Jagan :; ഇലക്ട്രിസിറ്റി ബോർഡ് ഈ ധൂർത്തിൽ അവരുടേതായ പങ്ക് ഉറപ്പാക്കി മുന്നേറ്റുന്നു.

Views:


പ്രളയദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധൂർത്തും, വകമാറ്റി ചെലവാക്കലും, പൊടിപൊടിക്കുമ്പോൾ, ഇതാ ഇലക്ട്രിസിറ്റി ബോർഡ് ഈ ധൂർത്തിൽ അവരുടേതായ പങ്ക് ഉറപ്പാക്കി മുന്നേറ്റുന്നു.

സാലറി ചലഞ്ച് വഴി ബോർഡിലെ ഉദ്യോഗസ്ഥരിൽ നിന്നും പെൻഷൻകാരിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ചെടുത്ത 132 കോടി രൂപ ആണ് ലക്ഷ്യത്തിൽ എത്താതെ വകമാറ്റി ചെലവഴിക്കപ്പെട്ടത്.
കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിൽ ഉള്ളതെല്ലാം ഒലിച്ചുപോയ സാധുക്കൾക്ക് ഒരു കൈത്താങ്ങ് നൽകുന്നതിനും സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിനും വേണ്ടി പാവപ്പെട ജീവനക്കാർ തങ്ങളുടെ കുടുംബത്തിന് അരിയും, കുട്ടികൾക്ക് ബിസ്കറ്റും പാലും വാങ്ങാനുള്ള പണം മാറ്റി വച്ച്, മുണ്ടു മുറുക്കി ഉടുത്ത്, ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുകയാണ് അതിലേക്ക് ഡെപ്പോസിറ്റ് ചെയ്യാതെ, വകമാറ്റി ധൂർത്തടിക്കപ്പെട്ടത്.
സർക്കാരിന്റെ ഭാഗത്തു നിന്ന് നടത്തി വരുന്ന ധൂർത്തിനെക്കുറിച്ച് നാം ഈ പംക്തിയിൽ വളരെ വിശദമായി പ്രതിപാദിച്ചിട്ടുള്ളതിനാൽ വീണ്ടും അതിന് മുതിരുന്നില്ല.

കെടുകാര്യസ്ഥത മൂലം നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഇലക്ട്രിസിറ്റി ബോർഡിന്റെ  "വകമാറ്റി ചെലവാക്കൽ" എന്താണെന്ന് വളരെ വ്യക്തമായി പൊതു ജനങ്ങൾക്കറിയാം...........!
ഉന്നതൻമാരുടെ ടൂറും ആർഭാടവും ആഡംബരച്ചെലവുകളും അല്ലാതെ പൊതു ജനത്തിന് ഉപകാരപ്രദമായ ഒരു പദ്ധതിയും അവർ നടപ്പാക്കുന്നില്ലല്ലോ.....?
  • അനുദിനം പെരുകിവരുന്ന നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് പൊതുജനത്തെ പിഴിയുകയല്ലാതെ, ജനോപകാരപ്രദമായ ഒരു കാര്യവും അവർ ചെയ്യുന്നില്ല.
  • ഒരു ഉപഭോക്താവിന് വൈദ്യുതി കണക്ഷൻ നൽകിയാൽ അതിൽ ഉള്ള മീറ്റർ തലമുറകൾ കൈമാറി ഉപയോഗിക്കേണ്ടതാണ്. 
  • ഈ മീറ്ററിന്റെ തുച്ഛമായ വില തുടക്കത്തിലേ തന്നെ ഉപഭോക്താവിൽ നിന്നും ഈടാക്കുന്നതിന് പകരം  ആ ഉപഭോക്താവും അവന്റെ സന്തതിപരമ്പരകളും ആയുഷ്കാലം മീറ്ററിന് 'വാടക' നൽകുക എന്ന 'അതിബുദ്ധി' നടപ്പാക്കുന്ന ബോർഡിന് ജനോപകാരം എന്ന ആശയം തന്നെ അന്യമല്ലേ .......!?
ഇതൊന്നും പോരാഞ്ഞിട്ടാണ് ഭിക്ഷച്ചട്ടിയിൽ കയ്യിട്ടുവാരുന്നതു പോലെ ദുരിതാശ്വാസ നിധിയിൽ നിന്നും നടത്തുന്ന ഈ കൊള്ള.

ദുരിതാശ്വാസ നിധി സ്വരൂപിക്കുന്നതിനെതിരേ ചിലർ വ്യാപകമായി പ്രചരണം നടത്തുന്നു എന്ന മുഖ്യമന്ത്രിയുടെ പരാതിയും വേവലാതിയും  ശ്രദ്ധിക്കപ്പെട്ടു.

വിമർശനമല്ല സർ........!
സുനാമിയും, പ്രളയവും പോലുള്ള ദുരന്തങ്ങളാൽ ദുരിതത്തിലായ  ജനങ്ങൾക്ക് ഉദാരമതികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന സാന്ത്വനത്തിന്റെയും സഹായത്തിന്റേയും 'മൂല്യം' മനസ്സിലാക്കാതെ
ഈ ദുരന്തങ്ങളെ വീണു കിട്ടിയ അവസരമായി,  "ചാകര" ആയി കണ്ടുകൊണ്ടുള്ള ധൂർത്തും, ആഡംബരവും കാണുന്ന പ്രബുദ്ധരായ സാധാരണജനങ്ങളുടെ ദു:ഖവും, സ്വാഭാവികമായപ്രതികരണവും ആണ് അടക്കാനാകാതെ വരുമ്പോൾ അവന്റെ മനസ്സിൽ നിന്നും പുറത്തു വന്നു പോകുന്നത്..............!  ദയവായി അതിനെ 'വിമർശനം' എന്ന് വിളിച്ച്
'വില' കുറച്ച് കാണരുത് ........!!

സർക്കാരും, മന്ത്രിമാരും, KSEB ഉൾപ്പെടെ ഉള്ള സ്ഥാപനങ്ങളും, വിവിധ വകുപ്പുകളും നടത്തുന്ന
  • ധൂർത്തിനും, 
  • ആഡംബരത്തിനും, 
  • വകമാറ്റി ചെലവാക്കലിനും 
ഇനിയെങ്കിലും ഒന്ന് കടിഞ്ഞാൺ ഇടണമെന്നും,

ഉദാരമതികളായ ജനങ്ങൾ ക്കിടയിൽ 'ദുരിതാശ്വാസ നിധി' യെ കുറിച്ച് ഉണ്ടായിട്ടുള്ള
  • അവമതിപ്പിനും, 
  • വിശ്വാസക്കുറവിനും 
ശാശ്വതപരിഹാരം കാണണമെന്നും
ഈ അവസരത്തിൽ ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയോട് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഇപ്പോൾ കിട്ടിയത് :

വകമാറ്റൽ വിവാദമായതിനെ തുടർന്ന് ഇലക്ട്രിസിറ്റി ബോർഡ് ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി.





No comments: