Raji Chandrasekhar :: അരുൾമൊഴി പൊഴിക്കു നീ....

Views:

വര ::Nisha N M

പിണങ്ങി മാറി നീ,യെഴുത്തു വേണ്ടെന്നെൻ
കണക്കുതീർക്കല്ലെന്നുദിക്കും താരമേ,
കുതിച്ചു വാശിയിൽ ചവിട്ടി,യൊക്കെയും
മെതിച്ചിടഞ്ഞു നീ,യകന്നു പോകല്ലെ.

കവിതതന്നിഴപിരിച്ചെടു.ത്തതിൽ
കവിയുമർത്ഥങ്ങൾ രുചിച്ചറിഞ്ഞവൾ,
ധ്വനിക്കും ഹൃത്തുടിപ്പലിഞ്ഞു തീരുമെൻ
പനിക്കു കാവലായ് വിരുന്നു വന്നവൾ,

കിഴക്കു നോക്കൂ, നിൻ ചിരിക്കതിർ, കണ്ടാൽ
അഴകിൻ പൂക്കൂട ചൊരിഞ്ഞതല്ലയോ...
വഴക്കിരുട്ടിതൾ പൊഴിച്ചടരുവാൻ,
മിഴിക്കിനാവരുൾമൊഴി പൊഴിക്കു നീ....




3 comments:

Raji Chandrasekhar said...

കിഴക്കു നോക്കൂ, നിൻ ചിരിക്കതിർ, കണ്ടാൽ
അഴകിൻ പൂക്കൂട ചൊരിഞ്ഞതല്ലയോ...

Kaniya puram nasarudeen.blogspot.com said...

നല്ല വരികൾ
ആശംസകൾ

Aswathy P S said...

കവിതയിൽ ഭാവനയേക്കാൾ ആത്മാംശം ഉള്ള പോൽ .. നല്ല കവിത .