Sidheek Subair :: നീറ്റിടും വേദന

Views:

നീറ്റിടും വേദന

നോവുകളാടുമീ
          തൂലികത്തുമ്പിലും
നാളുകളായി ഞാൻ
          കാത്തവൾ നീ...

മൂർച്ചകള്‍ മൂളുന്നൊ-
          രോർമ്മകൾ തട്ടിയെൻ,
നെഞ്ചകം പൊട്ടി, നീ
          ഊറി നിന്നൂ...

ദാരിദ്ര്യദു:ഖങ്ങള്‍,
          ജീവിതപ്രാരാബ്ധ-
ക്കൂരിരുള്‍ പാളികള്‍
          മെല്ലെ നീങ്ങി...

കാലക്കെടുതികൾ
          പോയകന്നെങ്കിലും.
നീറിടും നീറ്റലോ
          മാറിയില്ലാ...

ശാന്തിതൻ ദൂതുമായ്,
         കാണാക്കയങ്ങളിൽ,
ജീവന്‍റെ നേരായി
          നാമടുക്കും...

നീ തൊട്ടു മീട്ടിടും
           സ്നേഹമാം വീണയിൽ,
ആരുമേ പാടാത്തൊ-
          രീണമാകും....

നീ കരൾ നീറ്റിടും
          വേദനയെങ്കിലു-
മെൻ ജ്വലനത്തിലി-
          ന്നൂര്‍ജ്ജമാകും..

കൂരിരുൾ പാതയിൽ,
          മിന്നാമിനുങ്ങുപോൽ
ലോകർക്ക് വെട്ടമായി
          പാറിടും നാം...




2 comments:

Aswathy P S said...

നിന്നുടെ തൂലികത്തുമ്പിൽ നിന്നും അടർന്നുതിരുന്ന നീലിച്ച മഷിയല്ലിത്. അവളോർമ്മ തിങ്ങി ഞെരുങ്ങി നിന്റെ, ഹൃത്തിൻ ഭിത്തികൾ പൊട്ടിപ്പടരുന്ന ചുടുചോര തന്നെ നിൻ ഹൃദയരക്തം.

ardhram said...

സത്യം പലപ്പോഴും അങ്ങനെയാവാം....
മറ്റ് വഴിയില്ലിവന് എഴുതുകയല്ലാതെ...
ചോര ഇനിയും പടരും അവസാനമിടിപ്പു വരെ...
സന്തോഷം ,നല്ല കണ്ടെത്തൽ.