Jagan LL ഓർമ്മകൾ ഉണ്ടായിരിക്കണം..........!!

Views:

പ്രതിദിനചിന്തകൾ
ഓർമ്മകൾ ഉണ്ടായിരിക്കണം..........!!

കേരള സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന ഈ വറുതിക്കാലത്ത് വിവിധ സർക്കാർ വകുപ്പുകളിലേക്കും,  ഇല്ലാത്ത തസ്തികയുടെ പേരിലും 14 ആഡംബരക്കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനം..........!

മാസങ്ങൾക്കു മുൻപ് നിശിതമായ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ആഡംബരക്കാറുകളുടെ ഒരു നിര തന്നെ വാങ്ങിക്കൂട്ടി വിവാദങ്ങളിൽപ്പെട്ടത് ഇനിയും മറക്കാറായിട്ടില്ല. അതിന് തൊട്ടുപിന്നാലെയാണ് പുതിയ ധൂർത്തിനുള്ള നീക്കം.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, പുനരധിവാസ പ്രവർത്തനങ്ങൾ, നവകേരള നിർമ്മാണം മുതലായവയ്ക്കായി ലോകത്തിനു മുൻപിൽ കൈ നീട്ടി നിൽക്കുകയാണ് കേരളം. നവകേരള നിർമ്മിതിക്കുള്ള പണം ഇനിയും കയ്യിൽ വന്നിട്ടില്ല. പൊതുജനങ്ങൾ മുണ്ട് മുറുക്കി ഉടുക്കണമെന്ന് ധനകാര്യ മന്ത്രി പറഞ്ഞതിനോട്  നാം സർവ്വാത്മനാ സഹകരിച്ചു. പൊതു സമൂഹത്തിൽ നിന്നും വ്യാപാരികളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഒക്കെ കണക്കില്ലാതെ ധനസമാഹരണം നടത്തി. ഇപ്പോൾ ഇതാ ഒരു ശതമാനം പ്രളയ സെസ്സ് കൂടി അടിച്ചേൽപ്പിക്കാൻ പോകുന്നു. ഈ പശ്ചാത്തലത്തിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി മാതൃക കാട്ടേണ്ട ഉത്തരവാദിത്തമുള്ള മന്ത്രിമാരും മുഖ്യമന്ത്രിയും ഈ ധൂർത്ത് ഒഴിവാക്കണമായിരുന്നു.

ദശാബ്ദങ്ങൾക്കു മുൻപ് കേരളം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ ഒരു ചർച്ചയും കൂടിയാലോചനയും ഒന്നുംതന്നെ ഇല്ലാതെ, എം.എൽ.എ മാരുടെ അന്നത്തെ ശമ്പളം ആയിരുന്ന 750 രൂപ,500 രൂപയായി വെട്ടിക്കുറച്ച ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി നമുക്കണ്ടായിരുന്നു. അഭിനവ നേതാക്കൾ ഓർക്കുന്നുണ്ടോ എന്നറിയില്ല. ശ്രീ ഇ.എം.എസ്.നമ്പൂതിരിപ്പാട്.
വെറുതേ ഓർത്തു പോയതാണേ.......!

വല്ലപ്പോഴും അദ്ദേഹത്തെ പോലുള്ള നേതാക്കൻമാരെ ഓർക്കുന്നത് നല്ലതാണ്.
ഓർമ്മകൾ ഉണ്ടായിരിക്കണം..........!!




No comments: