകൈ ഉപയോഗിച്ചുകൊണ്ട് കമ്യൂണിസ്റ്റു ചൈനയുടെ സാമ്രാജ്യത്വ മോഹങ്ങൾ പൂവണിയുന്നതിനുള്ള ഹിംസാത്മകമായ രണനീതി അവർ തയ്യാറാക്കിയിട്ടുണ്ടാകാം.
കുതന്ത്രമാകാനിടയുള്ള ആ രണതന്ത്രത്തിൽ ഇല്ലാതാക്കാൻ പദ്ധതിയിടാനിടയുള്ള ഒന്നാം രാജ്യം അമേരിക്കയും രണ്ടാം രാജ്യം ഭാരതവുമാണ്.
 • ഭാരതത്തിന്‍റെ കാര്യത്തിൽ ചൈനയുടെ ഇന്ന് നിലവിലുള്ള യുദ്ധരീതി സ്പഷ്ടമാണ്. 
 • ഭാരതത്തിന്‍റെ ശത്രുരാജ്യമായ പാക്കിസ്ഥാനും അവരുടെ തണലിലുള്ള ഇസ്ളാമിക തീവ്രവാദികളുമാണ് ആ രണതന്ത്രത്തിന്‍റെ കേന്ദ്രബിന്ദു, 
 • ഭാരതത്തിനുള്ളിലുള്ള കമ്യൂണിസ്റ്റു പരിവാർ, മുസ്ളീം വർഗീയവാദികൾ, കൃസ്തീയ മതപരിവർത്തനവാദികൾ, ഭരണം നഷ്ടപ്പെട്ട കോൺഗ്രസ്സ് നേതൃത്വം തുടങ്ങി പ്രത്യക്ഷത്തിൽ ഭിന്ന സ്വഭാവമുള്ളവരെ കൂട്ടിയിണക്കി ഹിന്ദുവിരുദ്ധവർഗീയതയുടെ നിലപാടുതറയിൽ ഭാരതീയദേശീയതയെ തകർക്കുവാനുതകുന്ന ഒരു പോർമുഖവും ശക്തിപ്പെടുത്തിയിട്ടുണ്ട്.  
ചൈനയിൽ കൊറോണ വ്യാപിച്ചുതുടങ്ങിയ പശ്ചാത്തലത്തിൽ ( 2019 നവംബർ) അവരിൽപെട്ടവർക്ക് ചൈന നൽകിയിരുന്ന സൂചനകളായിരിക്കാം ഒരു തരത്തിലും നീതികരിക്കാനാകാത്ത സമരം പൗരത്വഭേദഗതി ബില്ലിന്‍റെ പേരിൽ സംഘടിപ്പിക്കാനും (2019 ഡിസംബർ) ഷാഹിൻ ബാഗിലും മറ്റും പ്രകോപനപരമായ സമരരീതി പുറത്തെടുക്കാനും തുടർന്ന് ദില്ലിയിൽ ഹിന്ദുക്കൾക്കെതിരെ വർഗീയ കലാപം നടത്താനും വഴിയൊരുക്കിയതെന്ന് ഗൗരവപൂർവ്വം പഠിക്കേണ്ടിയിരിക്കുന്നു.

കൊറോണ ഉയർത്താനിടയുള്ള അട്ടിമറിസാദ്ധ്യതകൾ പരമാവധി ഉപയോഗിക്കാൻ അസൂത്രിതമായി അരങ്ങൊരുക്കുകയായിരുന്നൂ അവർ ചെയ്തതെന്ന സംശയം സ്വാഭാവികമായി ഉയർന്നു വരുന്നു. 
 • തബ്ലീഗ് ജമാ അത്തും മറ്റു ചിലരും കൊറോണ മന:പ്പൂർവ്വം പരത്താൻ നടത്തിയ പരിശ്രമങ്ങളും, 
 • അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും, 
 • അഫ്ഗാനിസ്ഥാനിൽ സിക്കു സമുദായത്തിനെതിരെ നടന്ന അതിക്രമവും 
 • മഹാരാഷ്ട്രയിലെ പൽഘാറിൽ കമ്യൂണിസ്റ്റുകളും മതപരിവർത്തന ലോബിയും ചേർന്ന് രണ്ടു ഹിന്ദു സന്യാസിമാരെയും അവരുടെ സഹായിയെയും സോണിയാ-പവാർ നിയന്ത്രണത്തിലുള്ള പോലീസ് സഹായത്തോടെ നിഷ്കരുണം തല്ലിക്കൊന്നതുമെല്ലാം 
വസ്തുനിഷ്ഠമായി പഠിച്ചാൽ കൊറോണയുടെ അന്തരീക്ഷത്തിൽ, ഭാരതത്തെ ലക്ഷ്യമാക്കി ചൈന മെനഞ്ഞ ക്രൂരപദ്ധതിയുടെ പ്രയോഗവത്കരണമാണോയെന്ന അന്വേഷണം ഗൗരവപൂർവ്വം നടക്കേണ്ടത്  ഭാരതത്തിന്‍റെ ഫലപ്രദമായ പ്രതിരോധത്തിന് കൂടിയേ തീരൂ.   

അങ്ങനെയൊരു പശ്ചാത്തലത്തിൽ  സഖാവ് എം എ ബേബിയുടെ ചില പരാമർശങ്ങളുടെയും യഥാർത്ഥ ലക്ഷ്യം തിരിച്ചറിയേണ്ടതുണ്ട്.

കൊറോണയ്ക്കെതിരെയുള്ള യുദ്ധം മുതലാളിത്തത്തിന്‍റെ രക്തപ്പുഴ ഒഴുക്കുവാനുള്ള  വർഗസമരത്തിന്‍റെ സാദ്ധ്യതകളായി കാണുകയാണ്, കാണിക്കുകയാണ്, പല്ലു കൊഴിഞ്ഞ പ്രത്യയശാസ്ത്രത്തിന്‍റെ എല്ലുതേഞ്ഞ 'താത്വികാചാര്യൻ' ചെയ്തത്.
തക്കം നോക്കിയിരുന്നോണം തലയരിയാൻ കിട്ടുന്ന ഒരു സന്ദർഭവും വിടരുതെന്നതാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ പ്രയോഗതന്ത്രമെന്നത് ഓർമ്മിപ്പിക്കുകയായിരുന്നു അദ്ദേഹം. 
 • വാടിക്കൽ രാമകൃഷ്ണനെ വെട്ടിക്കൊന്ന കൽമഴു ഉൾപ്പടെയുള്ള പാർട്ടിയുടെ പണിയായുധങ്ങൾ തേച്ചു മിനുക്കി വെക്കണമെന്നും സന്ദർഭം ലഭിക്കുമ്പോൾ പ്രയോഗിക്കണമെന്നും പരോക്ഷമായി ഓർമ്മപ്പെടുത്തി.
 • കൊറോണക്കെതിരെയുള്ള യുദ്ധം തങ്ങളേർപ്പെടുന്ന മറ്റു യുദ്ധങ്ങൾക്ക് ആക്കം കൂട്ടണമെന്ന ആഹ്വാനമാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ചെയ്തത്. 
 • കേൾക്കുന്നവർക്ക് ഒരു ഗൗരവം തോന്നുവാൻ സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനുമെതിരെയുള്ള യുദ്ധം എന്നൊക്കെ പറയുമെങ്കിലും പ്രായോഗികമായി  ഭാരതീയ ദേശീയതയുടെ പതാകാവാഹകർക്കെതിരെയാണ് ഇക്കൂട്ടർ ആയുധപ്രയോഗത്തിന് തയാറാകാറുളളതെന്നത് പൊതുസമൂഹത്തിന് വ്യക്തമാണ്. 
അതുകൊണ്ടുതന്നെ, അവരുടെ അടവുനയങ്ങളും തന്ത്രങ്ങളും ഹിന്ദു വിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്‍റെയും കൂട്ടായ്മയുടെ ശക്തി വർദ്ധിപ്പിക്കാനായിരുന്നുയെന്നുമാണ് കഴിഞ്ഞകാലം ചരിത്രം വെളിപ്പെടുത്തുന്നത്.

ആ കൂട്ടായ്മയുടെ വ്യാപ്തിയും ബലവും കൊറോണയുടെ പശ്ചാത്തലത്തിലും വർദ്ധിപ്പിക്കയെന്ന ലക്ഷ്യത്തോടെയാണ് ശ്രീ ബേബിയുടെ മറ്റുചില പരാമർശങ്ങൾ. 
 • ഇനി നടക്കേണ്ട വർഗസമരം   പുതിയ കാല കുരിശുയുദ്ധത്തോടു വഴിചേർന്നു വേണമെന്നതാണ് ബേബിയിലെ സുവിശേഷകൻ അർത്ഥം ചോരാതെ വ്യക്തമാക്കിയത്. 
 • കൊറോണ ഉപയോഗിച്ചുള്ള സമരപോരാട്ടങ്ങൾക്ക് കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനായ ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളാണ് വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്‍റെ പുതിയകാല വക്താവ് എടുത്തു പറയുന്നത്. 
 • അതിലൊന്നും വൈരുദ്ധ്യവുമില്ല. അനൗചിത്യവുമില്ല. കാരണം, ഒരു കൂട്ടർ എന്നും തല അരിയാൻ തക്കം നോക്കിയിരിക്കുമ്പോൾ മറ്റേ വിഭാഗം തങ്ങളോടൊപ്പമുള്ളവരുടെ തലയെണ്ണം കൂട്ടാനുള്ള തത്രപ്പാടിലാണ്.  
 • യുദ്ധവും പ്രകൃതിക്ഷോഭവും പട്ടിണിയും മഹാമാരിയുമെല്ലാം അവർക്ക് 'സുവിശേഷ'ത്തിന്‍റെ വിത്തുപാകാനുള്ള വിശേഷവേളകളാണ്.
കമ്യൂണിസ്റ്റ് പക്ഷത്ത് ഇന്ന് ലോകത്തുള്ള ആചാര്യന്മാരുടെ ആചാര്യൻ താനാണെന്നുള്ള ആത്മവിശ്വാസമായിരിക്കാം ചൈനയുടെയോ വടക്കൻ കൊറിയയുടെയോ പ്രത്യയശാസ്ത്ര വിശാരദന്മാരുടെ വാക്കുകൾ എടുത്തു പറയുന്നത് ബേബി ഒഴിവാക്കിയത്.  അങ്ങനെ കമ്യൂണിസ്റ്റ് സാർവ്വദേശീയ പോരാട്ടതന്ത്രത്തിന്‍റെ അവസാനം വാക്കെന്ന് സ്വയം കരുതുന്ന എംഏ ബേബി കൃസ്ത്യൻ മതപരിവർത്തന രണതന്ത്രത്തിന്‍റെ ആത്മീയ ആചാര്യവചനങ്ങളെ എടുത്തു പറഞ്ഞുകൊണ്ടു നടത്തിയ ആശയ പ്രഖ്യാപനം മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ടു  ഹിന്ദു സന്യാസികളെയും അവരുടെ ഡ്രൈവറെയും അതിക്രൂരമായി കൊന്നു തള്ളിയ പ്രവർത്തിയെ താത്വികമായി ന്യായീകരിക്കാൻ നടത്തിയ പരോക്ഷ ശ്രമമായി പൊതുസമൂഹം തിരിച്ചറിയുകതന്നെ വേണം. 

രാഷ്ട്രീയ സ്വയംസേവക സംഘ പരിവാറിൽ പെട്ടവരുൾപ്പടെയുള്ള ഹിന്ദുക്കളെ കൊന്നുതള്ളുന്നതിനു മുമ്പും പിമ്പും കമ്യൂണിസ്റ്റ് ആക്രമകാരികൾ പയറ്റുന്ന ചില തന്ത്രങ്ങളുണ്ട്.
 • കൊല്ലാൻ നിശ്ചയിച്ച ഇരയേ കുറിച്ചുള്ള കള്ളപ്രചരണം കൊലപാതകത്തിനു മുമ്പേ തുടങ്ങും. 
 • കൊലപാതകം പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ വിപ്ളവ വഴിയിലെ അനിവാര്യതയാണെന്ന താത്വിക വിദ്യാഭ്യാസം ഉൾപാർട്ടി വേദികളിൽ ആവർത്തിച്ചുകൊണ്ടേയിരിക്കും. 
 • ഇരയുടെ കഴുത്തറത്ത ഹിന്ദു സഖാക്കളിൽ കുറ്റബോധമുണ്ടായി കൊന്നുതള്ളുന്ന പ്രത്യയശാസ്തത്തോട് വിട ചൊല്ലാതിരിക്കുവാനുള്ള സംഘടനാ ചട്ടക്കൂടിന്‍റെ മുൻകരുതലാണത്.  
കൊറോണയ്ക്കെതിരെ മാനവ സമൂഹം നിലനിൽപ്പിനുവേണ്ടി പണിയെടുക്കുമ്പോൾ ആ അന്തരീക്ഷം മുതലെടുത്തുകൊണ്ട് കമ്യൂണിസ്റ്റ്-കൃസ്ത്യൻ മതപരിവർത്തനവാദി കൂട്ടുകെട്ട്!

പക്ഷേ ചെകുത്താൻ വേദമോതിയതുകൊണ്ട് വേദം അറിയുന്നവരെയും അനുസരിക്കുന്നവരെയും അകറ്റി നിർത്തേണ്ട കാര്യമില്ല.   അന്തികൃസ്തുവല്ല കൃസ്തുയെന്നും വർഗവഞ്ചകനായ കുലം കുത്തിയല്ല സഖാവെന്നും തിരിച്ചറിയുന്ന കൃസ്ത്യാനിയും ഹിന്ദുവും മുസ്ളീമും അവരെല്ലാം ഉൾക്കൊള്ളുന്ന വിശാലസമൂഹവും ബേബിയെ പോലുള്ളവരുടെ കൂതന്ത്രങ്ങളെ തിരിച്ചറിയും. 

ജനിച്ച മണ്ണിനോടുള്ള പ്രതിബദ്ധതയാണ് ശരിയെന്ന് തിരിച്ചുറിഞ്ഞു കൊണ്ട് കമ്യൂണിസ്റ്റ് അരാജകത്വ വാദം വഴിയൊരുക്കുന്ന ഏകാധിപത്യത്തിന്‍റെ ചൂഷണ സാദ്ധ്യതകളെ തകർത്ത് പുതിയ ഒരു ഭാരതവും പുതിയ ഒരു ലോകവും സൃഷ്ടിക്കും.
(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകൻ.  ഫോൺ: 9497450866)