31 August 2019

Anu P Nair :: സ്വപ്നം ചിലർക്ക് ചിലകാലം...


Photo by Martin Widenka on Unsplash

സ്വപ്നം കാണാറുണ്ടോ ?

അബ്ദുൽ കലാമും മോട്ടിവേഷണൽ ക്ലാസ്സെടുക്കുന്നവരും പറയുന്ന സ്വപ്നം അല്ല. നമ്മൾ സാധാരണക്കാർ ഉറക്കത്തിൽ കാണുന്ന സ്വപ്നം.

കാണാറുണ്ടോ ?

തത്വ ചിന്തകർ പറയുന്ന ഉപാപബോധ മനസ്സിന്റെ സഞ്ചാരങ്ങൾ .പലപ്പോഴും ഉണർന്ന ശേഷം ഓർമയിൽ നിൽക്കാത്തവ .

ഈ സ്വപ്നങ്ങൾ "ചിലർക്ക് ചില കാലം സത്യമായി വരാം".
അങ്ങനെ എന്തെങ്കിലും അനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ ?

എനിക്ക് രണ്ടെണ്ണം പറയാനുണ്ട് .

ഒന്നാമത്തേത് കണ്ടത് അമ്മയാണ്, തല്ലു കൊണ്ടത് എനിക്കും .

സംഭവം നടന്നത് ഞാൻ നാലാം ക്ലാസ്സിൽ ആദ്യ വർഷം പഠിക്കുമ്പോഴാണ് .
ഒരുച്ചയ്ക്ക് ഞാനും എന്റെ സുഹൃത്തായ മനോജ് (പേര് ശരിയാകണം എന്നില്ല , കാലം കുറെ ആയില്ലേ) ഉം കൂടി ക്ലാസ് കട്ട് ചെയ്തു . ഞങ്ങൾ പോയത് അടുത്തുള്ള ഒരു ക്ഷേത്ര പറമ്പിലേക്കാണ് . അവിടെ കളിച്ചു തിമിർത്തു സ്കൂൾ വിടുന്ന സമയത്തു വീട്ടിലേക്കു പോയി . പിറ്റേന്ന് തുടുപ്പാണ് എന്നെ വിളിച്ചുണർത്തിയത് . അമ്മ അടിക്കുകയാണ് . മുതുകിലും ചന്തിയിലും നിർത്താതെ അടി .

"എന്തിനാടാ നെ ഇന്നലെ ഉച്ചക്ക് ക്ഷേത്ര പറമ്പിൽ പോയത് ".

സാധരണ ഒരു കള്ളം രണ്ടു പ്രാവശ്യം പറയുമ്പോൾ വിശ്വസിക്കുന്ന അമ്മയാണ് . ഇതെത്ര പ്രാവശ്യം പോയില്ല പോയില്ല എന്ന് പറഞ്ഞിട്ടും വിശ്വസിക്കുന്നില്ല .

സംഗതി ഇതാണ് ഞങ്ങൾ പോയി കളിച്ച കാര്യം തലേ ദിവസ്സം 'അമ്മ സ്വപ്നത്തിലൂടെ അറിഞ്ഞത്രെ . അമ്മയുടെ മരിച്ചുപോയ ചിറ്റപ്പൻ സ്വപ്നത്തിൽ വന്നു ചോദിച്ചു

"നീ എന്തിനാടീ കൊച്ചിനെ ഇങ്ങനെ അമ്പലം നിരങ്ങാൻ വിട്ടത് " എന്ന് .

അന്ന് ആ കഥ പുളു ആയെ തോന്നിയുള്ളൂ . അത് പറഞ്ഞു അമ്മയെ കളിയാക്കുകയും ചെയ്തിട്ടുണ്ട് പല തവണ . പക്ഷെ ഇപ്പോഴും 'അമ്മ പറയുന്നത് സ്വപ്നത്തിൽ കണ്ടു എന്ന് തന്നെയാണ്.

ഇനി എൻറെ അനുഭവം .

അച്ഛൻ മരിച്ചത് 2016 സെപ്റ്റംബർ 15 നാണ് . (അതിനും ഒരാഴ്ച മുൻപ് ഞാനൊരു സ്വപ്നം കണ്ടു .
കത്തിച്ചു വച്ച നിലവിളക്കിനു മുന്നിലിരുന്നു അമ്മ കരയുന്നു .
ആരെയോ വെള്ള പുതപ്പിച്ചു കിടത്തിയിട്ടുണ്ട് .........

ഇപ്പൊ പിന്നേം സ്വപ്നം കാണുവാ..

എന്റെ വിവാഹിതനായ ഒരു കൂട്ടുകാരൻ ഐശ്വര്യറായിയെ പോലെ  സുന്ദരിയായ ഒരു പെൺകുട്ടിയുടെ തോളിൽ കൈയിട്ടു നിൽക്കുവാ ....

ദൈവമേ ..അതങ്ങു നടത്തി കൊടുത്തേക്കണേ ..........

--- നെല്ലിമരച്ചോട്ടില്‍

Jagan :: ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി വീണ്ടും അപകടത്തിലായി.....!ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി വീണ്ടും അപകടത്തിലായി.............!

ഇനി അദ്ദേഹത്തെ "സംഘി '' എന്ന് ചാപ്പ കുത്തി, കോൺഗ്രസ്സിൽ നിന്നും പുറത്താക്കി, പടിയടച്ചു പിണ്ഡം വയ്ക്കാൻ കോൺഗ്രസ്സിന്റെ
'സ്ഥാപക നേതാക്കൾ' ആയ കെ.മുരളീധരനും, മുല്ലപ്പള്ളിയും, രമേശും ഒക്കെ വീണ്ടും രംഗത്തു വരാൻ സാദ്ധ്യത തെളിഞ്ഞു.

സംഗതി മറ്റൊന്നുമല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷാചാലഞ്ച് ഏറ്റെടുത്ത് അദ്ദേഹത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ശശി തരൂർ ഇന്നലെ വീണ്ടും രംഗത്തുവന്നു.
എന്നു മാത്രമല്ല, ചാലഞ്ച് പ്രാവർത്തികമാക്കിയ ആദ്യ വ്യക്തി എന്ന ബഹുമതി സ്വന്തമാക്കിയും അദ്ദേഹം ശ്രദ്ധേയനായി.
മഴവിൽ മനോരമ ഇന്നലെ കൊച്ചിയിൽ സംഘടിപ്പിച്ച മനോരമ ന്യൂസ്  കോൺക്ലേവ് - 2019 ന്റെ ഉദ്ഘാടന വേദിയിൽ ആണ് "അനിഷ്ട സംഭവങ്ങൾ''
അരങ്ങേറിയത്...........!!

 • ജനങ്ങളെ തമ്മിൽ തെറ്റിക്കാൻ ഭാഷയെ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ടെന്നും, അതിനു പകരം ജനങ്ങളെ തമ്മിൽ അടുപ്പിക്കാൻ ഭാഷയെ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 
 • അതിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. 
 • പത്രങ്ങളിൽ ഓരോ ദിവസവും അന്യഭാഷയിലെ ഓരോ വാക്ക് എങ്കിലും അവയുടെ അർത്ഥം സഹിതം കൊടുക്കണമെന്ന നിർദ്ദേശം മോദി മുന്നോട്ടുവച്ചു. 
 • കന്നടക്കാർക്ക് ബംഗാളിയും, ഹരിയാനക്കാർക്ക് മലയാളവും അങ്ങനെ പരിചിതമാകും.
 • മാതൃഭാഷ അല്ലാത്ത ഒരു ഭാഷയിലെ ഒരു വാക്ക് വീതം ഒരു ദിവസം വരുമ്പോൾ വർഷം 300 വാക്കുകൾ എങ്കിലും പഠിക്കാൻ കഴിയും. 
 • വിവിധ ഭാഷക്കാർ തമ്മിൽ ഉള്ള അകൽച്ച ഇല്ലാതാക്കാൻ അന്യഭാഷാപരിചയം ഉപകരിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കോൺക്ലേവ് - 2019 ന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ച്  നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മുന്നോട്ടുവച്ച ഈ പുതുമയുള്ള നിർദ്ദേശം സ്വാഗതം ചെയ്ത ശശി തരൂർ എം.പി ഉടൻ തന്നെ ട്വീറ്റ് ചെയ്ത് രംഗത്തുവന്നു.
ഹിന്ദിയുടെ അധിനിവേശത്തിൽ നിന്നുള്ള മാറ്റമാണ് ഈ നിർദ്ദേശമെന്ന് തരൂർ ചൂണ്ടിക്കാട്ടി.
മോദിയുടെ ഭാഷാചാലഞ്ച് ഏറ്റെടുത്ത ശശി തരൂർ ആദ്യ വാക്ക് ട്വീറ്റ് ചെയ്തു.........!!

'പ്ലൂറലിസം' എന്ന വാക്കും, അതിന്റെ ഹിന്ദി പരിഭാഷ (ബഹുല വാദ്)യും, മലയാളം പരിഭാഷ (ബഹുസ്വരത) യും ആണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

"ഇങ്ങനെയൊക്കെ ചെയ്യാമോ.............?''

വടക്കേ ഇന്ത്യയിലെ ചില കോൺഗ്രസ് നേതാക്കൻമാർക്കും,
കേരളത്തിലെ ചില  'ഗ്രൂപ്പ് ' നേതാക്കൻമാർക്കും ശശി തരൂരിന്റെ ഈ നടപടി സുഖിക്കില്ല എന്നുറപ്പ്..............!
പ്രധാനമന്ത്രി എന്തു പറഞ്ഞാലും അതിനെ എതിർക്കുക, വിമർശിക്കുക എന്നതാണല്ലോ "യഥാർത്ഥകോൺഗ്രസ്സു"കാരുടെ ഒരു 'ലൈൻ'.......!
എങ്കിലേ കേൾക്കാൻ ഒരു "ഗുമ്മ " ഉള്ളൂ..........!!

മുരളീധരനും, മുല്ലപ്പള്ളിയും, രമേശും ഒക്കെ കൂടി തരൂരിന് അയയ്ക്കാനുള്ള അടുത്ത നോട്ടീസ് തയ്യാറാക്കുന്ന തിരക്കിലാണെന്നത്രേ
അനന്തപുരിയിൽ, ഇന്ദിരാഭവന്റെ പിന്നാമ്പുറത്തു നിന്നുള്ള വാർത്ത..........!
ശുഭം.............!!

30 August 2019

Usha Ravikumar :: Gangayarozhukunna Nattil...
പാടിയത് Usha Ravikumar


Jagan :: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ മുൻ നിലപാടിൽ മാറ്റമില്ലശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്നും, അപ്രകാരം തന്നെ ശക്തമായി മുന്നോട്ടു പോകുമെന്നും, വിശ്വാസികളെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണെന്നും മുഖ്യമന്ത്രി.
ഇത്തവണത്തെ മണ്ഡലകാലം തുടങ്ങാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയുള്ള ഈ പ്രസ്താവന പ്രാധാന്യമർഹിക്കുന്നു.

ആഴ്ചകൾക്ക് മുൻപാണ് കേരളത്തിലുടനീളം പാർട്ടി നേതാക്കൾ വീടുവീടാന്തരം കയറിയിറങ്ങി, വോട്ടർമാരെ നേരിട്ടു കണ്ട്, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്കുണ്ടായ പരാജയത്തിന്റെ യാഥാർത്ഥ കാരണം അന്വേഷിച്ചത്.
ശബരിമല വിഷയം സർക്കാർ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും, അത് വിശ്വാസികളുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചെന്നും, അപ്രകാരം വിശ്വാസികളുടെ വോട്ട് നഷ്ടമായി എന്നും ആയിരുന്നു അവർ കണ്ടെത്തിയത്...........!
ഇത് കണ്ടെത്താൻ പോലും മാസങ്ങൾ നീണ്ടു നിന്ന സുദീർഘമായ അന്വേഷണം വേണ്ടിവന്നു........!!

പാർട്ടി വേദികളിൽ തന്നെ ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ വന്നതായും, ചർച്ച നടത്തിയതായും ഒക്കെ പത്രദൃശ്യമാധ്യമങ്ങളിൽ കണ്ടു. അതിൻ പ്രകാരം വിശ്വാസികളുടെ പിന്തുണയും വിശ്വാസവും വീണ്ടെടുക്കാനുള്ള പ്രവർത്തനമായിരിക്കും ഭാവിയിൽ ഉണ്ടാകുക എന്ന് പാർട്ടി സെക്രട്ടറി പ്രഖ്യാപിക്കുകയുണ്ടായി. ശബരിമലയിൽ യുവതികളെ കയറ്റണമെന്ന് സർക്കാരിനോ, പാർട്ടിയേക്കാ ആഗ്രഹം ഉണ്ടായിരുന്നില്ല എന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് കഴിഞ്ഞ ആഴ്ചയിൽ നടന്ന കാര്യങ്ങൾ.......!

എന്നാൽ ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു............!

പാർട്ടി സെക്രട്ടറി പറഞ്ഞതിന് നേരേ വിപരീതമായിട്ടുള്ള അഭിപ്രായപ്രകടനങ്ങൾ ആണ് ഇന്നലെ മുഖ്യമന്ത്രി നടത്തിയത് .........!!

അപ്പാൾ,
"മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായ് വന്നു"
എന്ന പറഞ്ഞ പോലായി കാര്യങ്ങൾ................!!

ഇനി, കൂടുതൽ ഡെക്കറേഷന്റെ ആവശ്യമില്ലല്ലോ.........?
ഈ മണ്ഡലകാലവും ശബരിമലയിൽ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഏതാണ്ട് വ്യക്തമായല്ലോ, അല്ലേ.............?
ഒപ്പം, പാലാ ഉപതെരഞ്ഞെടുപ്പ് ഫലവും................!?

Anil Thekkedath :: കവിത :: വാക്കുകൾ


എത്ര അടയാളപ്പെടുത്തിയിട്ടും
നിശ്ശബ്ദമായിരുന്നു
വാക്കുകൾ.

മൂർച്ച കൂട്ടിയും
മുനവെപ്പിച്ചും
പലതായി കൊത്തിനുറുക്കിയിട്ടും
നിശ്ശബ്ദമായിരുന്നു വാക്കുകൾ.

വർത്തമാനത്തിന്റെ
ആകാശക്കോണിൽ
ഞാൻ നട്ടുമുളപ്പിച്ച
ചെമ്പകമരത്തിൽ  തൂങ്ങിയാടിയ ചെമ്പക പൂവായിരുന്നുവല്ലോ
പൊട്ടിച്ചെടുത്ത സന്ധ്യ നീ..

ഇടംവലം തിരിഞ്ഞ്
നിന്റെ കാർമുകിൽ നോട്ടങ്ങളിൽ ഞാനെന്നെ
പിഴുതെറിയുമ്പോൾ
കരളുപഴുത്തുവല്ലോ

എന്റെ അധിനിവേശങ്ങളെ
ചരടിൽ കോർത്തിറക്കി
നിനക്ക് കാഴ്ചവയ്ക്കുന്നു

എന്റെ
കാവലാളുകളെ
കടംതന്ന വാക്കിനാൽ
ചാവേറുകളാക്കി
നീ കട്ടെടുത്തില്ലേ..


ഒരു പകലിരമ്പലിൽ
മഷിപ്പേനയിൽ
കവിത നിറച്ച്
വാക്കിൽ പുരട്ടി
ഞാൻ നിന്നെയൂട്ടട്ടെ

 മതിവരുവോളം
സ്മൃതിവരുവോളം
മൃതിവരുവോളം

Anandakuttan :: കഥ :: ഒരു സ്നേഹയാൻ..


ഞാൻ ആര്?

ആരുമല്ല .

ആരും ഒരിടത്തും അനിവാര്യരല്ല .

ഇന്നലെ ആരോ ചെയ്തു ഭംഗിയാക്കി .

ഇന്ന് ഞാനും, ഞങ്ങളും ചെയ്തങ്കിലും.

നാളെ
ആരെങ്കിലുമൊക്കെ ചെയ്ത് വളരെ ഭംഗിയാക്കട്ടെ.

ചന്ദ്രൻ അല്ല സൂര്യൻ .

ചന്ദ്രൻ പൊഴിക്കുന്ന നിലാവ് സൂര്യന്റെ സമ്മാനമാണ്.

ചന്ദ്രൻ നല്ലവനായതുകൊണ്ടാ 'ചാന്ദ്രയാനെ' കെട്ടിപ്പിടിച്ചത്.

സൂര്യൻ 'സൂര്യയാനെ' കെട്ടിപ്പിടിക്കുമോ?

ചൊവ്വ 'മംഗൾയാനെ' വാരി പുണർന്നില്ലേ.


ഇതിനൊന്നും അമേരിക്കയും, റഷ്യയും , ചൈനയും ,ഇൻന്ത്യയും ജർമ്മനിയും.
ആരും വേണ്ട.

എല്ലാമറിയുന്ന ഈശ്വരൻ മാത്രം മതി .

അദ്ദേഹം ഓൺലൈൻ വഴി അയച്ചു തരും.

അതു ഡൗൺലോഡ് ചെയ്ത്, അതു നോക്കി, തെറ്റാതെ, ഗൗരവത്തോടെ, ഉത്തരവാദിത്വത്തോടെ, അഹങ്കാര മില്ലാതെ, സത്യസന്ധമായി ചെയ്താൽ മതി..

അങ്ങനെയാകുമ്പോൾ
ഇനിയും കണ്ടെത്താത്ത ഗ്യാലക്സി വരെ നമുക്ക് പോകാം .

'സ്നേഹയാനിൽ '


29 August 2019

Raju.Kanhirangad :: കവിത :: വാക്ക്


പറഞ്ഞാലും പറഞ്ഞാലും
തീരില്ലായിരുന്നല്ലോ
പിന്നെയെന്നാണ് എല്ലാം പറഞ്ഞു
തീർന്നെന്ന്
മൗനം ഇടയിൽ കയറി നിന്നത്

ചിഹ്നങ്ങളെ ചേർത്തു നിർത്താറേ -
ഉണ്ടായിരുന്നില്ല നാം
എന്നാലിപ്പോൾ കുത്തും, കോമയും -
ആശ്ചര്യവും, ചോദ്യവും നിവർന്നു
നിന്ന് ഭയപ്പെടുത്തുന്നു
പൂരിപ്പിക്കാതെപോയ രണ്ടു വാക്കു -
കളോടെന്നപോൽ

എനിക്കും നിനക്കുമിടയിൽ മനസ്സി-
ലേക്കെത്താതെ ഏതു വാക്കായിരിക്കും
തികട്ടിക്കൊണ്ടിരിക്കുന്നത്
എഴുതിയും, മായ്ച്ചും, പിന്നെയും -
പിന്നെയും ശരിയാകാതെ
പാതിയിൽനിലച്ചുപോയ ആ വാക്ക്

മുറിഞ്ഞുപോയി ഹൃദയം
അറിഞ്ഞ് ചെയ്തില്ല ഒന്നും
പറിഞ്ഞു തൂങ്ങുന്നു ദുഃഖം
പറഞ്ഞ വാക്കെന്ത് ചൊല്ലുമോ?

ചോദ്യമിന്നൊരു മരണക്കുരുക്കായ്
നീണ്ടുനീണ്ടു വരുന്നു
പ്രിയമുള്ളപ്പോൾ പറഞ്ഞതെല്ലാം
പാൽപായസമെന്നുര ചെയ്യുന്നു
ഇഷ്ടമില്ലായ്മ കടന്നു വന്നെന്നാൽ
കഷ്ടമെല്ലാം വിഷമയം
ഒടുവിൽ നമ്മളോ എങ്ങുമെത്താതെ
തീർന്നു പോയൊരിടവഴി

Jagan :: എങ്കിൽ മാത്രമേ കോൺഗ്രസ് ഇനി ഗതി പിടിക്കുകയുള്ളൂ.........!''Congress is a funny party. It is the largest politcal organisation in the world but does not have a single rule. We create new rules every two minutes and then dump them. Nobody knows the rule."
- Rahul Gandhi

രാഹുൽ ഗാന്ധിയുടെ വാക്കുകൾ...........!

''കോൺഗ്രസ്സ് ഒരു പരിഹാസ്യമായ പാർട്ടിയാണ്. അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടന ആണെങ്കിലും യാതൊരു നിയമവും ഈ സംഘടനയ്ക്കുള്ളിൽ ഇല്ല. ഓരോ രണ്ടു മിനിട്ടിലും നാം പുതിയ പുതിയ നിയമങ്ങൾ നിർമ്മിക്കുന്നു. എന്നിട്ട്, നാം തന്നെ അവയെ ചവറ്റുകൊട്ടയിൽ തള്ളുന്നു. ആർക്കും ഒരു നിയമവും അറിയില്ല."

എത്ര അർത്ഥവത്തായ വാക്കുകൾ...........!?

നെഹ്രു കുടുംബത്തിലെ അരുമസന്തതിയും, കോൺഗ്രസ്സിന്റെ മുൻ ദേശീയ അദ്ധ്യക്ഷനും ആയ രാഹുലിന്റെ, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വന്ന, വികാരനിർഭരമായ വാക്കുകൾ........!

അദ്ദേഹം തന്നെയാണ് ഇന്നത്തെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ കാലിക പ്രാധാന്യവും പ്രസക്തിയുമേറിയ ഈ നിർവ്വചനം നടത്താൻ ഏറ്റവും യോഗ്യനും അർഹനും എന്നുള്ള കാര്യത്തിൽ തർക്കമില്ല. അദ്ദേഹത്തിന്റെ വാക്കുകൾ അഭിനവഗ്രൂപ്പ് നേതാക്കൻമാരുടെ കണ്ണുതുറപ്പിക്കുമോ എന്ന കാര്യത്തിൽ മാത്രമേ സംശയമുള്ളൂ.
 • "പപ്പു" എന്ന് വിളിച്ച് വിമർശകർ കളിയാക്കുമായിരുന്നെങ്കിലും, ആദർശങ്ങളുടെ പേരിൽ  ദേശീയ അദ്ധ്യക്ഷപദവിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ രാജിയും, 
 • നെഹ്രു കുടുംബത്തിന് പുറത്തു നിന്നും കോൺഗ്രസ്സിന് ദേശീയ അദ്ധ്യക്ഷൻ ഉണ്ടായാൽ മാത്രമേ പാർട്ടി നന്നാവുകയുള്ളൂ എന്ന ഉറച്ച നിലപാടു-
മൊക്കെ രാഹുൽ ഗാന്ധി എന്ന ദേശീയ നേതാവിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നു.

ഭാവിയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എപ്രകാരം ആയിരിക്കണമെന്ന് അദ്ദേഹത്തിന്റെ ഉള്ളിൽ വ്യക്തമായ ഒരു ചിത്രം ഉണ്ടായിരുന്നു എന്ന് വിമർശകർക്ക് പോലും  വ്യക്തമായി.
അതിനു പിന്നാലെ ഇപ്പോൾ ഈ അഭിപ്രായപ്രകടനം കൂടി ആയപ്പോൾ എല്ലാം പൂർത്തിയായി.............!

നിഷ്പക്ഷരായ രാഷ്ട്രീയ നിരീക്ഷകരും, ഭരണത്തിലായാലും പ്രതിപക്ഷത്തായാലും, കോൺഗ്രസ്സ് ശക്തമായ ദേശീയ പാർട്ടി ആയി നിലനിൽക്കേണ്ടത് ആവശ്യമാണെന്ന് വിശ്വസിക്കുന്ന പ്രബുദ്ധരായ ജനങ്ങളും വളരെ നാളായി പറയുന്ന വസ്തുതകളാണ് അദ്ദേഹം ഇപ്പോൾ തുറന്നടിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധി കോൺഗ്രസ്സിനു നൽകിയിരിക്കുന്ന നിർവചനം അക്ഷരാർത്ഥത്തിൽ തന്നെ എത്രയോ ശരി......!
പാർട്ടിയ്ക്കുള്ളിൽ യാതൊരു നിയമവും ഇന്ന് നിലവിലില്ല. ഇവിടെ വാൾ എടുത്തവരെല്ലാം വെളിച്ചപ്പാട് ആണ്.

ഏറ്റവും ഒടുവിലെ ഉദാഹരണം തന്നെ നോക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദേശീയ കാഴ്ചപ്പാടും, ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്ന തരത്തിലുള്ള കശ്മീർ നയവും കാരണം വടക്കേ ഇന്ത്യയിൽ കോൺഗ്രസ് രണ്ടു ചേരിയായി.
മോദിയുടെ എല്ലാ നയങ്ങളേയും സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ കണ്ണടച്ച് എതിർക്കാനും വിമർശിക്കാനും പാടില്ലെന്നും അത് കോൺഗ്രസ്സിന് ദോഷം ചെയ്യുമെന്നും പരസ്യനിലപാട് സ്വീകരിച്ച് നല്ലൊരു വിഭാഗം മുതിർന്ന കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവന്നു. 
മോദി ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് പിന്തുണ നൽകണമെന്ന് വാദിച്ച അവർ പാർട്ടിയുടെ കണ്ണിലെ കരടായി.ഇതിന്റെ പേരിൽ ചിലർക്ക് കോൺഗ്രസ്സ് വിട്ട് ബി.ജെ.പി യിൽ ചേക്കേറേണ്ടിയും വന്നു.

ഇപ്പോൾ കേരളത്തിലെ സ്ഥിതി എന്താ...............?

ബി.ജെ.പി യേയും നരേന്ദ്ര മോദിയേയും പാർലമെന്റിനത്തും പുറത്തും നിശിതമായി വിമർശിച്ചിട്ടുള്ള തിരുവനന്തപുരം എം.പി. ശശി തരൂർ മോദിയുടെ കശ്മീർ നയത്തെയും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളേയും അനുകൂലിച്ച് അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിൽ അദ്ദേഹത്തെ പാർട്ടി വിരുദ്ധനായി ചിത്രീകരിച്ച്, മറ്റൊരു എം.പി ആയ കെ.മുരളീധരൻ രംഗത്ത് വന്നിരിക്കുന്നു.
പിന്നാലെ വിശദീകരണം ചോദിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തരൂരിന് നോട്ടീസ് അയച്ചിരിക്കുന്നു.
ശശി തരൂരിനെ വിമർശിക്കാൻ തനിക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് മുരളീധരൻ തന്നെ ചിന്തിക്കണം.

എന്തൊക്കെ ആയാലും, ചില  "ബലഹീനതകളും'' '' ചുറ്റിക്കളികളും''
ഒക്കെ ഉണ്ടെങ്കിലും, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിനെ ഇതുവരെ തരൂർ തള്ളിപ്പറഞ്ഞിട്ടില്ല. പാർട്ടിയിൽ നിന്ന് പുറത്തു പോയിട്ടുമില്ല. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയമായി വിമർശിക്കേണ്ട വിഷയങ്ങളിൽ പാർലമെന്റിനകത്തും, പുറത്തും, അദ്ദേഹത്തിന്റെ ലേഖനങ്ങളിലും, പ്രസംഗങ്ങളിലും ഒക്കെ നിശിതമായി വിമർശിച്ചിട്ടുള്ള നേതാവാണ് തരൂർ.

മോദിയെ കുറിച്ച് ശശി തരൂർ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള      "പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ"
എന്ന പുസ്തകത്തിൽ പല പേജുകളിലും മോദിയെ ശക്തമായ ഭാഷയിൽ തരൂർ വിമർശിച്ചിരിക്കുന്നത് നമുക്ക് കാണാം.
എന്നാൽ മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ നാം കാണാതിരുന്നു കൂടെന്നും, പിന്തുണയ്ക്കേണ്ടതിനെ പിന്തുണയ്ക്കണമെന്നും അന്ധമായി എല്ലാറ്റിനേയും വിമർശിക്കുന്നത് ശരിയല്ലെന്നും ഉള്ള നിലപാട് മാത്രമാണ് തരൂർ സ്വീകരിച്ചിട്ടുള്ളത്.
അത്തരത്തിൽ അന്ധമായിട്ടുള്ള വിമർശനങ്ങൾ വസ്തു നിഷ്ടമായ വിമർശനങ്ങളുടെ വിശ്വാസ്യത കൂടി നഷ്ടപ്പെടുത്തുമെന്ന പക്ഷക്കാരനാണ് തരൂർ.
അത് ശരിയാണുതാനും.

മുൻപ് രാജ് മോഹൻ ഉണ്ണിത്താന് എതിരേയും  നിശിതവിമർശനവുമായി        കെ. മുരളീധരൻ രംഗത്തു വന്നിട്ടുണ്ടായിരുന്നു.
ണ്ണിത്താൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഇന്നുവരെ സ്ഥാനമാന മോഹങ്ങൾക്കതീതമായി കോൺഗ്രസ്സിൽ തന്നെ അടിയുറച്ച് വിശ്വസിച്ച്, ഉറച്ചുനിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് ആർക്കാണറിയാത്തത്?

എന്നാൽ മുരളിധരന്റെ ചരിത്രം അതാണോ?
നിർണ്ണായക ഘട്ടങ്ങളിൽ, കോൺഗ്രസ്സിനെ തള്ളിപ്പറഞ്ഞ്,
 • സോണിയയെ ''മദാമ്മ" എന്നും 
 • അഹമ്മദ് പട്ടേലിനെ ''അലുമിനിയം പട്ടേൽ" എന്നും വിളിച്ച് ആക്ഷേപിച്ച് പാർട്ടിയിൽ നിന്നും ഇറങ്ങിപ്പോയ നേതാവല്ലേ..........?
കുറച്ചു നാൾ അലഞ്ഞു തിരിഞ്ഞു നടന്ന്  തിരികെ വന്നിട്ട് ,
പാർട്ടിയിൽ വീണ്ടും കയറിപ്പറ്റാൻ മുരളീധരനും, അച്ഛൻ ലീഡറും അനുഭവിച്ച യാതനയും ബുദ്ധിമുട്ടും കേരളീയർ മറന്നിട്ടില്ല. അതിനാൽ, രാജാവിനേക്കാൾ രാജഭക്തി മുരളീധരൻ കാണിക്കേണ്ടതില്ല, അരോചകമാകും........!

മേൽ വിവരിച്ചത് കോൺഗ്രസ്സിലെ ഇന്നത്തെ സ്ഥിതിക്ക് ചില ഉദാഹരണങ്ങൾ മാത്രം. രാഹുൽ ഗാന്ധിയുടെ വാക്കുകളിലേക്ക് നമുക്ക് മടങ്ങി വരാം.
ഇവിടെ, കോൺഗ്രസ്സിൽ വാളെടുത്തവർ എല്ലാം വെളിച്ചപ്പാട് ആണ്. ആർക്കും ആരേയും എന്തും പറയാം. ആരും ആരേയും ബഹുമാനിക്കില്ല, ആരേയും അംഗീകരിക്കില്ല, ആരേയും അനുസരിക്കുകയുമില്ല.
അനുസരിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പാർട്ടിയിൽ പുതിയ ഒരു ഗ്രൂപ്പ് കൂടി ഉണ്ടാകും എന്നല്ലാതെ ഒന്നും സംഭവിക്കില്ല.
ഇവിടെ കോൺഗ്രസ്സിന് നേതാക്കൻമാർ ഇല്ല.........!
എല്ലാവരും ഗ്രൂപ്പ് നേതാക്കൻമാർ മാത്രം........!!
ആന്റണിയും,സുധീരനും, ഉമ്മൻ ചാണ്ടിയും, രമേശും, മുല്ലപ്പള്ളിയും, സുധാകരനും, വേണുഗോപാലും, ഹസ്സനും, പ്രതാപനും, സതീശനും, അടക്കം എല്ലാവരും ഓരോരോ ഗ്രുപ്പിന്റെ നേതാക്കൻമാർ, കോൺഗ്രസ്സിന്റെ നേതാക്കൻമാരല്ല. ഇവർ ഓരോരുത്തരും രാഹുൽ പറഞ്ഞതു പോലെ ഓരോ രണ്ടു മിനിട്ടിലും യാതൊരു കൂടിയാലോചനയും ഇല്ലാതെ പൊതുവേദിയിൽ ഓരോ അഭിപ്രായങ്ങൾ പരസ്യമായി പുറപ്പെടുവിക്കും. (ഒന്നിനും ഒരു നിയമവും ഇല്ല. എല്ലാം കുത്തഴിഞ്ഞ പുസ്തകം പോലെ.) പിന്നെ അതിനെപ്പറ്റി ചർച്ചയായി, വിമർശനമായി, ചെളി വാരി എറിയലായി, അങ്ങനെ....... അങ്ങനെ.......!!

ആരും ആരേയും ചോദ്യം ചെയ്യില്ല. അഥവാ, ചോദ്യം ചെയ്യാൻ കഴിയില്ല.
LDF സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും, ജനവിരുദ്ധ നയങ്ങൾക്കും, ധൂർത്തിനും എതിരേ ക്രിയാത്മക പ്രതിപക്ഷമെന്ന നിലയിൽ പ്രവർത്തിക്കുക എന്ന പ്രാഥമിക കടമ പോലും നിർവ്വഹിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടവരാണ് തൊഴുത്തിൽ കുത്തും പരസ്പരം ചെളി വാരി എറിയലുമായി ഇപ്പോൾ നടക്കുന്നത് എന്നതാണ് ഏറെ ഖേദകരം..........!!
ഈ രീതിയൊക്കെ മാറണം.
അക്ഷരാർത്ഥത്തിൽ ''അലകും പിടിയും മാറണം'', എങ്കിൽ മാത്രമേ കോൺഗ്രസ് ഇനി ഗതി പിടിക്കുകയുള്ളൂ.........!
എന്തായാലും ഒന്നോർക്കുക..........!
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് കേരളത്തിൽ നേടിയ തകർപ്പൻ വിജയം കണ്ടിട്ട് നേതാക്കൾ അഹങ്കരിക്കരുത്. ആ വിജയം കോൺഗ്രസ്സിന്റെ മെച്ചം കൊണ്ടോ, നേതാക്കൻമാരുടെ ഗുണം കൊണ്ടോ നേടിയതല്ല. ശബരിമല വിഷയം വഷളാക്കിയത് ഉൾപ്പെടെയുള്ള ഇടതു പക്ഷ സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരേ ഉണ്ടായ ജനരോഷം മൂലം വീണു കിട്ടിയ വിജയം മാത്രമായി അതിനെ കണ്ടാൽ മതി.
ഒരു ചക്ക വീണ് ഒരു മുയൽ ചത്തെന്നുവെച്ച്, എല്ലാ ചക്ക വീഴുമ്പോഴും മുയൽ ചാകണമെന്നില്ല.
അതിനാൽ, രാഹുൽ ഗാന്ധിയുടെ വാക്കുകൾ അർഹിക്കുന്ന വിധത്തിൽ ഉൾക്കൊണ്ടു പ്രവർത്തിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Anandakuttan :: കഥ :: പുനർജനി... (നയന താര)


ജഗജീവൻ പെട്ടെന്നൊരു ദിവസം അപകടത്തിൽ മരിച്ചു.!!!
നാട്ടാർക്ക് പ്രിയപ്പെട്ടവൻ , എല്ലാവർക്കും ഉപകാരിയായ ചെറുപ്പക്കാരൻ...

ദൈവനിശ്ചയം പോലെ !!--
'ഞാൻ മരിച്ചാൽ എന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് എനിക്ക് പരിപൂർണ സമ്മതമാണ്' എന്ന സമ്മതപത്രം എഴുതിക്കൊടുത്തിട്ട് ഒരു മാസമേ ആയുള്ളു....

'മസ്തിഷ് മരണം' --- ഡോക്ടമാർ സ്ഥിരീകരിച്ചു.

വിതുമ്പുന്ന അച്ഛനും തേങ്ങിക്കരയുന്ന അമ്മയും -- അവരുടെ സമ്മതത്തോടെ വിദഗ്ദ്ധ ഡോക്ടർമാർ അവയവങ്ങൾ ശേഖരിച്ചു..

കണ്ണുകൾ ,
ഹൃദയം ,
ശ്വാസകോശങ്ങൾ ,
കരൾ,
വൃക്കകൾ,
പാൻക്രിയാസ് ,
മജ്ജ , .........

അവന്റെ ആത്മാവ് മുകളിൽ നിന്ന് ഇതെല്ലാം കാണുന്നുണ്ടാവും...

ആശുപത്രി അധികൃതർ അവന്റെ കണ്ണുകൾ , ജൻമനാ അന്ധയായ , ഒരു പാവം പെൺകുട്ടിക്ക് നൽകി.

അവളുടെ പേര് 'നയന'...

നയനക്ക് കാഴ്ച കിട്ടി, അവന്റെ 'കാഴ്ച!!

ശബ്ദവും സ്പർശവും കൊണ്ടു മാത്രം തിരിച്ചറിഞ്ഞിരുന്ന അമ്മയേയും അച്ഛനേയും കണ്ട് അവൾ കെട്ടിപിടിച്ചു.

അവളുടെ കണ്ണിൽ നിന്ന് സന്തോഷാശ്രുക്കൾ പൊഴിഞ്ഞു...

കുറച്ചു ദിവസം കഴിഞ്ഞ് അവൾ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി.

വീടും പരിസരവും പ്രകൃതിയും കണ്ട് അവൾ
അത്ഭുതപ്പെട്ടു.!!

മണം കൊണ്ടവൾ തിരിച്ചറിഞ്ഞിരുന്ന പൂക്കളുടെ ഭംഗി കണ്ടവൾ ആശ്ചര്യപ്പെട്ടു.!!

സ്കൂളിൽ കൂട്ടുകാരെ കണ്ടവൾ ആഹ്ലാദിച്ചു --- അതൊക്കെ കണ്ട് അവന്റെ ആത്മാവ് സംതൃപ്തി അടയുന്നുണ്ടാവും...

തനിക്ക് കണ്ണുകൾ സമ്മാനിച്ച 'ദൈവത്തെ' കാണാൻ നയനക്ക് എന്തെന്നില്ലാത്ത ആഗ്രഹം തോന്നി.

ദൈവം, അവനെ കാണാൻ അവൾക്കൊരു 'ഉൾക്കണ്ണ് 'കൊടുക്കട്ടേ....

അവന്റെ അവയവങ്ങൾ എട്ടു പേർക്ക് പുതുജീവൻ നൽകി.
അവർ അവനെ എന്നും ഓർമ്മിക്കും. ..

അവന്റെ ആത്മാവ് സ്വർഗ്ഗത്തിലിരുന്ന് അതു കണ്ട് സായുജ്യമടയട്ടേ...
അവന്റെ ജന്മം 'സുകൃതം ' ചെയ്ത ജൻമം. !!

28 August 2019

Thennoor Ramachandran :: കവിത :: വിരിയുന്നു കൊഴിയുന്നു പൂക്കൾ, അറിയുന്നു നാം പലതുമപ്പോൾ


ആരാമത്തിലൊരു സുമം വിടർന്നു നിന്നൂ
ആ വർണ്ണം നിരുപമ കാന്തിയേകി നിന്നൂ
ഗന്ധം ബന്ധുര രുചിരം, ഹിതാനുസാരം
അർച്ചിക്കാനതി സുകരം സുഗന്ധപുഷ്പം

ഭാഗ്യം നവ്യമലരിതാ ശുഭം സകാരം
പൂജാപുഷ്പമഹിതഭാവമാർന്നിടുന്നൂ
ഹാ ഹാ പുഷ്പ പരിമളം പ്രഭാത ഭാഗ്യം
നിത്യം വാഴ്വിലൊരു സുഖം തരുന്ന സത്യം

മല്ലീ ജാതികളുണരും സുഹാസമേകും
ഉല്ലാസം ത്രിഭുവനമെങ്ങുമെത്തിടും ഹാ
പാരിൽ പ്രേരണ ഗുണമേകിയെത്തിടുമ്പോൾ
പാരാകേയൊരു കരുണാ വിലാസമെന്നും

മാരിക്കാർ പൊഴിയുമിതാ സുവർഷപാതം
ആരോമൽക്കവിതയുണർന്നു, പുഷ്പരാഗം
നീരാടും പ്രണയ ഹിതം, വിമോഹഭോഗം
ഓരോ പൂവിലുമനുരാഗ ഭാവമെത്തും

പ്രീതിഭ്രാന്തിതസുമമെത്ര ഭാവമാല്യം
ലോകാനുഗ്രഹഹിത സംഗ്രഹം തരുന്നേൻ
ലോകർ സാരമറിയുവാൻ സുമന്ദഹാസം
നിതാന്തം തരുമനുവേല ഭാഗ്യമെന്നും

കാലം പോകുമനുതരം പുനർ ഭവിക്കാൻ
ലീലാ കേളികളുണർന്നു, നീരജങ്ങൾ
മോഹാകാര മണിമയമായ് സുമം പ്രതീകം
പത്മാകാര സുഭഗമീ പ്രിയാങ്കുരങ്ങൾ

ആരും നോക്കിയനുഭവിക്കുമീ സുമേനി -
ക്കെന്തേയാത്മവിലയനം, പ്രപഞ്ച സത്യം
ഹാ മന്ത്രാക്ഷരശുഭ നാദമായ് വരേണം
സീമാതീത സകളഭക്തിഭാവമെന്നും

ക്ഷേത്രജ്ഞാ, സ്വയമറിയൂ നിജാത്മഭാവം
പാത്രീഭൂതനൊരു വിഭാത സുകൃതത്തേൻ
ദേവീവാങ്മയകവിതാ പ്രവാഹമെന്നും
ഭാവാർത്ഥം പകരണമെപ്പൊഴും കൃതാർത്ഥം

പൂർണ്ണാൽ പൂർണ്ണതയിതൊരുത്തമ പ്രതീകം
സാഫല്യം വിടരുകയാണു പൂർണ്ണതേ നീ
തത്വശാസ്ത്രമിളമയിൽ പ്രകീർത്തനത്തിൻ
ഉത്തുംഗപ്രഥയറിയുന്നു വീണ പൂവിൽ

ആശാനാർത്തകണികയെത്രയേകി, ദുഃഖം
ദേഹാന്തേ, മലരൊരുവേള വാടിവീഴ്കേ
വീഴുമ്പോൾ,വിമലതയൊക്കെവാർന്നു പോയോ
കായാമ്പൂ കരിയുകയോ വിഭാത താരേ

സാകേതങ്ങളിനിയുമാരു സല്ലപിക്കാൻ
പൂവേ, പൂർണ്ണിമ വിടരും വിഭേ സുസന്ധ്യേ
എന്തേയീയലസമലർവനീ ഹൃദന്തം
മല്ലീ സ്മാരകസുകഥാനുഗായികങ്ങൾ

ഖേദം, വീണുടയുകയാണു തത്വ ശാസ്ത്രം
വാടിപ്പൂവിതളുകളെന്ന പോലെ വീഴ്കേ
വാഴ്വിൻസത്യമരുണകാന്തിപോലെനിത്യം
കാവ്യത്തിൻകരവിരുതായ് ഭവിക്കുന്നു കാലേ

വേദാന്തം നിറപറ വയ്ക്കുമീ പ്രപഞ്ചം
വേദാർത്ഥം തിരിയുമൊരാവില പ്രമേയം
വീഴുന്നപ്രതിഹതഭാഗധേയപാത്രം
വാഴ്വിൻ മായ, സഗുണ ലീലയായിടുമ്പോൾ

കാലം കാവ്യ കനികളായ് വളർത്തിടുമ്പോൾ
ആ പൂവാത്മസുഖ സുമേരുവിൽ വിളങ്ങും

Thennoor Ramachandran


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657
Support a Writer

കവിതകള്‍

Raju.Kanhirangad :: കുട്ടികവിത :: കൂട്ടു നന്നായാൽ


കുഞ്ഞുണ്ണിക്കൊരു
കുഞ്ഞോമൽക്കിളി
വീട്ടിൽ കൂട്ടിൽ കൂട്ടുണ്ട്
പാലും, പഴവും പങ്കിട്ടെന്നും
തളർച്ച മാറ്റും രണ്ടാളും

മുറ്റത്തുള്ളൊരുമാവിൻചോട്ടിൽ
മുട്ടായിക്കളി കളിക്കുമ്പോൾ
കൂട്ടിൽ നിന്നും കുഞ്ഞോമൽക്കിളി
കലപില കലപില ചൊല്ലീടും

ചാഞ്ഞുകിടക്കും കൊമ്പിൻമേലെ
ചാഞ്ഞുചരിഞ്ഞൊന്നാടുമ്പോൾ
കൂട്ടിന്നുള്ളിലെ കമ്പിക്കൊമ്പിൽ
ആടിരസിക്കും കിളിയപ്പോൾ

അമ്പട,യെന്തൊരു സന്തോഷം
അമ്പിളിമാമനെ കണ്ടെന്നാൽ
കൂട്ടുകളെന്നും നന്നായാൽ
കൂട്ടരെ നിങ്ങൾ നന്നാകും

Anandakuttan :: കഥ :: ഒരു പ്രണയ ലേഖനം .


അവൻ,
അവളറിയാതെ ,
അവളുടെ ഒരു 'കലമാൻമിഴി ' ഭംഗിയായി വരച്ചു.

അവളെ കാണിച്ചു.

''നന്നായിട്ടുണ്ട്.''

അവന് സന്തോഷമായി.

പിറ്റേന്ന് അവൻ മറ്റേ മിഴി കൂടി വരച്ച് ചേർത്ത് , കാണിച്ചു.

"നല്ല ഭംഗിയുള്ള കണ്ണുകൾ - "
അവളുടെ അഭിപ്രായം അവനെ വളരെയധികം സന്തോഷിപ്പിച്ചു.

പിറ്റേ ദിവസം, പുരികങ്ങളും കൺപീലികളും വരച്ച് , അവളെ കാണിച്ചു.

" ജീവനുള്ള , യഥാർത്ഥ കണ്ണുകൾ പോലെ തന്നെ '' !
അവളുടെ മറുപടി അവനെ ഒത്തിരി ആഹ്ളാദിപ്പിച്ചു.

ഒരു ദിവസം ആ ചിത്രത്തിൽ അവൻ ചന്തമുള്ള ഒരു മൂക്ക് വരച്ചു , ഒരു മൂക്കുത്തിയും .

കാതും കമ്മലും ,

കഴുത്തിൽ മുത്തുമാലയും .

അങ്ങനെ ഓരോരോ ദിവസങ്ങളിലായി ആ ചിത്രത്തിന് ചേലുള്ള നെറ്റിയും, അഴകുറ്റ കാർകൂന്തലും അവൻ വരച്ചു ചേർത്തു.

അവളെ കാണിച്ചു.

"നല്ല ചുരുണ്ട , ഭംഗിയുള്ള മുടി, നല്ല നെറ്റി ".

അവളുടെ മന്ദസ്മിതത്തോടുകൂടിയുള്ള മറുപടി , ആ ചിത്രം പൂർത്തിയാക്കാൻ അവന് പ്രചോദനമായി.

അവളുടെ ചന്തമുള്ള , തേൻ മധുര പുഞ്ചിരി പൊഴിക്കുന്ന ചുണ്ടുകൾ അവൻ ആ ചിത്രത്തിൽ വരച്ചു.

കവിളുകളിൽ നുണക്കുഴികൾ കുടി വരച്ചപ്പോൾ അവളുടെ മുഖത്ത്, 'ശൃംഗാരം' തുളുമ്പി..

--- അവൻ ആ മുഖം അവളെ കാണിച്ചില്ല..--

ഓഫീസിൽ , അവളറിയാതെ അവൻ അവളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.

അവന്റെ മനസ്സിൽ അവളുടെ സുന്ദരമായ, ആരേയും ആകർഷിക്കുന്ന മുഖം , അവൻ വരച്ചു ചേർക്കുകയായിരുന്നു.

ഒരു ദിവസം അവളുടെ നെറ്റിയിൽ കണ്ട അഴകള്ള ചന്ദനക്കുറി അവൻ ചിത്രത്തിൽ വരച്ചു ചേർത്തു , ഒപ്പം അവളുടെ മുടിയിൽ തിരുകിയ തുളസിപ്പൂവും.

അവന്റെ ഹൃദയത്തിലെ ക്യാൻവാസിൽ അവളുടെ ' തുടിക്കുന്ന ചിത്രം ' അവൻ പ്രതിഷ്ഠിച്ചു..

വൈകുന്നേരങ്ങളിൽ അവളുടെ ചിത്രത്തിൽ ഏറെ നേരം അവൻ നോക്കിയിരിക്കും.
അപ്പോൾ അവന്റെ മനസ്സിൽ 'കുളിർചന്ദന ' കാറ്റു വീശും.!

ഒരു ദിവസം ആ' സമ്പൂർണ്ണ ചിത്രം' അവൻ അവളെ കാണിച്ചു.

അവൾ അത്ഭുതപ്പെട്ടുപോയി. !

മുഖക്കണ്ണാടിയിൽ നോക്കുമ്പോൾ അവൾ പോലും കാണാത്ത അവളുടെ ഭംഗി -,
അവളുടെ 'പ്രതിബിംബം ' കണ്ടവൾ അതിശയിച്ചു!

അവളുടെ മുഖത്തു മിന്നിയ 'ശോഭ ' അവൻ ശ്രദ്ധിച്ചു..

അവന്റെ ഹൃദയം കൊണ്ടാണ് ആ ചിത്രം അവൻ പൂർത്തിയാക്കിയത്‌.

"ഈ ചിത്രം ഞാനെടുത്തോട്ടെ. ''?
അവൾ ചോദിച്ചു.

ആവേശത്തോടെ ആ ചിത്രം അവൻ അവൾക്ക് സമ്മാനിച്ചു..
ആ ചിത്രങ്ങൾ അവൻ അവൾക്കെഴുതിയ പ്രേമലേഖനങ്ങളാണ്. !
'ഉരിയാടാൻ ' കഴിയാത്ത ,അവന്റെ പ്രണയലേഖനങ്ങളെ അവൾ തിരിച്ചറിഞ്ഞില്ലേ ?
അവന്റെ മനസ്സിൽ ഒരായിരം ആശാദീപങ്ങൾ തെളിഞ്ഞതും , അവൾ അറിഞ്ഞില്ലേ?
"മോളേ , നിന്റെ ഒരു ഫോട്ടോ ഇങ്ങെടുത്തേ --ബ്രോക്കർക്ക് കൊടുക്കാനാ"-- അവളുടെ അച്ഛൻ ചോദിച്ചു.

അവൻ വരച്ചു സമ്മാനിച്ച ചിത്രം അവൾ അച്ഛന്റെ കൈയിൽ കൊടുത്തു.

"കൊള്ളാല്ലോ , ആരാ വരച്ചത്. "?

എന്റെ ഓഫീസിലെ , കൂടെ ജോലി ചെയ്യുന്ന ആളാ.

" ഊമയാ " .
അവൻ പിന്നെയും അവളുടെ ചിത്രങ്ങൾ വരച്ചുകൊണ്ടേയിരുന്നു ,മനോഹര ചിത്രങ്ങൾ .
കുറച്ചു നാളുകൾ കഴിഞ്ഞു.
ഒരു ദിവസം രാവിലെ അവൾ അവന്റെ അടുത്തെത്തി.

ഒരു ക്ഷണക്കത്ത് അവന് കൊടുത്തു.

" എന്റെ കല്യാണമാണ്. , വരണം " .

അവനറിയാതെ , അവന്റെ കണ്ണുകൾ നിറഞ്ഞു.

അവൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്കിറങ്ങി -,
അവന്റെ കണ്ണുനീർ ഓഫീസിലെ മറ്റുള്ളവർ കാണാതിരിക്കാൻ...
അവൻ കൈലേസു കൊണ്ട് കണ്ണുനീർ തുടച്ചു.

' സംസാരിക്കാൻ കഴിയാത്ത , എന്നെ, അവൾ എന്തിന് സ്നേഹിക്കണം.' ?

അവൻ തല കുനിച്ച് നടന്നു.

അവന്റെ കണ്ണുനീർ തുള്ളികൾ മണ്ണിൽ വീണ് അപ്രത്യക്ഷമായി..

... പാവം --- അവൻ...

Anu P Nair :: ''ആരാടാ ഈ കെ ആർ മീര ? നീയും അവളും തമ്മിലെന്താ ?''''ആരാടാ ഈ കെ ആർ മീര ? നീയും അവളും തമ്മിലെന്താ ?''

ചോദ്യം എന്നോടായിരുന്നു . ചോദിച്ചത് ഒരു അടുത്ത സുഹൃത്തും . അവനെ ഞാൻ പരിചയപ്പെടുന്നത് ടെക്നോപാർക്കിൽ വച്ചാണ് . ഒരേ കമ്പനിയിൽ ഒരേ പ്രോജക്ടിലായിരുന്നു ഞങ്ങൾ .

ഞാൻ ഫേസ് ബുക്ക് ഒക്കെ കണ്ടും ഉപയോഗിച്ചും തുടങ്ങുന്ന കാലം . മലയാളത്തിൽ ടൈപ്പ് ചെയ്യുവാൻ അന്ന് വശമില്ല . ഇംഗ്ലീഷ് അറിയാമെന്ന ഒരു ശരാശരി പോസ്റ്റ് ഗ്രാജുവേറ്റിന്റെ അമിതമായ ആത്മവിശ്വാസത്തിൽ ഇംഗ്ലീഷിൽ എഴുതി .

പുസ്തക കുറിപ്പുകളിൽ ആയിരുന്നു തുടക്കം . അതേ സമയത്ത് തന്നെയാണ് കെ ആർ മീരയുടെ ആരാച്ചാർ വായിക്കുന്നത് . പല കോണുകളിലൂടെ വായിക്കുകയും വിലയിരുത്തുകയും ചെയ്യാവുന്ന ഒരു നോവൽ . പക്ഷേ അതിലെ സ്ത്രീ പക്ഷപാതിത്വം എനിക്കിഷ്ടമായില്ല . ഞാൻ എഴുതി . ഇംഗ്ലീഷിൽ . എഴുത്തോടെഴുത്ത് .

ഫേസ്ബുക്ക് ഉള്ളതുകൊണ്ട്  എല്ലാം അതിലിട്ടു .
വൗ.... ലൈക്കുകൾ 👍 കമന്റുകൾ ... കുമിഞ്ഞുകൂടുന്നു .

പതിവുപോലെ എനിക്കിത്തിരി ഹെഡ് വെയ്റ്റ് ഒക്കെ വന്നു.
അപ്പോഴാണ് ലവൻ . നേരത്തെ പറഞ്ഞ കൂട്ടുകാരൻ ഒരു ദിവസം എന്റെയടുക്കൽ വന്നത്.

''അനൂ ഫ്രീ ആണേൽ കഫറ്റീരിയ വരെ വാ . നമുക്കല്പ്പം സംസാരിക്കാം''

എനിക്കെന്ത് തിരക്ക് . ബ്രേക്ക് എടുത്ത് അപ്പോൾ തന്നെ കഫറ്റീരിയയിലേക്ക് .
ചായയും മേടിച്ച് ആറാം നിലയിലെ ബാൽക്കണിയിൽ ഇട്ടിരിക്കുന്ന ടേബിളുകളിലൊന്നിൽ ഞങ്ങൾ മുഖാമുഖമിരുന്നു .

ലവൻ അപ്പോൾ കട്ട സീരിയസ്സായി ചോദിച്ചു

''ഡാ ഈ കെ ആർ മീര ആരാ ? നീയും അവളും തമ്മിലെന്താ''

പകച്ചുപോയ് ഞാൻ . ലവൻ വിടുന്ന ലക്ഷണമില്ല പിന്നേം പറയുവാ

''എന്തേലും ഉണ്ടേൽ പറ . നമുക്ക് ശരിയാക്കാം ''

ആറാം നിലയിൽ നിന്ന് ഞാൻ ചാടണോ ലവനെ തള്ളി ഇടണോ എന്ന കൺ ഫ്യൂഷനിൽ ഞാൻ ...

അതൊരു കഥാകാരി ആണെന്നും പുസ്തക കുറിപ്പാണ് എഴുതിയതെന്നും പറഞ്ഞപ്പോൾ ലവൻ

''എന്തോ, ഞാനിതൊന്നും വായിച്ച് നോക്കാറില്ല . നീ എഴുതിയതോണ്ട് ലൈക്ക് അടിക്കുന്നു''
പറ . ഇതല്ലേ ഫ്രണ്ട്ഷിപ്പ് !!
ഇതിൽ നിന്നൊരു പാഠം പഠിക്കാനുണ്ട് . ഒരിക്കലും ഫേസ്ബുക്കിലെ ലൈക്കിലും കമന്റിലും അഭിരമിക്കരുത്.
--- നെല്ലിമരച്ചോട്ടില്‍

27 August 2019

Aswathy P S :: ഒരു താല്കാലിക വിട പറച്ചിൽ കുഴിവിള സ്കൂളി നോട്.... 😔ഒരു താല്കാലിക വിട പറച്ചിൽ കുഴിവിള സ്കൂളി നോട്.... 😔
 മറ്റൊരു സ്കൂളിലേയ്ക്ക് നാളെ പ്രവേശനം . Daily Wage തന്നെ .....

 വീടിനടുത്ത് '

പറിച്ചുനടപ്പെടൽ എന്നും ദുസഹം ദുഷ്കരം....
വേരോടിയ പുൽകൊടിയ്ക്കും...

വിടരുവാൻ വെമ്പിയ പൂമൊട്ടും .... വിളയുവാൻ തുടങ്ങിയ കായ്കളും ....

 അറിയില്ല പുതുമണ്ണിൽ തളിർക്കുമോ തളരുമോ...!!!

ഒന്നുണ്ട് ഒറ്റ പ്രതീക്ഷ...

പിന്നിട്ട വഴിയിൽ തുണയായ മാമരങ്ങൾ ചൊരിഞ്ഞ തണലും... തലോടവും....

അതു തന്നെ ഊർജ്ജം,
ഉണർവ്വും ഇനി യാത്രയിൽ...

Jagan :: നവോത്ഥാനനായകൻമാർ ഇതൊക്കെ കാണുന്നുണ്ടാകുമോ.........!?വിവാദം സൃഷ്ടിച്ച സിസ്റ്റർ അഭയ കേസിൽ 27 വർഷത്തിനുശേഷം ഇന്നലെ എറ്റവും പ്രധാനപെട്ട സാക്ഷി, കോടതിയിൽ കൂറുമാറിയത്രേ............!

സംഭവം നടന്ന രാത്രിയിൽ മഠത്തിൽ സിസ്റ്റർ അഭയയോടൊപ്പം  താമസിച്ചിരുന്ന സഹപാഠി ആയിരുന്ന ഒരു സിസ്റ്റർ ആണ് പ്രസ്തുത സാക്ഷി.
 • അർദ്ധരാത്രിക്കു ശേഷം ഇരുവരും പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും, 
 • അതിനിടെ കുടിവെള്ളം എടുക്കാനായി അഭയ അടുക്കളയിലേക്ക് പോയി എന്നും, 
 • കുറച്ചു സമയത്തിനു ശേഷം അടുക്കളയിൽ എന്തോ ശബ്ദം കേട്ടു എന്നും, 
 • താൻ ചെന്നു നോക്കുമ്പോൾ സിസ്റ്റർ അഭയയുടെ  ശിരോവസ്ത്രവും, ചെരിപ്പും, ഒരു കൈക്കോടാലിയും അടുക്കളയിൽ കിടപ്പുണ്ടായിരുന്നു എന്നും,
 • ഫ്രിഡ്ജ് തുറന്നു കിടക്കുകയായിരുന്നു എന്നും 
ഉള്ള, 27 വർഷം മുൻപ് കോടതി മുൻപാകെ നൽകിയ വളരെ നിർണ്ണായകവും, പ്രധാനപ്പെട്ടതുമായ മൊഴിയാണത്രേ ഈ സാക്ഷി ഇന്നലെ മാറ്റിയത്...........!

അത് കൂറുമാറിയതല്ല മാഷേ ...........!
27 വർഷം മുൻപ് കൊടുത്ത മൊഴി ആരാ ഇത്ര കൃത്യമായി ഓർത്തു വയ്ക്കുന്നത്.........?
കാലപ്പഴക്കത്താൽ മറന്നു പോയതാകും.......!!
ഇത്തരത്തിൽ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കേസിന്റെ അന്വേഷണം,  കോടതി നടപടികൾ തുടങ്ങിയവ 27 വർഷം വരെ നീട്ടിക്കൊണ്ടു പോയവനെ ഒക്കെ വേണം തൂക്കിലേറ്റാൻ.

വേണമെന്നു വിചാരിച്ചാൽ, ഒരു കേസിന്റെ അന്വേഷണവും കോടതി നടപടികളും പൂർത്തിയാക്കി, കുറ്റവാളികൾ ശിക്ഷിക്കപ്പെടാൻ ഒരു വർഷക്കാലം പോലും വേണ്ട എന്ന തെളിയിക്കുന്ന എത്രയോ കൊലക്കേസുകൾ നമ്മുടെ മുന്നിൽ തന്നെ ഉണ്ട് ?

അപ്പോൾ അതൊന്നുമല്ല കാര്യം.........!
ഈ കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന് 27 വർഷം മുൻപു തന്നെ 'ആരൊക്കെയോ' തീരുമാനിച്ചതാണ് എന്ന് വളരെ വ്യക്തം..........!!
അത് ആരൊക്കെ എന്ന വിദഗ്ധ ഏജൻസിയെ നിയോഗിച്ച് അന്വേഷണം നടത്തി കണ്ടെത്തി, അവരെ ശിക്ഷിക്കേണ്ടതാണ് ഇനി  സിസ്റ്റർ അഭയ കേസിനേക്കാൾ പ്രാധാന്യം അർഹിക്കുന്നത്.

കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന പ്രതീക്ഷയിൽ കോടതി കയറിയിറങ്ങുന്ന ആ 'ബഹുമാന്യവ്യക്തി' യുടെ  മരണം വരെയോ, അല്ലെങ്കിൽ, പ്രതികളായ 'വികാരി' (യോജിച്ച പദവിപ്പേര്, അല്ലേ?) യുടേയും, 'കന്യാ'സ്ത്രീ (?) യുടേയും മരണം വരെയോ ഈ കേസ് അനുസ്യൂതം നീളും എന്നല്ലാതെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.
അഭയക്കേസിന്റെ തുടക്കത്തിൽ CBI അന്വേഷണത്തിന്റെ ചുമതല വഹിച്ചിരുന്ന മലയാളിയും, ക്രിസ്ത്യാനിയും ആയ ഒരു ഉദ്യോഗസ്ഥന്റെ അനുഭവകഥ, അദ്ദേഹം തന്നെ ഒരു സുഹൃദ് സംഗമത്തിൽ വിവരിച്ചത് ഈയുള്ളവൻ ഓർത്തു പോകുന്നു. അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തുന്നത് ശരിയല്ലാത്തതിനാൽ അതിനു മുതിരുന്നില്ല. അന്ന് അദ്ദേഹം Dy.S.P ആയിരുന്നു എന്നാണ് ഓർമ്മ. സത്യസന്ധമായും സ്വാധീനങ്ങൾക്ക് വഴങ്ങാതെയും കേസ് അന്വേഷിച്ച അദ്ദേഹം, കുറ്റവാളികളിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളുടെ പിൻബലത്തോടെ പ്രതികളുടെ അറസ്റ്റിലേക്ക് നീങ്ങുന്ന ഘട്ടമായപ്പോൾ അന്വേഷണം അട്ടിമറിക്കാനും, അന്വേഷണ റിപ്പോർട്ട് തിരുത്താനും "ഉന്നതങ്ങളിൽ" നിന്നും "ഇടപെടൽ" ഉണ്ടായതും ഒക്കെ പരസ്യമായ രഹസ്യമാണ്. യാതൊരു തരത്തിലും വഴങ്ങാതിരുന്ന ആ ഉദ്യോഗസ്ഥനെ ഔദ്യോഗികമായി പീഡിപ്പിക്കാനായി പിന്നീടുള്ള നീക്കം......!
എന്തിനധികം...........?
ഉപദ്രവം സഹിക്കാതായപ്പോൾ കേസിന്റെ  അന്വേഷണം പാതിവഴിയിൽ ഉപേക്ഷിച്ച്, അദ്ദേഹം CBI യിൽ നിന്നും രാജിവെച്ചു പിരിഞ്ഞു എന്ന് ചരിത്രം.
ടെലിവിഷനും, സമൂഹ മാദ്ധ്യമങ്ങളും ഇന്നത്തെ പോലെ സജീവമല്ലാതിരുന്ന അക്കാലത്ത് കുറച്ചു ദിവസങ്ങൾ മാത്രം ഈ വാർത്തകൾ  പത്രങ്ങൾ ആഘോഷമാക്കി. സാവധാനം എല്ലാം കെട്ടടങ്ങി. ആ ഉദ്യോഗസ്ഥൻ പോലും ഇന്ന് വിസ്മൃതിയിലാണ്ടു.
ഇതിനു സമാനമായ രീതിയിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിന്റെയും പോക്ക്.
പരാതിക്കാരേയും ഇരകളേയും ഒക്കെ ഒതുക്കുന്നു,  നശിപ്പിക്കുന്നു, പട്ടിണിക്കിടുന്നു, പൂട്ടിയിടുന്നു, സഭാ വസ്ത്രം ഊരിച്ച് പുറത്താക്കുന്നു, അങ്ങനെ, അങ്ങനെ അവസാനം ..............!?
കോളിളക്കം സൃഷ്ടിച്ച മറ്റൊരു 'അച്ചൻകേസ്' ഇനിയും മറക്കാറായിട്ടില്ല.

കുമ്പസാരത്തിന് പള്ളിയിൽ എത്തിയ വീട്ടമ്മയെ ഇടവക വികാരി പീഡിപ്പിച്ചു. പിന്നെ, സുഹൃത്തുക്കളായ മറ്റ് അച്ചൻമാരെ ചേർത്ത് "സഹകരണ സംഘം" ഉണ്ടാക്കി, റിലേ പീഡിപ്പിക്കൽ വർഷങ്ങളോളം അരങ്ങേറി.
(ഇതിലെ തമാശ എന്ന് പറയുന്നത്,  വർഷങ്ങൾക്ക് ശേഷം സംഘത്തിലെ ഒരച്ചൻ തന്നെ മൂന്നു സെഞ്ചുറിയും കടന്ന് മുന്നേറിയപ്പോൾ ആണത്രേ ഇത് 'പീഡിപ്പിക്കൽ' ആയിരുന്നു എന്ന് 'പാവം' വീട്ടമ്മ അറിയുന്നത്..........!)

എന്തായാലും, സംഗതി പുറത്തു കൊണ്ടുവന്നതും, നിയമ നടപടികൾക്ക് മുൻകയ്യെടുത്തതും വിട്ടമ്മയുടെ ഭർത്താവ് തന്നെയായിരുന്നു എന്നത് ഇന്നും കൗതുകമായി ശേഷിക്കുന്നു...........!
കേസും കൂട്ടവുമായി, തെളിവു ശേഖരിക്കലായി, അറസ്റ്റായി.............!
പത്രങ്ങളിലും ചാനലുകളിലും ആഘോഷമായി.............!!

ഠിം............!! കഴിഞ്ഞു. കേസിലെ പ്രതികളായ "സഹകരണ സംഘത്തിലെ''
സഹകാരി അച്ചൻമാർ ഇപ്പോൾ എവിടെയാണോ...........?
ആ വീട്ടമ്മ ജീവിച്ചിരിപ്പുണ്ടോ.......? ആ..............! ആർക്കറിയാം.........!?

ഇതിൽ നിന്നൊക്കെ നമുക്ക് മനസ്സിലാകുന്നത് ഇന്ന് നിലവിലുള്ള ഇന്ത്യൻ പീനൽ കോഡിൽ ഒതുങ്ങുന്നതല്ല നമ്മുടെ 'വികാരി' അച്ചൻമാർ ........!
അവർ ''അതുക്കും മേലെ..........!"
അവർക്ക് നിയമസംഹിത പോലും വേറേ............!?
പട്ടിക്കും, പൂച്ചയ്ക്കും, കുരങ്ങിനും അടക്കം എന്തിനും ഏതിനും പ്രതികരിക്കുന്ന, പ്രതിഷേധ ഖഡ്ഗവുമായി ചാടി വീഴുന്ന
 • സാംസ്കാരിക നായകന്മാരേയും, 
 • നായികമാരേയും, 
 • മനുഷ്യാവകാശ പ്രവർത്തകരേയും
ഒന്നും ഇതുപോലുള്ള മനുഷ്യ ജീവനു വേണ്ടി ചെറുവിരൽ അനക്കാൻ പോലും കാൺമാനില്ല............!!
സ്ത്രീ സുരക്ഷയുടെ വക്താക്കളെന്ന് വീമ്പിളക്കുന്ന, ഇത് കേരളമാണ് എന്ന് ആക്രോശിച്ച് നടക്കുന്ന 
നവോത്ഥാന നായകൻമാർ ഇതൊക്കെ കാണുന്നുണ്ടാകുമോ.........!?


Anu P Nair :: ഓൺലൈൻ മീഡിയ കൂടുതൽ എഴുത്തുകാരെ സൃഷ്ടിക്കുന്നു - ഷെഫീർ പരപ്പത്ത്


മലയാള ചെറുകഥ ഇന്ന് വളർച്ചയുടെ പാതയിലാണ് . ഒരു പക്ഷേ കൂടുതൽ എഴുത്തുകാർ കടന്നു വരുന്ന കാലവും ഇതാണ് . പ്രമേയം , ഭാഷ എന്നിവയിലൊക്കെ വൈവിധ്യവുമായാണ് ഓരോ കഥാകൃത്തും രംഗ പ്രവേശം ചെയ്യുന്നത്.

ഷെഫീർ പരപ്പത്തും ഈ ശ്രേണിയിൽ വരുന്ന എഴുത്തുകാരനാണ് . 2019 വർക്കല മലയാള സാംസ്കാരിക വേദിയുടെ കാക്കനാടൻ കഥാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിക്കൊണ്ട് അദ്ദേഹം അത് തെളിയിച്ചു . പുരസ്കാരം നേടിയ ചോരമണക്കുന്ന കാളക്കൊമ്പുകൾ കഥ മാസികയുടെ ആഗസ്റ്റ് 2019 ലക്കത്തിലുണ്ട് .

ഷെഫീറുമായി നടത്തിയ അഭിമുഖത്തിൽ നിന്നും ....

1 എഴുത്തിലേയ്ക്ക് എങ്ങനെയാണ് എത്തിപ്പെട്ടത്
എഴുതുവാനുള്ള ആഗ്രഹം രൂപപ്പെടുന്നത് വായനയിലൂടെയാണ്. പിന്നീട് അത് കുറിപ്പുകളായും ചെറുകഥകളായും സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. നല്ലെഴുത്ത് എന്ന ഓൺലൈൻ സാഹിത്യ കൂട്ടായ്മയിൽ കഥകൾ പോസ്റ്റുചെയ്തപ്പോൾ കിട്ടിയ പ്രോൽസാഹനം വീണ്ടും വീണ്ടും എഴുതാനുള്ള പ്രചോദനമാകുകയായിരുന്നു.
2 മലയാളത്തിൽ ഒത്തിരി എഴുത്തുകാർ ജനിക്കുന്ന ഒരു കാലമാണിത് . ഇതിനെ എങ്ങനെ നോക്കിക്കാണുന്നു ?
ഇപ്പോൾ വായനക്കാരേക്കാളും കൂടുതൽ എഴുത്തുകാരാണ് എന്ന ഒരു തമാശ എല്ലാവരും പറയുന്നു. അത് ഒരു പരിധി വരെ ശരിയുമാണ്. ഓൺലൈൻ സാഹിത്യത്തിന്റെ വളർച്ചയാണ് അതിന് പ്രധാന കാരണം എന്ന് തോന്നുന്നു.. ആർക്കും എന്തും എഴുതാവുന്ന ഒരു പ്ലാറ്റ്ഫോമാണല്ലോ അത്.. കമന്റുകളായി പെട്ടെന്ന് കിട്ടുന്ന റെസ്പോൺസ് കൂടുതൽ കൂടുതൽ പേരെ എഴുത്തിലേക്ക് ആകർഷിക്കുന്നു ..
3 ആദ്യ കഥ ... ആ അനുഭവം ഒന്ന് പറയാമോ ?
ആദ്യമായി ചെറുകഥയോട് സാമ്യമുള്ള ഒരു കുറിപ്പ് ഞാനെഴുതുന്നത് മൂന്ന് വർഷം മുൻപാണ്. 'മറൈൻ ഡ്രൈവിലെ സായാഹ്നം' എന്ന പേരിലായിരുന്നു അത്. എറണാകുളം ലിസി ആശുപത്രിയിൽ പനിയായി അഡ്മിറ്റ് ആക്കിയിരുന്ന വാപ്പക്ക് കൂട്ടിരിക്കുമ്പോഴാണ് ഞാനതെഴുതുന്നത്. അത് ഞാൻ മുഖ പുസ്തകത്തിൽ പോസ്റ്റ് ചെയ്തപ്പോൾ തരക്കേടില്ലാത്ത പ്രതികരണം ലഭിച്ചു. പിന്നീട് ഒരു സുഹൃത്ത് നല്ലെഴുത്ത് എന്ന സാഹിത്യ ഗ്രൂപ്പിനെക്കുറിച്ച് പറഞ്ഞു. പിന്നെ ആ ഗ്രൂപ്പിൽ അംഗമാകുകയും അവിടെ നിന്ന് ലഭിച്ച പ്രോൽസാഹനങ്ങൾ കൂടുതൽ കൂടുതൽ എഴുതുവാൻ പ്രചോദനമാകുകയും ചെയ്തു.
4 ചോര മണക്കുന്ന കാളക്കൊമ്പുകൾ കാളപ്പോരിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടിട്ടുള്ള രചനയാണ് . എന്തൊക്കെ ഹോംവർക്ക് ചെയ്തു ഈ കഥയ്ക്ക്
മർച്ചന്റ് നേവിയിൽ ആണ് ജോലി ചെയ്യുന്നത്..എന്റെ ജോലിയുടെ സ്വഭാവം ഓരോ  രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം നൽകാറുണ്ട്. പക്ഷേ സ്പെയിൻ പശ്ചാത്തലത്തിലുള്ള ഈ കഥക്ക് കൂടുതൽ ഹോം വർക്ക് ചെയ്യേണ്ടി വന്നു .ആ രാജ്യത്തിന്റെ ദേശീയ വിനോദമായ കാളപ്പോരിനെ കുറിച്ച് പഠിച്ചു. അവിടുത്തെ ഭൂപ്രകൃതിയെക്കുറിച്ച് കൂടുതൽ റിസർച്ച് നടത്തി. അങ്ങനെ കഥക്കുള്ള പശ്ചാത്തലം മനസ്സിൽ വരച്ചിട്ടു.. പിന്നീട് കഥയും കഥാപാത്രങ്ങളും വികാസം പ്രാപിച്ചു. ഒരു വർഷത്തിനു മുകളിലായി ഈ കഥ എഴുതിയിട്ട്. ഇതിനു മുൻപ് റഷ്യൻ പശ്ചാത്തലത്തിൽ എഴുതിയ കഥയുണ്ട്. "വാടിയ കാർണേഷൻ പൂക്കളും വിചിത്ര വ്യാപാരിയും" എന്ന പേരിലെ ആ കഥക്കും പുരസ്ക്കാരം ലഭിക്കുകയുണ്ടായി.
5 താങ്കളുടെ വായനയെക്കുറിച്ച് പറയാമോ
പരന്ന വായനയുള്ള ആളൊന്നുമല്ല ഞാൻ.. സമയം കിട്ടും പോലെ വായിക്കും. നോവലുകളേക്കാൾ കൂടുതൽ ചെറുകഥകളാണ് വായിക്കുന്നത്.. എം ടി., ബഷീർ, ആന്റൺ ചെക്കോവ്, ഉറൂബ് തുടങ്ങിയവരുടെ കഥകളോട് കൂടുതൽ ഇഷ്ടം.. നോവലിൽ ഖസാക്കിന്റെ ഇതിഹാസം ഒരു വേദപുസ്തകം പോലെ സൂക്ഷിക്കുന്നു.
6 പുതിയ എഴുത്തുകാരിൽ ആരെയാണ് ഏറ്റവും കൂടുതൽ വായിക്കുന്നത് ?
പുതിയ എഴുത്തുകാരിൽ ബെന്യമിന്റെയും സന്തോഷ് എച്ചിക്കാനത്തിന്റെയും സുഭാഷ് ചന്ദ്രന്റെയും രചനകളോട് കൂടുതൽ പ്രിയം.  എച്ചിക്കാനത്തിന്റെ കൊമാല എന്ന കഥാസമാഹാരം ഒത്തിരി ഇഷ്ടം തോന്നിയ സമാഹാരമാണ്..
7 വ്യക്തി/ കുടുംബം /അവാർഡുകൾ
എറണാകുളം ജില്ലയിലെ കങ്ങരപ്പടി എന്ന സ്ഥലത്താണ് സ്ഥിരതാമസം. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ചീഫ് എഞ്ചിനീയറായി ജോലി നോക്കുന്നു. 6 മാസം കടലിലും 6 മാസം കരയിലും, ഇതാണ് ജോലിയുടെ സ്വഭാവം. ഭാര്യ ഖൈറുന്നിസ.. മക്കൾ ഹെബ സൈൻ, ഇഷ്ഫക്ക് . വാപ്പയും ഉമ്മയും മരണപ്പെട്ടു.. അനുജൻ ഷിഹാബും കുടുംബവും ചേർന്ന് ഒരുമിച്ച്  താമസിക്കുന്നു. 
ചോരമണക്കുന്ന കാളക്കൊമ്പുകൾ എന്ന കഥക്ക് മലയാള സാംസ്ക്കാരിക വേദിയുടെ കാക്കനാടൻ കഥാമത്സര പുരസ്ക്കാരവും (2019) , വാടിയ കാർണേഷൻ പൂക്കളും വിചിത്ര വ്യാപാരിയും എന്ന കഥക്ക് KSSPU ആമ്പല്ലൂർ യൂണിറ്റ് എറണാകുളം ജില്ലാതലത്തിൽ നടത്തിയ നാലാമത് കാത്തിരമറ്റം സുകുമാരൻ സ്മാരക യുവപ്രതിഭാ പുരസ്ക്കാരം 2019 ഉം ലഭിച്ചിട്ടുണ്ട്.
8 പുതിയ രചനകൾ
ഏറ്റവും പുതിയ രചന ക്ലോക്ക് ടവറിലെ ചോരപ്പാടുകൾ എന്ന കഥയാണ്. നിഗൂഢതകളൊളിപ്പിച്ച താന്തോന്നിമല ഭാഷാ സാഹിത്യ മാസികയിലെ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിക്കും. "ചെകുത്താന്റെ ഏകാന്തവാസം" കഥ മാസികയിലെ പ്രസിദ്ധീകരണത്തിന് കാത്തിരിക്കുന്നു. ഒരു നോവലിന്റെ അണിയറ പ്രവർത്തനവും നടക്കുന്നു.
9 ) കടപ്പാട്
ചോരമണക്കുന്ന കാളക്കൊമ്പുകൾ എന്ന കഥ കലാകൗമുദിയുടെ കഥ മാസികയുടെ ഓഗസ്റ്റ് ലക്കത്തിൽ ആണ് പ്രസിദ്ധീകരിച്ചത്.. ആദ്യമായി അച്ചടിമഷി പുരളുന്നതും ഈ കഥ തന്നെ. എന്നിൽ വിശ്വാസമർപ്പിച്ച് കഥ പ്രസിദ്ധീകരിക്കാൻ സഹായിച്ച കഥ മാസികയുടെ എഡിറ്റർ ശ്രീ.വടയാർ സുനിൽ, എന്നുമൊരു വഴികാട്ടിയായി മുന്നിൽ നിൽക്കുന്ന നല്ലെഴുത്തിലെ ചീഫ് അഡ്മിൻ ശ്രീ ഉണ്ണി മാധവൻ എന്നിവരോട് കടപ്പാട്..

Bharatheeya Vichar Kendram :: മാറുന്ന കാശ്മീർ ഉണരുന്ന ഭാരതംഭാരതീയ വിചാരകേന്ദ്രത്തിന്റെ വിദ്യാർത്ഥി വിഭാഗമായ വിവേകാനന്ദ പഠന വേദിയുടെ ആഭിമുഖ്യത്തിൽ മാറുന്ന കാശ്മീർ ഉണരുന്ന ഭാരതം എന്ന വിഷയത്തിൽ സെമിനാർ നടത്തുകയുണ്ടായി.

സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച സെമിനാറിൽ കൊച്ചിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ അനീഷ് പിള്ള അധ്യക്ഷത വഹിച്ചു, വിഷയാവതരണം നടത്തിയത് സെൻട്രൽ യൂണിവേഴ്സിറ്റി കാസർഗോഡ് വൈസ് ചാൻസിലർ ഡോക്ടർ കെ ജയപ്രസാദ് അവർകളായിരുന്നു

ആർട്ടിക്കിൾ 370 വരുത്തിയ മാറ്റവും കശ്മീരിനെ രണ്ടാക്കി വിഭജിച്ചുകൊണ്ട് പാർലമെൻറ് പാസാക്കിയ നിയമവും വിശകലനം ചെയ്തു. ആർട്ടിക്കിൾ 370 ഭരണഘടനയിൽ കൊണ്ടുവരാൻ ഉണ്ടായ കാരണവും ജമ്മു ആൻഡ് കാശ്മീർ പ്രത്യേകമായി അനുഭവിച്ച വന്നിരുന്ന പ്രത്യേക ആനുകൂല്യങ്ങളെക്കുറിച്ചും പറയുകയുണ്ടായി.

വളരെ വളരെ പ്രധാനമായി ചൂണ്ടിക്കാണിച്ചത്
 • ശ്മീരിലെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ പിന്നോക്കാവസ്ഥയാണ് 
 • ഇന്നും കാശ്മീരിലെ വിദ്യാഭ്യാസ മേഖലയിൽ സ്കൂളുകളും കോളേജുകളും തുലോം പരിമിതമാണ്. മാത്രവുമല്ല അവിടെ അധ്യയനവും നടക്കാറില്ല.
 • കാശ്മീലെ പൗരന്മാർക്ക് തൊഴിലവസരവും കുറവാണ്.
 • കേന്ദ്ര പാർലമെൻറ് പാസാക്കിയ സുപ്രധാന നിയമങ്ങളൊന്നും തന്നെ കാശ്മീരിൽ ഇന്നേവരെ നടപ്പാക്കിയിട്ടില്ല ,
 • വിദ്യാഭ്യാസ അവകാശ നിയമം വിവരാവകാശ നിയമം തുടങ്ങിയവ അതിൽ ചിലത്. 
 • ഭാരതം ഒട്ടുക്കുള്ള സംവരണം ഇന്നേവരെ ജമ്മുകാശ്മീരിൽ നടപ്പാക്കിയിട്ടില്ല.
 • ഏഴ് പതിറ്റാണ്ട് കാലമായി ജമ്മുകാശ്മീർ ഭാരതത്തോട് ചേർന്ന് കിടന്നിട്ടും ഇന്നേവരെ ഭാരത ഭരണഘടനയിലെ മൗലികാവകാശങ്ങൾ മൗലികകർത്തവ്യങ്ങൾ ഒന്നും തന്നെ കശ്മീരിൽ ബാധകമല്ല. 
 • ഭാരതത്തിലെ പതാകയെ ഭാരതത്തിൻറെ ചിഹ്നങ്ങളെ അവഹേളിക്കുന്നത് യാതൊരുവിധത്തിലും കശ്മീരിൽ കുറ്റകരമല്ല. 
 • ജമ്മു കാശ്മീരിന് അവരുടേതായ സ്വന്തം പതാകയും ഭരണഘടനയും നിലവിലുണ്ടായിരുന്നു. 
 • ഭാരതത്തിലെ പാർലമെൻറ് ഏതു നിയമം പാസാക്കിയാലും ജമ്മുകാശ്മീർ നിയമസഭ അംഗീകരിച്ചാൽ മാത്രമേ അവിടെ ബാധകമാവുക യുള്ളൂ. 
കശ്മീരിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവും വംശീയവും ഭൂമിശാസ്ത്രപരവുമായ ചരിത്രവും ചർച്ച ചെയ്യുകയുണ്ടായി.
ജമ്മുകാശ്മീരിൽ കൊണ്ടുവന്ന മാറ്റം ഭാരതത്തിന്റെ അഖണ്ഡതയ്ക്കും ദേശീയോദ്ഗ്രഥനത്തിനും ഒരു മുതൽക്കൂട്ടാണ്. 
വിവേകാനന്ദ പഠന വേദി കൺവീനർ നന്ദു വിശ്വം സ്വാഗതം ആശംസിച്ചു. ജോയിൻ കൺവീനർ വിഷ്ണു സുരേഷ് നന്ദി അറിയിച്ചു.--- റിപ്പോര്‍ട്ട്
നന്ദു വിശ്വം

Bharatheeya Vichar Kendram :: മലയാള ഭാഷാ വാരാചരണവും ചിന്താവിഷ്ടയായ സീത രചനാ ശതാബ്ദി ആഘോഷവും
മലയാള ഭാഷാ വാരാചരണവും 
ചിന്താവിഷ്ടയായ സീത രചനാ ശതാബ്ദി ആഘോഷവും     

കായംകുളം: ആഗോളീകരത്തിന്‍റെ ആക്രാമികതയില്‍ പ്രാദേശിക ഭാഷകള്‍ അകാലചരമം പ്രാപിക്കുകയാണെന്നും അത്തരം ഭീഷണികള്‍ക്കെതിരെയുളള സാംസ്കാരിക ജാഗ്രതയാണ് മലയാള ഭാഷാ വാരാചരണവും അനുബന്ധ പരിപാടികളെന്നും ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം ഹരികുമാര്‍ ഇളയിടത്ത് അഭിപ്രായപ്പെട്ടു.

ഭാരതീയവിചാരകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ മലയാള ഭാഷാവാരാചരണത്തിന്‍റെ ഭാഗമായി കേരള സര്‍വ്വകലാശാല അദ്ധ്യാപന പഠന കലാലയത്തില്‍ (Teacher Educatin College) നടന്ന മലയാള കാവ്യഭാഷാ ചരിത്രവും ചിന്താവിഷ്ടയായ സീതയും സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 • 'അങ്കിള്‍' എന്ന വാക്ക് പ്രചുര പ്രചാരത്തിലായതോടെ, അമ്മാവനും ചിറ്റപ്പനും വല്യച്ഛനും അപ്പച്ചിയപ്പനുമെല്ലാം മലയാളിയുടെ നിത്യവ്യവഹാരത്തില്‍ നിന്നും കുടിയിറക്കപ്പെട്ടു. 
 • 'ഫുഡ്' എന്ന ആംഗലപദത്തിലൂടെ നമ്മുടെ വൈവിധ്യമാര്‍ന്ന ഭക്ഷണ പാനീയങ്ങളുടെ പേരുകള്‍ പുതു തലമുറയില്‍നിന്നു തുടച്ചു മാറ്റപ്പെട്ടു. 
 • തനിമയാര്‍ന്ന വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതില്‍ മാതൃഭാഷക്ക് മുഖ്യമായ പങ്കുണ്ട്. 
 • സാംസ്കാരികമായ അധിനിവേശം നമ്മുടെ സ്വത്വത്തെ അന്യവല്‍ക്കരിക്കും. ദ്രാവിഡത്തനിമയില്‍നിന്നു മാറാത്ത ശൈലീവല്ലഭത്വമാണ് ആശാന്‍റെ സീതാകാവ്യത്തിന് മലയാള കാവ്യഭാഷാ ചരിത്രത്തില്‍ അനന്യത നേടിക്കൊടുക്കുന്നത് 
- അദ്ദേഹം പറഞ്ഞു.

കോളജ് പ്രിന്‍സിപ്പാള്‍ ടി. ഹേമലത ആദ്ധ്യക്ഷം വഹിച്ചു. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് മലയാള വിഭാഗം മുന്‍ മേധാവി പ്രൊഫ. ജോണ്‍സണ്‍ ചെമ്മനം വിഷയാവതാരണം നടത്തി. കോളജ് ലൈബ്രറിയിലേക്കുളള പുസ്തക സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിച്ചു.

സ്റ്റാഫ് അഡ്വൈസര്‍ സബീന എസ്സ്, യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു. എസ്സ്, സ്ഥാനീയ സമിതി അദ്ധ്യക്ഷന്‍ പ്രൊഫ. വി. എസ്സ്. ഗോപാലകൃഷ്ണന്‍, പൂവണ്ണാല്‍ ബാബു, കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍ച്ചാ രാജു, പി. എസ്സ്. സുരേഷ്, സി. പ്രകാശ്, ബിന്ദു, ആര്‍ട്ടിസ്റ്റ് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Govt U P S Kuzhivila :: വിദ്യാരംഗം കലാസാഹിത്യ വേദി (2019- 2020): ഉദ്ഘാടനം.


വിദ്യാരംഗം കലാസാഹിത്യ വേദി (2019- 2020):   ഉദ്ഘാടനം.


കുട്ടികളിലെ കലാ സാഹിത്യ വാസനകൾക്ക് പ്രചോദനം നൽകുക, അവയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, പൊതു വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഒന്നാണ് വിദ്യാരംഗം കലാസാഹിത്യ വേദി.

കുട്ടിയുടെ സമഗ്രവികസനം ലക്ഷ്യമിടുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് ഏറെ അഭിലഷണീയമാണ് ഇത്തരമൊരു കൂട്ടായ്മ.

കുഴിവിള സ്കൂളിലെ ഈ അധ്യയന വർഷത്തെ   വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  സ്കൂൾതല ഉദ്ഘാടനം നടന്നു.

കവിയും എഴുത്തുകാരനും സർവ്വോപരി സ്കൂളിന്റെ പ്രധമാധ്യാപകനുമായ ശ്രീ. അനിൽ. ആർ. മധു ഭദ്രദീപം കൊളുത്തി നിർവ്വഹിച്ച ഉദ്ഘാടനച്ചടങ്ങിൽ അദ്ദേഹം തന്റെ സ്വന്തം കവിത ചൊല്ലി ഈ വർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് നല്ലൊരു തുടക്കം കുറിച്ചു.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി... നാടൻപാട്ട്, കവിതാലാപനം, റോൾപ്പേ, തുടങ്ങിയ ഇനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.


റിപ്പോർട്ട്,

Aswathy P S :: Art Gallery :: Village Girl


26 August 2019

Anil Thekkedath :: Viral Kavitha PuraskaramAnil Thekkedath


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657അനിൽകുമാർ.ടി
തെക്കേടത്ത് 
കൊടകര ,തൃശ്ശൂർ
680684


തൃശ്ശൂർ ജില്ലയിലെ ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിൽ മലയാളം അദ്ധ്യാപകൻ (ഹൈസ്കൂൾ വിഭാഗം)


ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും അനിൽതെക്കേടത്ത് എന്ന പേരിൽ കവിത എഴുതുന്നു. മൂന്ന് നാല് കവിതാ സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Awards & AppreciationsSupport a Writer

കവിതകള്‍

Jagan :: സഹിക്കുക തന്നെ .......!!
"ഒരു തെരഞ്ഞെടുപ്പിൽ പോലും മൽസരിക്കാതെ എക്കാലവും രാജ്യസഭയിൽ അഭയം തേടിയിട്ടുള്ള ചില സ്വയം പ്രഖ്യാപിത നേതാക്കൾ കോൺഗ്രസ്സിനെ തട്ടിയെടുത്തു."

പ്രമുഖ കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.കെ.തിവാരിയുടെ വളരെ അർത്ഥവത്തായ, യാതൊരു വിശദീകരണവും ആവശ്യമില്ലാത്ത വാക്കുകൾ... .......!

കേരളത്തിൽ നിന്നടക്കമുള്ള 'ചില ' നേതാക്കൾ ഈ വാക്കുകൾ കേട്ട്, തന്റെ തലയിൽ കോഴിപ്പൂട ഉണ്ടോ എന്ന് തപ്പി നോക്കി എന്നാണ് ദില്ലിയിൽ നിന്നുള്ള വാർത്ത...........!

സഹികെട്ടിട്ടാണ് തിവാരിജി ഇത്രയും എങ്കിലും പറഞ്ഞു പോയത്. പൊതുജനം ഇത് പറയാൻ തുടങ്ങിയിട്ട് കാലമേറെയായി...........!

ഇതു കൊണ്ടൊന്നും യാതൊരു ഫലവും ഇല്ല.
"എന്നെ തല്ലേണ്ടമ്മാവാ, ഞാൻ നന്നാകില്ല''
എന്ന മുദ്രാവാക്യം മുഴക്കി നിൽക്കുന്ന 'നേതാക്കളെ'  എന്തു ചെയ്യാൻ .......?

നാണമില്ലാത്തവന്റെ ആസന്നത്തിൽ ആൽ കിളിർത്താൽ അതുമൊരു തണൽ...........!
സഹിക്കുക തന്നെ .......!!

Kaniyapuram Nasirudeen


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657


Kaniyapuram Nasirudeen
കണിയാപുരം നാസറുദ്ദീൻ
ദാറുൽ സമാൻ
കരിച്ചാറ
പള്ളിപ്പുറം പി ഒ
തിരുവനന്തപുരം 695316
Mob: 9400149275
കവിതകള്‍


ആസ്വാദനങ്ങള്‍


K V Rajasekharan


  മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
  ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

  "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

  ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

  തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

  കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

  (ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

  ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
  Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

  കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
  9995361657
 1.  

കെ വി രാജശേഖരന്‍
+91 9497450866


കണ്ടതിനപ്പുറംK V Rajasekharan :: കോൺഗ്രസ്സ്: 'വഞ്ചി തിരുനക്കരെത്തന്നെ'സോണിയ വീണ്ടും കോൺഗ്രസ്സ് അദ്ധ്യക്ഷ!  'വഞ്ചി തിരുനക്കരെത്തന്നെ'! അവിടെ കിടക്കട്ടെ.  ഏലിച്ചേടത്തിയുടെ കഥയൊന്നു കേട്ടിട്ട് നോക്കാം വഞ്ചി ഇനിയും അനങ്ങുമോയെന്ന്.

ഏലി ഒരു കോലമാകും  വരെ ആരെയും താക്കോൽ ഏൽപ്പിച്ചില്ല. ഏലിയുടെ അമ്മായിയമ്മയുടെ മൂക്കും മുഷ്കും നാക്കും നോട്ടവും ഉള്ള മോളെ ഏൽപ്പിക്കുമെന്നു നോക്കിയിരിപ്പായിരുന്നു ഇടവകക്കാരെല്ലാം.  അടിച്ചു പൊളിക്കാനുള്ള അവരുടെ മോഹം!
ഏലിയുടെ പേടി അതല്ലായിരുന്നു. മോടെ കെട്ടിയോൻ ആളു പിശകാണ്. ആർത്തി പെരുത്തവനാണ്, കമിഴ്ന്നു വീണാൽ കാൽപണം കൊണ്ടേ പൊങ്ങൂയെന്നാണ് നാട്ടുകാർ പറയുന്നത്.  അതല്ല പ്രശ്നം, അതിൽ ഏലിക്കൂ പരാതിയുമില്ല. മരുമകന്റെ അപ്പനും അനിയനും എങ്ങനെയാ ചത്തതെന്ന് ആളുകൾ പലതും പറയുന്നു. അത് ഓർക്കുമ്പോൾ ഉള്ളിൽ ഒടുങ്ങാത്ത പേടി.
 മറ്റൊന്ന് മോനാണ്. അവിടെയും പ്രശ്നം! .
അവൻ എങ്ങനെ പോകുന്നു, എതിലേ പോകുന്നു, പുറത്തു പറയാൻ കൊള്ളില്ല. നാലാളറിഞ്ഞ് കെട്ടിയിട്ടില്ല. കാണിക്കാനൊരൂ കെട്ടിയോളുമില്ല.  കാണാമറയത്ത് കണ്ണെത്താദൂരത്ത് ചുറ്റിക്കളിയാണ് പണി എന്നത് അറിയാനിനി ആരും ബാക്കിയില്ല. 
കൂടുതൽ ആലോചിച്ചിട്ടു കാര്യമില്ല. ഇനി അവനാകട്ടെ കുടുംബം നടത്തുന്നതെന്ന്  ഏലി രണ്ടും കൽപ്പിച്ചു തീരുമാനിച്ചു.

എന്തായാലും കാര്യമായ പണിയൊന്നും ബാക്കിയില്ലാ എന്നതായിരുന്നു സമാധാനം.  ചാകാൻ നേരം നോക്കി കിടക്കുന്ന വല്ല്യപ്പനേ കുഴിയിലേക്കെടുക്കുന്ന പണി നടത്തണം..  ഏലി നോക്കിയിട്ടിതുവരെ നടക്കാത്ത കാര്യമാണ്! മോനത് സാധിക്കുമെന്ന തോന്നലുണ്ടായിരുന്നു.  കുറ്റം പറയരുതല്ലോ അടുത്ത് എത്തിയപ്പോഴൊക്കെ മുട്ടിയും തട്ടിയും പട്ടിണിക്കിട്ടും അവനും ശ്രമിച്ചു.  പക്ഷേ എന്തു ചെയ്യാൻ! പണ്ട് ഉണ്ടത് പാഴല്ലാതിരുന്നതുകൊണ്ട് കിളവൻ ചത്തുമില്ല, കട്ടിലൊഴിഞ്ഞതുമില്ല.

പക്ഷേ മോനാരാ മോൻ!  വല്ല്യപ്പന് ഇനി കാലം ഏറെയില്ലായെന്ന് അവനുറപ്പാക്കി.  ഇനി അന്ത്യക്കൂദാശ കൊടുക്കാൻ അച്ചനെ വിളിച്ചാൽ മതിയെന്ന നിലയിലവൻ എത്തിച്ചൂ. അവിടെയാണു പ്രശ്നം!
ആരുവേണമെങ്കിലും ആയിക്കൊള്ളൂ എനിക്കിനി ഈ പണി പറ്റില്ലായെന്ന് അവൻ തീർത്തു പറഞ്ഞു. 
അവനെ കുറ്റം പറയാനും പറ്റില്ല.  ചുറ്റിക്കളിച്ചു നടന്ന ചെറുക്കനല്ലേ? എത്ര കാലം ഇങ്ങനെ വല്ല്യപ്പനേം നോക്കി ഇരിക്കാനാകും? തന്നെയല്ല. കിളവൻ തട്ടിപ്പോയാൽ കാലപ്പഴക്കം കൊണ്ടും കയ്യിലിരുപ്പുകൊണ്ടും ആണെന്നാണ് പൊതുധാരണയെങ്കിലും അതിൽ  ചെറുക്കന്‍റെ കൈക്രിയയും ഉണ്ടെന്ന് അറിയാവുന്നവരാരെങ്കിലും പോസ്റ്റുമാർട്ടം വേണമെന്നായാൽ ചെറുക്കന്‍ കുടുങ്ങും. 

ഇട്ടിട്ടു പോകും വഴി അവൻ  പറഞ്ഞ് കൃത്യം: "മരണം കാത്തു കിടക്കുന്ന കിളവന്റെ അന്ത്യക്കൂദാശ കൂടി  ചെയ്യിക്കാൻ എന്നെ കിട്ടില്ല. എന്റെ പുറകെ ആരും വിളിച്ചു കൂവി വരുകയും വേണ്ട.  ആരു വേണേൽ ചെയ്തോ. പക്ഷേ ആ പണി എന്റെ അമ്മയേം പെങ്ങളേം ഏൽപ്പിക്കരുത്".

അവൻ ഉള്ള കാര്യമാ  പറഞ്ഞത്. പക്ഷേ ഇടവകക്കാർ പിന്നേം പുറകെ!  അവൻ തന്നെ വേണമെന്നാണ് വലിയ വായിൽ നിലവിളിക്കുന്നത്.  പക്ഷേ യഥാർത്ഥത്തിൽ മോളെയാണ് അവന്മാർക്കു വേണ്ടത്. ചില അവന്മാരൊക്കെ അങ്ങനെ തന്നെ  പറയുന്നുമുണ്ട്. അതുപിന്നെ അങ്ങനെയല്ലേ വരൂ. അവളാകുന്നതല്ലേ അവന്മാർക്കും ഒരിത്. മോനത് അറിഞ്ഞുകൊണ്ടു തന്നെയാണ് അവളെ  പോയിട്ട് എന്നെ പോലും ആ പണി ഏൽപ്പിക്കരുതെന്ന് പ്രത്യേകം പറഞ്ഞത്.

പകരം ആരാണെന്ന ചോദിച്ചപ്പഴേ ഞാൻ അടുക്കളയിലും തോട്ടത്തിലും തൊടിയിലും പണിയെടുക്കുന്ന പറഞ്ഞാൽ കേക്കുന്ന, തിരിച്ചു പറയാത്ത, വിശ്വസിക്കാൻ കൊള്ളാവുന്ന, വേലക്കാരെ ആരെയെങ്കിലും ആകാമെന്നു പറഞ്ഞതാണ്.  പക്ഷേ ഇടവകയിൽ പലർക്കും എതിർപ്പ്. തടിയുള്ളവരും മിടുക്കുള്ളവരും പ്രായം കുറഞ്ഞവരും വേറെയുണ്ടുപോലും! അവനെയൊക്കെ താക്കോൽ ഏൽപ്പിച്ചാൽ ചെറുക്കനെന്നെങ്കിലും തിരിച്ചുവരുമ്പോൾ എന്നായെടുത്ത് കൊടുക്കും?

വേല കയ്യിലിരിക്കട്ടെ,  ഏലി ഇനം വേറെയാണ്. തത്കാലം  ഏലി ആ താക്കോൽ എളിയിൽ തന്നെ വെക്കുകാ!  ഇടവക കമ്മിറ്റി കൂടിയപ്പോൾ ഏലിയുടെ ഉള്ളറിഞ്ഞ് അങ്ങനെ തീരുമാനിച്ചു.   പുത്തനുടുപ്പിട്ടു വന്നവന്മാരുടെ താടിക്ക് തട്ടിയവർക്ക് ഏലി എന്നും അന്നവും കൊടുക്കും  ആശ്രയവും കൊടുക്കും. അവരെ ആ വഴിയിലെത്തിച്ച അന്തോണിച്ചേട്ടൻ കമ്മറ്റിയിൽ എന്നുമുണ്ടാകുമെന്ന് ഏലിയുടെ ഉറപ്പുമുണ്ട്.

ഇനി കോൺഗ്രസ്സ് വഞ്ചിയിലേക്കാകാം നോട്ടം.  2019ലെ തെരഞ്ഞെടുപ്പിൽ തോറ്റു തകർന്ന കോൺഗ്രസ്സിന്  രാഹുൽ ഏറ്റവും നല്ല ഒരവസരമാണ് നൽകിയത്. ഇൻഡ്യൻ ജനാധിപത്യത്തിന്റെ  ശോഭനമായ ഭാവി ഉറപ്പാക്കുവാൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന് ശ്രമിച്ചു നോക്കാവുന്നതാണ്. ഒരു വെല്ലുവിളി നിലവിലുണ്ട്. ഒരു സാദ്ധ്യത ഒളിഞ്ഞിരിക്കുന്നുമുണ്ട്.

പാർട്ടിയുടെ തലപ്പത്ത് നിന്നും സോണിയ കുടുംബം മാറണം.  
ഗ്രാമഗ്രാമാന്തരങ്ങളിൽ നിന്ന് പ്രവർത്തകർ വളർന്നുവന്ന് ദേശീയതലത്തിലും സ്വാഭാവിക നേതൃത്വം വളർന്നു വരണം.  അതൊരു പുതിയ രാഷ്ട്രീയ സംസ്കാരത്തിന് ഇടവരുത്തണം. മറ്റു പാര്‍ട്ടികൾക്കും മാതൃകയാകണം. അങ്ങനെ സംഭവിച്ചാൽ  ഭാരതത്തിനു നല്ലത്, ജനാധിപത്യത്തിന്റെ നല്ലത്, ലോകത്തിനും നല്ലത്.
അങ്ങനെ ഒരു രാഷ്ട്രീയ മാറ്റം ഉണ്ടാകാൻ സോണിയയെയോ രാഹുലിനെയോ പ്രിയങ്കയയെയോ രാഷ്ട്രീയ തട്ടകത്തിനു പുറത്താക്കേണ്ടതുമില്ല.  അവർക്കും സക്രിയമായി തുടരാം.
ലോകസഭാ അംഗത്വം ഉൾപ്പെടെ എല്ലാ പദവികളിൽ നിന്നും മാറി നിൽക്കുക. അനധികൃതമായി കയ്യിലെത്തിയ മുഴുവൻ സമ്പാദ്യവും പാർട്ടിക്കും സമാജത്തിനും രാജ്യത്തിനുമായി സമർപ്പിക്കുക.  തങ്ങൾക്ക് എതിരെയുള്ള കേസുകളിൽ നാഷണൽ ഹെറാൾഡു പോലെ തെറ്റു ചെയ്തിട്ടുള്ള കേസുകളിൽ കുറ്റം ഏറ്റു പറഞ്ഞ് പെട്ടെന്നു തീർപ്പാക്കുവാൻ നോക്കുക. മറ്റുള്ളവയിൽ പ്രതിരോധിക്കണമെങ്കിൽ അങ്ങനെയാകാം.
കഴിഞ്ഞില്ല.
സർക്കാർ ബംഗ്ളാവുകൾ ഒഴിയുക.  അദ്ധ്വാനിച്ചുണ്ടാക്കിയതോ അവകാശമായി കിട്ടിയതോ ആയ പണം കൊടുത്ത് വീടു  വാങ്ങി അമ്മയും മകനും മകളും താമസം അങ്ങോട്ട് മാറ്റുക. കൂടെ താമസിക്കേണ്ടവരാരെങ്കിൽ നാലാളറിഞ്ഞ് കൂടെ താമസിപ്പിക്കുക.  ബിനീഷ് കോടിയേരിയുടെ ഗതി വരാതിരിക്കും. ഇടയ്ക്കിടെ ആരോടും പറയാതെ വിദേശത്തേക്ക് പോകുന്നതും ഒഴിവാക്കാം.
ധൈര്യമുണ്ടെങ്കിൽ ഇത്രയൊക്കെ ചെയ്താൽ പുതിയ ഒരൂ ജീവിതം നിങ്ങളെ കാത്തിരിക്കും.  ഇത്രയൊക്കെ ചെയ്താലും അവരെ വീണ്ടും വേട്ടയാടാനും മാത്രം കല്ലു പോലെയുള്ള മനസ്സല്ല നരേന്ദ്ര മോദിക്കും കൂടെയുള്ളവർക്കും ഉള്ളത്.  തെറ്റ് തിരുത്തിയാലും തെരുവിലിറക്കുന്നതല്ല ഭാരതത്തിന്റെ സംസ്കാരം.

ഇത്രയും കഴിഞ്ഞാൽ രണ്ടാം ഘട്ടമാകാം.

പേരിലെ തട്ടിപ്പ് നിർത്തുക. ഗാന്ധിയെന്ന വാല് മുറിക്കുക
രാഹുലാണെങ്കിൽ അങ്ങനെ റൗൾ വിൻസിയാണെങ്കിൽ അങ്ങനെ, ഏതെങ്കിലും ഒന്നു മതി. മറ്റുപൗരത്വം പരസ്യമായി ഉപേക്ഷിക്കുക. ഒന്നിലധികം പാസ്പോർട്ടും വേണ്ട.  ഒഴിവാക്കി ലോകത്തെ അറിയിക്കുക.
ഇനിയാണ് യഥാർത്ഥ അവസരം.

മഹാത്മാ ഗാന്ധിയുടെ വഴി സ്വീകരിക്കുക. 
അധികാരത്തോട് അകലം പ്രാപിച്ചുകൊണ്ട് ജനങ്ങൾക്ക് വേണ്ടി പോരാടുന്നവർക്ക് വഴികാട്ടിയാകുക, സഹയാത്രികനാകുക.  ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും ഒരു മഹാത്മാവിനെ ലഭിക്കും. ഒരു രാഷ്ട്രപതിയ്ക്കൊ പ്രധാനമന്ത്രിക്കൊ എത്തിപ്പെടാൻ കഴിയുന്നതിനപ്പുറം ചരിത്രം നിങ്ങളെ എത്തിക്കും.
കഴിയുമെങ്കിൽ ശ്രമിച്ചു നോക്ക്.  അല്ലെങ്കിൽ

"വഴി മാറൂ മുണ്ടയ്ക്കൽ ശേഖരാ"!