Ruksana Kakkodi :: കുട്ടികവിത :: കൂട്ടുകാർ

Views:

കൂട്ടുകാരേ വന്നീടൂ
നാട്ടുകാര്യം ചൊല്ലീടാം
കൂട്ടുകൂടി പോണ നേരം
കാര്യമൊത്തിരിയറിഞ്ഞീടാം.

ഈ തണൽമര ചില്ലയിൻ
താഴെ കൂട്ടം കൂടിടാം
പങ്കു ചേർന്നു നമ്മളെല്ലാം
പുതു സൗഹൃദങ്ങൾ തീർത്തീടാം

വള്ളിനിക്കറണിഞ്ഞിട്ട്
നീളൻ കമ്മീസിട്ടിട്ട്
പണ്ടു നമ്മൾ ഓടി മേഞ്ഞ
കുന്നും മേടും ഓർത്തീടാം.

പൊട്ടു സ്ലേറ്റുമായി നീ
വന്നു കേറിയ കാലത്ത്
പുത്തൻ സ്ലേറ്റിലെഴുതി ഞാൻ
നൽകിടുന്നെൻ പ്രിയ സ്നേഹം.

കൂട്ടം തെറ്റും മാങ്ങകൾ
ചെറിയൊരുരുളൻ കല്ലിനാൽ
എറിഞ്ഞു വീഴ്ത്തി പങ്ക് വച്ചു
എത്രയോ കഴിച്ചു നാം.

പിട പിടയ്ക്കും ചെറു മത്സ്യവും
മുണ്ടിലായരിച്ചു നാം
പങ്ക് വെച്ചു ,തുള്ളിയോടി
കഴിഞ്ഞിരുന്നന്നു നാം.

കറുത്ത കട്ടൻ കാപ്പിയും
വെളുത്ത കപ്പ കിഴങ്ങുമായ്
മതിവരോളം നിന്നമ്മയേകി
കഴിച്ചതും നാമോർക്കണം.

വലിയ മൊട്ടസ്ലേറ്റിലായ്
നിറച്ചു തന്ന ടീച്ചറും
നിറയെ ചൂരൽ കഷായമേകി
തഴുകിടുന്നൊരച്ഛനും.

ഓർക്കുവാനേറെയായ്
രസിക്കുമായോർമ്മകൾ
ഓർത്തിരിക്കാൻ
ഓർമ്മവെയ്ക്കാൻ
ആർക്കുമേ നേരം തികയില്ല.




No comments: