08 July 2019

Jagan
പ്രതിദിനചിന്തകൾ
പുതിയ പുതിയ ജനാധിപത്യ സംരക്ഷണ പരീക്ഷണ നീക്കങ്ങൾ.........!

Views:

 Photo by Ferran Feixas on Unsplash

കർണ്ണാടകയിൽ രാജിവച്ച വിമത എം.എൽ.എമാർക്ക് എല്ലാം മന്ത്രി സ്ഥാനം നൽകിക്കൊണ്ട്, വീഴാൻ ചാഞ്ഞു നിൽക്കുന്ന മന്ത്രിസഭയെ താങ്ങി നിർത്താൻ ഉള്ള ചർച്ച പുരോഗമിക്കുന്നു. പുതിയ പുതിയ ജനാധിപത്യ സംരക്ഷണ പരീക്ഷണ നീക്കങ്ങൾ.........!

     ചർച്ച നടത്തി സമയം കളയേണ്ടതില്ല. ഇത്തരം രാഷ്ട്രീയ ആഭാസങ്ങൾ കണ്ട് തഴക്കം വന്ന ഈ യുള്ളവനെ പോലുള്ളവർക്ക് ഉപദേശിക്കാൻ നൂറു ശതമാനം സുരകക്ഷിതമായ മറ്റൊരു മാർഗ്ഗം കൂടി കാണുന്നു. വിമത എം. എൽ.എമാർക്കെന്ന പോലെ 'ഭരണകക്ഷി ' യിലെ എല്ലാ എം.എൽ.എ. മാർക്കും മന്ത്രി സ്ഥാനം നൽകുക........!!
പിന്നെ അഞ്ചു വർഷത്തേക്ക് ഭരണകക്ഷിയിൽ നിന്നും ഒരു വിമതനെ മഷിയിട്ടു നോക്കിയാൽ പോലും കാണില്ല. പൊടി പോലുമില്ല കണ്ടു പിടിക്കാൻ എന്നും ചിലർ ഈ പ്രതിഭാസത്തെ പറയും.

     അല്ല മാഷേ ........!
പറഞ്ഞു വന്നപ്പോൾ പുതിയ പുതിയ ഐഡിയകൾ ഈ യുള്ളവനെറ് മനോമുകുരത്തിൽ വന്നു നിറയുന്നു. അവിടെ പ്രതിപക്ഷ നിരയിലും കുറച്ച് എം.എൽ.എമാർ ഉണ്ടല്ലോ. അവരേയും വെറുതേ വിടരുത്. ഓരോ മന്ത്രി സ്ഥാനം അവർക്ക എല്ലാവർക്കും അങ്ങ് വച്ചു കൊടുത്തേക്കണം.

.(ഇങ്ങനെ ആകുമ്പോൾ പണ്ടു മഹാബലി ഭരിച്ച കേരളം പോലെ ആകാൻ തുടങ്ങും കർണ്ണാടകയും. അന്ന് "മാനുഷരെല്ലാരും ഒന്നു പോലെ" ആയിരുന്നു. അത്രത്തോളം വന്നില്ലെങ്കിലും എം.എൽ.എമാരെല്ലാം ഒന്നു പോലെ ആയാൽ അത്രയെങ്കിലും ആശ്വാസം ആകുമല്ലോ? നമുക്ക് അങ്ങനെ ചെറിയ തുടക്കമിടാം. ചെറിയ ഒരു ചുവടുവയ്പ്പ് ആണല്ലോ വലിയ മാരത്തോൺ ഓട്ടമായി മാറുന്നത് .....!?)

ഠീം............!!
ദാ കിടക്കുന്നു. എല്ലാം ശുഭം. അഞ്ചു വർഷം ആരേയും പേടിക്കേണ്ട. ഏകകക്ഷി ഭരണം പോലെ മന്ത്രിസഭ കൊണ്ടു നടക്കാം. മന്ത്രിസഭ നിലനിർത്തുക എന്നതാണല്ലോ നമ്മുടെ പരമമായ ലക്ഷ്യം.

 അങ്ങനെ കണ്ണാടക മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകട്ടെ.
എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം പരീക്ഷണങ്ങൾ ഭാവിയിൽ പ്രതീക്ഷിക്കാം. ഇതിന്റെ ഒക്കെ പിന്നിലുളള ബുദ്ധി ഒരു മലയാളി യുടേതാണല്ലോ എന്നോർത്ത് നമുക്ക് അഭിമാനിക്കാം. കേരളത്തിലെ വിലപ്പെട്ട ഒരു പാർലമെന്റ് സീറ്റ പോലും ത്യജിച്ച് അദ്ദേഹം കർണ്ണാടകയെ രക്ഷിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത് വെറുതേയല്ല. ജനാധിപത്യം സംരക്ഷിക്കാൻ ഒരു ഗാന്ധി ഭക്തൻ പെടുന്ന പാട് നോക്കണേ.

എല്ലാം ജനങ്ങളുടെ 'മാത്രം' നന്മയ്ക്കും, ക്ഷേമത്തിനും, ഐശ്വര്യത്തിനും വേണ്ടി 'മാത്രം' ആണല്ലോ എന്നോർക്കുമ്പോഴാ ഒരു സമാധാനവും സന്തോഷവും..........!!!

No comments:

Post a Comment


Malayalamasika Digest
ഓരോ ആഴ്ചയിലും പ്രസിദ്ധീകരിക്കുന്ന പുതിയ രചനകളുമായി
നിങ്ങളുടെ ഇൻബോക്സിൽ എത്തുന്നതിന്

Subscribe

* indicates required
View previous campaigns.


Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com

Enter Your Email:


Popular Posts (Last Week)