22 October 2019

Amithrajith :: അയ്യപ്പനോളം

Views:

കവി എ.അയ്യപ്പന് പ്രണാമം

തെരുവിൽ ചിതറിയ
ജീവിതങ്ങൾ,
പകർത്തി എഴുതുകയായിരുന്നു.
അക്ഷരങ്ങൾ,
സമാനതകളില്ലാത്ത ഒരുവനാക്കി.
പദശീലുകൾ,
അനായാസം ചേർത്തുവെച്ചും
പറഞ്ഞുതീർത്ത, ജീവിതം.
അത്രമേൽ,
കാവ്യാത്മകമാക്കിയൊരാൾ.
ബേപ്പൂരെ സുൽത്താനു ശേഷം
അക്ഷരങ്ങള്‍ തന്നാത്മാക്കൾക്ക്
ഇത്രമേൽ,
ജീവനേകിയ  മറ്റൊരു പേരില്ല.






No comments:

Post a Comment