Jagan :: ട്രാൻസ്പോർട്ട് സംവിധാനം സ്വകാര്യമേഖലയെ ഏല്പിക്കുന്നതാണ് അഭികാമ്യം...

Views:

പ്രതിദിനചിന്തകൾ
ട്രാൻസ്പോർട്ട് സംവിധാനം സ്വകാര്യമേഖലയെ ഏല്പിക്കുന്നതാണ് അഭികാമ്യം...

കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം KSRTC വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. മുൻപ് താൽക്കാലിക നിയമനത്തിൽ ഉണ്ടായിരുന്ന കണ്ടക്ടർമാരെ പിരിച്ചു വിട്ട വിവാദം സൃഷ്ടിച്ചെങ്കിൽ ഇപ്പോൾ 2108 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടുന്നു.

 KSRTC യുടെ നടത്തിപ്പിലുള്ള കാര്യക്ഷമതയെ കുറിച്ച് പ്രതിപാദിച്ച് സമയം കളയുന്നില്ല. എന്തു തന്നെ ചെയ്താലും ഈ പ്രസ്ഥാനം ഗതിപിടിക്കില്ല എന്ന് പലതവണ തെളിയിച്ചതാണ്. ഈ വെള്ളാനയെ ഇനിയും ചുമക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേരളത്തിൽ സ്വകാര്യമേഖലയിൽ ബസ് സർവീസ് കാര്യക്ഷമമായി, ലാഭകരമായി നടക്കുന്നു. തമിൾനാട്ടിൽ സ്വകാര്യ മേഖലയിൽ തന്നെയാണ് പൊതു യാത്രാസംവിധാനം. അവിടെയും ലാഭകരമായി പ്രവർത്തിക്കുന്നു.

ഇരുമ്പു വിഴുങ്ങിയിട്ട് അതു ദഹിക്കാൻ ചുക്കുവെ ള്ളം കുടിക്കുന്നതു പോലെ, പരിഷ്ക്കാരങ്ങൾ ഇനി കൊണ്ടുവന്നിട്ടു കാര്യമില്ല. എത്രയും വേഗം KSRTC പിരിച്ചുവിട്ട് , ട്രാൻസ്പോർട്ട് സംവിധാനം സ്വകാര്യ മേഖലയെ ഏല്പിക്കുന്നതാണ് അഭികാമ്യം.




No comments: