Jagan :: പത്ത് വനിതാ മതിൽ തീർക്കാനുള്ള പണം

Views:


കർണ്ണാടകയിൽ മുഖ്യമന്ത്രി യെഡിയൂരപ്പ ഒരു പുതുമയുള്ള നിയമം കൊണ്ടു വന്നിരിക്കുന്നു. റോഡിലെ കുഴികൾക്ക് ഉത്തരവാദികളായ പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്നും പിഴ ഈടാക്കാനാണ് പുതിയ നിയമം അനുശാസിക്കുന്നത്......!
ഒരു കുഴിക്ക് 2000 രൂപ നിരക്കിൽ ആണ് പിഴ ഈടാക്കുന്നത്..........!!
പിഴത്തുക ശമ്പളത്തിൽ നിന്നു കുറയ്ക്കുകയാണ് ചെയ്യുക........!
റോഡിൽ കുഴികളുടെ എണ്ണം കൂടിയാൽ മാസാന്ത്യം ശമ്പളമായി ചില്ലിക്കാശ് കിട്ടില്ലെന്നു മാത്രമല്ല, പിഴപ്പണം സർക്കാരിലേക്ക് അടയ്ക്കേണ്ടി വരികയും ചെയ്യും...............!!

കർണ്ണാടകയിലെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ ഇപ്പോൾ റോഡിൽ സുക്ഷ്മ പരിശോധന നടത്തി കുഴിയടയ്ക്കുന്ന തിരക്കിലാണത്രേ........!!
കേരള സർക്കാർ പൊതുജനത്തിന്റെ നേർക്ക് ട്രാഫിക് നിയമലംഘനത്തിനുള്ള പിഴശിക്ഷ പത്തിരട്ടി വരെ വർദ്ധിപ്പിച്ചു കൊണ്ട് യുദ്ധം പ്രഖ്യാപിച്ച സെപ്റ്റംബർ ഒന്നിന് തന്നെയാണ് കർണ്ണാടകയിൽ ഈ പുതിയ നിയമം അവിടുത്തെ ദിശാബോധമുള്ള സർക്കാർ നടപ്പാക്കിത്തുടങ്ങിയത് എന്നത് കേവലം യാദൃശ്ചികമാകാം.............!
നവകേരള നിർമ്മാണത്തെക്കുറിച്ച് പഠിക്കാൻ നമ്മുടെ മുഖ്യമന്ത്രി കുഞ്ഞുകുട്ടിപരാധീനങ്ങളടക്കം, ഉപദേശകർ സഹിതം യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്.
പഠനത്തിന് പോകാൻ മന്ത്രിസഭയിലെ മറ്റ് മന്ത്രി പുങ്കവൻമാരും ഒട്ടും മോശമല്ല..........!
യൂറോപ്പിലൊന്നും പോകേണ്ടതില്ല മാഷേ......!
കീശ വീർപ്പിക്കാനല്ല ഭരണം, നാടു നന്നാക്കാൻ ആണെന്ന വിശ്വസിക്കുന്നവർ ഭരിക്കുന്ന കർണ്ണാടക വരെ ഒന്നു പോയാൽ മാത്രം മതി. നല്ല നല്ല റോഡുകളും, സമ്പന്നമായ സംസ്ഥാനവും കാണാം. പൊളിഞ്ഞു വീഴാത്ത പാലങ്ങൾ കാണാം. അങ്ങനെ എന്തെല്ലാം..........!! കോടികളുടെ ചെലവില്ല.
ഇന്നു പോയാൽ നാളെയോ, അതിനടുത്ത ദിവസമോ മടങ്ങി എത്തുകയും ചെയ്യാം.

പാലാരിവട്ടത്തെ പൊളിഞ്ഞ  മേൽപ്പാലത്തിന്റേയും, വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിലെ പണി നടന്നു കൊണ്ടിരിക്കുന്ന മേൽപാലങ്ങളുടേയും നിർമ്മാണത്തിലെ അഴിമതിക്കും, കേരളത്തിലെ റോഡുകളിൽ ഇപ്പോൾ ഉള്ള കുഴികൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും  കണ്ണാടക മോഡലിൽ പിഴ ഈടാക്കിയാൽ, നവകേരള നിർമ്മാണത്തിന്,
വിദേശ സഹായം, കേന്ദ്ര സഹായം, പൊതുജനങ്ങളിൽ നിന്നും വ്യാപാരികളിൽ നിന്നും ഭീഷണിപ്പെടുത്തി നടത്തുന്ന പണപ്പിരിവ് ഒക്കെ നമുക്ക് ഒഴിവാക്കാം. 
ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുന്ന പിഴത്തുക കൊണ്ട്, നവകേരള നിർമ്മാണവും കഴിഞ്ഞ് പത്ത് വനിതാ മതിൽ തീർക്കാനുള്ള പണം മിച്ചം വരികയും ചെയ്യും.........!!
വിമർശിക്കാൻ ആർക്കും ധൈര്യം വരില്ല.....!

അഥവാ ആരെങ്കിലും വിമർശിക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്താൽ
"സംഘികൾ ഭരിക്കുന്ന കർണ്ണാടകയിൽ ഉദ്യോഗസ്ഥരിൽ നിന്നും പിഴ ഈടാക്കാമെങ്കിൽ  ഞങ്ങളും പിഴ ഈടാക്കും,  ഇത് കേരളമാണ്.............! "
എന്ന് പറഞ്ഞങ്ങ് വിരട്ടിയേക്കണം.
ബാക്കി വരുന്നേടത്തു വച്ച് നമുക്ക് കാണാം മാഷേ ........!

അപ്പോൾ അങ്ങനെ ആകാം, അല്ലേ.........?




No comments: