Ruksana Kakkodi :: കവിത :: സീൽ

Views:


എവിടേയുമെപ്പോഴും
ഞാനുണ്ട്.
എന്റെ നിറം കടലാസിൽ
തെളിഞ്ഞാൽ
എന്തിനും ഏതിനും വിലയായി.

സർക്കാർ ഓഫീസിൽ
എനിക്ക് വില കൂടുതലാണ്.
ഞാനൊന്നു ചിരിയ്ക്കാൻ
എത്ര പേരാ ക്യൂ നിൽകുന്നത്.

എന്റെ മുഖം കടലാസ്സിൽ
തെളിഞ്ഞാൽ
ചിലർ ചിരിയ്ക്കും,
മറ്റു ചിലർ ഭയക്കും.

ചില സമയത്ത് ഞാനുറങ്ങും
ഹോ! ഭയങ്കര കുത്താണ്,
എന്നെയിട്ടു മഷിയിൽ
നന്നായൊന്നമർത്തും.

എന്റെ ശരീരം വേദനിക്കുമെങ്കിലും
നിങ്ങളുടെ സന്തോഷം കാണുമ്പോൾ എല്ലാം മറക്കും.
ഞാനില്ലാത്ത കാര്യമുണ്ടോ?
മന്ത്രിക്കും, തന്ത്രിക്കും
വ്യാജനും. ഉദ്ദ്യോഗസ്ഥർക്കും
ഞാൻ പ്രിയപ്പെട്ടവന്നല്ലോ.