Jagan :: ചെറുകിട വ്യാപാരികൾക്ക് അംഗീകാരവും ആശ്വാസവുമായി പങ്കാളിത്ത പെൻഷൻ

Views:

പ്രതിദിനചിന്തകൾ
ചെറുകിട വ്യാപാരികൾക്ക് അംഗീകാരവും ആശ്വാസവുമായി പങ്കാളിത്ത പെൻഷൻ

ചെറുകിട വ്യാപാരികൾക്ക് അംഗീകാരവും ആശ്വാസവുമായി പങ്കാളിത്ത പെൻഷൻ
പുതിയതായി അധികാരമേറ്റ നരേന്ദ്ര മോഡി സർക്കാർ നടപ്പാക്കുന്നു. പതിനെട്ടിനും നാൽപ്പതിനും മദ്ധ്യേ പ്രായമുളള ചെറുകിട വ്യാപാരികൾ ആയിരിക്കും ഇതിന്റെ ഗുണഭോക്തതാക്കൾ. വാർഷിക വിറ്റുവരവ് ഒന്നര കോടി രൂപയ്ക്കു താഴെ ഉളള വ്യാപാരികൾക്ക് കറഞ്ഞത് പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കത്തക്കവിധത്തിൽ ആണ് ഈ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. (പ്രായപരിധി വർദ്ധിപ്പിക്കണമെന്നും ഇപ്പോൾ വാർദ്ധക്യത്തിലുള്ള വ്യാപാരികൾക്കു കൂടി ഈ പദ്ധതിയുടെ ഗുണം ലഭിക്കത്തക്ക വിധം പദ്ധതി പുനർനിർണ്ണയം ചെയ്യണം എന്ന ആവശ്യം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉന്നയിച്ചിട്ടുണ്ട്.)

സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ വാർഷിക വരുമാനത്തിന്റെ തൊണ്ണൂറു ശതമാനത്തിൽ അധികം വരുന്ന തുക ഉപഭോക്താക്കളിൽ നിന്നും നികുതി ഇനത്തിൽ പിരിച്ചെടുത്ത് യാതൊരു പ്രതിഫലവും കൈപ്പറ്റാതെ കേന്ദ്ര സംസ്ഥാന സർക്കാരുകളിലേക്ക് അടയ്ക്കുന്ന വ്യാപാരിക ൾക്ക് ലഭിക്കുന്ന അംഗീകാരമായി വേണം ഈ പദ്ധതിയെ വിലയിരുത്തുവാൻ. പരമാവധി വ്യാപാരികൾക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.സംസ്ഥാന സർക്കാരിന്റെ വ്യാപാരി ക്ഷേമനിധി പെൻഷൻ ലഭിക്കുന്നവർക്ക കൂടി ഈ പെൻഷൻ ലഭിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

സ്വാതന്ത്ര്യ ലബ്ധിക്കശേഷം ഇൻഡ്യ ഭരിച്ച സർക്കാരുകളിൽ നിന്നും വ്യത്യസ്ഥമായി ആദ്യമായാണ് ഇത്തരത്തിലുളള ഒരു ക്ഷേമപദ്ധതി വ്യാപാരി സമുഹത്തിനായി സമർപ്പിച്ചു കാണുന്നത്.


ആത്മാർത്ഥമായ ആശംസകൾ.....!







No comments: