Kaniyapuram Nasirudeen :: കവിത :: വൈരുദ്ധ്യം വൈവിധ്യം

Views:

Photo by Claire Brear on Unsplash

കൈവിരലഞ്ചും ഒരുപൊലല്ല
മക്കളുമതുപോൽ
ഒരു പോലല്ല,

ചിലരൊ സുന്ദരർ
ചിലർക്കൊ അൽപം വൈരൂപ്യം
ചിലർ കറുപ്പിൻ ഏഴഴകുള്ളോർ

വേറെ ചിലരോ
വെളുപ്പ് നിറം നിറഞ്ഞോർ
അവരിൽ ചിലരോ സത്സ്വഭാവികൾ

കുസൃതി കാട്ടും വേറെ ചിലർ
തമ്മിലടിക്കുന്നോരവരിൽ ചിലർ
തമ്മിലകന്നാലടുപ്പിക്കുന്നോർ

വേറെ ചിലർ
കണ്ടാൽ മിണ്ടാത്തവരും
ആരോടും എന്തും മിണ്ടാൻ
ഉത്സാഹിക്കുന്നോരുണ്ടവരിൽചിലർ

പുഞ്ചിരി തൂകും ചിലരുണ്ടെന്നാൽ
കണ്ടാൽ ചിരിക്കാത്തോരവരിൽ ചിലർ

ആകപ്പാടെ വൈരുദ്ധ്യം വൈവിധ്യം
എന്നിട്ടും ഇവരെല്ലാം മക്കൾ തന്നെ
വിരലുകളെല്ലാം വിരലുകൾ തന്നെ
വൃത്തമില്ലെന്കിലും കവിതകൾ തന്നെ




1 comment: