Raji Chandrasekhar
മരണത്തിൻ വേദനാസൂചി തറച്ചൊരാൾ

Views:

മരണത്തിൻ വേദനാസൂചി തറച്ചൊരാൾ
മരുന്നിൻ മയക്കത്തിലാഴ്ന്നിടുമ്പോൾ,
മറികടന്നപ്പുറം പാതിവെളിച്ചത്തിൽ
മദനാന്ധകേളികളാടുന്നു നീ...

പകലെന്നു രാത്രിയെന്നില്ലാതെ പലനാളും
പരസ്ത്രീയിൽ മുഴുകുന്ന ചതിയാണു നീ ...
പകരമായ് ഛേദിച്ചുവാങ്ങുവാനെന്തുണ്ട്
പരിശുദ്ധമായ് നിന്റെയുള്ളിലിന്ന്... ?

പകയില്ലെനിക്കെന്റെ ഭഗവതി തുണയുണ്ട്,
തികവോടെയൊക്കെയും തീർത്തു നൽകും.
അകമേ ചിരിക്കുന്നൊരടവുകൾ, ചാറ്റുകൾ,
പുകയും നിൻവംശം മുടിഞ്ഞു കത്തും...






No comments: