31 October 2019

Ameer Kandal :: യാത്ര
ബസ് കാത്ത് നില്‍ക്കുന്നത് പോലെ മുഷിഞ്ഞ ഒരു ഏര്‍പ്പാടുണ്ടോയെന്നായിരുന്നു സുകുമാരന്‍ മാഷിന്‍റെ മനസ്സില്‍ അന്നേരം പൊന്തിവന്ന ചിന്ത. 

പതിവില്‍ നിന്ന് വ്യത്യസ്തമായി സ്‌കൂളില്‍ നിന്ന് ഒരു മണിക്കൂര്‍ നേരത്തേ ഇറങ്ങി ബസ് സ്റ്റോപ്പിലെ തകരഷീറ്റ് വിരിച്ച വിശ്രമകേന്ദ്രത്തില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് അരമണിക്കൂറില്‍ കൂടുതലായി.  വണ്ടി കിട്ടിയാല്‍ തന്നെ നാട്ടിലെത്താന്‍ മുക്കാല്‍ മണിക്കൂര്‍ യാത്ര വേണം.  അവിടെന്ന് വീട്ടിലെത്തണമെങ്കില്‍ പിന്നെയും പത്തുപതിനഞ്ച് മിനിട്ട് നടക്കണം.

ചിലപ്പോഴങ്ങനെയാണ്.  അത്യാവശ്യത്തിന് വണ്ടീം വള്ളവും സമയത്തിന് കിട്ടത്തില്ല.  ആരോടെന്നില്ലാത്ത അരിശവും രോഷവും ഉരുണ്ടുകൂടി സുകുമാരന്‍ മാഷില്‍ മനംപുരട്ടാന്‍ തുടങ്ങി.

ഈ വര്‍ഷത്തെ കുട്ടികള്‍ക്കുള്ള പഠനയാത്രയുടെ ചുമതല വളരെ സന്തോഷത്തോടെയാണ് സുകുമാരന്‍മാഷ് ഏറ്റെടുത്തത്.  പഠനയാത്ര പോകുന്ന സ്ഥലങ്ങളാകട്ടെ നേരത്തെ പലതവണ ഒറ്റയ്ക്കും കൂട്ടുകാരോടൊപ്പവും സന്ദര്‍ശിച്ചിട്ടുള്ള സ്ഥലങ്ങളുമാണ്.  എങ്കിലും സ്‌കൂളിലെ കുട്ടികളെയും കൊണ്ട് യാത്രക്ക് പോകുമ്പോള്‍ അതിന്‍റെതായ ടെന്‍ഷനുണ്ടാവുക സ്വാഭാവികം.

ഓരോ കുട്ടിയേയും ഒരു പോറലുമേല്‍ക്കാതെ തിരികെ തങ്ങളുടെ രക്ഷിതാക്കളുടെ കൈയില്‍കൊണ്ട് ഏല്‍പ്പിക്കുന്നതുവരെ മനസമാധാനമുണ്ടാവുകയില്ല.  പഴയ കാലമൊന്നുമല്ലല്ലോ.... മാത്രവുമല്ല പിരിച്ചെടുത്ത തുകയ്ക്കകത്ത് ഇപ്പറഞ്ഞ സ്ഥലങ്ങളിലൊക്കെ സന്ദര്‍ശനം നടത്തി ടിക്കറ്റും ഭക്ഷണവും വണ്ടി വാടകയും താമസസൗകര്യവും ഒക്കെ തരപ്പെടുത്തി കുട്ടികളേയും സഹപ്രവര്‍ത്തകരേയും തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ പുകില് പിന്നെ വേറെയാ. 

ഇങ്ങനെയൊക്കെയാണെങ്കിലും എല്ലായ്‌പ്പോഴും യാത്രകള്‍ ഒരു ഹരമായി കാണുന്ന സുകുമാരന്‍ മാഷിന് സ്‌കൂളിലെ പഠനയാത്രയുടെ ചുമതല ഒരു ഭാരമായിരുന്നില്ല.

രാത്രി എട്ടരക്കാണ് വിനോദയാത്രക്കുള്ള കുട്ടികളെല്ലാം സ്‌കൂളില്‍ എത്തിച്ചേരാന്‍ അറിയിപ്പ് കൊടുത്തിട്ടുള്ളത്.  രക്ഷിതാക്കളും കുട്ടികളും എത്തുംമുമ്പ് സ്‌കൂള്‍ കോമ്പൗണ്ടില്‍ അഡീഷണല്‍ ട്യൂബ് ഇട്ട് വെളിച്ചം സംവിധാനിക്കാനും മിനി ആഡിറ്റോറിയം തുറന്ന് വരുന്നവരെ ഇരുത്തുവാനും പ്യൂണ്‍ വിക്രമന്‍ പിള്ളയെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.  യാത്രക്കുള്ള ഏതാണ്ടെല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.  കുറച്ച് ഫസ്റ്റ് എയ്ഡ് സാമഗ്രികള്‍ വാങ്ങണം.  വീട്ടില്‍ പോയി ലഗേജും രാത്രിക്കുള്ള ഭക്ഷണപ്പൊതിയും എടുത്ത് തിരികെ വരുന്ന വഴിയില്‍ കവലയിലെ സാബു മെഡിക്കല്‍സില്‍ നിന്നു വാങ്ങാം.  ഒരുക്കൂട്ടലുകള്‍ ഓരോന്നായി സുകുമാരന്‍ മാഷ് മനസ്സിലിട്ട് അയവിറക്കിക്കൊണ്ടിരുന്നു.

പൊടിമണ്ണ് പറത്തി പുകതുപ്പി നിലവിളിയോടെ ബസ് സ്റ്റോപ്പില്‍ നിന്ന് തെല്ല് മുന്നോട്ട് മാറി ബ്രേക്കിട്ട് നിന്ന ആനവണ്ടിയില്‍ സുകുമാരന്‍ മാഷ് ഓടിക്കയറി.  അത്രയൊന്നും തിരക്കില്ലാത്ത ബസില്‍ ഒഴിഞ്ഞ് കിടന്ന സൈഡ് സീറ്റില്‍ ഇരുപ്പുറിപ്പിച്ചു.  താഴ്ന്ന് കിടന്ന ഷട്ടര്‍ മേലോട്ട് പൊക്കി ക്ലിപ്പില്‍ ഉറപ്പിച്ച് സീറ്റില്‍ ചാരിയിരുന്നു.  പുറത്ത് നിന്നുള്ള കാറ്റ് സുകുമാരന്‍റെ അലസമായ മുടിയിഴകളെ കോതി ഒതുക്കിക്കൊണ്ടിരുന്നു.  പുറത്തെ കാഴ്ചകള്‍ പിറകിലേക്ക് ഒഴുകി കൊണ്ടിരുന്നു.  അപ്പോഴേക്കും സുകുമാരന്‍റെ ഉള്ളില്‍ വാപിളര്‍ന്ന് നില്‍ക്കുന്ന ഒരു കടല്‍ത്തിരമാല തെളിഞ്ഞു വന്നു.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സുകുമാരന്‍ മാഷ് ആദ്യമായി കന്യാകുമാരി കാണാന്‍ പോകുന്നത്.  അന്ന് സ്‌കൂളില്‍ നിന്നൊക്കെ വിനോദയാത്രക്ക് വര്‍ഷാവര്‍ഷം കന്യാകുമാരി കാണിക്കാനാണ് കൊണ്ടുപോയിരുന്നത്.  അഞ്ചാം ക്ലാസിലായിരുന്നപ്പോഴേ അഛനുമായി ചട്ടം കെട്ടിയതാ.  ഏഴിലാവുമ്പോള്‍ സ്‌കൂളിലെ വിനോദയാത്രക്ക് അയക്കണമെന്ന്. അഛനെ ഒന്നു സമ്മതിപ്പിച്ചെടുക്കാന്‍ എത്ര വേഷങ്ങളാ കെട്ടിയത്.  അഛനന്ന് കപ്പ കൃഷിയായിരുന്നു പണി.  എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കപ്പത്തടം നനക്കണം. പറമ്പിലെ മൂലെ കിണറ്റില്‍ നിന്ന് വെള്ളം കോരി കുടത്തില്‍ നിറക്കണം.  പിന്നെ തലച്ചുമടായി കൊണ്ടു വന്ന് ഓരോ കപ്പയുടെ മൂട്ടിലും ഒഴിക്കണം.  ഒരപ്പുരയുടെ മൂലയില്‍ കൂട്ടിയിട്ടിട്ടുള്ള ചാമ്പലും ഉണക്ക ചാണകവും കോരി തടത്തിലിടണം.  സ്‌കൂളുകഴിഞ്ഞെത്തിയാല്‍ അഛനോടൊപ്പം കൂടി ഇപ്പണിയൊക്കെ ചെയ്‌തെന്ന് വരുത്തിയത് അഛനെ ‘സോപ്പി’ടാനായിരുന്നല്ലോ. 

വിനോദയാത്രക്കുള്ള ഇരുപത്തിയഞ്ച് രൂപ തരപ്പെടുത്തി കുറുപ്പ് മാഷിന്‍റെ കൈയില്‍ കൊണ്ട് കൊടുക്കുമ്പോഴുണ്ടായ അനുഭൂതി ഒന്നുവേറെ തന്നെയായിരുന്നു.

സത്യത്തില്‍ ജീവിതയാത്രയില്‍ ഒത്തിരി ദൂരം താണ്ടിയെങ്കിലും സുകുമാരന്‍റെ മനസ്സില്‍ ഇപ്പോഴും തിരയടിച്ച് കൊണ്ടിരിക്കുന്ന ഒന്നാണ് അന്നത്തെ കന്യാകുമാരി യാത്ര.  പത്മനാഭപുരം കൊട്ടാരവും തൃപ്പരപ്പ് വെള്ളച്ചാട്ടവും വട്ടക്കോട്ടയുമൊക്കെ സന്ദര്‍ശിച്ച് വൈകുന്നേരത്തോടെയാണ് കന്യാകുമാരിയില്‍ എത്തിച്ചേര്‍ന്നത്.  കന്യാകുമാരി പെന്‍സിലും കക്കയും ചിപ്പിയും മുത്തുമാലയുമൊക്കെ എത്രയോ വര്‍ഷം വീട്ടിലെ ട്രങ്ക്‌പെട്ടിയില്‍ നിധിപോലെ സൂക്ഷിച്ചിരുന്നു.

കൂറ്റന്‍ കപ്പല്‍ കണക്കെ കടല്‍ നടുക്ക് തലയുയര്‍ത്ത് നില്‍ക്കുന്ന വിവേകാനന്ദപ്പാറയിലേക്ക് യാത്രക്കാരെയും കൊണ്ട് യന്ത്രം ഘടിപ്പിച്ച ബോട്ടുകള്‍ കടലിലൂടെ പായുന്നു.  ഒരു ബോട്ടില്‍ സുകുമാരനും കൂട്ടുകാരോടൊപ്പം കയറി ഇരിപ്പുറപ്പിച്ചു.  ബോട്ട് ഒരു മുരള്‍ച്ചയോടെ കറുത്ത തിരമാലകള്‍ക്ക് മുകളിലൂടെ ഉയര്‍ന്നുതാണ് മുന്നോട്ട് നീങ്ങാന്‍ തുടങ്ങി.  ബോട്ടിലിരുന്ന് അകലെയുള്ള വിവേകാനന്ദപാറയിലേക്ക് അത്ഭുതത്തോടെ കണ്ണുപായിച്ചു.  കടലിലേക്ക് നോക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല.  കാഴ്ചയുടെ അരിക് തെറ്റി കണ്ണ് കടലില്‍ വഴുതി വീഴുമ്പോഴേക്കും അടിവയറ്റില്‍ നിന്ന് ഒരു കാളലാണ്.  പെട്ടെന്നാണ് ഭീകരമായ ഒരു തിരമാല ബോട്ടിന്‍റെ ഭിത്തിയില്‍ വന്നിടിച്ചതും ബോട്ടൊന്നാടിയുലഞ്ഞതും.  മുടിയഴിച്ചിട്ടുറഞ്ഞു തുള്ളുന്ന യക്ഷികണക്കെ തിരമാലക്കൈകള്‍ ബോട്ടിനെ ഉലയ്ക്കുന്നു.  ഫൈബര്‍ ഭിത്തിയില്‍ വന്നിടിച്ച് ചിതറിത്തെറിച്ച തിരമാലക്കഷണങ്ങള്‍ സുകുമാരന്‍റെ ഇളംനെറ്റിയെ നോവിച്ച് ഉപ്പുരസം പകര്‍ന്ന് ഒലിച്ചിറങ്ങി.  കുഞ്ഞുതൊണ്ടകളില്‍ നിന്ന് നീണ്ട നിലവിളികള്‍ ഉയര്‍ന്ന് തുടങ്ങിയ നേരം അടുത്തിരുന്ന കുറുപ്പ് മാഷ് കുട്ടികളെ ചേര്‍ത്തുപിടിച്ചു.

‘ആരും പേടിക്കേണ്ട.... ഒന്നും സംഭവിക്കത്തില്ല.... എല്ലാവരും കണ്ണുകളടച്ചിരുന്നോളൂ.... അവരവരുടെ ദൈവങ്ങളെ വിളിച്ച് പ്രാര്‍ത്ഥിച്ച് പിടിച്ചിരുന്നോളൂ...’

കണ്ണുകള്‍ ഇറുക്കിയടച്ച സുകുമാരന്‍റെ അകതാരില്‍ അഛനുമമ്മയും ഒരായിരംവട്ടം തെളിഞ്ഞുകത്തി.

“മാഷേ.... ഇറങ്ങേണ്ട സ്ഥലമെത്തി.”  പിന്നില്‍ നിന്ന് കണ്ടക്ടറുടെ തോളില്‍ തട്ടിയുള്ള മുന്നറിയിപ്പിനോടൊപ്പം ബസിലെ ഇലക്ട്രിക് ബെല്ലും നീട്ടിമൂളി.  ഏറ് കിട്ടിയ നായയുടെ കുര പോലെ നിലവിളിച്ച് ബ്രേക്കിട്ട നിന്ന ബസ് സുകുമാരന്‍ മാഷിനെ പുറന്തള്ളി പുക തുപ്പി മുന്നോട്ട് പാഞ്ഞു.  മാഷാകട്ടെ ടാറിട്ട റോഡ് മുറിച്ച് കടന്ന് കവലയിലെ അച്ചുപിള്ളയുടെ പലചരക്ക് പീടികയുടെ ഓരം ചേര്‍ന്നുള്ള ഒതുക്കുകള്‍ ഇറങ്ങി അടക്കാമരങ്ങള്‍ നൃത്തം വെക്കുന്ന വയല്‍ വരമ്പിലൂടെ ചുവടുകള്‍ നീട്ടിവെച്ച് നടക്കാന്‍ തുടങ്ങി. 

വീട്ടില്‍ ചെന്ന് യാത്രക്കുള്ള ലഗേജുമെടുത്ത് തിരികെ സ്‌കൂളിലെത്താനുള്ള തിടുക്കമായിരുന്നു മനംനിറയെ.Aswathy P S :: Art Gallery :: Crochet Socks


Ruksana Kakkodi :: ഇന്ദിര, പ്രിയങ്കരി
രാജ്യത്തിന്നു പ്രിയങ്കരി -
രാഷ്ട്രത്തിന്നു മഹതി,
ഓരോ തുള്ളി രക്തവും -
മാതൃഭൂമിയ്ക്കേകിയ
മഹാറാണി....

ഇന്നുമറഞ്ഞു പോയ് -
പൊലിഞ്ഞു പോയ്,
ഭ്രാന്തനാമൊരുവന്റെ
തോക്കിനാൽ.
എരിഞ്ഞു പോയെല്ലാം.
ഓർമ്മയായി.

മറക്കില്ല നിൻ  കർമ്മമൊക്കെയും '
നിറപുഞ്ചിരി ചാർത്തും -
നിൻ ചിത്രവും,
നീറുന്നൊരോർമ്മയായ് -
പുൽകിടുമ്പോൾ .

ദേശസ്നേഹം, നെഞ്ചിൽ
പടർത്തിയൊരമ്മേ ,
നിന്നെയറിയാൻ ആവതില്ലാത്തോരീ ഭൂവിലും .

പ്രണാമം അമ്മേ....
പ്രണാമം നിനക്കായ്,
ഏകിടാം ഞാനുമേ,
ദുഃഖ സാന്ദ്രമാമീ രാവിൽ
ദുഃഖ രാവിൽ.

Yamuna Gokulam :: കരിയുന്ന കുരുന്നുകൾ
നുറുങ്ങുന്നെൻ ഹൃത്തടം
നിറയുന്നെൻ മിഴികളും
ഓമനക്കുരുന്നുകൾ നിങ്ങളെയോർക്കവേ...

അശ്രുതൻ ധാരയാൽ
കവിളിണ നനയുന്നു
തീവ്രമാം നോവിനാൽ മാനസം വിങ്ങുന്നു...

മാനവനെന്ന പദത്തിന്‍റെയർത്ഥവും
അറിയാതെ പോയെന്നോ
കാട്ടാളജൻമങ്ങൾ...

കൺകളിൽ തിമിരമോ
കൈകളിൽ പാശമോ...
മാനസം കരിങ്കല്ലോ മതി തന്നിൽ പുഴുക്കുത്തോ....

വിണ്ണിലെ ദൈവവും
മണ്ണിലെ മനുഷ്യനും...
കണ്ടതില്ലെന്നോ ഈ കൊടുംപാതകം....

സഹിക്കില്ല പൊറുക്കില്ല
അമ്മ തൻ മാനസം...
മാപ്പില്ല നിങ്ങൾക്ക് വരും ജൻമമൊന്നിലും...

മാതൃഹൃദയത്തിൻ
ദുഃഖ കൊടുംചൂടിൽ...
ഉരുകിയൊടുങ്ങട്ടെ നീചമാം ജൻമങ്ങൾ...

പാപഭാരത്തിന്‍റെ
അഗ്നിതൻ ജ്വാലയിൽ..
വെന്തെരിഞ്ഞീടട്ടെ ഇനി വരും നാളുകൾ


പുനർജനിക്കണമിനി നിങ്ങൾ...
കീടമായ്... കൃമിയായ്
പിന്നെ ആഹരിച്ചീടുക നിർബാധം കബന്ധങ്ങൾ...

Sidheek Subair :: കവിതയെ പ്രണയിച്ചതിന്കവിതയെ പ്രണയിച്ചതിന്

അണ കെട്ടിയാറു തടഞ്ഞുവച്ചാൽ,
അലകടൽ നീയിങ്ങിരമ്പിയെത്തും

     തീരാ കൊതിയോടടുത്ത നേരം
     ക്രൂരം, വെറുപ്പിന്‍റെ കയ്പറിഞ്ഞൂ

     കാളും പകയോടെ നോക്കി ലോകർ,
     കവിയെ, കപിയെന്നു മേറെയാൾക്കാർ

അണ കെട്ടിയാറു തടഞ്ഞുവച്ചാൽ,
അലകടൽ നീയിങ്ങിരമ്പിയെത്തും

     കരുത്തില്ലെതിർക്കുവാനുള്ളതെന്തെൻ
     പരുക്കേറ്റു പാടുമീ,പ്പേന മാത്രം.

     അതിലൂറും മഷിയുടെ ശക്തി കണ്ടോർ
     മതികെട്ടു സാദരം ചേർന്നു നിന്നൂ...

അണ കെട്ടിയാറു തടഞ്ഞുവച്ചാൽ,
അലകടൽ നീയിങ്ങിരമ്പിയെത്തും

     ലോകരിന്‍ പാഴ് വാക്കിലല്ല കാര്യം
     നെഞ്ചിൻ തുടിപ്പിൽ നീയാണു സത്യം

     നേരറ്റ നേരവും കവിതയായ് നീ
     നേരിൻ തുടിപ്പുമായ് പൂത്തു നിൽക്കും

അണ കെട്ടിയാറു തടഞ്ഞുവച്ചാൽ,
അലകടൽ നീയിങ്ങിരമ്പിയെത്തും


30 October 2019

Raji Chandrasekhar :: കുഞ്ഞുമേഘങ്ങൾക്ക്...


വര :: Aswathy P S
വേട്ടപ്പേപ്പട്ടി-
ക്കൊടുങ്കാറ്റുകോളുകൾ
നഖമാഴ്ത്തി നീറ്റുമെന്‍ 
കുഞ്ഞുമേഘങ്ങൾക്ക്...

ഇവിടെ ഞാനുണ്ട്,
പ്രപഞ്ച ബോധത്തിന്‍റെ,
അണു കണിക, കവി.
ഒന്നല്ല, രണ്ടല്ല, നൂറായിരം കണിക
പൊട്ടിത്തെറിക്കു-
ന്നൊരുഗ്രവിസ്ഫോടനം.

അമ്മയും പെങ്ങളും ഭാര്യയും
പെൺമക്കള-
യലിൻ ചിരിക്കൂട്ടു ബാല്യങ്ങ-
ളൊക്കെയും ദേവിമാർ,
പൂജ്യരാണെന്നറിഞ്ഞും
ക്രൂരകാമാന്ധകാര-
ച്ചതിക്കൂട്ടൊരുക്കുവോർ,
വഞ്ചിച്ചു,
രാപകലൂരുകൾ ചുററുവോർ
നിങ്ങൾ,
ഇനി ശിക്ഷ,യേറ്റു വാങ്ങൂ.....

തെളിവില്ല, മൊഴിയില്ല,
സാക്ഷിയില്ലാ പിന്നെ
ശിക്ഷയെന്തെന്നൊരു
ധാർഷ്ട്യമോടെ,
എങ്ങോട്ടുപോകുന്നു,
നിൽക്ക്, നിങ്ങൾ !
വിധി കേൾക്കുക, ഞങ്ങടെ,
ഇന്നു തന്നെ.

കൊതിപ്പിച്ചൊതുക്കി -
ച്ചതിച്ചടക്കും
കുഞ്ഞു നോവാഴ-
മുയിർവെന്ത സത്യം,
കലിതുള്ളി,
ചെമ്പട്ട്, വാളും
ചിലമ്പുമായെത്തുന്ന
വാക്കെന്‍റെ ബോധ്യം.

മാപ്പില്ല,
വഞ്ചനയ്ക്കനിവാര്യമാം ശിക്ഷ
മരണമാണതു തേടിയെത്തും.

അവിടെയുമൊടുങ്ങില്ല,
കൂട്ടും തുണയുമായ്
പെയ്യും നുണക്കല്ലു-
പെരുമഴച്ചാർത്തിൽ
കുതന്ത്രം മെനഞ്ഞും
മറുവാക്കു ചൊല്ലി,-
പ്പഠിപ്പിച്ചൊരുക്കുന്ന രക്ഷകർ ആര്,
അവർക്കാർക്കുമേയില്ല മാപ്പ്!

വിധിന്യായ ഞാണൊലി
കണ്ണടച്ചലറുന്നു,
മാപ്പില്ല,
വഞ്ചനയ്ക്കനിവാര്യമാം ശിക്ഷ
മരണമാണതു തേടിയെത്തും.

വാശിയും വേഷവും
തെററിൽ മദിക്കുന്ന
വാദവും വേറിട്ടു മാറും.
മക്കൾ മരുമക്കൾ
ബന്ധുക്കളങ്ങനെ
വംശവും വേരറ്റു വീഴും.
ചീഞ്ഞളിഞ്ഞടിയും
കൃമി, കീടമാർക്കും
ചിലതൊക്കെ
ചിതൽ തിന്നു തീരും.

ദഹനാന്ത ചാര-
ച്ചിരിപ്പേച്ചു കേൾക്കൂ,
മാപ്പില്ല,
വഞ്ചനയ്ക്കനിവാര്യമാം ശിക്ഷ
മരണമാണതു തേടിയെത്തും.

വേട്ടപ്പേപ്പട്ടി-
ക്കൊടുങ്കാറ്റുകോളുകൾ
നഖമാഴ്ത്തി നീറ്റുമെന്‍ 
കുഞ്ഞുമേഘങ്ങൾക്ക്...

ഇവിടെ ഞാനുണ്ട്,
പ്രപഞ്ചബോധത്തിന്‍റെ
അണുകണിക, കവി.
ഒന്നല്ല, രണ്ടല്ല, 
നൂറായിരം കണിക
പൊട്ടിത്തെറിക്കുന്നൊ-
ന്നൊരുഗ്രവിസ്ഫോടനം.

വേട്ടപേപ്പട്ടി-
ക്കൊടുങ്കാറ്റുകോളുകൾ
നഖമാഴ്ത്തി നീറ്റുമെന്‍ 
കുഞ്ഞുമേഘങ്ങൾക്ക്...
ആലാപനങ്ങള്‍

 1. Anilkumar R, Loyola

കാമക്കൊടുങ്കാറ്റുകള്‍ പിച്ചിച്ചീന്തുന്ന കുഞ്ഞുമേഘങ്ങള്‍ക്ക്...


Ruksana Kakkodi :: നീതി


ഞങ്ങൾക്കു നീതി ലഭിച്ചുവോ?
ഇല്ല ഈ ഭൂമിയിൽ
പെൺവർഗ്ഗമിനിയും പിറക്കും.
കാമാർത്തി കണ്ണാൽ
കഴുകൻ വട്ടമിട്ട് പറക്കും.

സാക്ഷരരായാലും കാമം -
മൂത്താൽ നിരക്ഷർ തന്നെ.
അവിടെ പൈതലില്ല, ഇളം മേനിയില്ല,
തുടിക്കും ആർത്തി മാത്രം.
ചോര കുടിയ്ക്കാനുള്ള
തീക്ഷ്ണമാം ഭാവം മാത്രം.

എത്രയെത്ര പേർ പ്രതികരിച്ചു
എഴുതിയെഴുതി കവികളുടെ കൈ തളർന്നു പോയ്,
എത്ര പ്രതിഷേധ ജാഥകൾ
നടന്നു....!!
എവിടെ, ഫലം കൂടുതൽ
രൂക്ഷം.

ആസിഫ, അക്സ, ശ്രീലക്ഷ്മി, ജിഷ, സൗമ്യ
പേരിട്ടു വിളിച്ച മരണങ്ങൾ
പേരിടാത്ത ഡൽഹി പെണ്ണ് പിന്നെ പേരിട്ടു നിർഭയയായ്
എന്നാലും സമൂഹം മൊത്തം ഒരു നാമം
ഞങ്ങൾക്കേകി "ഇര" .
സുന്ദരമായ പദം.

ഇന്നാർക്കും കടിച്ചുകീറാവുന്ന ഇര .
അതേ ഞങ്ങളിന്ന് വെറും ഇരകളാണ്.
കാറ്റിൽ പറക്കുന്ന തുക്കിയിട്ട വസ്ത്രങ്ങളാണ്.
സത്യം തെളിഞ്ഞാൽ ഇരകൾ വെറും വിരകൾ.


കാമക്കൊടുങ്കാറ്റുകള്‍ പിച്ചിച്ചീന്തുന്ന കുഞ്ഞുമേഘങ്ങള്‍ക്ക്...


Aswathy P S :: Walayar Daughtersമകളല്ല മകനാണ് മടിയിലെങ്കിൽ.....
മൃദുവാകാം മാനസം മഞ്ഞു പോലെ,

താതനായ് നിനവിൽ തൻ തനയയെങ്കിൽ,
തിളയ്ക്കും തനു മനം തീക്ഷ്ണമാകും.....


കാമക്കൊടുങ്കാറ്റുകള്‍ പിച്ചിച്ചീന്തുന്ന കുഞ്ഞുമേഘങ്ങള്‍ക്ക്...


29 October 2019

Balamurali :: വരൂ, ദീപം തെളിക്കാം
കാമക്കൊടുങ്കാറ്റുകള്‍ പിച്ചിച്ചീന്തുന്ന കുഞ്ഞുമേഘങ്ങള്‍ക്ക്...


Raji Chandrasekhar :: ഈ സ്ഥിതി മാറണം.....


കുഞ്ഞുമേഘങ്ങള്‍ക്ക്...


ആള്‍ബലമുള്ളവരുടെ അതിക്രമങ്ങളിൽ
യഥാർത്ഥ പ്രതികൾ പിടിക്കപ്പെടാറില്ല,,
പിന്നെങ്ങനെ  ശിക്ഷിക്കപ്പെടും.
 • അരിവാൾ പാർട്ടിയായാലും
 • ത്രിവര്‍ണപ്പാർട്ടിയായാലും
 • അമ്പിളിപ്പാർട്ടിയായാലും 
 • പച്ച ചെങ്കൊടിപ്പാർട്ടിയായാലും 
കുറെ
 • ന്യായീകരണ,  
 • പ്രതികരണ, 
 • കത്തെഴുത്തു, 
 • തിരികൊളുത്തു 
കപട സാംസ്കാരികർ എന്നും കൂടെയുണ്ടാകും.
ഇരകൾക്കും കുടുംബത്തിനും ആരുണ്ട്...?

സർക്കാര്‍
അഞ്ചോ, പത്തോ ലക്ഷം രൂപയും 
സർക്കാർ ജോലിയും
വാഗ്ദാനം ചെയ്യുമായിരിക്കും....

അവിടെ തീരും എല്ലാം.... 
ഈ സ്ഥിതി മാറണം.....

കാമക്കൊടുങ്കാറ്റുകള്‍ പിച്ചിച്ചീന്തുന്ന കുഞ്ഞുമേഘങ്ങള്‍ക്ക്...


Raji Chandrasekhar :: കരയുവാന്‍ പാടില്ല, കവിയാണ്...കവി, ഞാനുറങ്ങാന്‍ കാത്തിരുന്നോ, എന്‍റെ
കനവുകള്‍ കട്ടെടുത്തോടി മാറാന്‍. കവിതകള്‍ കത്തും കനല്‍പ്പാടമാകെ, നിന്‍ കപടത, മാലിന്യമിട്ടുമൂടാന്‍. അരികില്‍ നിന്നൊളിമിഴിയേറിപ്പറന്നവര്‍ തിരികെയിച്ചില്ലയിലെത്തിടേണ്ട. പിരിഞ്ഞഴിയുമിഴകളങ്ങൊഴിയട്ടെ 'പ്രണയമായ്' പരിഭവമില്ല, പരാതിയില്ല.

കരയുവാന്‍ പാടില്ല, കവിയാണ്, കദനത്തിന്‍- തിരികള്‍ നി,ന്നെരിയണം കരളിനുള്ളില്‍, തിരയാര്‍ത്തു വെട്ടം തുളുമ്പുന്ന വാക്കുകള്‍ കരമേകു,മാശ്വാസതീരമാകാന്‍.

Ameer Kandal :; ഉത്തരവാദി


..... എന്താ സ്റ്റാഫ് റൂമിലൊരു കൂട്ടം.  രാവിലെ തന്നെ മീറ്റിങ്ങോ?...

ചാക്കോ മാഷ് തന്‍റെ ബൈക്ക് സ്ഥിരം വെക്കുന്ന ലൈബ്രറി കെട്ടിടത്തിന്‍റെ ഓരം ചേര്‍ന്നുള്ള തകിട് ഷീറ്റ് വിരിച്ച ഷെഡില്‍ ഒതുക്കിയിട്ട് നേരെ സ്റ്റാഫ് റൂമിലേക്ക് നടന്നു. 

സമയം ഒമ്പത് അമ്പതേ ആയിട്ടുള്ളൂ.  ഇനിയുമുണ്ട് ബെല്ലടിക്കാന്‍ പത്ത് മിനിട്ട്.  രാവിലെ തന്നെ സ്‌കൂള്‍ വിസിറ്റിന് വല്ല ടീമും വന്നോ..... അടിയന്തിര മീറ്റിംഗ് കൂടാന്‍ എന്തെങ്കിലും പുതിയ പ്രശ്‌നങ്ങളും വല്ലതുമുണ്ടായോ... നടത്തത്തിന്‍റെ കിതപ്പിനൊപ്പം ചാക്കോ മാഷിന്‍റെ മനസ്സിലും പലമാതിരി ചിന്തകള്‍ തികട്ടി കൊണ്ടിരുന്നു.

ങാ... എത്തിയോ.... മാഷിനേയും കാത്തിരിക്കുകയായിരുന്നു.  എന്താ മാഷേ.... ഒരു ഉത്തരവാദിത്വമൊന്നുമില്ലേ...?  മാഷിനെപോലുള്ള മുതിര്‍ന്ന അധ്യാപകര്‍ ഇങ്ങനെയായാല്‍ പിന്നെ എന്തുചെയ്യും...? 

ഹെഡ്മാസ്റ്റര്‍ കലിപ്പിലാണ്.  കാര്യം മനസ്സിലാകാതെ ചാക്കോ മാഷ് വാതില്‍ക്കരികില്‍ അകത്തേക്ക് കയറണോ കയറണ്ടേ എന്നറിയാതെ മിഴിച്ചുനിന്നു.

ഒന്നു ബിയിലെ ക്ലാസധ്യാപിക മഞ്ജുള മേശപ്പുറത്ത് തലചായ്ച്ച് ഏങ്ങിക്കരയുന്നു.  സ്റ്റാഫ് സെക്രട്ടറി സഹദേവന്‍ അവരെ ആശ്വസിപ്പിക്കാനെന്നോണം എന്തൊക്കെയോ പുലമ്പുന്നുണ്ട്.  ചാര്‍ട്ട് എഴുതാനും ഉച്ചഭക്ഷണ കണക്ക് എഴുതാനും സഹായം തേടി മിക്കപ്പോഴും പിന്നാലെ കൂടുന്ന സൂസന്ന ടീച്ചര്‍ തന്‍റെ ചുവന്ന ഫ്രെയിമുള്ള കണ്ണടക്കിടയിലൂടെ തുറിച്ചു നോക്കുന്നു. 

‘മാഷേ... മാഷിനല്ലായിരുന്നോ ഇന്നലെ ഇവിടെ നടന്ന കലോത്സവത്തിന്റെ ചാര്‍ജ്....’
സൂസന്നയുടെ ചോദ്യത്തിന് മറുപടി പറയാനായി ചാക്കോ മാഷ് വരണ്ട തൊണ്ടക്കുഴി ഉമിനീരിറക്കി പരുവം വരുത്തി മുന്നോട്ടാഞ്ഞതാണ്.  അപ്പോഴേക്കും റോസി ടീച്ചര്‍ എഴുന്നേറ്റ് കഴിഞ്ഞിരുന്നു.  ആപ്പിള് പോലുള്ള നാഭിച്ചുഴി വെളിപ്പെടുത്തി മാറിക്കിടന്ന തന്‍റെ സാരിയുടെ മുന്താണി വലിച്ച് നേരെയാക്കി മുന്നിലെ ഡെസ്‌കില്‍ കൈകളൂന്നി പ്രസ്താവിച്ചു,

“ചാക്കോ സാറേ... സാറിനെ പോലുള്ളവര്‍ക്കിത് ചേര്‍ന്നതല്ല”.

“അല്ലേലും പാവം മഞ്ജുള ടീച്ചറിനോട് ഇത് വേണ്ടായിരുന്നു.” 
എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ തൊട്ടടുത്തിരുന്ന സഫിയ ടീച്ചറിന്‍റെ കമന്‍റ്
.
കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാകാതെ ഞെരിപിരി കൊണ്ട് നില്‍ക്കുകയായിരുന്നു ചാക്കോ. 

‘എന്താ കാര്യം.... വളച്ച് കെട്ടില്ലാതെ ഒന്നു തെളിച്ച് പറയിന്‍.’ 
തെല്ലുറക്കെ ചാക്കോയുടെ ശബ്ദം പ്രതിധ്വനിച്ചു.

അതെ.... മഞ്ജുള ടീച്ചറിന്‍റെ ക്ലാസിലെ കുട്ടിക്ക് ഇന്നലെ കഥാകഥനത്തിന് അവസരം കിട്ടിയില്ല.  അത് തന്നെ കാര്യം.  കഥ പറഞ്ഞ് തീരുംമുമ്പോ മാഷ് കര്‍ട്ടനിട്ടു.  അവന്‍റെ അഛന്‍ ഇന്ന് ഇവിടെ പരാതിയുമായി വന്നു.
സഫിയ ടീച്ചര്‍ തിരിച്ചടിച്ചു. 

“അങ്ങേര് വന്ന് മഞ്ജുള ടീച്ചറെയാ ചീത്തവിളിച്ചത്.”  സ്റ്റാഫ് സെക്രട്ടറി
സഹദേവന്‍റെ പിന്തുണയും മഞ്ജുളയ്ക്കനുകൂലം. 

“ആരായാലും ചെയ്യുന്ന ഡ്യൂട്ടിയോട് കുറച്ചൊക്കെ ഉത്തരവാദിത്വം വേണം.  അത്രയേയുള്ളൂ.... ഇനിയെങ്കിലും ശ്രദ്ധിക്കുക.”  ഹെഡ്മാസ്റ്റര്‍ ഉപസംഹരിച്ച് സഭ പിരിഞ്ഞു.

സ്‌കൂളിലെ കലോത്സവം നടത്തിക്കൂട്ടിയ പാട് ചാക്കോ മാഷിനേ അറിയൂ... കലോത്സവത്തിലെ ഇനം തിരിച്ച് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കല്‍, നോട്ടീസ്, മൈക്ക്, സ്റ്റേജ്, സര്‍ട്ടിഫിക്കറ്റ്, കര്‍ട്ടന്‍ എന്ന് വേണ്ട മൊട്ടുപിന്‍ വരെ സംഘടിപ്പിച്ച് പരിപാടി നടത്തിക്കൂട്ടാനൊക്കെ ചുക്കാന്‍ പിടിച്ചത് ചാക്കോ തന്നെയായിരുന്നല്ലോ... അല്ലേലും മാങ്ങയുള്ള മാവിനേ കല്ലേറ് കിട്ടത്തുള്ളൂ.  മനസ്സില്‍ ചില അസ്വസ്ഥതകള്‍ രൂപപ്പെട്ടെങ്കിലും തന്‍റെ സ്വതസിദ്ധമായ പുഞ്ചിരികൊണ്ട് എല്ലാം മറച്ച് പിടിച്ച് ചാക്കോ മാഷ് പതിവ് പരിപാടികളില്‍ മുഴുകി.

വൈകുന്നേരത്തെ ബസ് ഡ്യൂട്ടി ചാക്കോ മാഷിനായിരുന്നു.  ഏതാണ്ടെല്ലാവരും സ്‌കൂളില്‍ നിന്ന് പോയിക്കഴിഞ്ഞിരുന്നു.  ആകെയുള്ള രണ്ട് സ്‌കൂള്‍ ബസുകളിലും കുട്ടികളെ കയറ്റി വിട്ട് ചാക്കോ വീട്ടിലേക്ക് പോകാനായി ബൈക്കിനരികിലേക്ക് നടക്കുമ്പോഴാണ് രണ്ട് എയിലെ സനൂഷ് ഓടിക്കിതച്ചെത്തിയത്. 

സാറേ.... ബസ് പോയോ...?

വൈകുന്നേരം നേരത്തേ വീട്ടിലെത്തി വീട്ടുകാരത്തിയേയും പിള്ളേരേം കൊണ്ട് ഒരു സിനിമക്ക് പോകാമെന്ന് ചട്ടം കെട്ടിയിരുന്നതാണ്.  പലകാരണങ്ങളാല്‍ പലയാവര്‍ത്തി മാറ്റിവെച്ച് അവസാനം തീരുമാനിച്ചുറപ്പിച്ച ദിവസമാണിന്ന്.

‘എവിടെപ്പോയിക്കിടന്നടാ.... ഇത്രയും നേരം’ എന്ന് ചോദിക്കണമെന്ന് തോന്നിയതാണ്.  പെട്ടെന്ന് കുത്തിയൊലിച്ച് വന്ന ദേഷ്യം കടിച്ചമര്‍ത്തി ചാക്കോമാഷ് സനൂഷിന്‍റെ തോളില്‍ തട്ടി സമാധാനിപ്പിച്ചു. 

“സാരമില്ല ബസ് പോയെങ്കില്‍ പോട്ടേ.... നമുക്ക് ബൈക്കില്‍ പോകാം... സനൂഷിനെ വീട്ടിലെത്തിച്ചിട്ടേ ഞാന്‍ പോകുന്നുള്ളൂ.... എന്താ...”

സത്യത്തില്‍ സ്‌കൂള്‍ വിട്ട് കുട്ടികളെല്ലാം ബസില്‍ കയറുന്നതിനിടയില്‍ സനൂഷിന് വെളിക്കിറങ്ങാന്‍ മുട്ടിയതാണ് കാര്യം. ബാത്ത്‌റൂമില്‍ പോയി കാര്യം സാധിച്ച് തിരിച്ചു വരുമ്പോഴേക്കും ബസ് പോയിക്കഴിഞ്ഞിരുന്നു.

ചാക്കോ സനൂഷിനേയും കൂട്ടി അവന്‍റെ വീട്ടരികിലെത്തി.  അമ്മയേയും
അഛനേയും കൂടാതെ നാട്ടുകാരും ബന്ധുക്കളും ഒക്കെയായി ഒരു ചെറിയ കൂട്ടമുണ്ട് വീട്ടുമുറ്റത്ത്.  ചാക്കോ ബൈക്ക് ബ്രേക്കിട്ട് നിര്‍ത്തിയപാടെ കൂട്ടത്തില്‍ വെള്ള ഷര്‍ട്ടും വെള്ളമുണ്ടും തോളില്‍ തോര്‍ത്തും ചാര്‍ത്തിയ മധ്യവയസ്‌കന്‍ മുന്നോട്ടാഞ്ഞ് തെല്ലുറക്കെ ആരാഞ്ഞു.

“മാഷേ.... ഒരു ഉത്തരവാദിത്വമൊന്നുമില്ലേ.... കുഞ്ഞിനെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അതിന് ആര് സമാധാനം പറയും....”

കുട്ടിയെ ഒരു പോറലുമേല്‍ക്കാതെ വീട്ടിലെത്തിച്ചതിന് ഒരു നല്ല വാക്കിനായി ചാക്കോയുടെ ചെവികള്‍ വെറുതെ കൊതിച്ചു.  മനസ്സിലെ അമര്‍ഷവും സങ്കടവും ഉള്ളിലൊതുക്കി ചാക്കോമാഷ് വീട്ടിലേക്ക് തിരിച്ചു.

വൈകിയെത്തിയ ചാക്കോമാഷിനെ വീട്ടില്‍ കാത്തിരുന്നതും പരിഭവങ്ങളുടെ വാറോലകളായിരുന്നു. 

“അല്ലേലും അച്ചായനിപ്പോള്‍ വീട്ടുകാര്യങ്ങളില്‍ ഒരു
ഉത്തരവാദിത്വവുമില്ലല്ലോ.... എത്ര നേരമായന്നോ പിള്ളേരിവിടെ ഒരുങ്ങി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്... ഫോണ്‍ ചെയ്താലൊട്ട് എടുക്കത്തുമില്ല.....”

കാര്യങ്ങള്‍ വിസ്തരിച്ചു കൊണ്ടിരിക്കാന്‍ സമയം ഒട്ടുമേ അനുവദിക്കുന്നില്ലായെന്ന തിരിച്ചറിവില്‍ ചാക്കോ കെട്ട്യോളേം കുട്ടികളേം കൂട്ടി പൊടുന്നനേ സിനിമക്ക് വിട്ടു.

പട്ടണത്തിലെ ‘ധന്യ’ കൊട്ടകയില്‍ കയറി മെഗാസ്റ്റാറിന്‍റെ സൂപ്പര്‍ ബ്ലസ്റ്റര്‍ സിനിമയും കണ്ട് ദം ബിരിയാണിയും വാങ്ങിക്കഴിച്ച് വീട്ടില്‍ തിരികെയെത്തിയപ്പോള്‍ രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു. 

വീട്ടിനകത്ത് കയറി ചാക്കോ ഡ്രോയിംഗ് റൂമിലെ ടേബിള്‍ ലൈറ്റിന്‍റെ സ്വിച്ചില്‍ വിരലമര്‍ത്തി.  ചുറ്റുമുള്ള ലോകം സുഖസുഷുപ്തിയിലേക്ക് വഴുതി വീഴുന്നേരം ചാക്കോമാഷ് അടുത്ത പകലിലേക്കുള്ള ടീച്ചിംഗ്
പ്ലാനിംഗിന്‍റെ കയങ്ങളില്‍ മുങ്ങിത്താഴുകയായിരുന്നു.28 October 2019

Sarang S :: മാറ്റം


അമ്മ അറിയാത്തതായി  അവൾക്ക് ഒന്നും തന്നെ ഇല്ലായിരുന്നു.കഴിഞ്ഞ ദിവസം ലഹരിയുടെ നുര കയറ്റിയ സിറിഞ്ചിൻ ദ്രാവകം അവളുടെ കൊച്ചുശരീരത്തിൽ വിഭ്രാന്തികൾ തീർക്കുന്നത് വരെ....

9747978465

Aswathy P S :: Art Gallery :: Crochet

27 October 2019

Ameer Kandal :: കിംവദന്തിഎച്ച് എമ്മിന്‍റെ മേശപ്പുറത്തെ ചുവന്ന ഷീറ്റിന് പുറത്ത് വിരിച്ച ചില്ലിനടിയിലെ ഗ്രൂപ്പ് ഫോട്ടോയിലും മേശപ്പുറത്ത് അടുക്കി വച്ചിരുന്ന തടിച്ച പുസ്തകങ്ങളിലും തൊട്ടടുത്തുള്ള ഗ്ലോബിലുമൊക്കെയായി കണ്ണുകള്‍ പരതി നടക്കുകയായിരുന്നു.  വിശാലമായ നെറ്റിയില്‍ ചന്ദനക്കുറിയും നെറുകയില്‍ കുങ്കുമവരയും ചാര്‍ത്തിയ അമ്മ മുഖമുള്ള ഹെഡ്മിസ്ട്രസാകട്ടെ എന്‍റെ അപ്പോയ്‌മെന്‍റ് ഓര്‍ഡര്‍ നോക്കി രജിസ്റ്ററില്‍ ജോയിനിംഗ് റിപ്പോര്‍ട്ട് എഴുതി പിടിപ്പിക്കുന്ന തിരക്കിലാണ്.  പിന്നിലെ കാല്‍പ്പെരുമാറ്റം കേട്ടാണ് ഇരുന്ന ഇരുപ്പില്‍ തിരിഞ്ഞു നോക്കിയത്.

മാഷിന് ചായക്ക് മധുരമാവാല്ലേ ല്ലേ...?  കൈയിലെ പരന്ന സ്റ്റീല്‍ പാത്രത്തില്‍ നിന്ന് ഒരു ഗ്ലാസ് ചായ എന്‍റെ മുന്നിലേക്ക് എടുത്ത് വച്ച് അവര്‍ മൊഴിഞ്ഞു.
കടുംനീലയും മജന്തയും കെട്ടുപിണഞ്ഞ ചുരീദാറും തോളില്‍ വട്ടംചുറ്റിയ ഷാളും. കയ്യില്‍ കുപ്പിവളകള്‍. കഴുത്തിലെ കറുപ്പും ചുവപ്പും മുത്തുകളോടുകൂടിയ നീളന്‍മാല ഉയര്‍ന്ന മാറും കവിഞ്ഞു ഞാന്നുകിടക്കുന്നു.

മാഷേ.... ഇത് നമ്മുടെ സ്‌കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ഓമനേച്ചീടെ
മകളാ.... സ്മിത.  അടുക്കളയില്‍ ചേച്ചിയെ സഹായിക്കാന്‍ ഇടക്കിടയ്ക്ക് വരും.  ഇപ്പോള്‍ ഇവിടെത്തെ സ്റ്റാഫ് പോലെ തന്നെയാ... എച്ച് എമ്മിന്‍റെ വിസ്തരിച്ചുള്ള പരിചയപ്പെടുത്തലിനിടയില്‍ അവര്‍ നിറഞ്ഞ ചിരിയോടെ എന്നെ നോക്കി.

നീണ്ട മൂക്കിലെ ഇടതുവശത്തെ മുളകരിപോലെത്തെ മൂക്കുത്തി തുടുത്ത മുഖത്തിന് കൂടുതല്‍ ചാരുത പകര്‍ന്നു തിളങ്ങി.

മാഷ്.... കൊച്ചുപയ്യനല്ലേ.... ഷുഗര്‍ വരാനുള്ള പ്രായമൊന്നുമായിട്ടില്ല.  ല്ലേ... മാഷേ.... 
കുറച്ചപ്പുറത്തെ മേശക്കരികിലിരുന്ന് എന്തോ കുറിക്കുകയായിരുന്ന ഗീത ടീച്ചറാണ് കൃത്യമായ മറുപടി പറഞ്ഞത്.

ഇപ്പോള്‍ പിന്നെ ചെറുപ്പോന്നോ വലിപ്പോന്നോ...ന്നില്ല കൂടുതലും ചെറുപ്പക്കാര്‍ക്കാ ഷുഗറും പ്രഷറുമൊക്കെയുള്ളത്. 
ചിരിയൊതുക്കി എച്ച് എമ്മിന്‍റെ മുന്നിലും  ഒരു ഗ്ലാസ് ചായ എടുത്തു വച്ച് അവര്‍ തിരിഞ്ഞു നടന്നു. 

“ഇന്‍റര്‍വെല്ലിന് സമയമായി....  സ്മിതേ... ഒരു ബെല്ല് കൊടുത്തേക്ക്.”  കേബിന്‍റെ വലത് ചുവരില്‍ തൂക്കിയ അജന്ത ക്ലോക്കില്‍ മുഖമുയര്‍ത്തി എച്ച് എം പറഞ്ഞു.

കൈയിലെ സ്റ്റീല്‍ പാത്രവും ചായ ഗ്ലാസുകളും ചുവരിനോട് ചേര്‍ത്തിട്ടിരുന്ന തടിമേശയില്‍ വച്ച് ഒരിളം തെന്നല്‍ പോലെ അവര്‍ പുറത്തേക്കു പോയി.
ചെലവ് ചെയ്യണം.  ഇത്ര ചെറുപ്പത്തില്‍ തന്നെ ഒരു ജോലിയൊക്കെ കിട്ടുകാന്ന് പറഞ്ഞാ ഭാഗ്യമാ...

രജിസ്റ്ററില്‍ പേരിന്‍റെ നേരെ ഒപ്പു ചാര്‍ത്തുന്നേരം എച്ച് എം അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

ഗ്ലാസിലെ അവസാനത്തെ കവിള്‍ ചായയും അകത്താക്കി മെല്ലെ ഓഫീസിന്‍റെ  പുറത്തേക്കിറങ്ങി.  ഇന്‍റര്‍വെല്‍ കഴിഞ്ഞ് കുട്ടികള്‍ ക്ലാസുകളിലേക്ക് കയറുകയാണ്. 

ഓഫീസ് മുറിയോട് ചേര്‍ന്നാണ് സ്റ്റാഫ് റൂം.  ലൈബ്രറിയും സയന്‍സ് ലാബും സ്മാര്‍ട്ട് ക്ലാസ് റൂമുമൊക്കെ പ്രധാന ബില്‍ഡിംഗിലാണുള്ളത്.  ഇടത് വശത്തായി ഓടിട്ട കെട്ടിടം നീണ്ടു നിവര്‍ന്നു കിടക്കുന്നു.  തറയോട് പാകിയ വരാന്തയും പടിക്കെട്ടുകളും അതിലെ നിരനിരയായുള്ള തൂണ്‍ കട്ടികളും മനോഹരമായ ഒരു കാഴ്ചയാണ്. 

കെട്ടിടത്തിന്‍റെ മുന്നിലായി മൂന്ന് നാല് മഞ്ചാടി മരങ്ങള്‍ തണല്‍ വിരിച്ച് നില്‍പ്പുണ്ട്.  പെരുമ്പാമ്പുകളെപ്പോലെ തടിച്ച് വീര്‍ത്ത അതിന്‍റെ വേരുകള്‍ മണല്‍ പരപ്പിന് മുകളില്‍ വളഞ്ഞ് പുളഞ്ഞ് വാലറ്റം ഭൂമിക്കടിയിലേക്ക് ഇറക്കിവെച്ചിരിക്കുന്നു. 

മുറ്റത്ത് വിശാലമായ കളിസ്ഥലമാണ്.  വലത് ഭാഗത്തെ സിമന്റ് തേക്കാത്ത ചുടുകല്ലിന്‍റെ ചായം തേച്ച കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ നിന്ന് കേട്ട് തഴമ്പിച്ച നഴ്‌സറി ഗാനത്തിന്‍റെ ഈരടികള്‍ അലയടിച്ച് ഒഴുകി വരുന്നുണ്ട്.  കെട്ടിടത്തിന്‍റെ മുന്നില്‍ ഇലഞ്ഞി മരം പൂത്തുനില്‍ക്കുന്നു.  ചുവട്ടില്‍ വൃത്താകൃതിയില്‍ ഒരടി പൊക്കത്തില്‍ കെട്ടിയൊതുക്കിയ തിട്ടയില്‍ നിറയെ ജമന്തിച്ചെടികള്‍ മഞ്ഞയണിഞ്ഞ് സുഗന്ധം പരത്തുന്നു.

മാഷേ.... നാല് സിയില്‍ ഇപ്പോള്‍ ടീച്ചറില്ല.  ഒന്ന് അങ്ങോട്ട് പോവ്വോ....

ഗാന്ധി സൂക്തങ്ങള്‍ പെയിന്‍റിലെഴുതിയ തൂണ്‍കട്ടിയില്‍ ചാരിനിന്ന് പള്ളിക്കൂട പരിസരമൊന്നാകെ വിഹഗ വീക്ഷണം നടത്തുമ്പോഴാണ് പിന്നില്‍ നിന്ന് എച്ച് എമ്മിന്‍റെ നിര്‍ദ്ദേശം.

ഇതിന് പുറക് വശത്തെ ഓടിട്ട ബിള്‍ഡിംഗിന്‍റെ മൂന്നാമത്തെ ക്ലാസാണ് നാല് സി.

ഒരു കഷണം ചോക്കുമെടുത്ത് മെയിന്‍ ബ്ലോക്കിന്‍റെ തെക്ക് വശത്ത് കൂടി പുറകിലെ ഓടിട്ട ബില്‍ഡിംഗിലേക്ക് നടന്നു. 

തെക്കേഭാഗത്തെ ചുറ്റുമതിലിനോട് ചേര്‍ന്നാണ് പാചകപ്പുര.  മഞ്ഞ പ്രതലത്തില്‍ തടിച്ച് കൊഴുത്ത കറുത്ത അക്ഷരത്തിലെഴുതിയ ‘പാചകപ്പുര’ ബോര്‍ഡ് സൂര്യവെട്ടത്തില്‍ തിളങ്ങുന്നു.  കെട്ടിടത്തിന്‍റെയും ഇരട്ടി പൊക്കത്തില്‍ മുകളിലേക്ക് വാ തുറന്ന് നില്‍ക്കുന്ന സിമന്‍റ് കുഴലില്‍ നിന്ന് കാര്‍മേഘങ്ങള്‍ കണക്കെ പുക പുറത്തേക്ക് തുപ്പുന്നു.  പകുതി ചുവരും പകുതി ഗ്രില്ലോടും കൂടിയ പാചകപ്പുരയുടെ ഗ്രാനൈറ്റ് പാകിയ സ്ലാബിന് പുറത്തിരുന്ന് മുട്ടക്കോസ് ചെത്തി അരിഞ്ഞുകൊണ്ടിരിക്കയാണ് സ്മിത.  കണ്ടപാടെ അവര്‍ തന്‍റെ കഴുത്തില്‍ ചുറ്റിയിട്ടിരുന്ന ഷാള്‍ മാറത്തേക്ക് താഴ്ത്തിയിട്ട് ഗ്രില്ലിനിടയിലൂടെ മുഖമമര്‍ത്തി ആരാഞ്ഞു

“മാഷേ... ഉച്ചക്ക് ചോറ് എടുത്തു വെക്കണോ....”
വേണമെന്നോ വേണ്ടെന്നോ പറയുന്നതിന് മുമ്പ് ഏതാണ്ട് അമ്പത് അമ്പത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീ പുറത്തിറങ്ങി വന്നു. 

“മാഷേ.... എന്‍റെ അമ്മയാണ്.  അമ്മായാണ് ഇവിടെത്തെ പാചകറാണി.” 
ഞാന്‍ സഹായിക്കാന്‍ വരുന്നൂന്നേയുള്ളൂ... സ്മിത പരിചയപ്പെടുത്തി. 

എന്തായാലും നന്നായി മാഷേ.... ഒരാണ് സാര്‍ നമ്മുടെ പള്ളിക്കൂടത്തിനാവശ്യമാ.... 
വാക്കുകളില്‍ സ്‌നേഹത്തിന്‍റെയും അംഗീകാരത്തിന്‍റെയും രുചിരസം വിതറി സ്മിതയുടെ അമ്മ അകത്തേക്ക് കയറി. 

“മാഷ് നാളെ മുതല്‍ പൊതി കൊണ്ട് വരണോന്നില്ല.  എല്ലാ ടീച്ചര്‍മാരും ഇവിടെന്നാ കഴിക്കണത്.  മെനക്കെടല്ലേ.... രാവിലെ പൊതിയും കെട്ടി വരണത്....”
ഞാന്‍ ചുവടുകള്‍ മുന്നോട്ടു വെച്ചനേരം സ്മിത ചിരിയോടെ പറഞ്ഞു.

നാല് സിയിലെ കുസൃതിക്കൂട്ടങ്ങളുടെ പരിഭവങ്ങളുടേയും പരാതികളുടേയും ഭാണ്ഡക്കെട്ട് അഴിക്കുമ്പോഴും മനസ്സില്‍ എന്തെന്നില്ലാത്ത ആനന്ദവും ആശ്വാസവും തിരയടിച്ചു.  സ്‌നേഹസമ്പന്നരായ സഹപ്രവര്‍ത്തകരാണല്ലോ തൊഴിലിടങ്ങളെ നമുക്ക് പ്രിയപ്പെട്ടതാക്കി തീര്‍ക്കുന്നത്.  വീട്ടില്‍ നിന്ന് പതിനെട്ട് കിലോമീറ്ററോളം അകലെയാണെങ്കിലും മനസ്സിനിണങ്ങിയ ഒരു പള്ളിക്കൂടത്തില്‍ തന്നെ ജോലിയില്‍ കയറാന്‍ കഴിഞ്ഞതിലുള്ള തൃപ്തിയായിരുന്നു ഉള്ളുനിറയെ.

വൈകുന്നേരം സ്‌കൂള്‍ വിട്ട് വരിയായി ഇറക്കം ഇറങ്ങി വരുന്ന കുട്ടികളെ മെയിന്‍ഗേറ്റില്‍ നിന്ന് നിയന്ത്രിക്കുമ്പോഴാണ് പ്രീപ്രൈമറി യൂണിഫോമിലുള്ള ആണ്‍കുട്ടിയുടെ കൈയും പിടിച്ച് സ്മിത അരികിലേക്ക് വന്നത്.  മാഷേ.... വീട്ടിലേക്ക് വന്നാല്‍ ചായ കുടിച്ച് പോകാം... ഇവിടെയടുത്താ വീട്. 

അത്ഭുതവും ആകാംക്ഷയും നിറഞ്ഞ എന്‍റെ നോട്ടം കണ്ടിട്ടാകണം അവര്‍ വ്യക്തമാക്കി,

മോനാ... ഇവിടെ എല്‍.കെ.ജിയില്‍ പഠിക്കുന്നു. 

പിന്നാലെ ബാഗും തൂക്കി ഇറങ്ങി വന്ന ഗീത ടീച്ചറാണ് മനസ്സില്‍ ഉരുണ്ടുകൂടിയ സംഘര്‍ഷങ്ങളുടെ കുരുക്കഴിച്ചത്. 

മാഷേ... അതിന്‍റെ കാര്യം കഷ്ടമാ.... അതിന്‍റെ കെട്ടിയോന്‍ ഒരു ഫ്രാഡാ.... അവളെ സംശയമാ.... കുടിച്ചും പെടുത്തും നടക്കണ്..... അന്നഴിക്കാറുമില്ല, ചിലവിനൊട്ട് കൊടുക്കത്തുമില്ല....

പുറമെ ചിരിച്ച് തമാശകള്‍ പറഞ്ഞ് സന്തോഷത്തോടെ കഴിയുന്നവരുടെ ഉള്ളിലും ഒരു സങ്കടക്കടല്‍  തിരയടിക്കുന്നുണ്ടാവുമെന്ന തിരിച്ചറിവായിരുന്നു സ്മിത.

എല്ലാ ഉച്ചനേരത്തും സ്റ്റാഫ് റൂമിലെ മേശമേല്‍ കൃത്യമായി ചോറെടുത്തു വച്ചിരുന്നു അവര്‍.  ഇടക്കൊക്കെ വീട്ടില്‍ നിന്ന് മീന്‍ വറുത്തും കൂട്ടുകറി തയ്യാറാക്കിയും കൊണ്ടുതന്നിരുന്നു.  പ്രീപ്രൈമറി ബ്ലോക്കിന് സമീപത്തെ ജൈവവൈവിധ്യ പാര്‍ക്ക് വെടിപ്പാക്കലും പാചകപ്പുരക്ക് സമീപത്തെ പച്ചക്കറിതോട്ടം പരിപാലിക്കുന്നതിലും സ്മിതക്ക് പ്രത്യേക ശ്രദ്ധയായിരുന്നു.  എന്നല്ല, സ്‌കൂളിലെ മിക്ക പരിപാടികളിലും അവരുടെ ഇടപെടലുകളും പങ്കാളിത്തവും അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കിയിരുന്നു.  ഒരു പക്ഷേ അവരുടെ ഈ ചടുലതയും തുറന്ന ഇടപെടലുമായിരിക്കാം
അവരോട് ഒരു പ്രത്യേക അടുപ്പം തോന്നാന്‍ കാരണമായത്.

സ്‌കൂളിലെ കലോത്സവത്തിലും, ഓണപരിപാടിയിലും, സേവനവാരത്തിനും, സ്‌പോര്‍ട്‌സിനും, പഠനയാത്രക്കുമെല്ലാം ഒരു സ്റ്റാഫിനെ പോലെ സ്മിത ടീച്ചര്‍മാര്‍ക്കൊപ്പമുണ്ടായിരുന്നു.  സബ്ജില്ല കലോത്സവത്തില്‍ തിരുവാതിരക്ക് ഒന്നാം സ്ഥാനം കിട്ടിയത് സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും സ്വന്തം ചെലവില്‍ മിഠായി വാങ്ങി നല്‍കിയാണ് സ്മിത ആഘോഷിച്ചത്.  തിരുവാതിരക്ക് കുട്ടികളെ പരിശീലിപ്പിച്ചെടുത്തതും അവരായിരുന്നല്ലോ.

സ്‌കൂള്‍ വാര്‍ഷികം കഴിഞ്ഞ് മുളത്തണ്ടില്‍ കെട്ടിനാട്ടിയ കൊടികള്‍ അഴിച്ച് മടക്കുമ്പോഴാണ് കൂടെയുണ്ടായിരുന്ന സ്മിത പറഞ്ഞത്....

‘മാഷ് പണിയാണ് സുഖം.  ല്ലേ മാഷേ.... വര്‍ഷം പോണത് അറീല്ല.... എന്തെല്ലാം പരിപാടികളാ.... കലോത്സവം, സ്‌പോര്‍ട്‌സ്, വാര്‍ഷികം.....’

ശെരിയാ.... ഇനി പരീക്ഷ കൂടി കഴിഞ്ഞാല്‍ ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് തിരശീല വീണു.  പിന്നെ കുറച്ചുനാള് ഇടവേള. 

എന്‍റെ ചെത്തിമിനുക്കിയ വാക്കുകള്‍ കേട്ട് സ്മിതയുടെ ചിരി ചിലങ്കയണിഞ്ഞു. 

അല്ലേലും.... മാഷ് വന്നതില്‍ പിന്നെയാ സ്‌കൂളിന് ഒരു ഉണര്‍വും അനക്കവുമൊക്കെയുണ്ടായത്.

വാര്‍ഷിക പരീക്ഷയുടെ മൂന്നാം നാള്‍ ബെല്ലടിച്ച് കുട്ടികളുടെ ഉത്തരപേപ്പറുകള്‍ കെട്ടാക്കി ക്ലാസില്‍ നിന്ന് ഓഫീസിലേക്ക് വരുമ്പോഴാണ് സ്മിത കരഞ്ഞ് കലങ്ങിയ കണ്ണുമായി മൂക്ക് ചീറ്റി പുറത്തേക്കിറങ്ങി വരുന്നത് കണ്ടത്.  ഷാള്‍തലപ്പ് കൊണ്ട് വാപൊത്തി വിതുമ്പലടക്കാന്‍ പാടുപെടുന്ന അവര്‍ ഒന്നും ഉരിയാടാതെ മുഖം കുനിച്ച് എന്നെയും കടന്ന് ഓടിപോയി.  ഉത്കണ്ഠയോടെ ഞാന്‍ പടിക്കെട്ടുകള്‍ ചവിട്ടിമെതിച്ച് ഓഫീസിനകത്തേക്ക് പാഞ്ഞുകേറി.  ഓഫീസിനകത്ത് എല്ലാവരുമുണ്ട്.  എച്ച്എം പതിവില്ലാത്ത ഗൗരവത്തിലാണ്.  കണ്‍മുനകള്‍ തുളച്ച് ഉള്ളിലേക്ക് കയറാന്‍ വെമ്പുന്നതു പോലെ എല്ലാ കണ്ണുകളും എന്നെ തുറിച്ച് നോക്കുന്നുണ്ട്.

‘അല്പസ്വല്പം പേരും പെരുമയുമുള്ള സ്‌കൂളാ.... മാഷേ.... അത് മാഷായിട്ട് കളഞ്ഞ് കുളിക്കരുത്.’

ഒരു എത്തും പിടിയും കിട്ടാതെ ഞാന്‍ എച്ച് എമ്മിന്റെ നേരെ അന്ധാളിച്ചു നിന്നു.

എന്തൊക്കെയാ മാഷേ.... ഈ കേള്‍ക്കണത്.  നാട്ടിലാകെ പാട്ടാണ്.  മാഷ് കണ്ടോ... ആണ്‍കുട്ടികളുടെ മൂത്രപ്പുരക്കകത്ത് വരച്ച് വച്ചിരിക്കണത്.

ആര്...? എന്ത് വരച്ചെന്ന്...?

എച്ച് എമ്മിന്റെ സുവിശേഷത്തിനിടയില്‍ ഇടക്ക് കയറി ചോദിക്കണമെന്നുണ്ടായിരുന്നു.

എന്തൊക്കെ വൃത്തികേടാ എഴുതി വച്ചിരിക്കുന്നത്....  ഇതൊക്കെ ഇപ്പോള്‍ ഇവിടെ ആദ്യമായാ... പി.റ്റി.എ പ്രസിഡന്‍റ് വിളിച്ചിരുന്നു.  ഏവനോ എഇഒയില്‍ പരാതി കൊടുത്തിരിക്കുവാ.... നിങ്ങക്കൊക്കെ എന്ത് തോന്ന്യാസവും ആവലോ.... എല്ലാത്തിനും മറുപടി പറയേണ്ടത് ഞാനല്ലേ...

എച്ച് എമ്മിന്‍റെ വിശദീകരണത്തിന്‍റെ കുരുക്ക് മുറുകുമ്പോള്‍ ഞാന്‍ ഉത്തരം കിട്ടാതെ ചോദ്യങ്ങള്‍ക്കിടയില്‍പെട്ട് ഞെരുങ്ങി.

മാഷേ അന്നേ ഞാന്‍ പറഞ്ഞില്ലേ, സ്വല്പം ഡിസ്റ്റന്‍സ് ഇട്ട് പോകണമെന്ന്.
നാട്ടുകാര്‍ക്ക് എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്കുകയാ....

ഗീത ടീച്ചറാണ് ഇടക്ക് കയറി പറഞ്ഞത്.

മാഷിനേയും സ്മിതയേയും കൂട്ടി വേണ്ടാത്തതൊക്കെ ആരോ എഴുതിവെച്ചിരിക്കുന്നു!
ഗീത ടീച്ചറിന്‍റെ വാക്കുകളില്‍ ആശ്വാസത്തിന്‍റെ നനവുണ്ടായിരുന്നു.

എന്ത് വന്നാലും മുകളിലേക്ക് വിശദീകരണം കൊടുക്കേണ്ടത് ഞാനാണല്ലോ.... ട്രാന്‍സ്ഫര്‍ വാങ്ങി വേറെയെവിടെയെങ്കിലും പോകുന്നതാ മാഷിന് നല്ലത്.  നമുക്ക് നമ്മുടെ സ്‌കൂളിന്‍റെ പേര് നിലനിര്‍ത്തണം.  ആരുടേയും ആഭാസത്തരങ്ങള്‍ക്കുള്ള ഇടമല്ലായിത്.  തത്ക്കാലം ട്രാന്‍സ്ഫറാകുന്നത് വരെ ലീവെടുത്ത് വീട്ടിലിരിക്ക്

എച്ച് എം അവസാനമായി പറഞ്ഞു നിര്‍ത്തി.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ വിഴുപ്പ്‌കെട്ട് ഉള്ളിലൊതുക്കി ബാഗുമെടുത്ത് പടികളിറങ്ങി.  ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ചരല്‍മണ്ണ് നിറഞ്ഞ ഗ്രൗണ്ടിലൂടെ ചക്രങ്ങള്‍ സ്‌കൂള്‍ ഗേറ്റിലേക്ക് ഉരുണ്ട് പോകുമ്പോഴും കണ്ണുകള്‍ ചുറ്റും പായുകയായിരുന്നു.  അപ്പോള്‍ ഇലഞ്ചിമരച്ചോട്ടിലെ ജമന്തി പൂക്കളെ ഉമ്മവെച്ചൊഴുകിയെത്തിയ ഇളംകാറ്റിന് ഉപ്പുരസമായിരുന്നു.

26 October 2019

Sarang S :: ഞങ്ങളിൽപ്പെടാത്തവൻ


ഒരർഥത്തിൽ ഒന്നിച്ചു ജീവിക്കാൻ അവനെടുത്ത തീരുമാനങ്ങൾ തന്നെ ആയിരുന്നു ശരി. അന്നത്തെ ട്രെയിൻ യാത്രയ്ക്കിടെ റെയിൽവെ ട്രാക്കിലേക്ക് വീണ് മരണത്തെ മുഖാന്തരം കണ്ട ആ ചെറുപ്പക്കാരന് അത്രയും ആൾക്കൂട്ടത്തിനിടയിൽ നിന്നും സഹായഹസ്തമായെത്തിയത് താനുൾപ്പെടെ പലതവണ പരിഹാസത്തോടെ നോക്കി ചിരിച്ച ഞങ്ങളിൽപ്പെടാതിരുന്ന ആ മൂന്നാം ലിംഗക്കാരനായിരുന്നു.

9747978465

Yamuna Gokulam :: മഴ


ചൊരിയുന്ന മാരി തൻ ലാസ്യ നടനത്തിൽ
മിഴിയൊന്നു പായിച്ചു നിന്ന നേരം....
കുളിർ വീശിയെത്തുന്ന മന്ദസമീരനെൻ
കവിളിണ തഴുകി കടന്നു പോയി...

മാനത്ത് ചിരിതൂകി നിന്നൊരാ സൂര്യനും
വാർമുകിലുള്ളിൽ മറഞ്ഞു മന്ദം....
ആകെ തപിച്ചു വരണ്ടൊരു മണ്ണിലായ്
ജീവന്‍റെ നീരൊന്നു പെയ്തിറങ്ങി...

കുഞ്ഞിച്ചിറകു കുടഞ്ഞൊന്നൊതുക്കി തൻ
കൂടിന്‍റെയുള്ളിലൊതുങ്ങി പക്ഷി...
പത്രമൊതുക്കി ശിരസ്സു നമിച്ചങ്ങു
മാരിക്ക് സ്വാഗതമോതി വൃക്ഷം....

നിമിഷങ്ങളോരോന്നു മുന്നോട്ടു നീങ്ങവേ
ലാസ്യനടനത്തിൻ ഭാവം മാറി...
മാനത്തു പൂത്തിരി കത്തിച്ചു കൊള്ളിമീൻ
ദുന്ദുഭി നാദത്തിൻ വരവങ്ങോതി...

ദ്യോവു തൻ കാരുണ്യ വർഷമാം തുള്ളികൾ
ഭൂമി തൻ ദാഹമങ്ങാറ്റി നില്ക്കേ...
താണ്ഡവ നടനത്തിൻ തുടിതാളം കണ്ടങ്ങു
വിസ്മിത നേത്രയായ് നിന്നു ഞാനും...

മണ്ണിന്നു വിണ്ണേകും കാരുണ്യ മുത്തുകൾ
ജീവന്നുറവയായ് മാറീടവേ...
താരും തളിരുമണിഞ്ഞങ്ങീ പാരിടം
സൗരയൂഥത്തിൽ പരിലസിക്കും.

Anu P Nair :: ഡി സി നോവൽ ക്യാംപ് 2019 @ തസ്രാക്ക്

ഈ കുറിപ്പ് കാണുമ്പോൾ മലയാളം മാസികയുടെ ചീഫ് എഡിറ്റർ രജി സാറിന്‍റെ മനസിൽ ഉള്ളത് ഞാൻ പറയാം . ആറിയ കഞ്ഞി പഴങ്കഞ്ഞി, അടി കൊണ്ട് അഞ്ചാം നാൾ മോങ്ങാനിറങ്ങിയവൻ എന്നൊക്കെ ആവും.

ഒക്ടോബർ 6, 7, 8 തീയതികളിൽ പാലക്കാട് തസ്രാക്കിൽ വച്ച് നടന്ന ഡിസി യുടെ നോവൽ ക്യാംപിനെ കുറിച്ച് ഒരു കുറിപ്പ് ഒക്ടോബർ 26 ന് കിട്ടിയാൽ ഏത് എഡിറ്ററും ഇങ്ങനൊക്കേ കരുതൂ. പക്ഷേ ഞാനൊരു എഴുത്തുകാരൻ മാത്രമല്ല ഒന്നാന്തരമൊരു മടിയൻ കൂടിയാണല്ലോ !!

അത് ചില ജാതകക്കാരുടെ പ്രശ്നം ആണെന്ന് ജ്യോതിഷപണ്ഡിതന്‍ കൂടിയായ രജി സാർ മനസ്സിലാക്കും എന്ന വിശ്വാസത്തിൽ എഴുതി തുടങ്ങട്ടെ...

കേരളത്തിലെ നമ്പർ 1 പ്രസാധകരായ ഡിസി ബുക്സ് മലയാള സാഹിത്യത്തിലെ നാഴികക്കല്ലായ 'ഖസാക്കിന്‍റെ ഇതിഹാസ'-ത്തിന്‍റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച്  ഒരു നോവൽ ശില്പ്പശാല നടത്തുന്നു. ഈ പരസ്യം FB യിൽ കാണുന്നിടത്താണ് കഥ തുടങ്ങുന്നത്. ആഗസ്റ്റ് അവസാനമോ മറ്റോ ആണ്. അല്ലറച്ചില്ലറ പൊട്ടക്കഥയൊക്കെ എഴുതിയും മോശമില്ലാതെ വായിക്കുകയും ചെയ്യുന്ന എന്നെ ഈ പരസ്യം ആകർഷിച്ചു. ഒന്നുമില്ലേലും കുറേ എഴുത്തുകാരെ നേരിട്ട് കാണാമല്ലോ.

എന്തായാലും പോണം എന്ന് കരുതി പരസ്യം പിന്നേം നോക്കുമ്പോൾ അടുത്ത കെണി . 'നിങ്ങൾ എഴുതാനുദ്ദേശിക്കുന്ന നോവലിനെ കുറിച്ച് 2000 വാക്കിൽ കുറയാത്ത കുറിപ്പ് ' കൂടെ അപേക്ഷയോടൊപ്പം അയക്കണം. ദൈവമേ . എന്ത് ചെയ്യും.

നോവൽ എഴുതണം എന്നൊക്കെ കുറേ ആയി മനസ്സിൽ ഉണ്ട്. ടെക്നോപാർക്കിലെ തൊഴിൽ ജീവിതവുമായി ബന്ധപ്പെട്ട ഒരു കഥയും ഉണ്ട്. പക്ഷേ നോവലിന്‍റെ ഘടനയെക്കുറിച്ചും ആഖ്യാന സമ്പ്രദായത്തെക്കുറിച്ചും  2000 വാക്കിൽ എഴുതുക വെല്ലുവിളിയാണ്. നീ എഴുതണ്ട എന്ന ഉപദേശം പ്രതീക്ഷിച്ച് ശ്രീ രജി ചന്ദ്രശേഖർ സാർ. രാജേഷ് സാർ,  മുരളീ കൃഷ്ണൻ സാർ, നോവലിസ്റ്റായ സുധീശ് രാഘവ് എന്നിവരെ സമീപിച്ചു. എല്ലാവരും എന്നെ നിരാശപ്പെടുത്തി.

സുധീശ് സാറിന്‍റെയും രജി സാറിന്‍റെയും അന്വേഷണങ്ങൾ അധികമായപ്പോൾ എഴുതി. അവസാന തീയതിയ്ക്ക് ഒരാഴ്ച്ച മുൻപ് എഴുതി തീർത്തു. ഇനി DTP ചെയ്യിക്കണം. വർക്കല, മൈക്രോൺ കംപ്യൂട്ടേഴ്‌സിൽ എന്‍റെ ഒരു വിദ്യാർത്ഥിനി ജോലി ചെയ്യുന്നുണ്ട്. ആളെ ഏൽപ്പിച്ചപ്പോൾ ഒരു ദിവസത്തിനുള്ളിൽ സംഗതി ചെയ്തു തന്നു. (10 രൂപ ഒരു പേജിന് ഡിസ്കൗണ്ട് . ടീച്ചർമാരുടെ ഒരു വിലയേ !!)

പോസ്റ്റലായും മെയിൽ ആയും അയച്ചു. കാത്തിരുന്നു. ഒടുവിൽ ദാ ഒരു വൈകുന്നേരം DC യിൽ നിന്നും ശ്രീകുമാർ സാർ വിളിക്കുന്നു. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 20 ൽ ഒരാൾ ഞാൻ.

അങ്ങനെ അഞ്ചാം തീയതി ഉച്ചയ്ക്ക് കേരള എക്സ്പ്രസ്സിന്‍റെ ട8 ബോഗിയിൽ ഞാൻ കയറി. പാലക്കാട്ടേക്ക്. സീറ്റ് ബുക്ക് ചെയ്തിരുന്നതുകൊണ്ട് ഇരിക്കാൻ പറ്റി. പക്ഷേ അതിലെ തിരക്ക് അപാരമായിരുന്നു. ഇതിലും നല്ലത് ജനറൽ കംപാർട്ട്മെന്‍റായിരുന്നു. അങ്ങനെ വൈകിട്ട് ഏഴുമണി അടുപ്പിച്ച് പാലക്കാട് എത്തി.

പാലക്കാട്, ഞാൻ ആദ്യം കാൽ കുത്തുകയായിരുന്നു . പ്രകൃതി മനോഹരമായ പാലക്കാടൻ ഗ്രാമങ്ങളെക്കുറിച്ച് കേട്ട് കേട്ട് എന്നെങ്കിലും ഇവിടെ വരണം എന്ന് കരുതിയിരുന്നു. (VEO പരീക്ഷയ്ക്ക് പാലക്കാട് വച്ചതേ ഈ ഇഷ്ടം കൊണ്ടാ . അല്ലാണ്ട് competition പേടിച്ചല്ല ..!)

ശിക്ഷക് സദൻ. അവിടെയായിരുന്നു ഞങ്ങളുടെ താമസം ഒരുക്കിയിരുന്നത്. അധ്യാപകരുടെ ക്ഷേമത്തിനായി ആരംഭിച്ചതാണ് ശിക്ഷക് സദനുകൾ. നല്ല റൂം. ഒരു റൂമിൽ രണ്ടു പേരായിരുന്നു. എന്‍റെ റൂം മേറ്റ് ജിതേഷ്. ഒരു ഹയർ സെക്കന്‍ററി അധ്യാപകനാണ് അദ്ദേഹം. ഇംഗ്ലീഷ് ആണ് വിഷയം .

ആറാം തീയതി രാവിലെ തന്നെ ശില്പ്പശാല നടക്കുന്ന തസ്രാക്കിലേക്ക് പോകാനുള്ള വണ്ടി വന്നു. തസ്രാക്കിലേക്ക് കുറച്ച് ദൂരമുണ്ട്. കിനാശ്ശേരി എന്ന പഞ്ചായത്തിലാണ് തസ്രാക്ക്. കണ്ണെത്താ ദൂരത്തോളം നെൽവയലുകൾ. പനകൾ. തസ്രാക്കിന്‍റെ നിശബ്ദതയെ കുറിച്ച് ഒ വി വിജയൻ സ്മാരകത്തിലെ ഒരു ജീവനക്കാരൻ പറഞ്ഞു 'ചിലപ്പോൾ ഇവിടിരുന്നാൽ ഭ്രാന്തു വരും . നിശബ്ദത അത്രത്തോളമുണ്ട്'

ക്യാംപിൽ തിരഞ്ഞെടുക്കപ്പെട്ടതിൽ പതിനാറു പേർ പങ്കെടുത്തു. പ്രശസ്ത മാധ്യമ പ്രവർത്തകനും നിരൂപകനുമായ Dr P K രാജശേഖരൻ സാറായിരുന്നു ക്യാംപ് ഡയറക്ടർ. മലയാള സാഹിത്യത്തെ മാത്രമല്ല വിശ്വസാഹിത്യത്തെ മുഴുവൻ അറിഞ്ഞ ഒരു വ്യക്തിയാണ് അദ്ദേഹം. നോവലുകൾ എങ്ങനെ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു തന്നു.

ആദ്യ ദിവസം ഡി സി യുടെ ചെയർമാൻ ശ്രീ രവി ഡി സി സാറും എത്തിയിരുന്നു. അദ്ദേഹത്തെ ഞാൻ നേരിൽ കാണുന്നത് 2013 ൽ. ഡി സി യിൽ സബ് എഡിറ്റേഴ്സിനെ തിരഞ്ഞെടുക്കാനുള്ള ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ പോയതായിരുന്നു ഞാൻ. ഒറ്റ നോട്ടത്തിൽ തന്നെ പുള്ളിക്ക് എന്നെ മനസ്സിലായി . 'അറിയിക്കാം.' എന്ന് പറഞ്ഞു. പബ്ലിക്കേഷൻ വ്യവസായത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ അറിവ് എത്ര ശക്തമാണെന്ന് അദ്ദേഹം ഞങ്ങളോട് സംസാരിച്ചപ്പോൾ അറിഞ്ഞു.

ബന്യാമിൻ, സി വി ബാലകൃഷ്ണൻ, ടി ഡി രാമകൃഷ്ണൻ, ജെ ആർ ഇന്ദുഗോപൻ എന്നീ എഴുത്തുകാരെ അടുത്ത് കാണാനും അവരോട് സംവദിക്കാനും കഴിഞ്ഞതാണ് ആ 3 ദിനങ്ങളുടെ വലിയ നേട്ടം. യഥാർത്ഥ ജീവിതാനുഭവങ്ങളെ ചിത്രീ കരിക്കുന്ന ആടുജീവിതം പോലും ഒരുപാട് ഗവേഷണങ്ങൾക്കു ശേഷം എഴുതിയതാണെന്ന ബ ന്യാമിന്‍റെ വാക്കുകൾ ഒരു തിരിച്ചറിവായിരുന്നു. ആടുവളർത്തലിനെ കുറിച്ച് പഠിക്കാൻ മാത്രം അദ്ദേഹം 15 പുസ്തകങ്ങൾ വായിച്ചിരുന്നുവത്രെ.

നോവലെഴുത്തും വായനയും, നിസ്സാരമല്ല എന്ന ബോധ്യം വന്നു. രാജശേഖരൻ സാർ പറഞ്ഞ പുസ്തകങ്ങളെല്ലാം കുറിച്ചെടുത്തു. മലയാളത്തിലേയും വിശ്വസാഹിത്യത്തിലെയും ക്ലാസ്സിക്കുകളാണ് ഒക്കെയും. എല്ലാം വാങ്ങി വായിക്കുമെന്ന് അവിടിരുന്നു തന്നെ ഉറപ്പിച്ചു.

പ്രിയ എഴുത്തുകാരൻ പ്രകാശ് മാരാഹി സാറിനെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. അദ്ദേഹം DC യുടെ ഒരു എഡിറ്ററാണ്  . പച്ചക്കുതിരയിൽ വന്ന അദ്ദേഹത്തിന്‍റെ കഥ ഒത്തിരി ഇഷ്ടമായിരുന്നു . പുള്ളിയോടൊപ്പം നിന്ന് ഒരു സെൽഫി ആഗ്രഹിച്ചിരുന്നു . അവസാനം തിരിച്ചു വരാനുള്ള തിരക്കിൽ മറന്നു പോയി.

ഡി സി യുടെ എഡിറ്റേഴ്സായ A V ശ്രീകുമാർ സാർ, രാമദാസ് സാർ എന്നിവർ ഈ മൂന്ന് ദിവസവും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു .

കൂടെ ഉണ്ടായിരുന്ന സഹപാഠികൾ (അങ്ങനെ പറയാമെന്ന് തോന്നുന്നു) എല്ലാവരും സമർത്ഥരായിരുന്നു. അറിവും മനുഷ്യത്വവും ഉള്ളവർ. നല്ല സൗഹൃദം വച്ചു നീട്ടിയവർ.

തസ്രാക്ക് എന്ന ഗ്രാമത്തെ ഒന്ന് അടുത്ത് ചെന്ന് കാണണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. അവിടുത്തെ ജീവിതം അറിയണം. ഭക്ഷണം രുചിക്കണം. ക്യാംപിൽ 3 ദിവസം കിട്ടിയ ഉച്ചയൂണിന്‍റെ രുചി നാവിൽ നിന്ന് വിട്ട് പോകുന്നില്ല.

അമാന്തക്കൊടിമരം

നോവൽ എഴുതണം എന്ന മോഹത്തിന് കിട്ടിയ ഒന്നാന്തരമൊരു വളക്കൂറുള്ള മണ്ണായിരുന്നു  ഈ ക്യംപ്. എഴുതണം. കൂടെ ഉണ്ടായിരുന്നവരൊക്കെ എഴുത്ത് തുടങ്ങി വളരെ മുന്നേറി. പക്ഷേ ഞാനൊരു അമാന്തക്കൊടിമരമാണ്.

പ്രിയപ്പെട്ട എഡിറ്റർ മടിയ്ക്ക് എന്തേലും മരുന്നുണ്ടോ ?


 


--- നെല്ലിമരച്ചോട്ടില്‍
-Anu P Nair
28-10-2019

Kaniyapuram Nasirudeen :: മധുശലഭം മധുവൂറും കുടവൂർ കവിതകൾതിരുവനന്തപുരം ജില്ലയിലെ തോന്നക്കൽ കുടവൂർ സ്വദേശി പ്രജിത്ത് കുടവൂർ എഴുതിയ കവിതാസമാഹാരമാണ് മധുശലഭം.

കുട്ടികൾ ക്ക് വളരെ എളുപ്പത്തിൽ വായിക്കാനും മനപാഠമാക്കാനും ചൊല്ലാനും കഴിയും വിധമാണ് ഇതിലെ വരികൾ കോർത്തിണക്കി യിട്ടുള്ളത്.
ഉറുമ്പുകൾ വരിവരിയായി ഘോഷയാത്ര പോകുന്ന രംഗത്തെ ചിത്രീകരിച്ചു കൊണ്ടാണ്‌ ആദ്യ കവിത.

ഒരുനിരയിരുനിര പലനിരയായി
എന്ന് തുടങ്ങുന്ന കവിത കേൾക്കാൻ ഹൃദ്യം. ചൊല്ലാൻ അതിലേറെ ആനന്ദം
 
സർവ്വോപരി അവയുടെ സഞ്ചാരത്തിൽനിന്ന് നാം പാഠം പഠിക്കേണ്ടതുണ്ടെന്നും കവി പറയുന്നു.

മറ്റുള്ളോർക്ക് കണ്ടു പഠിക്കാൻ
ഒത്തൊരുമിച്ച് നടക്കുന്നു.....
അമ്പിളി അമ്മാവൻ, വണ്ട്, കൊമ്പനാന, തത്തമ്മ, കൊക്കമ്മാവൻ തുടങ്ങി കുട്ടികൾ ഇഷ്ടപ്പെടുന്ന എല്ലാ കഥാപാത്രങ്ങളും ഇതിൽ കടന്നു വരുന്നു.

ഈ കവിതകളിലൂടെ അക്ഷരപ്രാസം കൊണ്ടുള്ള ഒരു നൃത്തം തന്നെ നമുക്ക് അനുഭവപ്പെടുന്നു.

കടങ്കവിതകളും ചോദ്യോത്തര കവിതകളും ചോദ്യങ്ങൾ എറിഞ്ഞു കൊണ്ടുള്ള വരികളും സമാഹാരത്തിന് മിഴിവേകുന്നു.

82 പേജുകളുള്ള ഈ പുസ്തകത്തിന് 80 രൂപയാണ് വില. അനുയോജ്യമായ ചിത്രങ്ങൾ ഉൾപ്പെടെ ഈ പുസ്തകം പ്രസിദ്ധീകരിച്ച ത് മെലിൻഡ ബുക്സ് ആണ്
   

Raju.Kanhirangad :: കവിത :: വിലാപവൃക്ഷം


ഇരുട്ട് പെയ്തു കൊണ്ടേയിരുന്നു
വിലാപവൃക്ഷം പോലെ
അവളുടെ കണ്ണീരും
വിഹ്വലമായ മുഖം,

ഇരുളിന്‍റെ സമുദ്രം
തീക്കാറ്റു ചുറ്റും
ഇനി കിനാവിൽ മാത്രം യാത്ര

ദു:ഖത്തിന് ചിറകുകളുണ്ടായിരുന്നെങ്കിൽ
അവ പാറിയകന്നേനെ
ചെന്നായപറ്റമാണ് ചുറ്റും
നാട്ടപ്പെട്ട നോക്കുകുത്തിയായ്
ഒരു ജന്മം

പതുങ്ങിയിരുന്ന പൊൻമ
കോരിയെടുത്തിരിക്കുന്നു
ജീവിത മത്സ്യത്തെ
ഊർന്നിറങ്ങാനുള്ള പിടച്ചിൽ മാത്രം
ബാക്കി

സെമിത്തേരിയിലെ മരങ്ങൾ
ജീവിതകാലം ഓർമ്മിപ്പിക്കുന്നു

വരണ്ടുപോയ പുഴയാണ് ഇന്ന് ജീവിതം

Raji Chandrasekhar :: എനിക്ക് നീയുംഎന്തിനാണെന്നമ്മേ കാളീ,
          പഴികേള്‍ക്കും പാഴ്ജന്മമാ-
യന്തംവിട്ടും ചവിട്ടേറ്റും
          കഴിയണം ഞാന്‍.

പണിക്കെല്‍പ്പില്ലാത്തോനെന്നും,
          തണുത്ത സ്വഭാവമെന്നും,
പണം കൊയ്യാനൊരുതരി
          മോഹമില്ലെന്നും,

ചൊടിയില്ല, ചുണയില്ല,
          പാട്ടുപാടാനറിയില്ല
മടിപിടിച്ചിരിപ്പാണു
          രാപകലെന്നും,

ലക്ഷങ്ങളായ് സ്വര്‍ണ്ണ വസ്ത്ര-
          ഭക്ഷണങ്ങളേകിയാലും
രക്ഷയി,ല്ലിങ്ങവര്‍ക്കെന്നും
          പരാതി മാത്രം.

മതി മതി, സഹനത്തി-
          ന്നടിക്കല്ലും പറിച്ചവ-
രതിവേഗം ഹനിക്കുവാന്‍
          കോപ്പുകൂട്ടുമ്പോള്‍

അകത്താര് പുറത്താര്
          കളിക്കാന്‍ വാ കാളി, നീയെ-
ന്നകത്താണു പുറത്താണു,
          നീയാണു ഞാനും..


Amithrajith :: തനിയെ....മരണം,
കിനാവുകളെ
ഇല്ലായ്മ ചെയ്ത്
ഒരു മാലാഖയായ്
അണയുമ്പോള്‍

ഇരുള്‍,
ജീവന്‍റെ പുതപ്പായ്
അനുവാദം കിട്ടാൻ
കാത്തു നില്‍ക്കാതെ
പുണരുമ്പോള്‍

ഹൃദയം,
എന്നെ വെറുത്തിട്ട്
എന്ന പോലെ
താളം നിറുത്തുമ്പോള്‍

കണ്ണുകള്‍,
നിറങ്ങളെ ഉപേക്ഷിച്ച്
ഇരുളിനെ
പ്രണയിക്കുമ്പോള്‍

ഉടല്‍,
മണ്ണു മാത്രം
തേടി ഉഴറുമ്പോള്‍

ഞാന്‍ തനിച്ചാകുന്നു
ആരോരുമില്ലാതെ
ഞാന്‍ മാത്രമാകുന്നു.Ameer Kandal :; ചോക്കുകഷണം


അടുത്ത പിരിയഡിനുള്ള നീണ്ട ഇലക്ട്രിക് ബെല്‍ കേട്ടയുടന്‍ ഓഫീസ് റൂമിന്‍റെ വലത്തെ ചുമരിനോട് ചേര്‍ന്ന അലമാരക്ക് മുകളിലെ ചോക്ക് പെട്ടിയില്‍ നിന്ന് ഒരു മുഴുകഷ്ണം ചോക്കുമെടുത്ത് അജയന്‍ പുറത്തിറങ്ങി.

“സാറേ.... സാറാണോ സാറേ പുതിയ ഹിന്ദി സാറ്.... ഈ പിരിയഡ് ഞങ്ങക്ക് ഹിന്ദിയാണ് സാറേ....”

ആറ് സിയിലെ ക്ലാസ് ലീഡറും കൂട്ടരുമാണ്.  അവര്‍ മുന്നില്‍ നടന്ന് അജയനെ ആറ് സിയിലേക്ക് ആനയിച്ചു.

അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്ന് തന്ന നാട്ടുവിദ്യാലയം.  കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിച്ച് പഠിച്ച വിദ്യാലയത്തില്‍ തന്നെ അധ്യാപകനായി എത്തുകയെന്നത് സന്തോഷത്തിന് വക നല്‍കുന്ന കാര്യമാണ്.  അജയനെ സംബന്ധിച്ചിടത്തോളം നാട്ടിലെ പ്രൈമറി സ്‌കൂളിലെ ജോലി അതിരില്ലാത്ത ആഹ്ലാദവും സ്വപ്നസാഫല്യവുമായിരുന്നു.  ഇടനാഴികള്‍ താണ്ടി ഗോവണി കയറി രണ്ടാം നിലയിലെ കൈവരിക്കരികില്‍ നിന്ന് അജയന്‍ സ്‌കൂള്‍ പരിസരമൊന്നാകെ ഒന്നു കണ്ണോടിച്ചു.

 “സാറേ.... മൂന്നാം നിലയിലാണ് ക്ലാസ്....”
ഒപ്പം നടന്നിരുന്ന കുട്ടിക്കൂട്ടത്തിലെ ക്ലാസ് ലീഡര്‍ ഓര്‍മ്മിപ്പിച്ചു.

“ങാ.... ഞാന്‍ വരാം.... നിങ്ങള്‍ ക്ലാസില്‍ പോയിയിരുന്നോളൂ....” അജയന്‍ തന്‍റെ ഓര്‍മ്മകളുടെ കളിവഞ്ചിയില്‍ കയറി മെല്ലെ തുഴയാന്‍ തുടങ്ങി.  ഒരാളുടെ കുട്ടിക്കാലം ജീവിതത്തിലെ ഏറ്റവും വലിയ അനര്‍ഘ നിമിഷങ്ങളാണ് എന്നത് അജയനെ സംബന്ധിച്ചിടത്തോളവും വളരെ ശരിയായിരുന്നു.

സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന് നിന്ന കൊന്നമരക്കൊമ്പില്‍ തൂങ്ങിയാടി മഴവില്ല് വിരിക്കാന്‍ വെമ്പിനിന്ന നനുത്ത മഴത്തുള്ളികളെ തഴുകിയെത്തിയ കുളിര്‍ക്കാറ്റ് അജയന്‍റെ മുടിയിഴകളെ തലോടി കടന്നുപോയി.  വക്ക് പൊട്ടിയ സ്ലേറ്റും ഉള്ളംകൈയില്‍ വിയര്‍ത്ത് നനഞ്ഞ കുഞ്ഞ് പെന്‍സിലും സിമന്‍റ് തേച്ച പരുക്കന്‍ തറയില്‍ വട്ടം വരച്ച് സൂര്യരശ്മികള്‍ അരിച്ചിറങ്ങിയ ഓല പാകിയ ക്ലാസ് റൂമുകളും ഇന്നലെയെന്നോളം മനസ്സില്‍ ഓടിയെത്തി.

ആവി പറക്കുന്ന ഉപ്പുമാവിന്‍റെയും മുളക് വറുത്ത ചോളത്തിന്‍റെയും നറുമണം പരത്തിയ സ്വാദൂറും ഓര്‍മ്മകള്‍ തളംകെട്ടി നില്‍ക്കുന്ന ഇടനാഴികള്‍ അജയന്‍റെ മുന്നില്‍ തെളിഞ്ഞു വന്നു.

ഇങ്ങ് പടിഞ്ഞാറെ വശത്തായിരുന്നല്ലോ പ്രൈമറി ക്ലാസുകളുള്ള ഓടിട്ട കെട്ടിടം... മൂന്നാം ക്ലാസിലായിരുന്നപ്പോള്‍ ജനാല ചാടിക്കടന്നതിന് രമണി ടീച്ചറില്‍ നിന്ന് തൊടക്ക് അടികൊണ്ട ആ ഓടിട്ട കെട്ടിടം ഇന്ന് ഇവിടെയില്ല.  ആ സ്ഥാനത്ത് ബഹുവര്‍ണ ചുവരുള്ള മൂന്ന് നിലകെട്ടിടം.  വട്ടംകൂടി പാറ കളിച്ചിരുന്ന വരിക്കമാവിന്‍ ചുവട്ടിലെ തിട്ടയും തണലും കാണുന്നില്ല.  അവിടമാകെ ടൈല്‍ പാകി വെടിപ്പാക്കിയിരിക്കുന്നു.  ബട്ടന്‍സില്ലാത്ത ട്രൗസര്‍ കയ്യോണ്ട് താങ്ങി പിടിച്ച് അരയില്‍ വലിച്ച് കുത്തി തലകുത്തി മറിഞ്ഞ് അത്ഭുതം കാട്ടിയിരുന്ന സാബുവിനൊപ്പം ഉപ്പും കൂട്ടി പുളിയും മാങ്ങയും കഴിച്ചിരുന്ന പുളിമരത്തണല്‍ മൈതാനത്തെ തെക്കേമൂലയില്‍ ഇപ്പോഴുമുണ്ട്.  കുറെ കരിങ്കല്ലും താബൂക്ക് കട്ടകളും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പുളിമരച്ചോട്ടിലെ പഞ്ചാരമണലാകെ കരിയിലകള്‍ കൊണ്ട് കരിമണല്‍ തീര്‍ത്തിരിക്കുന്നു.

സ്വല്പം വണ്ണം വെച്ചതൊഴിച്ചാല്‍ പറയത്തക്ക മാറ്റങ്ങളൊന്നും പുളിമരത്തിനില്ലായെന്ന് തന്നെ പറയാം.  രണ്ടാള്‍ ചേര്‍ന്ന് കൈരണ്ടും കൂട്ടിപ്പിടിച്ചാല്‍ പോലും എത്താത്ത വണ്ണമുണ്ടായിരുന്നല്ലോ അന്നും ഈ പുളിമരത്തിന്.  സാബുവിന് അതൊന്നും ഒരു വിഷയമേയല്ലായിരുന്നു.  ഏത് മരത്തിലും അനായാസം കയറി തന്‍റെ മിടുക്ക് കാണിക്കല്‍ അവനൊരു ഹരമായിരുന്നു.  ഒരിക്കല്‍ വാളന്‍പുളിയും ഒടിച്ചുകൊണ്ട് താഴേക്കുള്ള ചില്ലയില്‍ ചാടി തൂങ്ങിയിറങ്ങുന്നേരമാണ് അരയില്‍ കുത്തിയ ബട്ടന്‍സില്ലാത്ത ട്രൗസര്‍ ഊര്‍ന്ന് കാല്‍വഴി നിലത്ത് വീണത്.  സാബു ഒടിച്ചുകൊണ്ട് വരുന്ന വാളന്‍ പുളിക്കായി അവന്‍റെ സാഹസങ്ങള്‍ സാകൂതം വീക്ഷിച്ച് മരച്ചുവട്ടില്‍ പെണ്‍കുട്ടികളടക്കം ഒരു കുട്ടിപ്പട തന്നെയുണ്ടായിരുന്നു.  കൂക്കിവിളിയും ബഹളവും കേട്ടെത്തിയ കുറുപ്പുമാഷിന്‍റെ കലിയുടെ പാടുകള്‍ സാബുവിന്‍റെ തുടയില്‍ ഒരാഴ്ചക്കാലം അട്ടയെപ്പോലെ പറ്റിക്കിടന്നു.  അല്ലേലും എന്തെങ്കിലുമൊക്കെ ഗുലുമാലുകള്‍ ഒപ്പിച്ച് അടിമേടിച്ച് കൂട്ടല്‍ ഒരു ഹോബിയാക്കിയവനായിരുന്നല്ലോ സാബു.

പഠിക്കാന്‍ മിടുക്കനല്ലെങ്കിലും സ്‌കൂളിലെ സുമയ്യ ടീച്ചറിന്‍റെ ഔഷധത്തോട്ടം നനക്കാനും കുറുപ്പ് മാഷിന്‍റെ ലൈബ്രറിയിലെ ഷെല്‍ഫ് അടിച്ച് തൂത്ത് ബുക്കുകള്‍ വെടിപ്പാക്കിവെക്കാനും തോമസ് മാഷിന്‍റെ സയന്‍സ് ലാബ് മാറാല അടിച്ച് വൃത്തിയാക്കാനുമൊക്കെ മുന്നിലുണ്ടായിരുന്നു സാബു.  പലപ്പോഴും വൈകിയെത്തുന്ന സാബുവിന്‍റെ ട്രൗസറിന്‍റെ ഇരുതുടകളും കനംവെച്ചിരുന്നു.  വഴിയോരത്തെ പുരയിടങ്ങളിലെ തോട്ടത്തില്‍ നിന്നുള്ള പുളിയും പേരക്കയും ജാമ്പക്കയും പറങ്കിയണ്ടിയും നെല്ലിക്കയുമൊക്കയായിരിക്കും പോക്കറ്റ് നിറയെ.  പറങ്കിമാങ്ങയുടെ ചൊരുക്കായിരുന്നു അവനെപ്പോഴും.

അങ്ങനെയിരിക്കെ ചാറ്റല്‍മഴയും ഇളം വെയിലും പ്രണയിച്ചൊരു മധ്യാഹ്ന സമയത്താണ് അപരിചിതരായ ഒന്നുരണ്ടുപേര്‍ സ്‌കൂളിലെത്തിയത്.  ഓഫീസിലെ എച്ച് എമ്മിനോട് എന്തൊക്കെയോ പറഞ്ഞിട്ട് അവര്‍ ക്ലാസില്‍ വന്ന് സാബുവിനേയും കൂട്ടി ധൃതിയില്‍ പോയി. ഹെഡ്മാസ്റ്റര്‍ ഓടിവന്ന് അന്നേരം ക്ലാസിലുണ്ടായിരുന്ന സരള ടീച്ചറോട് കുശുകുശുക്കുന്നത് കേട്ടു.  അവന്‍റെ അഛന്‍ കിണറ്റില്‍ ചാടി ചത്തെന്നും ക്ലാസിലെ കുട്ടികളേയും കൂട്ടി അവിടംവരെ പോയി വരാനുള്ള ഏര്‍പ്പാടു ചെയ്യണമെന്നുമായിരുന്നു എച്ച് എമ്മിന്‍റെ മൊഴിയുടെ സാരം.

ഊടുവഴികളിലൂടെ ഏറെ ദൂരം നടന്നാണ് സാബുവിന്‍റെ വീട്ടിലെത്തിയത്.  സരള ടീച്ചറും കുറുപ്പുമാഷും സുമയ്യ ടീച്ചറും കൂടെയുണ്ടായിരുന്നു.  മണ്‍കട്ട ചെത്തിക്കെട്ടിയ ഓല മേഞ്ഞ വീടിനകത്ത് ചാണകം മെഴുകിയ തറയില്‍ വാഴയിലയില്‍ ചുവന്ന തുണി പുതച്ച് അവന്‍റെ അഛനെ കിടത്തിയിരിക്കുന്നു.  ചേതനയറ്റ ശരീരത്തിനരികെ അലമുറയിട്ട് നിലവിളിക്കുന്ന അമ്മയെ കെട്ടിപ്പിടിച്ച് സാബുവും അവന്‍റെ പെങ്ങളുമിരിക്കുന്നു.

കൂട്ടുകാരേയും ടീച്ചര്‍മാരേയും കണ്ടതോടെ കരഞ്ഞ് കലങ്ങിയ കണ്ണ് തുടച്ച് അവന്‍ എഴുന്നേറ്റ് വന്നു.  സരള ടീച്ചര്‍ അവനെ ചേര്‍ത്ത് പിടിച്ച് തലയില്‍ തലോടിയനേരം മേഘക്കീറുകള്‍ മാഞ്ഞ് മാനം തെളിയുന്നത് പോലെ അവന്‍റെ മുഖം പ്രകാശിക്കാന്‍ തുടങ്ങി.

അവന്‍ തന്‍റെ ട്രൗസറിന്‍റെ പോക്കറ്റിലുണ്ടായിരുന്ന ജാമ്പക്കയെല്ലാം ഒന്നൊന്നായിയെടുത്ത് കൂട്ടുകാര്‍ക്കൊക്കെ വീതിച്ചു നല്‍കിയിട്ട് ഏങ്ങലടിച്ച് കരയുന്ന തന്‍റെ അമ്മക്കരികില്‍ പോയിയിരുന്നു.  പിന്നങ്ങോട്ട് സാബു സ്‌കൂളില്‍ വന്നിട്ടേയില്ല.

ബാങ്കിലെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത വിഷമത്തിലാണ് അവന്‍റെ അഛന്‍ ആത്മഹത്യ ചെയ്തതെന്നും വീടും പുരയിടവും ബാങ്ക് ജപ്തി ചെയ്തുവെന്നും അവര്‍ നാടുവിട്ടു എങ്ങോട്ടോ പോയന്നൊക്കെയാണ് പിന്നെ അറിഞ്ഞത്.

‘മാഷേ.... നിന്ന് കിനാവ് കാണുകയാണോ.... ബെല്ലടിക്കാറായി... ക്ലാസില്‍ പോണില്ലേ...’

കൈയില്‍ വിസിലും തൂക്കി പടികയറി വന്ന പി. ടി. മാഷാണ് തോളില്‍ തട്ടി ഉണര്‍ത്തിയത്.  അജയന്‍ തിടുക്കത്തില്‍ ഗോവണി കയറി മൂന്നാം നിലയിലെ ടൈല്‍ പാകി മിനുക്കിയ ആറ് സിയിലെ അകത്തളങ്ങളിലേക്ക് കയറി.  ചുവരില്‍ പതിച്ച കറുത്ത ബോര്‍ഡില്‍ കൈയില്‍ കരുതിയ ചോക്ക് കൊണ്ട് രാഷ്ട്രഭാഷയില്‍ മെല്ലെ എഴുതി.  ക്ലാസിന്‍റെ ഒത്ത നടുക്ക് കറങ്ങിക്കൊണ്ടിരുന്ന സീലിംഗ് ഫാനിന്‍റെ ഇരമ്പലിനേയും കവച്ച് വെച്ച് ക്ലാസ് ലീഡര്‍ വിളിച്ചു പറഞ്ഞു. ഹിന്ദി.....

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ക്ലാസിലെ ലീഡറായിരുന്നല്ലോ അജയന്‍.  അന്നൊക്കെ ലീഡറെന്ന നിലയില്‍ ക്ലാസ് കഴിഞ്ഞ് മാഷന്മാര്‍ ഉപേക്ഷിച്ച് പോകുന്ന ചോക്കുകഷണങ്ങള്‍ എടുത്ത് സൂക്ഷിച്ച് വെക്കലുണ്ടായിരുന്നു.  കൈയിലെ ചോക്ക് തട്ടിപറിക്കാന്‍ പൂച്ചയെപ്പോലെ പാത്തും പതുങ്ങിയും വന്നിരുന്ന സാബു ഇന്നിവിടെയില്ലായെന്ന സങ്കടം ഉള്ളിലൊതുക്കി അജയന്‍ പിന്‍ ബഞ്ചിലേക്ക് കണ്ണുപായിച്ചു.25 October 2019

K V Rajasekharan ::സമദൂരം, ശരിദൂരം, ബഹുദൂരംശാഖകളിൽ  നിന്നും ശാഖകളിലേക്കും മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് ചാടുന്ന കുരങ്ങന്മാർ ഇരിക്കുന്നിടവും എത്തേണ്ടിടവും തമ്മിലുള്ള  ശരിദൂരം കണക്കാക്കിത്തന്നെ ചാടണം. സമദൂരം കണക്കാക്കി ചാടിയാൽ നടുവിൽ വീഴും, നടുവൊടിയും. പലതവണ നടുവിനൊടിവുണ്ടായാൽ പിന്നീട് ദൂരം കണക്കാക്കിയിട്ടും ചാടാൻ ശ്രമിച്ചിട്ടും കാര്യവുമില്ല. പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്ന ഗതികെട്ട അവസ്ഥയിലെത്തി വഴി മുട്ടും. ഗതികെട്ടാൽ പുലി പുല്ലും തിന്നും.   കുരങ്ങ് ഇഞ്ചിയും തിന്നൂം.
 • ഇഞ്ചിതിന്ന കുരങ്ങിരിക്കുന്ന കൊമ്പിന്‍റെ താഴെ തണലു തേടി പോകരുത്. 
കുരങ്ങ് കുലുക്കുന്ന കമ്പിൽ നിന്നും അടർന്നു വീഴുന്ന ഫലം പെറുക്കാനും പോകരുത്.  കാരണം ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണത്. ഒടിക്കുന്ന ചെറുകമ്പുകളോ പറിക്കുന്ന പഴങ്ങളോ താഴെ നിൽക്കുന്നവന്‍റെ തലയിലേക്ക് അത് വലിച്ചെറിയുമെന്ന് കരുതി നിൽക്കണം
 • പക്ഷേ ഇഞ്ചിതിന്ന കുരങ്ങ് ഇരുന്നു പോയതുകൊണ്ട് ആ മരത്തെയങ്ങ് ഉപേക്ഷിക്കാമെന്ന് കരുതാനും പാടില്ല.  
കാരണം നമ്മുടെ വിശാലമായ തൊടിയിലെ തലയെടുപ്പുള്ള വന്മരങ്ങളിലൊന്നാണത്. ബലമുള്ള മരം, ഫലം നിറഞ്ഞമരം..!  പൂർവ്വികർ നട്ടുവളർത്തിയ നന്മയുടെ മരം! ആ മരത്തിൽ കുരങ്ങു കയറിത്തുടങ്ങിയപ്പോൾ തന്നെ തടയേണ്ടതുണ്ടായിരുന്നു.  കുരങ്ങ് കൗശലപൂർവ്വം ചിലർക്ക് കടിച്ചതിന്‍റെ ബാക്കി എറിഞ്ഞു കൊടുത്തുകൊണ്ടോ എന്തോ...  ചെയ്യേണ്ട പണി ചെയ്യേണ്ടപ്പോൾ ചെയ്തില്ല.  അതിനി പറഞ്ഞിട്ടു കാര്യവുമില്ല.

ഉയർന്ന കൊമ്പിൽ കടന്നു കയറി ഇരിക്കാനിടം ഉറപ്പിച്ചു കഴിഞ്ഞപ്പോൾ താനൊരു കൊലകൊമ്പനാണെന്ന്  കുരങ്ങും വെറുതെ അങ്ങ് ധരിച്ചുപോയി. ഒടിഞ്ഞു വീണപ്പോൾ ആ കൊമ്പ് ഒട്ടിച്ചുവെച്ചതായിരുന്നുയെന്ന് തിരിച്ചറിഞ്ഞിട്ടുമുണ്ടാകാം. എങ്കിലും മരത്തിൽ നിന്നും സ്വയം ഒഴിഞ്ഞു മാറാനുള്ള വകതിരവ് അതിന് എവിടെ നിന്ന് ഉണ്ടാകാനാണ്? പക്ഷേ
ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് ഇനി പൊറുക്കാൻ  പാടില്ല. പൊറുത്താൽ അതുപോലെയുള്ള മറ്റു മരങ്ങളും തകരും, തൊടി മരുപ്പറമ്പാകും. അതൊഴിവാക്കാൻ കൊമ്പിലിരിക്കുന്ന കുരങ്ങനെ ഇറക്കി ഒഴിവാക്കണം. 
വലയിട്ടു പിടിച്ച് കാഴ്ച ബംഗ്ളാവിൽ കൊണ്ടുചെന്ന് കാഴ്ചക്ക് വെക്കാം! അതിനു വഴിയില്ലെങ്കിൽ കൊഴി വെട്ടിയെറിഞ്ഞ് കൊടുംകാട്ടിലേക്ക് ഓടിച്ചു കയറ്റണം..   മരത്തിന്‍റെ മഹത്വമറിഞ്ഞ്, അതിന്‍റെ തൈ നടുകയും വെള്ളമൊഴിക്കയും വളം കൊടുക്കുകയും ചെയ്ത മന്നത്തു പപദ്മനാഭന്‍റെ മഹത്വം ആദരവോടെ സ്മരിച്ചുകൊണ്ട് ആ പുണ്യ കർമ്മം ചെയ്യുന്നത് കാലം കാത്തിരിക്കുകയാണ്. കേരളവും ഭാരതവും കാത്തിരിക്കയാണ്.
 • ആരോട് എത്ര ദൂരം പാലിക്കണമെന്നും അരോട് ചേർന്നു നിൽക്കണമെന്നും  ആരെ അടിച്ചു പുറത്താക്കണമെന്നും ഭാരതം കണ്ടറിഞ്ഞു, അളന്നറിഞ്ഞു, തിരിച്ചറിഞ്ഞു! 
ഭാരത കേസരി മന്നത്തു പത്മനാഭന്‍റെ കേരളവും ഭാരത രാഷ്ട്രീയ മുഖ്യധാരയിൽ തന്നെയുണ്ടാകണം. ശരിദൂരവും സമദൂരവും അളക്കുവാനും അറിഞ്ഞു തീരുമാനിക്കുവാനും  ഭാരത കേസരിയുടെ വഴികളിലൂടെ സഞ്ചരിച്ച കേരളത്തിന്‍റെ പൊതുസമൂഹത്തിനറിയാം. വീര സവർക്കറെ വിളിച്ചാദരിക്കുകയും തന്നെ കാണുവാൻ പെരുന്നയിലെത്തിയ ഗുരുജി ഗോൾവൾക്കറുടെ കണ്ണുകളിൽ ഭാരതത്തിന്‍റെ ഭാവിയുടെ തിളക്കം കാണുകയും ചെയ്ത മന്നത്തു പദ്മനാഭന്‍റെ ആത്മാവ്  കാട്ടിത്തരുന്ന ശരിവഴി തിരിച്ചറിഞ്ഞ് ഇനി വേണ്ട യാത്രയുടെ ഗതിയും വേഗവും നിശ്ചയിക്കുവാൻ കേരള സമൂഹത്തിന് സ്വയം കഴിയും, കഴിയണം. വേദ വ്യാസൻ രചിച്ച മഹാഭാരത ഇതിഹാസം എടുക്കാൻ പരുവത്തിന് അടുത്തുള്ളപ്പോൾ വഴിതെറ്റിക്കുന്ന വളച്ചൊടിച്ച കഥകൾ പറയുന്നവർക്കെന്തിനു ചെവി കൊടുക്കണം?
കേരളം ഭാരതത്തിനു സംഭാവന ചെയ്ത സമാനതകളില്ലാത്ത  മഹത്പ്രതിഭയായിരുന്നു, മന്നത്തു പദ്മനാഭൻ. 
 • രാഷ്ട്രീയ സ്വയം സേവക സംഘം കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരക നിർമ്മാണത്തിനു മുന്നിൽ നിന്ന് നയിക്കുവാൻ അഭ്യർത്ഥിച്ചപ്പോൾ  അഭിമാനത്തോടെയും അത്മാർത്ഥയോടെയും ആ ദൗത്യം ഏറ്റെടുത്തു. 
 • സ്വന്തം സമുദായ പരിഷ്കരണത്തിന് ഇറങ്ങിത്തിരിച്ചപ്പോൾ തന്നെ തന്‍റെ പേരിലെ ജാതിചിഹ്നം എടുത്തു കളഞ്ഞു, മന്നത്തു പദ്മനാഭ പിള്ള മന്നത്തു പദ്മാനഭനായി മാറി. (ഒരു പുരുഷായുസ്സ് കമ്യൂണിസ്റ്റു കാരനായിക്കഴിഞ്ഞിട്ടും ഇളംകുളത്തു മനയ്ക്കലെ  ശങ്കരൻ നമ്പൂതിരിപ്പാട് സഖാവ് ശങ്കരനായി മാറിയില്ലെന്നത് ഇതു പറയുമ്പോൾ ഓർമ്മിക്കേണ്ടതുണ്ട്.)
 • ആദ്യ കരയോഗം രൂപികരിച്ചപ്പോൾ തന്നെ തന്‍റെ കൂടെ ചേർന്നവരോടൊപ്പം നിന്ന് സ്വസമുദായ വികസനത്തിന് തങ്ങൾ ചെയ്യുന്ന പ്രവർത്തികളൊന്നും അന്യ സമുദായങ്ങൾക്ക് ദോഷമുണ്ടാക്കുന്നതാകില്ലെന്നു സത്യം ചെയ്തു. 
 • ചങ്ങനാശ്ശേരി  കോളേജിന് എൻഎസ്സ്എസ്സ് ഹിന്ദു കോളേജെന്നു പേരിട്ടതുതന്നെ ആചാര്യന്‍റെ മനസ്സിന്‍റെ വിശാലത വ്യക്തമാക്കി. 
 • ക്ഷേത്ര പ്രവേശന സമരം ഉൾപ്പടെയുള്ള സാമൂഹിക പരിഷ്കരണശ്രമങ്ങൾക്കൂ മുന്നിൽ നിന്ന് നയിച്ചു. ടി.കെ. മാധവനെ സഹോദരനായി സ്വീകരിച്ചു. 
 • ആർ ശങ്കറോടൊപ്പം ഹിന്ദു ഐക്യത്തിന് വഴി തേടുവാനും തനിക്കാകുന്നതു ചെയ്തു. 
 • ഫലേച്ഛയില്ലാതെ സമാജത്തിനായി സ്വയം  സമർപ്പിച്ച ആ കർമ്മധീരൻ ഡോ കേശവ് ബലിറാം ഹെഡ്ഗേവാറിൽ ഭാരതം ദർശിച്ച വൈഭവം കേരളത്തിൽ പ്രകടിപ്പിച്ച ചരിത്രപുരുഷനായി മാറി.
ഭാരതം ശ്രദ്ധിക്കുന്ന തരത്തിൽ  കേരളത്തിൽ നിന്നു വളർന്ന് ഉയർന്നു നിന്ന ആ ക്രാന്തദർശി പരുവപ്പെടുത്തിയ സമാജം ഇന്ന് ഒരു തരത്തിലും അനുവദിക്കാൻ പാടില്ലാത്ത വഴികളിലൂടെ പിന്നോട്ടു പോകുകയാണ്.   ഒരു പക്ഷേ കാലം വരുത്തിയ മൂല്യച്ചുതികളാകാം ആ സമാജത്തിലേക്ക് വഴിപിഴച്ച ലക്ഷ്യങ്ങളുമായി കടന്നു നോക്കാൻ പലർക്കും ഇടം കൊടുത്തതും അവിടം കുളംതോണ്ടിയാലും ചോദിക്കാനും പറയാനും ആരും ഉണ്ടാവില്ലെന്ന ഗതികെട്ട പരുവത്തിലേക്ക് കാര്യങ്ങളെ എത്തിച്ചതും.  അതുകൊണ്ടു തന്നെ ചരിത്രപരമായ തിരുത്തൽ അനിവാര്യമായി മാറിയിരിക്കുന്നു. ആ തിരുത്തലിന് ശ്രമം തുടങ്ങുന്നതിനു മുമ്പ് കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലേക്ക് തിരിഞ്ഞൊന്നു നോക്കിയേ തീരൂ.
 •  ആർ ശങ്കറിനെയും  മന്നത്തു പത്മനാഭനെയും സ്വതന്ത്ര ഭാരത രാഷ്ട്രീയത്തിന്‍റെ പടിക്കു പുറത്തു നിർത്തുവാൻ പണിപതിനെട്ടും പയറ്റിയ കോൺഗ്രസ്സ് രാഷ്ട്രീയം!  
 • ഹിന്ദുവിനെ അവഗണിച്ച ആ രാഷ്ട്രീയ നെറികേടിന് പകരം കൊടുക്കുവാൻ കാത്തിരുന്നവരുടെ പൊതു വികാരം വോട്ടാക്കി മാറ്റി, 1957 ൽ കേരളത്തിൽ അധികാരക്കസേര പിടിച്ച കമ്യൂണിസ്റ്റുകാർ!  
 • നിലയ്ക്കൽ സമരത്തിന് വിജയയിതിഹാസം കുറിച്ച ആവേശം വോട്ടാക്കിമാറ്റുവാൻ അതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടെയുണ്ടായിരുന്ന ന്യൂനപക്ഷ വർഗീയ പാർട്ടികളോടുള്ള പരസ്യബന്ധം ഒഴിവാക്കി ഹിന്ദുവിന്‍റെ സ്വന്തമെന്ന് നടിച്ച് വീണ്ടും കസേര പിടിച്ച ഇടതുപക്ഷം!  
 • ഇതിനിടെ കാടു കയ്യേറുവാനും വിദ്യാഭ്യാസം വിറ്റു കാശാക്കുവാനും ന്യൂനപക്ഷങ്ങള്‍ക്ക് വഴിവിട്ട സഹായം നൽകുവാനും കമ്യൂണിസ്റ്റ് പക്ഷവും കോൺഗ്രസ്സ് പക്ഷവും മടി ഒട്ടും കാട്ടിയതുമില്ല.
സംഘടിത ന്യൂനപക്ഷ വോട്ടു ബാങ്കുകളെ പ്രീണിപ്പിച്ചും അസംഘടിത ഭൂരിപക്ഷത്തെ അവഗണിച്ചും അധികാരക്കസേര ഉറപ്പാക്കുവാൻ മത്സരിച്ചിരുന്ന ഇടതുവലത് മുന്നണികൾ അടുത്ത കാലങ്ങളായി അവരുടെ രണതന്ത്രങ്ങളിൽ അപകടകരങ്ങളായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഹിന്ദു വിരുദ്ധ വർഗീയത പ്രകടിപ്പിച്ച് ന്യൂനപക്ഷ പിന്തുണ കൊണ്ട് അടിത്തറ ഉറപ്പിക്കുക.  തിരഞ്ഞെടുപ്പുവരുമ്പോൾ അസംഘടിത ഹിന്ദുസമാജത്തിലെ ജാതിസംഘടനകളുടെ നേതാക്കളെ വില്യ്ക്കെടുത്ത് വോട്ട് ചോരുന്നത് തടയുക. ഈ വക പുതുതന്ത്രങ്ങൾ പോലും ഭാരതീയ ദേശീയതയുടെ ശക്തികളെ പരാജയപ്പെടുത്തുന്നതിന് പര്യാപ്തമല്ലെന്നു വരുമ്പോൾ ഇടതു വലതു കൂട്ടർ പരസ്പരം വോട്ടു കച്ചവടം നടത്തി ഒ. രാജഗോപാലിനെയാണെങ്കിലും കുമ്മനം രാജശേഖരനെയാണെങ്കിലും പരാജയപ്പെടുത്താനുള്ള കുതന്ത്രവും മെനയും.
തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കപ്പുറം കമ്യൂണിസ്റ്റു ഇടതുപക്ഷത്തിന്‍റെ ദൈനംദിന രാഷ്ട്രീയ ഇടപെടലുകളും പ്രകടമായും ഹിന്ദു വിരുദ്ധമാണ്.  ഹിന്ദുവിനെ അടിച്ചമർത്തുന്നതും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതുമാണ് മതേതരത്വം എന്നതാണവരുടെ രാഷ്ട്രീയ നിലപാട്.
 •  ഹൈന്ദവക്ഷേത്രങ്ങളെയും സംസ്കാരത്തെയും തകർക്കാൻ കമ്യൂണിസ്റ്റു പാർട്ടി സംവിധാനത്തെയും ഭരണകൂടത്തെയും അഴിച്ചു വിട്ടിരിക്കുന്നു.  
 • സുപ്രീം കോടതിവിധിയുടെ മറവിൽ ശബരിമല തകർക്കാൻ കമ്യൂണിസ്റ്റു ഭരണകൂടം നടത്തിയ കുത്സിത ശ്രമങ്ങൾ അവരുടെ അജണ്ട വ്യക്തമാക്കി. 
 • ഭക്തരുടെ നേരെ നടത്തിയ അതിക്രമങ്ങളും നരനായാട്ടുകളും നിയമവിരുദ്ധമായ ഇടപെടലുകളും ജനാധിപത്യ കേരളത്തിന്‍റെ മനസാക്ഷിയെ വെല്ലു വിളിക്കുന്നു..   
 • മറ്റൊരു വഴിക്ക് ഹൈന്ദവ പ്രസ്ഥാനങ്ങളിലെ പ്രവർത്തകരുടെ നേരെ നിരന്തരം കൊലക്കത്തി ഉയർത്തുന്നു. 
 • ഇസ്ളാമിക തീവ്രവാദികളുടെ കടന്നാക്രമങ്ങൾക്കും ലൗ ജിഹാദിനും നേരേ കണ്ണടയ്ക്കുകയും ഒത്താശ ചെയ്യുകയും പതിവാക്കിയിരിക്കുന്നു.
 • ഇതിനെല്ലാം പുറമേ ഹിന്ദുസംസ്കൃതിയെ ആഴത്തിൽ മുറിവേല്പിക്കുവാൻ മുതിരുന്ന കലാസാഹിത്യ രംഗത്തെ ഏഴാംകൂലികളെ കയറൂരി വിടുന്നു. അവർക്ക് പട്ടും വളയും പത്രാസ്സും പാർട്ടി ഇടപെട്ടുറപ്പാക്കുന്നു.
സമാനമായ ശൈലിയാണ് കോൺഗ്രസ്സ് കൂട്ടുകെട്ടും തുടർന്നു പോരുന്നത്.  
 • ദേശീയതലത്തിൽ സോണിയ നേതൃത്വം പിടിച്ചെടുത്തതോടെ പാർട്ടി തലത്തിലും ഭരണതലത്തിലും ന്യൂനപക്ഷങ്ങളായി കാര്യക്കാർ. 
 • വി ജോർജും അഹമ്മദ് പട്ടേലും ഗുലാബ് നബി ആസാദുമൊക്കെ കോൺഗ്രസ്സ് രാഷ്ട്രീയ മുഖ്യധാരയിലെ അധികാരദല്ലാളന്മാരായി മാറി.  
 • വികസനത്തിന്‍റെ ആദ്യ പങ്ക് ന്യൂനപക്ഷത്തിനായിരിക്കുമെന്ന പ്രധാനമന്ത്രി ആയിരുന്ന മൻമോഹൻ സിംഗിന്‍റെ പ്രസ്താവന പോലും ഭാരതത്തിനു കേൾക്കേണ്ടി വന്നു, 
 • അധികാരം നഷ്ടപ്പെട്ടതോടെ തിരിച്ചു വരവിനു സഹായം തേടാൻ പാക്കിസ്ഥാനിലേക്ക് മണിശങ്കർ അയ്യരെ പോലുള്ളവര പറഞ്ഞു വിടുന്ന അപകടകരമായ രീതിയും രാജ്യം കണ്ടു.  
 • ഏറ്റവും ഒടുവിലായി കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ സഹായിക്കാൻ വേണ്ടി രാഹുലിന്‍റെ ദൂതന്മാർ ഇംഗ്ലണ്ട് പാർലമെന്റംഗങ്ങളെ സമീപിക്കുന്ന ലജ്ജാകരഭായ പ്രവർത്തിക്കും ഭാരതം സാക്ഷിയാകേണ്ടി വന്നു,
കേരളത്തിലെ ഹിന്ദു നാമധാരികളായ കോൺഗ്രസ്സുകാർ സോണിയയെയും ന്യൂനപക്ഷത്തെയും പ്രീണിപ്പിക്കാൻ  മത്സരമാണ്. 
 • ക്ഷേത്ര ദർശനത്തിന് പോകുന്ന ഹിന്ദുസഹോദരിമാരെയും അമ്മമാരെയും അധിക്ഷേപിച്ചു കൊണ്ടെഴുതിയ 'മീശ' നോവലിന്‍റെ പ്രസിദ്ധീകരണം തുടരില്ലായെന്ന് 'മാതൃഭൂമി' പ്രഖ്യാപിച്ചപ്പോൾ തന്നെ മകന്‍റെ പ്രസിദ്ധീകരണശാലയിൽ അത് അച്ചടിച്ചിറക്കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്തത് ഹിന്ദുവിന് പാര പണിയുന്നതിന് താനാണു കേമൻ എന്ന് ന്യൂനപക്ഷത്തെ ബോദ്ധ്യപ്പെടുത്തുവാനായിരുന്നു.
 • ശശിതരൂർ രമേശ് ചെന്നിത്തലയെ കടത്തി വെട്ടി.  ഹിന്ദുക്കളുടെ ഇന്നലെകളെ അധിക്ഷേപിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ നോവലിലെ പരാമർശം ഒഴിവാക്കി മാപ്പ് പറയുവാൻ തരൂർ ഇന്നും തയാറായിട്ടില്ല. അവർക്ക് ആരെ വേണമെങ്കിലും കിടപ്പറയിലേക്ക് ക്ഷണിക്കാമായിരുന്നെന്നും മുറിയുടെ പുറത്ത് മറ്റാരുടെയെങ്കിലും ചെരുപ്പ് കണ്ടാൽ ഭർത്താവ് വഴിമാറിപ്പോകുമായിരുന്നുയെന്നും തരൂർ എഴുതിവെച്ചു.  ഹിന്ദുവിരുദ്ധവർഗീയതയുടെ കാര്യത്തിൽ താനാരുടെയും പിന്നിലല്ലായെന്ന് സ്ഥാപിക്കാനുതകും എന്നുള്ളതുകൊണ്ടാകാം ഒന്ന് ഖേദം പ്രകടിപ്പിക്കുന്നതിനുപോലും നാളിതുവരെ തരൂർ തയാറാകാതിരുന്നത്. 
 • നരേന്ദ്രമോദിയുടെ സർക്കാർ സംവരണത്തിന്റെ പരിധിയിൽ വരാത്തവർക്കുവേണ്ടി പത്തു ശതമാനം സംവരണം നൽകുവാനുള്ള ബില്ല് അവതരിപ്പിച്ചപ്പോൾ അവതരണം തടയാൻ ശ്രമിച്ചതും ശശി തരൂരെന്ന കോൺഗ്രസ്സുകാരനായ തിരുവനന്തപുരം എം പിയായിരുന്നു.   
 • ഹിന്ദുവിരുദ്ധ ലേബലുണ്ടാകുന്നത് വോട്ടു തേടി ഇറങ്ങുമ്പോള്‍ നേട്ടമുണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് ഈ വക നടപടികളിലേക്ക് ഇവരൊക്കെ നീങ്ങുന്നതെന്നു വ്യക്തം. 
 • സോണിയ കുടുംബത്തിന്‍റെ കരുണാതലോടൽ ലഭിക്കുവാനും ഹിന്ദുവിരുദ്ധവർഗീയ നിലപാടുകൾ പ്രയോജനപ്പെടുത്തും എന്ന അധികനേട്ടവും ചെന്നിത്തലമാരെയും തരൂരുമാരെയും ആ വഴി തുടരുവാൻ പ്രേരിപ്പിക്കുന്നൂയെന്നതും പ്രകടം.
ദേശീയതലത്തിൽ ന്യൂനപക്ഷത്തെ പ്രീണിപ്പിച്ചും ഭൂരിപക്ഷത്തെ ഭിന്നിപ്പിച്ചും രാഷ്ട്രീയം പയറ്റുവാൻ രാഹുലിന് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സഹായം തേടേണ്ടി വന്നെങ്കിൽ, കേരളത്തിലെ കോൺഗ്രസ്സുകാർക്കും കമ്യൂണിസ്റ്റുകാർക്കും അത് പഠിച്ച് പ്രയോഗിച്ച് ഇരുത്തം വന്ന രണതന്ത്രം തന്നെയാണ്. അതിന്റെ ഏറ്റവും കൃത്യമായ തെളിവ് അവരുടെ പുതിയ പരീക്ഷണങ്ങങ്ങളിൽ നിന്നും വായിച്ചെടുക്കാം.
വട്ടിയൂർക്കാവിലും കോന്നിയിലും അടുത്ത കാലത്ത് തിരഞ്ഞെടുപ്പു നടന്ന മറ്റിടങ്ങളിലും കണ്ട ആശാവഹമല്ലാത്ത പ്രവണതകളെ   ഇതുവരെ ചർച്ച ചെയ്ത കാര്യങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടിയിരിക്കുന്നു.
പെട്ടി നിറയെ തുട്ടുകളുമായി ഒരു കൂട്ടർ!  വട്ടിയിലും കുട്ടയിലും വോട്ടുമായി മറ്റൊരു കൂട്ടർ! !  വോട്ടു വിൽക്കുന്നവരും വോട്ടു വാങ്ങുന്നവരും. വീശിയെറിയുന്ന വലകളിലേക്ക് വീണു കുരുങ്ങുന്നത് വേട്ട മൃഗങ്ങളായ വോട്ടറന്മാരെന്ന  നാട്ടുകാരും!

അതൊന്നും കേരളത്തിൽ പുതിയതല്ലെന്നത് ശരിയാണ്.  പൊതുജനം അപകടം തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കണമെങ്കിൽ കമ്യൂണിസ്റ്റു കുതന്ത്രങ്ങൾ ഒരുക്കുന്ന ചതിക്കുഴികൾ ആദ്യം തിരിച്ചറിയണം.
 • അവർ പ്രകടമായും തീവ്ര ഹിന്ദുവിരുദ്ധ നിലപാടുകളെടുക്കുന്നത് പൂർണ്ണമായും ഹിന്ദുവിരുദ്ധ വർഗീയ വാദികളുടെ വോട്ടുകൾ സമാഹരിക്കുന്നതിനു വേണ്ടിയാണ്.  
 • പാർട്ടിയോടൊപ്പം നിൽക്കുന്ന തെറ്റിദ്ധരിപ്പിക്കപ്പെട്ട ഹിന്ദു നാമധാരികളുടെ വോട്ടുകൾ  സ്ഥിരം നിക്ഷേപമായി ഉണ്ട്. 
 • അടുത്ത ഘട്ടം വിലയ്ക്കെടുത്തും പ്രലോഭിപ്പിച്ചും അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും   ഹിന്ദു സമൂഹത്തിലെ ജാതി സംഘടനാ നേതാക്കളെ കൂടെ നിർത്തി ജാതിയുടെ പേരും പറഞ്ഞ് വോട്ടു തേടുന്ന 'മാക്സിസ്റ്റു ലെനിനിസ്റ്റ്  വിപ്ളവകാരികളുടെ' തറ നിലവാരത്തിലും താഴെയുള്ള രാഷ്ട്രീയക്കളി.  
 • അടുത്ത ഘട്ടം ജാതി സംഘടനകളുടെ നേതാക്കൾ പറഞ്ഞാലും തങ്ങൾക്ക് കിട്ടില്ലെന്നുറപ്പുള്ള ഹിന്ദു വോട്ടറന്മാരെ കൂട്ടം തെറ്റിക്കലാണ്. 
അവർ ഹിന്ദുവിരുദ്ധ വർഗീയതയെ മനസ്സുകൊണ്ടെങ്കിലും പ്രതിരോധിക്കുന്നവരാണ്.  അവരുടെ വോട്ടുകൾ സ്വാഭാവികമായും ദേശീയതയുടെ പക്ഷത്തു നിൽക്കുന്ന ഭാരതീയ ജനതാ പാർട്ടിയിലേക്ക് ഒഴുകുവാനാണ് സാദ്ധ്യത. അങ്ങനെ സംഭവിച്ചാൽ കേരളവും ഭാരതത്തിന്‍റെ വഴിയെ പോകുമെന്നുറപ്പാണ്.. അവിടെയാണ്
കമ്യൂണിസ്റ്റ് കുതന്ത്രങ്ങളുടെ നെറികെട്ടരൂപമായ അടവുനയം.  
അവർ അത്തരം ജാതിസംഘടനകളുടെ നേതാക്കളെ സമീപിച്ച് അവരുടെ സ്വാധീനത്തിലുള്ള വോട്ടുകൾ ബിജെപിക്ക് ലഭിക്കുന്നത് ഒഴിവാക്കുവാൻ കോൺഗ്രസ്സിലേക്ക് ഒഴുക്കുന്നതിന് കച്ചവടം ഉറപ്പിക്കുന്നു. ഇതേ ജാതിവോട്ടു വില്പനക്കാരോട് കോൺഗ്രസ്സുകാർ നേരിട്ടും കച്ചവടത്തിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ വിൽപ്പനക്കാരുടെ വിറ്റു വരവ് സ്വാഭാവികമായും ഇരട്ടിയാവുകയും ചെയ്യും.

ഈ ഇടപാടുകൾ പൊതുജനം തിരിച്ചറിഞ്ഞ് പ്രതിരോധം തീർത്തില്ലെങ്കിൽ തൂണും ചാരിനിന്നാലും പെണ്ണിനേം  കൊണ്ടുപോകാം എന്നതാണ് കമ്യൂണിസ്റ്റു മോഹം. അതു തിരിച്ചറിഞ്ഞ് ദേശീയതയുടെ പക്ഷത്ത് ഒരാളുമൊഴിയാതെ ഒത്തുചേർന്ന് നിന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കുതിപ്പിന്‍റെ സാദ്ധ്യതയും വേഗതയും വർദ്ധിപ്പിക്കണം.
മന്നത്തു പദ്മനാഭനും ആർ ശങ്കറും തുടക്കത്തിൽ വളർത്തിയെടുക്കാൻ ശ്രമിച്ച ഐക്യത്തിന്‍റെ പാതയിലേക്ക് കേരളം തിരിച്ചു പോകണം. 
ശ്രീ നാരായണഗുരുവും ചട്ടമ്പി സ്വാമികളും അയ്യാ വൈകുണ്ഠ സ്വാമികളും മഹാത്മാ അയ്യങ്കാളിയും അനുഗ്രഹിച്ച് തുടങ്ങിവെച്ച മുന്നോട്ടുള്ള യാത്ര സാദ്ധ്യമാക്കണമെങ്കിൽ അതാണു വഴി.  അതുമാത്രമാണ് വഴി.