09 July 2019

Jagan :: സർക്കാരിന്റേയും അസഭ്യശ്രീമാന്റേയും വാക്കും പഴയ ചാക്കും ഒരുപോലെയാണ്

Views:

പ്രതിദിനചിന്തകൾ
സർക്കാരിന്റേയും അസഭ്യശ്രീമാന്റേയും വാക്കും പഴയ ചാക്കും ഒരുപോലെയാണ്
https://unsplash.com/photos/kDjrRzw9GHM

വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു.
 നമ്മുടെ സർക്കാരിന്റേയും അസഭ്യശ്രീമാന്റേയും വാക്കും പഴയ ചാക്കും ഒരുപോലെയാണ് എന്ന് മനസ്സിലായല്ലോ?

ഈ വർഷം വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കില്ല എന്ന് ഹരിനാമ കീർത്തനം ചൊല്ലുന്ന പോലെ നൂറ്റി എട്ട് ആവർത്തി ഇന്നലെ സന്ധ്യയ്ക്കും ഈ അസഭ്യ ശ്രീമാൻ ചൊല്ലിയതാണ്. അതൊക്കെ പോയി.

പ്രളയ ദുരിതം മൂലം വിദ്യുഛക്തി ബോർഡിനുണ്ടായ നഷ്ടം 812 കോടിയോളം രൂപ ഉടനടി നികത്താനാണ് പ്രധാനമായും ഈ വർദ്ധന എന്ന് നാം അറിയണം. ഈ വർദ്ധനവിലൂടെ പ്രതിവർഷം ബോർഡിനുണ്ടാകുന്ന അധിക വരുമാനം 900 കോടി രൂപയിലധികവും .....!!

ഡാം തുറന്നു വിട്ട കളിച്ച് ഓരോ വിവരദോഷികൾ  ഉണ്ടാക്കുന്ന നഷ്ടത്തിനും പരിഹാരം കാണേണ്ട ഉത്തരവാദിത്തവും ജനങ്ങൾക്ക് !!??

ഇതിലും എത്രയോ ഇരട്ടി തുക കേന്ദ്ര സംസ്ഥാ സർക്കാർ സ്ഥാപനങ്ങളുടെയും ബോർഡുകളുടേയും കുട്ടിശിക ഇനത്തിൽ പിരിച്ചെടുക്കാനുണ്ട്?  അതിന് ഫലപ്രദമായ ഒരു നടപടിയും എടുക്കാത്ത ബോർഡ് സാധാരണ പൗരൻ ബിൽ അടയ്ക്കാൻ ഒരു ദിവസം വൈകിയാൽ ഫ്യൂസ് ഊരും, തീർച്ച.

"ഞങ്ങൾ ഓരോന്നായി 'ശരി ആക്കി ' വരികയാ, സഹിച്ചോളണം കേട്ടോ"

ഇരുന്നുറു രൂപ വിലയുള്ള മീറ്ററിന് ആയുഷ്ക്കാലം മുഴുവനും പ്രതിമാസ വാടക അടച്ചാലും തീരാത്ത 'മീറ്റർ ബാദ്ധ്യത' യാതൊരു പരാതിയും ഇല്ലാതെ സഹിക്കുന്ന കേരള ജനത ഈ പരിഷ്ക്കാരം സഹർഷം സ്വാഗതം ചെയ്യും.

 ലാൽ സലാം .......!!





No comments:

Post a Comment