പൈ അപ്രോക്സിമേഷൻ ദിനം (Pi Approximation Day)

Views:


കുഴിവിള ഗവ.യു.പി.എസ്സിലെ ശാസ്ത്ര ഗണിത ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം പൈ അപ്രോക്സിമേഷൻ ദിനമായ ജൂലൈ 22 ന് നടന്നു.

July 22, ie 22/7. മാത്രമല്ല, July 22 - Gregorian calendar ലെ 203-ാം ദിനമാണ്. വര്‍ഷം അവസാനിക്കാന്‍ 163 ദിനങ്ങള്‍ ബാക്കിയുണ്ട്.

തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസ്സിലെ ഗണിതാധ്യാപകനും ഗണിത എസ്.ആർ.ജി.യുമായ ശ്രീ. ജയകുമാർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഗണിതത്തേയും ശാസ്ത്രത്തേയും വേർതിരിക്കാനോ പിരിക്കാനോ ആവില്ലെന്നും രണ്ടും പരസ്പര പൂരകമായി വർത്തിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗണിത യുക്തിയും ചിന്തയും ഉൾച്ചേർന്ന പ്രശ്നങ്ങൾ അവതരിപ്പിച്ച പ്രഭാഷണം കുട്ടികളിലും അധ്യാപകരിലും ഒരുപോലെ താല്പര്യമുണർത്തുന്നതായിരുന്നു.

H M : Anilkumar M R


Pi Day ആചരിക്കപ്പെടുന്നത് മാര്‍ച്ച് 14 നാണ്.



No comments: