Sidheek Subair :: ഗന്ധം

Views:

ഗന്ധം

കടവിന്‍റെ ഓരത്തെ മാമരച്ചില്ലയിൽ
കനിവായ് പൂത്തൊരു നേരു കണ്ടോ,
കടലെടുത്തീടാത്ത കാരുണ്യമൊക്കെയും
കനലിൻ ചുവപ്പായ് വിടർന്നതാണ്...

മാമകക്കൊമ്പത്തു വീണ്ടുമൊരു കിളി
മാദകതാരുണ്യ കവിത മൂളീ...
മാണിക്യ വീണാതരംഗമായ് വാഴ് വിന്‍റെ
മാധുരി ചേർത്തതോ നിന്‍റെ രാഗം...

നീ പറയാതെ വിടർന്നതറിഞ്ഞു ഞാൻ,
നീറുമെന്‍ ഹൃത്തടം തേന്‍ സുഗന്ധം...
നീലനിലാവല എങ്ങോ പൊഴിഞ്ഞിട്ടും,
നീരോടുമോർമയാണിന്നു ഞാനും...."




No comments: