Jagan :: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ മുൻ നിലപാടിൽ മാറ്റമില്ല

Views:


ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്നും, അപ്രകാരം തന്നെ ശക്തമായി മുന്നോട്ടു പോകുമെന്നും, വിശ്വാസികളെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണെന്നും മുഖ്യമന്ത്രി.
ഇത്തവണത്തെ മണ്ഡലകാലം തുടങ്ങാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയുള്ള ഈ പ്രസ്താവന പ്രാധാന്യമർഹിക്കുന്നു.

ആഴ്ചകൾക്ക് മുൻപാണ് കേരളത്തിലുടനീളം പാർട്ടി നേതാക്കൾ വീടുവീടാന്തരം കയറിയിറങ്ങി, വോട്ടർമാരെ നേരിട്ടു കണ്ട്, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്കുണ്ടായ പരാജയത്തിന്റെ യാഥാർത്ഥ കാരണം അന്വേഷിച്ചത്.
ശബരിമല വിഷയം സർക്കാർ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും, അത് വിശ്വാസികളുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചെന്നും, അപ്രകാരം വിശ്വാസികളുടെ വോട്ട് നഷ്ടമായി എന്നും ആയിരുന്നു അവർ കണ്ടെത്തിയത്...........!
ഇത് കണ്ടെത്താൻ പോലും മാസങ്ങൾ നീണ്ടു നിന്ന സുദീർഘമായ അന്വേഷണം വേണ്ടിവന്നു........!!

പാർട്ടി വേദികളിൽ തന്നെ ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ വന്നതായും, ചർച്ച നടത്തിയതായും ഒക്കെ പത്രദൃശ്യമാധ്യമങ്ങളിൽ കണ്ടു. അതിൻ പ്രകാരം വിശ്വാസികളുടെ പിന്തുണയും വിശ്വാസവും വീണ്ടെടുക്കാനുള്ള പ്രവർത്തനമായിരിക്കും ഭാവിയിൽ ഉണ്ടാകുക എന്ന് പാർട്ടി സെക്രട്ടറി പ്രഖ്യാപിക്കുകയുണ്ടായി. ശബരിമലയിൽ യുവതികളെ കയറ്റണമെന്ന് സർക്കാരിനോ, പാർട്ടിയേക്കാ ആഗ്രഹം ഉണ്ടായിരുന്നില്ല എന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് കഴിഞ്ഞ ആഴ്ചയിൽ നടന്ന കാര്യങ്ങൾ.......!

എന്നാൽ ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു............!

പാർട്ടി സെക്രട്ടറി പറഞ്ഞതിന് നേരേ വിപരീതമായിട്ടുള്ള അഭിപ്രായപ്രകടനങ്ങൾ ആണ് ഇന്നലെ മുഖ്യമന്ത്രി നടത്തിയത് .........!!

അപ്പാൾ,
"മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായ് വന്നു"
എന്ന പറഞ്ഞ പോലായി കാര്യങ്ങൾ................!!

ഇനി, കൂടുതൽ ഡെക്കറേഷന്റെ ആവശ്യമില്ലല്ലോ.........?
ഈ മണ്ഡലകാലവും ശബരിമലയിൽ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഏതാണ്ട് വ്യക്തമായല്ലോ, അല്ലേ.............?
ഒപ്പം, പാലാ ഉപതെരഞ്ഞെടുപ്പ് ഫലവും................!?




No comments: