Jagan :: ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്...............!!!

Views:

പ്രതിദിനചിന്തകൾ
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്...............!!!
Image Credit :: https://upload.wikimedia.org/wikipedia/commons/thumb/d/d0/Paradox_hermaph_060924_ltn.jpg/220px-Paradox_hermaph_060924_ltn.jpg

കത്തിക്കുത്തുകേസിലെ പ്രതിയുടെ വീട്ടിൽ നിന്നും യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസു കെട്ടുകൾ കണ്ടെടുത്തതിൽ പ്രതിഷേധിച്ചും, ഈ ക്രമക്കേടിൽ ഉത്തരവാദികൾ ആയ അദ്ധ്യാപകരേയും ഉദ്യോഗസ്ഥരേയും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാന നഗരിയിൽ കെ.എസ്.യു.വിന്റെ സമര കോലാഹലം നാം കണ്ടു.

യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ.യുടെ തേർവാഴ്ചയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന പ്രിൻസിപ്പലിനും അദ്ധ്യാപകർക്കും എതിരേ നടപടിയും അവർ ആവശ്യപ്പെടുന്നു.

എന്തായാലും ന്യായമായ ആവശ്യങ്ങൾ അല്ലെന്ന് ആരും അഭിപ്രായപ്പെട്ടില്ല. ഇത്തരം പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ പ്രതിഷേധ സമരമുറകൾ അരങ്ങേറുമ്പോൾ പ്രതിഷേധം അതിന്റെ  'കൊടുമുടി' കയറണം എന്നാണ് 'സമര വിജ്ഞാനകോശ'ത്തിൽ എടുത്തുപറഞ്ഞിട്ടുള്ളത്.

അനന്തപുരിയിൽ അത്തരം കൊടുമുടികൾ ലഭ്യമല്ലാത്തതിനാൽ ഗാന്ധി ശിഷ്യന്മാരായ കെ.എസ്.യു.ക്കാർ സർവ്വകലാശാലാ മന്ദിരത്തിന്റെ മുകളിൽ തന്നെ കയറി സമര പ്രഖ്യാപനം നടത്തിയെന്നു മാത്രമല്ല, ആത്മഹത്യാ ഭീഷണിയും മുഴക്കി. പണ്ടത്തെ പോലൊന്നും അല്ല ഇപ്പോഴത്തെ സമരം. വിദ്യാർത്ഥി സമരത്തിൽ കൊലപാതകവും ആത്മഹത്യയും ഒക്കെ ആണല്ലോ ഇപ്പോഴത്തെ ഒരു ട്രെൻഡ്. 

എന്നാലല്ലേ സമരത്തിന് ഒരു 'ഗുമ്മ്' ഉള്ളൂ...............!
യോ............ യോ.............!!

ഏതൊരു സമരത്തിന്റേയും വിജയത്തിന്റെ പ്രധാന ഘടകം അതിലെ വനിതാ പ്രാതിനിധ്യം ആണല്ലോ? സമരത്തിന് ഒരു എരിവും പുളിയും ഒക്കെ വേണമല്ലോ? അതിന്റെ ഭാഗമായി ഒരു പെൺകൊടിയേയും സർവ്വകലാശാലാ മന്ദിരത്തിനു മുകളിൽ കയറ്റി ഇരുത്താൻ സമരക്കാർ മറന്നില്ല.

എസ്.എഫ്.ഐ.യുടെ സമരകലാപ്രകടനങ്ങൾ, അനുബന്ധ സംഭവങ്ങൾ ഒക്കെ കഴിഞ്ഞ ദിവസങ്ങളിൽ പത്ര ദൃശ്യമാധ്യമങ്ങൾ ആഘോഷമാക്കുമ്പോൾ കെ.എസ്.യു.പിന്നിലായിപ്പോകാൻ പാടില്ലല്ലോ?

രണ്ടു വിദ്യാർത്ഥി സംഘടനകൾ മാത്രമേ ഇതുവരെ ഗോദയിൽ ഇറങ്ങിയുള്ളൂ. ഇനിയും ധാരാളം സംഘടനകൾ ബാക്കിയുണ്ട്. വൈവിദ്ധ്യമാർന്ന, പുതിയ പുതിയ സമരാഭാസ പരിപാടികളുമായി വരും ദിവസങ്ങളിൽ എല്ലാവരും രംഗത്തു വരുമെന്ന പ്രതീക്ഷയിൽ നമുക്ക് കാത് കൂർപ്പിച്ചിരിക്കാം.......!
കണ്ണുകൾ തുറന്നിരിക്കാം..............!!

ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്...............!!!

ഈനാംപേച്ചി




No comments: