Jagan :: രാഷ്ട്രീയത്തിലും പിൻസീറ്റ് ഡ്രൈവിംഗ് കൂടുതൽ അപകടകരമായി തീർന്നിരിക്കുന്നു

Views:

പ്രതിദിനചിന്തകൾ
രാഷ്ട്രീയത്തിലും പിൻസീറ്റ് ഡ്രൈവിംഗ്  കൂടുതൽ അപകടകരമായി തീർന്നിരിക്കുന്നു
 https://gulfnews.com/opinion/op-eds/are-sonia-rahul-caught-in-a-dance-with-destiny-they-cant-escape-1.1339592
Image Credit: Niño Jose Heredia/©Gulf News
 
പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റും ഹെൽമെറ്റും 
നിർബ്ബന്ധമാക്കി ഗതാഗതവകുപ്പ്. 
റോഡപകടങ്ങളിൽ പിൻസീറ്റിലെ യാത്രക്കാർ മരണമടയുന്നത് നിത്യസംഭവം ആകുന്നതിനെ തുടർന്നാണ് നിയമം കർശനമാക്കുന്നതു്.

     ഈ പശ്ചാത്തലത്തിലാണ് പിൻസീറ്റ് യാത്ര പോലെ തന്നെ അപകടകരമല്ലേ പിൻസീറ്റ് ഡ്രൈവിംഗും എന്ന് ഈയുള്ളവൻ ചിന്തിച്ചു പോയത്. വാഹനത്തിലെന്ന പോലെ തന്നെ രാഷ്ട്രീയത്തിലും പിൻസീറ്റ് ഡ്രൈവിംഗ് കൂടുതൽ അപകടകരമായി തീർന്നിരിക്കുന്നു.

     ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ റബ്ബർ സ്റ്റാമ്പാക്കി വച്ചുകൊണ്ട്, ഇത്തരത്തിൽ പിൻസീറ്റ് ഡ്രൈവിംഗ് നടത്തി നശിപ്പിച്ച്, അതോടൊപ്പം പാർട്ടിയേയും നശിപ്പിച്ചതിന് മൂകസാക്ഷികൾ ആയവരാണ് നാമെല്ലാം.

     പഞ്ചായത്ത് വാർഡുകളിൽ മുതൽ അസംബ്ലി പാർലമെന്റ് മണ്ഡലങ്ങളിൽ വരെ വനിതാസംവരണം വന്നതോടെയാണു് ഈ അപകടം വർദ്ധിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആണ് ഈ അപകടം കുടുതലായി കാണുന്നത്. യോഗ്യരായ വനിതകൾ ഇല്ലാത്ത വാർഡുകളിൽ പേരിനു വേണ്ടി ഒരു വനിതയെ സ്ഥാനാർത്ഥിയാക്കുകയും, വിജയിച്ചു കഴിഞ്ഞാൽ ഭർത്താക്കന്മാർ ഭരണം കയ്യാളുകയും ചെയ്യുന്ന അപകടകരമായ പിൻസീറ്റ് ഡ്രൈവിംഗും അതുമൂലമുണ്ടാകുന്ന അപകടങ്ങളും വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്.

     കണ്ണൂരിലെ ആന്തൂരിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് പണി പൂർത്തയായ ഒരു കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കുന്നതിനെ സംബന്ധിച്ചുണ്ടായ വിവാദങ്ങളും, അതിൽ മുനിസിപ്പാലിറ്റിയിലെ വനിതാ ചെയർപേഴ്സണിന്റെ പങ്കും,  സംരംഭകന്റെ അതിദാരുണമായ ആത്മഹത്യയും ഒക്കെ രാഷ്ട്രീയത്തിൽ ഇത്തരം പിൻസീറ്റ് ഡ്രൈവിംഗ് അപകടകരമാകുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായി നമ്മുടെ കൺമുന്നിൽ നിൽക്കുന്നു.

     അതിനാൽ  കുടുതൽ അപകടങ്ങൾ ഒഴിവാക്കാൻ രാഷ്ട്രീയത്തിലെ ഇത്തരം പിൻസീറ്റ് ഡ്രൈവിംഗ് നിർത്തലാക്കുന്നതിന് കൂടി നിയമം കർശനമാക്കണമെന്ന് എല്ലാവരേയും പോലെ ഈയുള്ളവനും ആശിച്ചു പോകുന്നു .............!  വെറുതേ............!!





No comments: