Ruksana Kakkodi :: കവിത :: ഒച്ച്

Views:


ഇഴഞ്ഞിഴഞ്ഞാണെൻ യാത്ര -
പോകുന്നിടത്തെല്ലാം
തെളിവ് അവശേഷിപ്പിക്കും.

തൊട്ടാൽ ചുരുളും -
പശ പോൽ ഒട്ടും ,
ഇന്ന് തുടങ്ങും യാത്ര -
പുലരുവോളം നീളും.

ചിലർക്കെന്നേ പ്രിയം -
മറ്റു ചിലർക്ക് അറപ്പ് ,
ഞാനൊരു ജീവിയല്ലേ....!
പഴഞ്ചൊല്ലിൽ ഞാൻ വേണം.
മുന്നിൽ പെട്ടാൽ ശല്യമെന്ന് .

എനിക്കും ജീവിക്കണം -
ഇഴഞ്ഞാലും ഞാൻ സന്തോഷവാനാണ്.



No comments: