30 June 2019

Jagan :: ട്രാൻസ്പോർട്ട് സംവിധാനം സ്വകാര്യമേഖലയെ ഏല്പിക്കുന്നതാണ് അഭികാമ്യം...


പ്രതിദിനചിന്തകൾ
ട്രാൻസ്പോർട്ട് സംവിധാനം സ്വകാര്യമേഖലയെ ഏല്പിക്കുന്നതാണ് അഭികാമ്യം...

കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം KSRTC വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. മുൻപ് താൽക്കാലിക നിയമനത്തിൽ ഉണ്ടായിരുന്ന കണ്ടക്ടർമാരെ പിരിച്ചു വിട്ട വിവാദം സൃഷ്ടിച്ചെങ്കിൽ ഇപ്പോൾ 2108 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടുന്നു.

 KSRTC യുടെ നടത്തിപ്പിലുള്ള കാര്യക്ഷമതയെ കുറിച്ച് പ്രതിപാദിച്ച് സമയം കളയുന്നില്ല. എന്തു തന്നെ ചെയ്താലും ഈ പ്രസ്ഥാനം ഗതിപിടിക്കില്ല എന്ന് പലതവണ തെളിയിച്ചതാണ്. ഈ വെള്ളാനയെ ഇനിയും ചുമക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേരളത്തിൽ സ്വകാര്യമേഖലയിൽ ബസ് സർവീസ് കാര്യക്ഷമമായി, ലാഭകരമായി നടക്കുന്നു. തമിൾനാട്ടിൽ സ്വകാര്യ മേഖലയിൽ തന്നെയാണ് പൊതു യാത്രാസംവിധാനം. അവിടെയും ലാഭകരമായി പ്രവർത്തിക്കുന്നു.

ഇരുമ്പു വിഴുങ്ങിയിട്ട് അതു ദഹിക്കാൻ ചുക്കുവെ ള്ളം കുടിക്കുന്നതു പോലെ, പരിഷ്ക്കാരങ്ങൾ ഇനി കൊണ്ടുവന്നിട്ടു കാര്യമില്ല. എത്രയും വേഗം KSRTC പിരിച്ചുവിട്ട് , ട്രാൻസ്പോർട്ട് സംവിധാനം സ്വകാര്യ മേഖലയെ ഏല്പിക്കുന്നതാണ് അഭികാമ്യം.

Bhavika


പാടിയത് Bhavika

Usha Ravikumarപാടിയത് Usha Ravikumar

Usha Ravikumar
Oru Kochu Swapnathin


പാടിയത് Usha Ravikumar

29 June 2019

Jagan :: തീവെട്ടിക്കൊള്ള


പ്രതിദിനചിന്തകൾ
തീവെട്ടിക്കൊള്ള

എം.ബി.ബി.എസ് പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ വൈകും എന്നതായിരുന്നു ഇന്നത്തെ പത്രങ്ങളിലും പ്രധാന വാർത്ത. യാതൊരു വിധത്തിലും അതിശയം തോന്നിയില്ല.

ഇത് ഇപ്പോൾ പതിവായി, ജൂൺ - ജൂലൈ മാസങ്ങളിൽ കാലവർഷത്തോടൊപ്പം, കൃഷിക്കനുയോജ്യമായ തിരുവാതിര ഞാറ്റുവേലക്കാലത്ത് കേരളത്തിൽ കാണപ്പെടുന്ന ഒരു പ്രതിഭാസമാണല്ലോ? പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുള്ള പ്രവേശന നടപടി ക്രമങ്ങൾ കൂടുതൽ കാര്യക്ഷമവും, സുതാര്യവും ആക്കുന്നു എന്ന വ്യാജേന മാറി മാറി വരുന്ന കേരള സർക്കാരുകൾ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ കൂടുതൽ കുഴപ്പങ്ങളിലേക്കും കരുക്കുകളിലേക്കും ചെന്നുവീഴുന്നതു് എന്തുകൊണ്ടാണു്? ഇതര സംസ്ഥാനങ്ങളിൽ ഇതേ സമയം ഈ പ്രക്രിയ സമാധാനപരമായും പ്രശ്നരഹിതമായും നടക്കുന്നത് നാം കാണുന്നു. കേരളത്തിൽ മാത്രം എന്താണ് ഈ പ്രശ്നം?

പ്രവേശന പരീക്ഷകൾ ഒന്നും തന്നെ ഇല്ലാതെ പ്രി - ഡിഗ്രിക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം നൽകിയിരുന്ന ഒരു കാലം പണ്ട് നമുക്കുണ്ടായിരുന്നു. അന്നത്തെ ബിരുദത്തിന്, ഇന്നുള്ളതിനേക്കാൾ മഹത്വവും ഉണ്ടായിരുന്നു. അക്കാലത്ത് ഇത്തരത്തിലുള്ള ഒരു പ്രശ്നങ്ങളും കേട്ടുകേൾവി പോലും ഇല്ലായിരുന്നു.

ഒരു മാർക്ക് തിരുത്തൽ കേസിനെ തുടർന്ന് നടപ്പാക്കിയ പ്രവേശന പരീക്ഷമൂലം സംജാതമായ ശതകോടികൾ ടേൺ ഓവർ ഉള്ള വ്യാപാര വ്യവസായ അവസരങ്ങൾ മത്സരോന്മുഖമായതു മൂലം ഉണ്ടാകുന്ന അപകടങ്ങൾ ആണ് കേരളത്തിൽ പ്രതിവർഷം നടമാടുന്ന ഈ പ്രവേശന മാമാങ്കത്തിലൂടെ നാം അനുഭവിക്കുന്നത്. പന്ത്രണ്ടു വർഷക്കാലം വലിയ പ്രതീക്ഷയോടെ ഉത്സാഹിച്ച് പഠിച്ച് വന്ന നമ്മുടെ കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാക്കുന്നത്.

ഓരോ വർഷവും ഫീസ് വർദ്ധനയുടെ പേരിൽ സ്വാശ്രയ മുതലാളിമാരും സർക്കാരും തമ്മിൽ മാസങ്ങളോളം നീണ്ടു നിൽക്കുന്ന -ചക്കളത്തിപ്പോരാട്ടം. അത് ഒത്തുതീർപ്പ് ആക്കി, "ഇനി അടുത്ത വർഷം വീണ്ടും കാണാം" -എന്ന് ഉപചാരം ചൊല്ലി പിരിയുമ്പോഴേക്കും ഇതര സംസ്ഥാനങ്ങളിൽ സുഗമമായി പ്രവേശനം പൂർത്തിയായിട്ടുണ്ടാകും.

നമ്മുടെ കുഞ്ഞുങ്ങൾക്ക് ഒരു വർഷം നഷ്ടമാകുന്നു. ഓരോവർഷവും ഈ മാമാങ്കം തുടരുന്നു. സ്വാശ്രയ മുതലാളിമാരും രാഷ്ട്രീയ നേതാക്കളും കീശ വീർപ്പിക്കുന്നു. മറ്റൊരു സംസ്ഥാനങ്ങളിലും ഇത്തരം തീവെട്ടിക്കൊള്ള നടക്കുന്നില്ല. ഇത് നമ്മുടെ കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്.

ഇതിന് ശാശ്വതമായ ഒരു പരിഹാരം കാണാൻ അധികൃതർ തയ്യാറായേ മതിയാകൂ.

28 June 2019

Jagan :: ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ...


പ്രതിദിനചിന്തകൾ
ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ...
Image result for free police cap sketches

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു കസ്റ്റഡി മരണം കൂടി. അതും, കസ്റ്റഡി മരണവിഭാഗത്തിലെ ഏറ്റവും ക്രൂരവും പൈശാചികവുമായ ഉരുട്ടിക്കൊല. അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെ 44-ാം വാർഷിക ദിനത്തിൽ തന്നെ മുഖ്യമന്ത്രിയ്ക്ക് പൊലീസിൻറ്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടി വന്നത് വിധിവൈപരീത്യം ആകാമെന്ന് നിയമസഭയൽ അദ്ദേഹം പറയുകയുണ്ടായി.

പ്രതിപക്ഷം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ നിശിതമായി വിമർശിക്കുന്നു. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നു. സാരമാക്കേണ്ടതില്ല. ഇത് സാധാരണ പതിവുള്ള രാഷ്ട്രീയ നാടകവും, രാഷ്ട്രീയ മദ്രാവാക്യവും ആയി കണ്ടാൽ മതി. യഥാർത്ഥത്തിൽ ഈ ഉരുട്ടിക്കൊലയിൽ മുഖ്യമന്ത്രിക്ക് എന്ത് പങ്കാണ് ഉളളത്? അടിയന്തിരാവസ്ഥക്കാലത്ത് രാജൻ എന്ന വിദ്യാർത്ഥിയെ കക്കയം ക്യാമ്പിൽ വച്ച് ഉരുട്ടികൊന്നപ്പോൾ UDF സർക്കാർ ആയിരുന്നു കേരളം ഭരിച്ചിരുന്നത്.ആ കസ്റ്റഡി മരണത്തിന്റെ പാപഭാരം ചുമന്നതും രാഷ്ട്രീയ തകർച്ച നേരിട്ടതും അന്ന മുഖ്യമന്ത്രി ആയിരുന്ന ലീഡർ കരുണാകരൻ ആയിരുന്നു. UDF ഭരിച്ചാലും LDF ഭരിച്ചാലും കസ്റ്റഡി മരണം അനുസ്യൂതം നടക്കുന്നു. അത് ഉരുട്ടിക്കൊലയാകാം, അല്ലാതുളള കൊലയാകാം.

ഓരോ കസ്റ്റഡി മരണവും ഭരിക്കുന്ന കക്ഷിയെ തല്ലാനുള്ള വടിയായി പ്രതിപക്ഷം ഉപയോഗിക്കുന്നു. ഇരു മുന്നണികളും തമ്മിൽ ഇക്കാര്യത്തിൽ ഒരു വ്യത്യാസവും ഇല്ല. കസ്റ്റഡി മരണം അവർക്ക വീണു കിട്ടുന്ന - അവർ ആഗ്രഹിക്കുന്ന - അവസരം ആണ്. അവർ അത് ഫലപ്രദമായി ഉപയോഗിക്കാൻ മത്സരിക്കുന്നതല്ലാതെ തങ്ങൾ ഭരിക്കുമ്പോൾ ഇത്തരത്തിൽ കസ്റ്റഡി മരണം ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ ഒരു നടപടിയും ഇരു മുന്നണി സർക്കാരുകളും ഇതുവരെ ചെയ്തിട്ടില്ല. അതിനുള്ള ആർജ്ജവവും ദിശാബോധവും യഥാർത്ഥത്തിൽ അവർക്ക് ഇല്ല എന്ന തന്നെ പറയാം.

മുഖ്യമന്ത്രിയോ സർക്കാരോ അല്ല ഇത്തരം കൊലപാതകങ്ങൾക്ക് യഥാർത്ഥ കുറ്റക്കാർ. നമ്മുടെ പൊലീസ് സേന തന്നെ ആണ്. കേരള പോലിസ് മികച്ച സേന തന്നെയാണ്. ലോകോത്തര നിലവാരം പുലർത്തുന്ന സ്കോട്ട്ലൻഡ് യാർഡ് പോലീസിനോളം തന്നെ മികച്ച പോലീസ് ഓഫീസർമാർ നമുക്കുണ്ട. വലിയൊരു ശതമാനം മികവാർന്ന ഓഫീസർമാർ തന്നെയാണ്. പക്ഷെ, ഒരു പാത്രം പാലിനെ വിഷമയമാക്കാൻ ഒരു തുള്ളി വിഷം മതി എന്ന പറയുന്നതു പോലെ, നമ്മുടെ പോലീസിൽ ചെറിയ ഒരു വിഭാഗം കൊടും കുറ്റവാളികളേക്കാൾ ഭയക്കേണ്ട നിലവാരത്തിലുള്ള ക്രിമിനലുകൾ ആണ്. അത്തരം ചരിത്രമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി സേനയിൽ നിന്നും ഒഴിവാക്കുകയാണ് വേണ്ടത്. മൂന്നാം മുറയിലൂടെ ഒരു കുറ്റകൃത്യവും സത്യസന്ധമായി തെളിയിച്ച ചരിത്രമില്ല. ക്രൂര മർദ്ദനത്തിലൂടെ കുറ്റം അടിച്ചേൽപിക്കാമെന്ന മാത്രം.

കുറ്റം തെളിയിക്കാൻ ശാസ്ത്രീയമായ മാർഗ്ഗങ്ങൾ ആണ് ഈ ആധുനിക യുഗത്തിൽ നടപ്പാക്കേണ്ടത്. അതിന് ഉന്നത പരിശീലനം സിദ്ധിച്ച ധാരാളം ഓഫീസർമാർ നമുക്കുണ്ട്.രാഷ്ട്രീയ ഇടപെടൽ മൂലം അവർക്കു് പോലിസ് യൂണിഫോം നൽകാതെ, മറ്റ് വകുപ്പുകളിലേക്കും, കോർപ്പറേഷനിലേക്കും ഒക്കെ മാറ്റി ഒതുക്കി ഇരുത്തി മുരടിപ്പിക്കുന്നു. നിർബന്ധമായും ഇവരുടെ സേവനം കുറ്റാന്വേഷണത്തിനു തന്നെ ഉപയോഗപ്പെടുത്തണം. മൂന്നാംമുറ വിദഗ്ദ്ധരെ നിർബന്ധമായും ഒഴിവാക്കണം. കസ്റ്റഡി മരണക്കേസിൽ പ്രതികളായ ഉദ്യോഗസ്ഥർക്ക് മാതൃകാപരമായ കടുത്ത ശിക്ഷ തന്നെ നൽകണം. കേവലം സസ്പെൻഷൻ അല്ലെങ്കിൽ ട്രാൻസ്ഫർ, ഇവയിൽ ഒതുക്കരുത്. കസ്റ്റഡി മരണക്കേസിന്റെ വിചാരണയ്ക്ക് കാലവിളംബം ഉണ്ടാകാതെ സർക്കാരും കോടതിയും അതീവ ശ്രദ്ധ പുലർത്തണം.

ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ. കുറ്റവാളികൾ ആയ പൊലിസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടന - അത് UDF സംഘടന ആകട്ടെ, LDF സംഘടന ആകട്ടെ - യാതൊരു വിധത്തിലും ഇടപെടരുത്. എങ്കിൽ മാത്രമേ നമ്മുടെ പോലീസ് സേനയ്ക്ക വന്നു ഭവിച്ച ഈ കളങ്കം നമുക്ക് ഇല്ലാതാക്കാൻ കഴിയൂ. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്താ ചെയ്ക? ഇനി ഒരു കസ്റ്റഡി മരണം ഉണ്ടാകാതെ നാം ജാഗരൂകരാകുക.


27 June 2019

Jagan :: .....വരമ്പത്തു കൂലി


പ്രതിദിനചിന്തകൾ
.....വരമ്പത്തു കൂലി

 "താൻ താൻ നിരന്തരം   ചെയ്യുന്ന കർമ്മങ്ങൾ 
താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ " - ഇത് മഹദ്‌വചനം. 

മുൻ ആഭ്യന്തര മന്ത്രിയും   ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുടെ അത്യുന്നത നേതാവുമൊക്കെ ആയ ഒരു വ്യക്തിയുടെ പുത്രനു വേണ്ടി നാലുപേർ കേൾക്കെ പുറത്തു പറയാൻ കൊള്ളാത്ത കേസിലെ പ്രതി എന്ന പേരിൽ, വെറും നാലാംകിട സാമൂഹ്യവിരുദ്ധർക്കും പിടികിട്ടാപുള്ളികൾക്കും സമാനമായ വിധത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നു. ആ പിതാവിന്റെയും,  ആ പ്രതിയുടെ ഭാര്യയുടെയും ദുഃഖത്തിലും, ആ കുടുംബം നേരിടുന്ന നാണക്കേടിലും കേരളീയർ എന്ന നിലയിൽ നമുക്കും പങ്കുചേരാം. 

ഇത്തരുണത്തിൽ സ്വാഭാവികമായും അടുത്തകാലത്ത് ഇന്ത്യയിൽ ആകമാനവും കേരളത്തിൽ പ്രത്യേകിച്ചും ചർച്ചയായ, ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ അടിത്തറ ഇളക്കിയ (ആദ്യം നിഷേധിച്ചെങ്കിലും ഒടുവിൽ അവർ തന്നെ സമ്മതിച്ചല്ലൊ ! ), ശബരിമല വിഷയം ഓർത്തു പോകുന്നു. അതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നത് ആവർത്തന വിരസത ആകുമെന്നതിനാൽ അതിനു മുതിരുന്നില്ല. ശബരിമലയിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന ആചാരങ്ങൾ തൂത്തെറിയണം, നശിപ്പിക്കണം എന്നതിലുപരി ഈ പിതാവും കൂട്ടരും പതിവായി  ചോദ്യം ചെയ്തിരുന്നത് അയ്യപ്പന്റെ ബ്രഹ്മചര്യം ആയിരുന്നു. അയ്യപ്പന് ഒന്നിലധികം സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു എന്ന സ്ഥാപിക്കാൻ ഈ പിതാവും കൂട്ടാളികളും അധരവ്യായാമം നടത്തി സമയം കളയുന്നതിന്  ലോകം സാക്ഷിയായി. അതിന് അവർക്ക് ആയുധമായി കിട്ടിയതോ? നമ്മുടെ അത്യുന്നത നീതിപീഠത്തിൽ നിന്നുള്ള ഒരു വിധിയും. 

അന്ധവിശ്വാസം എന്ന വിമർശകർക്ക് എഴുതിത്തള്ളാം എങ്കിലും ഒരു വസ്തുത പറയാതിരിക്കാൻ കഴിയില്ല. ഒരു ജനതയുടെ വികാരവും, ആശയും, ആവേശവും ആയ, അവരുടെ  രക്ഷകൻ എന്ന അവർ വിശ്വസിക്കുന്ന അയ്യപ്പൻറെ ബ്രഹ്മചര്യം ചോദ്യം ചെയ്യാൻ കാരണമായ വിധി പുറപ്പെടുവിച്ച കോടതി ബെഞ്ചിൽ ഉണ്ടായിരുന്ന ന്യായാധിപൻ സമാനമായ കേസിൽ പെട്ട് ബ്രഹ്മചര്യം തെളിയിക്കേണ്ട ഗതികേടിൽ ആയത് ആഴ്ചകൾക്കു മുൻപ് നാം കണ്ടു. കേരളത്തിൽ അതിനു കളമൊരുക്കിയ പാർട്ടി നിലം തൊട്ടില്ല. ഇപ്പോൾ നേതാവിന്റെ മകൻ ബ്രഹ്മചര്യം തെളിയിക്കേണ്ട ഗതികേടിൽ......!

മകൻ ചെയ്യുന്ന തെറ്റിന് അച്ഛന് ഉത്തരവാദിത്വമില്ല, അച്ഛൻ മറുപടി തരേണ്ടതില്ല എന്നൊക്കെ വെറുതെ ഭംഗിക്ക് പറയുന്നതാണെന്നും  ഈ പിതാവിന്റെ പുത്രന്മാർ ചെയ്യുന്നതെല്ലാം പിതാവിന്റെ പദവിയുടെ ബലത്തിൽ ആണെന്നും  ആർക്കാണ് അറിയാത്തത് ?

അപ്പോൾ ഇതൊക്കെ അവനവൻ ചെയ്തതിന് ഈശ്വരൻ നൽകുന്ന വിധി എന്ന വിശ്വാസികൾ പറഞ്ഞാൽ അവരെ പഴിക്കാനാകുമോ ? "പണ്ടൊക്കെ ദൈവം പിന്നെ.....  പിന്നെ ആയിരുന്നു, ഇപ്പോൾ ഒപ്പം തന്നെയുണ്ട് " എന്ന പ്രായമുള്ളവർ പറയും. ശരിയാ, അവിടെ ഇപ്പോൾ എല്ലാം കംപ്യൂട്ടറൈസ്ഡാ മാഷേ....... !!

വയനാവാരാഘോഷം സമാപനസമ്മേളനംകുഴിവിള ഗവ.യു.പി.എസിലെ വായനവാരത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരം നഗരസഭയുടെ വിദ്യാഭ്യാസ കായിക സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശ്രീ. സുദർശനൻ ഉൽഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ശ്രീ.ശിവദത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ. ഇരിഞ്ചയം രവി മുഖ്യാതിഥിയായിരുന്നു. അദ്ദേഹം കുട്ടികളുമായി സംവദിച്ചു. കുട്ടികൾ തയ്യാറാക്കിയ പത്രം അക്ഷരധാര പ്രകാശനം ചെയ്തു.26 June 2019

Jagan :: കോൺഗ്രസ്സ് നാഥനില്ലാ കളരി


പ്രതിദിനചിന്തകൾ
കോൺഗ്രസ്സ് നാഥനില്ലാ കളരി

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടുപിടിക്കാൻ രാഹുൽ ഗാന്ധി പാർട്ടിയ്ക്ക് അനുവദിച്ചുനൽകിയ ഒരു മാസത്തെ കാലാവധി അവസാനിച്ചു. ഇന്ത്യ മുഴുവൻ വല വച്ച് അരിച്ചുപെറുക്കിയിട്ടും ലക്ഷണമൊത്ത ഒരു അദ്ധ്യക്ഷനെ ഇതുവരെ കണ്ടെത്താനായില്ല. സമയപരിധി നീട്ടില്ലെന്നും, മോറട്ടോറിയം പ്രഖ്യാപിക്കില്ലെന്നും, അധിക കാലാവധിക്ക് പിഴപ്പലിശ ഈടാക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു. ഇതേതുടർന്ന് ഇറ്റലി അടക്കമുള്ള വിദേശ രാഷ്ട്രങ്ങളിൽ അധ്യക്ഷനുവേണ്ടി അന്വേഷണം നടത്താൻ വിദഗ്ധസംഘം ഉടൻ പുറപ്പെടുമെന്നറിയുന്നു. ദോഷൈകദൃക്കുകൾ പലതും പറഞ്ഞെന്നിരിക്കും, കാര്യമാക്കേണ്ട. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചതുപോലും ഒരു വിദേശി ആണെന്നുള്ള വിവരം അവർക്കറിയില്ലല്ലോ ?

കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം തേടി ഇനി പാഴൂർ പടിപ്പുര വരെ പോയി സമയം കളയേണ്ടതില്ലല്ലോ, വ്യക്തമല്ലേ?വിമർശകർ എന്തെല്ലാം കുറവുകൾ രാഹുൽ ഗാന്ധിയിൽ ആരോപിച്ചാലും നെഹ്‌റു / ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരു AICC പ്രസിഡന്റ് ഉണ്ടായാൽ മാത്രമേ കോൺഗ്രസിന് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുകയുള്ളൂ എന്നു കണ്ടെത്തുകയും തന്റെ രാഷ്ട്രീയഭാവി പോലും നോക്കാതെ  അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യാൻ കാണിച്ച ആ ധൈര്യത്തിനും വലിയ മനസ്‌സിനും ഒരു ബിഗ് സല്യൂട്ട്.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന സന്നദ്ധസംഘടന പിരിച്ചുവിടണമെന്ന ഗാന്ധിജിയുടെ നിർദ്ദേശം നിരാകരിച്ച്‌ ജവഹർലാൽ നെഹ്‌റു,  അതിനെ ഒരു രാഷ്ട്രീയ പാർട്ടി ആയി നിലനിർത്തിയതും, ഇന്ത്യയുടെ ഭരണം സ്വന്തം കൈകളിലൊതുക്കാൻ അതിനെ ഉപയോഗിച്ചതും, അതിനുവേണ്ടി അദ്ദേഹം നടത്തിയ കാലുവാരലും, ഒടുവിൽ ഇന്ത്യയെ കുടുംബസ്വത്ത് ഭാഗം വയ്ക്കുന്നതുപ്പോലെ വിഭജിച്ചതുമൊക്കെ ഇന്ത്യയോളം പഴക്കമുള്ള, ഇന്നും ജീവനുള്ള ചരിത്രം.

പ്രധാനമന്ത്രിപദത്തിൽ എത്തിയ നെഹ്‌റു കോൺഗ്രസിന്റെയും ഇന്ത്യയുടേയും ഭരണം നെഹ്‌റു കുടുംബത്തിൽ തന്നെ നിലനിർത്താൻ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. കുട്ടി ആയിരുന്ന ഇന്ദിരാപ്രിയദർശിനിയെ ആ ഉദ്ദേശത്തോടെ തന്നെ പരിശീലനവും വിദ്യാഭ്യാസവും നൽകി വളർത്തിയത് ചരിത്രം. ഇന്ദിരാ ഗാന്ധിയും ആ പാത പിന്തുടരാൻ ശ്രമിച്ചു എന്നുള്ളതും നാം കാണാതെ പോകരുത്. അങ്ങനെ ഇന്ത്യ എന്നാൽ കോൺഗ്രസ് എന്നും, കോൺഗ്രസ് എന്നാൽ നെഹ്‌റു കുടുംബം എന്നും ഉള്ള വിശ്വാസം ജനങ്ങളിലും പ്രത്യേകിച്ച് കോൺഗ്രസ് പ്രവർത്തകരിലും അടിച്ചേൽപിക്കാൻ 'അവർക്ക് 'കഴിഞ്ഞു. നെഹ്‌റു, ഇന്ദിര, രാജീവ്..... പട്ടിക നീളുന്നു. ഈ പ്രതിഭാസത്തിന് അപവാദമായി ഒരു ലാൽ ബഹദൂർ ശാസ്ത്രി. അദ്ദേഹത്തിൻറെ അന്ത്യം ഇപ്പോഴും ദുരൂഹമായി തുടരുന്നു. രാജീവിന് ശേഷം സോണിയ AICC പ്രസിഡന്റ് ആയെങ്കിലും വിദേശ പൗരത്വത്തിൽ തട്ടി പ്രധാനമന്ത്രി മോഹം പൂവണിഞ്ഞില്ല. പകരം നിഷ്കാമകർമ്മിയും 'ജന്മനാ മൗനിയുമായ' മൻമോഹൻ സിംഗിനെ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരുത്തിക്കൊണ്ട് സോണിയ പിൻസീറ്റ് ഡ്രൈവിംഗ് വിജയകരമായി നടത്തി. തുടർന്ന് നടത്തിയ ഭരണത്തിന്റെ ഗുണം കൊണ്ട് എല്ലാം കൈവിട്ടുപോയി. കാലിനടിയിലെ മണ്ണുപോലും ഒലിച്ചുപോയത് ആരും അറിഞ്ഞില്ല. നെഹ്‌റു ഇന്ദിരയെ വളർത്തിയതുപോലെ കുഞ്ഞുങ്ങളെ വളർത്താൻ കഴിയാത്തതിൽ വന്നു ഭവിച്ച ദുരന്തം. ഇപ്പോൾ ഇന്ദിരയുടെ മൂക്കു പോലെ നീണ്ട മൂക്കുള്ള, അവർ സാരി ചുറ്റുന്നതുപോലെ സാരി ചുറ്റുന്ന, അവർ സംസാരിക്കുന്നത് പോലെ സംസാരിക്കാൻ ശ്രമിക്കുന്ന പ്രിയങ്കയെയും, രാജീവ് ഗാന്ധിയെ പോലെ വെള്ള പൈജാമയും വെള്ള കുർത്തയും ധരിക്കുന്ന രാഹുലിനെയും ഒക്കെ AICC പ്രസിഡന്റ് ആക്കാനും പ്രധാനമന്ത്രി ആക്കാനും ഒക്കെ കെണി വച്ച് കാത്തിരിക്കേണ്ട ഗതികേടിലേക്ക് കോൺഗ്രസ് എത്തി നിൽക്കുന്നു.

ഇപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ  തകർച്ചയെ തുടർന്ന് അധ്യക്ഷ സ്ഥാനത്ത് തുടരാൻ തനിക്ക് താല്പര്യമില്ല എന്ന് രാഹുൽ  തുറന്നു പറഞ്ഞിട്ടും അദ്ദേഹത്തെ വെറുതേ വിടാൻ പാർട്ടിക്കാർ അനുവദിക്കുന്നില്ല. കോൺഗ്രസിന്റെ ചരിത്രം പരിശോധിച്ചാൽ മേൽ വിവരിച്ച, നെഹ്‌റു കുടുംബത്തിൽ നിന്നുള്ള നേതാക്കളെക്കാൾ മികച്ച എത്രയോ നേതാക്കൾ ഉണ്ടായിരുന്നു, ഇന്നും ഉണ്ട് ? മണ്മറഞ്ഞുപോയവരും ഇന്നും സജീവമായി  നിൽക്കുന്നവരുമായ എത്രയോപേർ ? വിവാദം ഒഴിവാക്കാനായി ആരുടേയും പേര് ഇവിടെ പരാമർശിക്കുന്നില്ല. പക്ഷെ കോൺഗ്രസിലെ കുഴലൂത്തുകാരായ '. നേതാക്കൾ' കോൺഗ്രസിനെ നെഹ്‌റു കുടുംബത്തിനെ വലംവയ്ക്കുന്ന ഉപഗ്രഹമായി എന്നും നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നു. അതിൽ കവിഞ്ഞൊരു ചിന്ത അവർക്കുണ്ടാകില്ല. താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ, ഒരു ഭരണാധികാരി എന്ന നിലയിൽ തന്റെ കഴിവ് തെളിയിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത, ഒരു പരിധി വരെ അധോമുഖനായ, സന്നിഗ്ധഘട്ടങ്ങളിൽ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടി മാളത്തിലൊളിക്കുന്ന രാഹുൽ ഗാന്ധിയുടെ സത്യസന്ധമായ കണ്ടെത്തൽ പോലും മനസ്സിലാക്കാനോ, അവസരസത്തിനൊത്ത ഉയർന്ന, ബദൽ സംവിധാനം കണ്ടെത്താനോ, ഇന്ത്യാ മഹാരാജ്യത്തിൽ നിന്നും മറ്റൊരു നേതാവിനെ തെരഞ്ഞെടുക്കാനോ, ഏഴു പതിറ്റാണ്ടിലേറെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന കോൺഗ്രസിന് കഴിയുന്നില്ല എന്ന സ്ഥിതി കോൺഗ്രസിനെ അപചയത്തിലേക്കും, സർവ്വനാശത്തിലേക്കും നയിക്കും, സംശയമില്ല.
മെയ് 23ന് ശേഷം കോൺഗ്രസ്സ് നാഥനില്ലാ കളരിയായി മാറി. മുൻപ് പരാമർശിച്ച തരത്തിൽ കോൺഗ്രസിനെ നെഹ്‌റു കുടുംബത്തിന്റെ ഉപഗ്രഹം എന്ന നിലയിൽ നിന്നും മുക്തമാക്കാൻ കേരളത്തിൽ നിന്നുള്ള കടൽകിഴവന്മാരും യുവതുർക്കികളും ഉൾപ്പെടെ ഉള്ള നേതാക്കന്മാരും വടക്കേ ഇന്ത്യൻ ലോബികളും സമ്മതിക്കില്ല. മാറി ചിന്തിക്കാൻ അവർക്കാകില്ല. കാരണം വളരെ ലളിതം. ഉപഗ്രഹ രാഷ്ട്രീയം ആകുമ്പോൾ മേലനങ്ങി വലിയ പണി ഒന്നും ചെയ്യേണ്ടതില്ല. ഒരു സത്യൻ അന്തിക്കാട് ചിത്രത്തിൽ ശങ്കരാടിയുടെ കഥാപാത്രം പറയുന്നപോലെ, "ഇത്തിരി വെള്ളം കോരൽ, ഇത്തിരി വിറകുവെട്ടൽ, ഇത്തിരി പെട്ടി ചുമക്കൽ, പിന്നെ സഫ്ദർജംഗ് മാർഗിലെ വീട്ടിൽ കുറച്ച് അടുക്കളപ്പണി. അത്രതന്നെ, കഴിഞ്ഞു. നേട്ടങ്ങളും മറ്റു സൗകര്യങ്ങളും ചറപറാ എ
ന്ന് ഇങ്ങു പോരും."

ഒന്നുറപ്പിക്കാം. രാഹുൽ ഗാന്ധി നിർദേശിച്ചതുപോലെ, നെഹ്‌റുകുടുംബത്തിന് പുറത്തുനിന്നും ഒരു അധ്യക്ഷൻ ഉണ്ടാകാതെ കോൺഗ്രസ് ഇനി രക്ഷപെടില്ല, തീർച്ച.Usha Ravikumar
Oru Varam Thedi Vannuപാടിയത് Usha RavikumarSun raha hai na thu

Usha Ravikumarപ്രണയം കെടാതെ കാക്കുന്ന രവി ചേട്ടന് ...
പാടുമുഷസ്സിന്റെയുളളം...
പാട്ടിന്റെ ചക്കരക്കുടുക്ക...

Govt U P S Kuzhivila, 2019-20Govt U P S Kuzhivila, 2019-20
Headmaster :: M R Anilkumar

25 June 2019

Usha Ravikumar
Chakkara Panthalil Thenmazha Choriyum


പാടിയത് Usha Ravikumarവായനാപഥങ്ങളിലൂടെ...വായനാപഥങ്ങളിലൂടെ ഞങ്ങൾ, കുഴിവിള ഗവ.യു.പി.എസ്. കുളത്തൂർ SN ഗ്രന്ഥശാലയിലെത്തിയപ്പോൾ, മുൻ അധ്യാപികയും ഗ്രന്ഥശായുടെ ഉപാധ്യക്ഷയുമായ വിജയമ്മ ടീച്ചറുമൊത്ത്.

JaganJagan

പ്രതിദിനചിന്തകൾ

Jagan :: ഓർക്കുക, സർക്കാർ ഒപ്പമുണ്ട്.


പ്രതിദിനചിന്തകൾ
ഓർക്കുക, സർക്കാർ ഒപ്പമുണ്ട്.
Related image


ഓർക്കുക, സർക്കാർ ഒപ്പമുണ്ട്.
സ്ത്രീസുരക്ഷയും, നവോത്ഥാനവും എന്ന പ്രഖ്യാപിത മുദ്രാവാക്യത്തിൽ നിന്നും, പരമമായ ആ ലക്ഷ്യത്തിൽ നിന്നും എന്ത് പ്രതിസന്ധി ഉണ്ടായാലും നാം  പിന്മാറാൻ പാടില്ല. ശബരിമലയിൽ ഫെമിനിച്ചികളെ രായ്ക്കു രാമാനം പോലീസ് സുരക്ഷയോടെ കയറ്റിയ ആ വാശിയോടെ, നിശ്ചയ ദാർഢ്യത്തോടെ, വനിതാമതിൽ കെട്ടിപ്പൊക്കിയ വീറോടെ,  സാമൂഹ്യവിരുദ്ധന്മാരുടെ പീഡനങ്ങൾക്കും, ചതിക്കും വിധേയമായി അമ്മമാരാകേണ്ടി വരുന്ന,  തന്തയില്ലാത്ത കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടിവരുന്ന ഹതഭാഗ്യരായ വനിതകളെ,( ആ കുഞ്ഞിനെ സഹിതം ) പീഡിപ്പിച്ച നരാധമന്റെ കുടുംബത്തിലേക്ക് തന്നെ എല്ലാ സുരക്ഷയോടും കൂടി കയറ്റി പാർപ്പിക്കാൻ നമുക്ക് കഴിയണം.

ഓർക്കുക, സർക്കാർ ഒപ്പമുണ്ട്.

Jagan :: ആ നിരാശ നാം കാണാതെ പോകരുത്.


പ്രതിദിനചിന്തകൾ
ആ നിരാശ നാം കാണാതെ പോകരുത്.


 Related image

അതാണ് നമ്മുടെ ലൈൻ, അതാവണം നമ്മുടെ ലൈൻ........ !
പിറന്ന നാട്ടിൽ വികസനം കൊണ്ടുവരാനും, കുറച്ചു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായി ചില മണ്ടൻ പ്രവാസികൾ മുന്നോട്ടു വരുന്നതും, അവർ ഒടുവിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്നതും ഇപ്പോൾ നിത്യസംഭവമാണ്. തികച്ചും സ്വാഭാവികം. അതിനെയൊക്കെ "ഒറ്റപ്പെട്ട സംഭവങ്ങൾ" ആയി മാത്രമേ നാം കാണാൻ പാടുള്ളൂ. അത്തരം "ഒറ്റപ്പെട്ട സംഭവങ്ങൾ" ഇനിയും ഉണ്ടായെന്നിരിക്കും. നാം ബേജാറാകരുത്.

അതാണ് നമ്മുടെ ലൈൻ, അതാവണം നമ്മുടെ ലൈൻ........ !  യേത്............. !!? 


നമ്മൾ വിശ്വസിച്ചില്ല....... !?
കഴിഞ്ഞ ജന്മത്തിലെ ശത്രു ഈ ജന്മത്തിൽ പുത്രനായി ജനിക്കുമെന്ന് പണ്ട് ഒരു നേതാവ് പറഞ്ഞപ്പോൾ നമ്മൾ വിശ്വസിച്ചില്ല....... !?

ഓർക്കുക, സർക്കാർ ഒപ്പമുണ്ട്. 

സ്ത്രീസുരക്ഷയും, നവോത്ഥാനവും എന്ന പ്രഖ്യാപിത മുദ്രാവാക്യത്തിൽ നിന്നും, പരമമായ ആ ലക്ഷ്യത്തിൽ നിന്നും എന്ത് പ്രതിസന്ധി ഉണ്ടായാലും നാം  പിന്മാറാൻ പാടില്ല. ശബരിമലയിൽ ഫെമിനിച്ചികളെ രായ്ക്കു രാമാനം പോലീസ് സുരക്ഷയോടെ കയറ്റിയ ആ വാശിയോടെ, നിശ്ചയ ദാർഢ്യത്തോടെ, വനിതാമതിൽ കെട്ടിപ്പൊക്കിയ വീറോടെ,  സാമൂഹ്യവിരുദ്ധന്മാരുടെ പീഡനങ്ങൾക്കും, ചതിക്കും വിധേയമായി അമ്മമാരാകേണ്ടി വരുന്ന,  തന്തയില്ലാത്ത കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടിവരുന്ന ഹതഭാഗ്യരായ വനിതകളെ,( ആ കുഞ്ഞിനെ സഹിതം ) പീഡിപ്പിച്ച നരാധമന്റെ കുടുംബത്തിലേക്ക് തന്നെ എല്ലാ സുരക്ഷയോടും കൂടി കയറ്റി പാർപ്പിക്കാൻ നമുക്ക് കഴിയണം.

ഓർക്കുക, സർക്കാർ ഒപ്പമുണ്ട്. 

 

എല്ലാ കറൻസി യിലും expiry date രേഖപ്പെടുത്തുക
കള്ളപ്പണം കണ്ടെത്താനും ഇല്ലായ്മ ചെയ്യാനും മാറിമാറിവന്ന സർക്കാരുകൾ പലമാർഗ്ഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധനം തന്നെ നടത്തി നോക്കിയിട്ടും ഉദ്ദേശിച്ച ഫലം കിട്ടിയില്ലല്ലോ? ഈ പശ്ചാത്തലത്തിൽ വളരെ ലളിതമായി നടപ്പാക്കാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ച് നമുക്ക് ചർച്ച ചെയ്യാം.

നാം ഇന്ന് വാങ്ങുന്ന എല്ലാ ഉത്പന്നങ്ങൾക്കും expiry date ഉണ്ടല്ലോ ?ആ പാത പിൻതുടർന്ന് റിസേർവ് ബാങ്ക് പുറത്തറക്കുന്ന എല്ലാ കറൻസി യിലും expiry date രേഖപ്പെടുത്തുക. ആ ഡേറ്റിന് മുൻപ് ബാങ്കിൽ നീക്ഷേപിക്കാത്ത കറൻസി സ്വമേധയാ അസാധു ആയി പ്പോകുമല്ലോ ?  അപ്പോൾ ബാങ്കിൽ നിക്ഷേപിക്കാതെ ആർക്കും പണം ഒരു നിശ്ച്ചിത തീയതി യിൽ കൂടുതൽ പൂഴ്ത്തി വയ്ക്കാൻ കഴിയില്ലല്ലോ ?

ഈവിഷയത്തിൽ , കൂടുതൽ അറിവുള്ള, സാമ്പത്തിക വിദഗ്ധരായ സുഹൃത്തുക്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു, ചർച്ചക്കായി ക്ഷണിക്കുന്നു.

ആ നിരാശ നാം കാണാതെ പോകരുത്.
കേരളത്തിലെ ഡാമുകളിൽ നാലഞ്ച് എണ്ണത്തിന് മാത്രമേ ഷട്ടറുകൾ ഉള്ളൂ എന്നും മറ്റുള്ളവയ്ക്ക് ഒന്നുംതന്നെ ഷട്ടറുകൾ ഇല്ലെന്നും മണിയാശാൻ നിയമസഭയിൽ.......... !!??

(പുതിയ പുതിയ അറിവുകൾ..... !ഇവരെയൊക്കെ ആണല്ലോ കോടികൾ ചെലവാക്കി, മന്ത്രിയാക്കി, പ്രധാന വകുപ്പുകളും നൽകി ജനം ചുമക്കുന്നത്.....  !!)
എല്ലാ ഡാമുകൾക്കും ഷട്ടറുകൾ ഉണ്ടായിരുന്നെങ്കിൽ അവകൂടി അന്ന് തുറന്നു വിടാമായിരുന്നു എന്നാവും കക്ഷി ഉദ്ദേശിച്ചത്.

ആ നിരാശ നാം കാണാതെ പോകരുത്.

Jagan :: നവോത്ഥാനപ്രവർത്തനം ഇനി തുടങ്ങേണ്ടത്....


പ്രതിദിനചിന്തകൾ
നവോത്ഥാനപ്രവർത്തനം ഇനി തുടങ്ങേണ്ടത്.... 
Related image
നവോത്ഥാനപ്രവർത്തനം ഇനി തുടങ്ങേണ്ടത്.... സ്കൂൾ പ്രവേശനഫോറങ്ങളിലും  PSC ഫോറങ്ങളിലും ജാതിമത കോളങ്ങൾ ഒഴിവാക്കിയും, തെരഞ്ഞെടുപ്പിന്  സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും നടത്തുമ്പോൾ ഇടതുപക്ഷം അടക്കമുള്ള രാഷ്ട്രീയപാർട്ടികൾ സ്ഥാനാർത്ഥികളുടെ ജാതി മത പരിഗണന ഒഴിവാക്കിയുമാണ്  നവോത്ഥാനപ്രവർത്തനം ഇനി തുടങ്ങേണ്ടത്. പൊതു ഖജനാവിൽ നിന്ന് പണം ചെലവാക്കി പെൺമതിൽകെട്ടിയും ശബരിമലയിൽ യുവതികളെ കയറ്റിയും അല്ല.


കമ്മ്യൂണിസ്റ്റ് നയമല്ല....
പിണറായിയും കോടിയേരിയും നടപ്പാക്കുന്നത് കമ്മ്യൂണിസ്റ്റ് നയമല്ലെന്ന് തുറന്നടിച്ച്  വി. എസ്.
എന്താ ചെയ്ക....... !!??കൂട്ടത്തോൽവിക്ക്‌ കാരണം ശബരിമലവിഷയം തന്നെ
സമഗ്രഅന്വേഷണത്തിന് ശേഷം കൂട്ടത്തോൽവിക്ക്‌ കാരണം ശബരിമലവിഷയം തന്നെ എന്ന ജൂൺ ഒന്നിന് കണ്ടുപിടിച്ചെന്ന് പറയാൻ പറഞ്ഞു.
ആശ്വാസമായി.

Jagan :: പൊറാട്ടു നാടകം


പ്രതിദിനചിന്തകൾ
പൊറാട്ടു നാടകം

അടിച്ചമർത്തപ്പെട്ടവരുടേയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും, അധസ്ഥിതരുടെയും ഉന്നമനത്തിനായി ഐതിഹാസികമായ സമര പോരാട്ടങ്ങളിലൂടെ വളർന്നു വന്ന പ്രസ്ഥാനം. ആയിരക്കണക്കിന് രക്തസാക്ഷികളുടെ രക്തം കൊണ്ട് ശക്തി പ്രാപിച്ച പ്രസ്ഥാനം. ജനലക്ഷങ്ങളുടെ ആശയും ആവേശവും ആയ പ്രസ്ഥാനം. ദീർഘവീക്ഷണമുള്ള, പരിണതപ്രജ്ഞരായ, മഹാരഥന്മാർ പട്ടിണി കിടന്നും, ഒളിവിൽ കഴിഞ്ഞും നിസ്വാർത്ഥമായ  സേവനത്തിലൂടെ നയിച്ച പ്രസ്ഥാനം. ഇതൊക്കെ ആയിരുന്നു പണ്ടുകാലത്ത ഈ പ്രസ്ഥാനം.
 

ഇന്നോ ? 
അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്ന പ്രസ്ഥാനം. അധികാരവും, ഭരണവും കോർപറേറ്റുകളുടെ ഉന്നമനത്തിനും, നേതാക്കന്മാരുടെ  ഉദരപൂർണ്ണത്തിനും, സ്വജന പക്ഷപാതത്തിനും,  വൈരനിര്യാതനത്തിനും, ധനസമാഹരണത്തിനും മാത്രം. 

പ്രസ്ഥാനത്തിന്റെ മഹത്വവും, ഉദ്ദേശലക്ഷ്യങ്ങളും, ആവേശോജ്വലമായ ചരിത്രവും ആഭാസന്മാരായ സ്വന്തം മക്കളെ പോലും പഠിപ്പിക്കാനോ, ചുരുങ്ങിയപക്ഷം നേർവഴിക്കു നയിക്കാനോ  കഴിവില്ലാത്ത നേതാവ് ലക്ഷക്കണക്കിന് അണികളെ "നയിക്കുന്നു". മക്കൾ കാട്ടിക്കൂട്ടുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും, ഹവാല ഇടപാടുകളും ഒക്കെ മൂടിവയ്ക്കാനും അവരെ തള്ളിപ്പറയാനും നേതാവിനെ ഉപദേശിക്കുന്ന ഉന്നത നേതൃത്വം.. ! അതിനനുസരിച്ച്‌ പൊറാട്ടു നാടകം കളിക്കുന്ന അച്ഛൻനേതാവും, സഹാനേതാക്കന്മാരും, കുഴലൂത്തുകാരും..... !!
എല്ലാ വിഴുപ്പു ഭാണ്ഡവും മനസ്സില്ലാ മനസ്സോടെ ചുമക്കാൻ വിധിക്കപ്പെട്ട അണികൾ.....!!!
ഇതൊക്കെയാണ് ഇന്ന് ഈ പ്രസ്ഥാനം. സർവത്ര മൂല്യച്ച്യുതി, തകർച്ച.


വിരുദ്ധ ചിന്താഗതിക്കാർ പ്രസ്ഥാനത്തിൽ ഇല്ലെന്നല്ല. പക്ഷെ, അവർക്ക് നിസ്സഹായരായി, നിശബ്ദം  ഈ തകർച്ച നോക്കി നില്ക്കാൻ അല്ലാതെ ഒന്നിനും കഴിയുന്നില്ല.

ചെറുപ്പകാലത്ത് ഈ പ്രസ്ഥാനത്തിന് വേണ്ടി വൃഥാ  വിയർപ്പൊഴുക്കിയ നാളുകളെ ഓർത്ത് ഈയുള്ളവൻ ഖേദിക്കുന്നു.

Usha Ravikumar
Inikka Therintha Maname

പാടിയത് Usha RavikumarUsha Ravikumar
Nee Kanathte Kannum Kannalla
പാടിയത് Usha RavikumarKUsha Ravikumar
adambari Pushpa Sadassil...

പാടിയത് Usha Ravikumar24 June 2019

Jagan :: MASALA BONDA


പ്രതിദിനചിന്തകൾ
MASALA BONDA

അങ്ങനെ, ഒടുവിൽ കൊച്ചേട്ടന് കുറച്ചുകാലം മുൻപ് വല്യേട്ടൻ കനിഞ്ഞു നൽകിയ ചീഫ് വിപ് സ്ഥാനം മനസ്സില്ലാ മനസ്സോടെ എങ്കിലും ഏറ്റെടുക്കാൻ കൊച്ചേട്ടൻ തീരുമാനിച്ചു. കേരളീയർക്ക് ഒന്നടങ്കം സന്തോഷത്തിന്റെ വേലിയേറ്റം.... ! 

ചിറ്റപ്പൻ മന്ത്രി അഗ്നിശുദ്ധിയോടെ തിരികെ എത്തിയപ്പോൾ അസഭ്യശ്രീമാൻ മന്ത്രിയെ ഒഴിവാക്കാനുള്ള വിഷമം കലശലായപ്പോൾ ആണ് വല്യേട്ടൻ ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ് സ്ഥാനം സൃഷ്ടിച്ച് കൊച്ചേട്ടന് സൗജന്യമായി നല്കാൻ തീരുമാനിച്ചതും, സ്വയം ഒരു മന്ത്രിസ്ഥാനം കൂടി ഒപ്പിച്ചു ചിറ്റപ്പന് കൊടുത്തതും.

ഡാമുകൾ തുറന്നുവിട്ടു കളിച്ച് നാം ഉണ്ടാക്കിയ പ്രളയക്കെടുതി മൂലം കേരളം നിത്യവൃത്തിക്ക് മാർഗ്ഗമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ആ ആപത്ത് കാലത്ത് നമ്മുടെ ഖജനാവിന് അമിതഭാരവും, അധികചെലവും ഉളവാക്കുന്ന അത്തരം ധൂർത്തിനോട് വല്യേട്ടന് അനുകൂല നിലപാട് ആയിരുന്നെങ്കിലും, ആദര്ശങ്ങളിലും മൂല്യങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന കൊച്ചേട്ടന് അത് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല. സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന ഒരു സ്ഥാനമാനങ്ങളും വേണ്ട എന്ന അന്നുതന്നെ കൊച്ചേട്ടൻ മൂലധനം അടക്കമുള്ള സിദ്ധാന്ത ഗ്രന്ഥങ്ങളിൽ തൊട്ട് ഭീഷ്മപ്രതിജ്ഞ എടുത്തതാണ്. (ഇത് കേട്ടുനിന്ന കേരളജനതയ്ക്ക് ആകെ രോമാഞ്ചം....... !) 

 അതിനുശേഷം പ്രളയ ദുരിതാശ്വാസത്തിനും, പുനരധിവാസത്തിനും, നവകേരള നിർമ്മാണത്തിനുമായി പൊതുജനങ്ങളിൽനിന്നും, കേരളത്തിലെ വ്യാപാരികളിൽ നിന്നും, ഉദ്യോഗസ്ഥരിൽ നിന്നും,പ്രവാസികളിൽ നിന്നും ഒക്കെ നാം വൻ തോതിൽ സാമ്പത്തിക സമാഹരണം നടത്തി. മട്ടൻ മസാല, ചിക്കൻ മസാല എന്നിവ പോലെ നാം മസാല ബോണ്ട് തയ്യാറാക്കി വിദേശങ്ങളിൽ വിൽപ്പന നടത്തി സമ്പത്ത് സമാഹരിച്ചു. ലോകബാങ്കും കയ്യയച്ചു സഹായമോതി. അങ്ങനെ കേരളം വൻ സാമ്പത്തിക ശക്തിയായി വളർന്നു. 

കണക്കില്ലാതെ വന്ന സമ്പത്തുകൊണ്ട്, പുനരധിവാസ ക്യാമ്പുകളിൽ ഉണ്ടായിരുന്നവർക്കൊക്കെ അവർ ആവശ്യപ്പെട്ട പണം വാരിവാരി കൊടുത്തു......!  വീട് നഷ്ട്പ്പെട്ടവർക്ക് ഒന്നിലധികം വീടുകൾ വീതം നിർമ്മിച്ചുനൽകി..... !!  എന്നിട്ടും ബാക്കി വന്ന പണം നാം ധൂർത്തടിച്ചില്ല. ആപത്തുകാലത്ത് സഹായിച്ചവർക്കൊക്കെ അവർ തന്ന പണം പലിശ സഹിതം തിരികെ കൊടുത്തു.... ! എന്നിട്ടും പണം ബാക്കി.... !? 

അപ്രകാരം വൻ സാമ്പത്തിക ശക്തി ആയി വളർന്ന കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്ന ഈ കൊച്ചേട്ടൻ കേവലം ഒരു ചീഫ് വിപ് സ്ഥാനം ഉപേക്ഷിച്ചു ഖജനാവിന് സാമ്പത്തിക നേട്ടം ഉണ്ടാക്കി കൊടുക്കേണ്ട കാര്യമുണ്ടോ ? കടലിൽ നിന്നും ഒരു കുമ്പിൾ വെള്ളം കൂടി കോരിയെടുക്കുന്നതുകൊണ്ട് വല്ല നഷ്ടവും ഉണ്ടാകുമോ ? ബംഗ്ലാവ് വേണ്ട, M L A ക്വാർട്ടേഴ്സിലെ മുറിയിൽ ചുരുണ്ടുകിടന്നോളാം, കാർ വേണ്ട, സൈക്കിൾ മതി, ഇരുപത്തിയേഴ് പേർസണൽ സ്റ്റാഫ് വേണ്ട, തനിച്ചു പണിയെടുത്തോളം എന്നൊക്കെ കൊച്ചേട്ടൻ ഒരു ഭംഗിക്ക് പറയണം. ചീഫ് വിപ് സ്ഥാനം വേണ്ട എന്ന് നമ്മൾ മുൻപ് പറഞ്ഞതുപോലെ. അതൊക്കെ നമുക്ക് ഖണ്ഡശ്ശ സ്വീകരിച്ചു, സ്വീകരിച്ചു പോകാം. 

വേണ്ട എന്ന് മാത്രം പറയരുത്. എല്ലാം പൊതുജനങ്ങളുടെ ഉന്നമനത്തിനും, നവകേരളത്ത്തിന്റെ നന്മയ്ക്കും വേണ്ടി ആണല്ലോ എന്ന ഓർക്കുമ്പോളാ ഒരു സമാധാനവും, അഭിമാനവും. 
ശംഭോ മഹാദേവാ...... ! 

Vayana Dinam


കഴിവിള സ്കൂളിൽ വായനാ ദിനത്തിൽ കുട്ടികളോടും HM ശ്രീ M R അനിൽ കുമാറിനൊപ്പം

ധന്യമായ കുറെ നിമിഷങ്ങൾ !
Vayana Varam  1. വായനാദിനം
  2. വായനാപഥങ്ങളിലൂടെ
  3. വായനാവാരം നോട്ടീസ്
  4. ജൂലൈ 12 പേപ്പർ ബാഗ് ദിനം

Bindu NarayanamangalamSaketh
Sawarkar Lane
Pangappara (p0)
Thiruvananthapuram 81Support a Writer

കവിതകൾ
കഥകൾ

21 June 2019

2019 June 21 Yaga Day


പോത്തൻകോട് പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന യോഗാപരിപാടിയിൽ .

 
15 June 2019

Ruksana Kakkodiറുക്സാന കക്കോടി

താമസം - കോഴിക്കോട് 
വിദ്യാഭ്യാസം - B A Hindi 
മക്കൾ - 2 പേർ ( വിദ്യാർത്ഥികൾ)
ഭർത്താവ് - മജീദ്(ബിസിനസ്)
പ്രവർത്തനമേഖല - സാമൂഹിക പ്രവർത്തനം
പുസ്തകം - നക്ഷത്രങ്ങൾ പറയാത്തത്
സാഹിത്യ പ്രവര്‍ത്തനം -  കഥ, കവിത, ഗാനം എഴുത്ത് തുടരുന്നു...

പുരസ്കാരങ്ങള്‍ 
ദി നാഷണൽ സ്റ്റേറ്റ് ഓഫ് കൗൺസിലിന്റ അമ്മ വീട് കവിതാ മത്സരത്തിൽ സർട്ടിഫിക്കറ്റ് നേടി.
വിരൽ മാസിക, ചിലങ്കം ജനകീയ കവിതാ അവാർഡ്, നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രൊഫസർ ഹൃദയകുമാരി പുരസ്കാരം. കേരള സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റ്, ചിലങ്കം മാസികയുടെ കഥയ്ക്കും ,കവിതയ്ക്കും വീണ്ടും അംഗികാരം.

Youtube - ല്‍
21 ഗാനങ്ങൾ Upload ചെയ്തിട്ടുണ്ട്.

ആലാപനങ്ങള്‍

കവിതകൾ
ആസ്വാദനം

13 June 2019

യുവമോർച്ച സേവാസെല്ലിന്റെ പ്രവർത്തനങ്ങൾക്ക് തുണയേകി ടി.പി.സെൻകുമാർ ; നിരാലംബയായ പെൺകുട്ടിക്ക് വീട് നിർമ്മിച്ചു നൽകുന്നു.


തിരുവനന്തപുരം: യുവമോർച്ച സേവാ സെൽ നിർമ്മിച്ച് നൽകുന്ന തിരുവനന്തപുരം ജില്ലയിലെ രണ്ടു വീടുകളിൽ ഒന്നിന് താങ്ങായി മുൻ ഡി.ജി.പി ടി.പി.സെൻകുമാർ രംഗത്തെത്തി. 

തിരുവന പുരം  വെൺപാലവട്ടം ഈറോഡ് ലക്ഷം വീട് കോളനിയിലെ   റ്റി.സി 14/39 ൽ കെ.രാജൻ - മിനി ദമ്പതികളുടെ മകൾ എം. സ്നേഹ രാജ് (18) നാണ് വീട് നിർമ്മിച്ചു നൽകുന്നത്.

പട്ടം സെൻറ് മേരീസ് ഗേൾസ് സ്കൂളിൽ നിന്നും പ്ലസ്ടുവിന് ഉയർന്ന മാർക്ക് നേടിയ സ്നേഹ രാജ് നിർദ്ദന ഹരിജൻ കുടുംബത്തിലെ അംഗമാണ്. ചോർന്നൊലിക്കുന്ന ഷെഡിൽ നിന്നും, കഷ്ടപാടുകൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്ന്  പഠിച്ചാണ്  സ്നേഹ രാജ് പ്ലസ് ടു പരീക്ഷയിൽ ഉന്നത മാർക്ക് നേടിയത്. സ്നേഹയുടെ തുടർ പഠന ചെലവുകൾ സേവാഭാരതി ഏറ്റെടുത്തു.

ടി.ബി രോഗിയായ അച്ഛനും ഹൃദ്‌രോഗിയായ അമ്മയും അനുജനും അമ്മൂമ്മയും അടങ്ങുന്ന സ്നേഹയുടെ കുടുംബം അന്തിയുറങ്ങുന്നത് അടച്ചുറപ്പില്ലാത്ത ഒറ്റമുറി ഷെഡിലാണ്. ഈ വിവരം അറിഞ്ഞതിനെ തുടർന്ന് യുവമോർച്ച സംസ്ഥാന സേവാ സെൽ സ്നേഹയ്ക്കൊരു വീട് വെച്ച് നൽകാൻ തീരുമാനിച്ചു. ഇതറിഞ്ഞ മുൻ ഡി.ജി.പി ടി.പി.സെൻകുമാർ വീട് നിർമ്മാണത്തിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.

ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് ടി.പി.സെൻകുമാർ, ബി.ജെ.പി തിരുവനന്തപുരം ജില്ല അദ്ധ്യക്ഷൻ അഡ്വ.സുരേഷ്, വൈസ് പ്രസിഡൻറ് പൂന്തുറ ശ്രീകുമാർ, യുവമോർച്ച സംസ്ഥാന  സേവ സെൽ കൺവീനർ ബാബു, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സജിത്ത്, ഏരിയ പ്രസിഡന്റ് സുബാഷ് എന്നിവരുടെ സാന്നിധ്യത്തിൽ വീടിന്റെ കോൺക്രീറ്റ് വർക്കുകൾ പൂർത്തിയാക്കി. 

യുവമോർച്ച സംസ്ഥാന സേവാ സെല്ലിന്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധനരും, നിരാലംബരുമായവർക്കായി തിരുവനന്തപുരം ജില്ലയിൽ ഒരുക്കുന്ന രണ്ടാമത്തെ വീടാണിത്. 

ആദ്യ വീട് നെടുമങ്ങാട് മണ്ഡലത്തിൽ കരകുളം പഞ്ചായത്തിൽ ആറാംകല്ലിൽ നിർദ്ധന കുടുംബം ശിവൻ - അഖില ദമ്പതികൾക്കുള്ളതാണ്. അതിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

യുവമോർച്ച സംസ്ഥാന സെക്രട്ടറിയും, ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിക്കാനായി ഉന്നത സുരക്ഷാവലയം മറികടന്ന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കടന്ന രാഖേന്ദു ഉൾപ്പടെയുള്ള യുവമോർച്ച പ്രവർത്തകരാണ്  ഈ രണ്ട് വീടുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്

06 June 2019

സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടി നോടുള്ള അവഗണന അവസാനിപ്പിക്കണം:: ബി.ജെ.പി


കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത തോന്നക്കൽ വൈറോളജി  ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനക്ഷമമല്ലാത്തത് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്. 
നിപ ഉൾപ്പെടെയുള്ള സാംക്രമിക രോഗലക്ഷണങ്ങൾ  കണ്ടെത്താൻ ഇപ്പോഴും പൂനയിലെ ഇൻസ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്.''
നിപ അവലോകനം നടത്താൻ എത്തിയ മുഖ്യമന്ത്ര് തോന്നക്കൽ ഇൻസ്റ്റിസ്റ്റൂട്ടിനെ കുറിച്ച് നിശബ്ദനായത് ശരിയല്ല.
ശാസ്ത്രഞ്ജരേയും, ജീവനക്കാരെയും നിയമിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ലാബ് പ്രവർത്തനക്ഷമമാക്കാൻ സർക്കാർ തയ്യാറാകണമെന്ന് BJP ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് ആവശ്യപ്പെട്ടു. തോന്നക്കൽ വൈറോളജി ഇൻസ്റ്റിറ്റൂട്ടിന് മുന്നിൽ BJP നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. 
പ്രതീകാത്മകമായി  വൈറോളജി ലാബിന് മുന്നിൽ റീത്ത് വച്ചു. 
മണ്ഡലം പ്രസിഡന്റ് സാബുകുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ചെമ്പഴന്തി ഉദയൻ ,ജില്ലാ സെക്രട്ടറി എം.ബാലമുരളി തുടങ്ങിയവർ പ്രസംഗിച്ചു.

Subhash Madhavan


സുഭാഷ് മാധവൻ

തിരുവനന്തപുരം ജില്ലയിൽ കാര്യവട്ടത്തിനടുത്ത് പാങ്ങപ്പാറയിൽ ജനനം. 

പിതാവ് ശ്രീ പി.മാധവൻ നായർ മാതാവ് ശ്രീ മതി ജെ.കമലമ്മ ആറ്റിപ്രതറവാട്ടംഗം. 

കഥ, കവിത, ലേഖനങ്ങൾ എന്നിവ കൂടാതെ രണ്ടു റേഡിയോ നാടകങ്ങൾ എഴുതിയിട്ടുണ്ട്. പത്തോളം നാടകഗാനങ്ങളും ഇരുപത്തഞ്ചോളം ലളിതഗാനങ്ങൾ ആകാശവാണിക്കുവേണ്ടി രചിച്ചു. ആറോളം ഭക്തിഗാന ആൽബങ്ങളിലായി അറുപതോളം ഗാനങ്ങൾേ വേറെയും. 

ആനുകാലികങ്ങളിൽ കഥയും കവിതയും മറ്റും നിരന്തരം എഴുതി വരുന്നു.

ഭാര്യ ശ്രീമതി രാധിക ദേവി, ഏക മകൻ നന്ദു എസ്.ആർ


വിലാസം

ശ്രീനിലയം

നല്ലൂർക്കോണം

ചെമ്പഴന്തി പി.ഒ.

തിരുവനന്തപുരം

ഫോൺ 808969 O349

6282907962Balamurali with Hon. P M Sri Narendra Modiപ്രവേശനോത്സവംചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെയല്ലാതെ നമുക്കൊരിക്കലും നമ്മുടെ ആദ്യ സ്കൂൾനാളുകൾ ഓർക്കാൻ കഴിയില്ല. അറിവിന്റെയും അക്ഷരങ്ങളുടേയും ലോകത്തേക്ക് നാം ആദ്യ ചുവട് വച്ച ദിവസം. നമ്മെ നാം ആക്കി മാറ്റിയ ദീർഘ പ്രയാണത്തിന് നാന്ദി കുറിച്ച സുദിനം. കരഞ്ഞു കലങ്ങിയ കണ്ണുകളും ഊതി വീർപ്പിച്ച മുഖവുമാണ് ആദ്യം മനസ്സിലെത്തുന്നതെങ്കിലും അമ്മിഞ്ഞപ്പാലു പോലെ മധുരം കിനിയുന്ന ഓർമയായി നാം ഇന്നു മത് ഉള്ളിൽ സൂക്ഷിക്കുന്നു

കുഴിവിള ഗവ. യു പി സ്കൂളിലെ 2019-20 അധ്യയന വർഷത്തിലെ പ്രവേശനോത്സവം തികച്ചും ഒരു ഉത്സവ പ്രതീതി സൃഷ്ടിച്ചു കൊണ്ട്  സമുചിതമായി ആഘോഷിച്ചു. പുത്തൻ അറിവുകളുടേയും അനുഭവങ്ങളുടേയും അക്ഷരമുറ്റത്ത് അരങ്ങേറ്റം കുറിക്കുവാൻ ആവേശത്തോടെയെത്തിയ കുരുന്നുകളും ഒപ്പം അമ്മയോടൊട്ടി അമ്പരപ്പ് മാറാതെ വിതുമ്പാൻ വെമ്പിനിൽക്കുന്ന കുഞ്ഞുമുഖങ്ങളും ഉണ്ടായിരുന്നു.

സ്കൂൾ മുറ്റവും സ്റ്റേജും മനോഹരമായി അലങ്കരിച്ചിരുന്നു. സ്കൂൾ പി ടി എ പ്രസിഡന്റ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ആറ്റിപ്ര വാർഡ് കൗൺസിലർ ശ്രീ ശിവദത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. DYFI  കുഴിവിള യൂണിറ്റ് പഠനോപകരണ കിറ്റും കുടയും എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു. എല്ലാ പേർക്കും മധുരം നൽകി.

ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികൾക്കായി അവതരിപ്പിച്ചു. നവാഗതരെ സ്വാഗതം ചെയ്ത് അക്ഷരദീപം തെളിയിച്ച് ക്ലാസുകളിലേക്ക് ആനയിച്ചു . മാധവ വിലാസം കോ-ഓപറേറ്റീവ് സൊസൈറ്റി പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, UST global പ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ അങ്ങനെ നിരവധി ആളുകൾ പങ്കെടുത്തു കൊണ്ട് ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ അറിവിന്റെ ഉത്സവം കൊടിയേറ്റിക്കൊണ്ട് വിദ്യാർത്ഥികൾക്കായി വിജ്ഞാനത്തിന്റെ വാതായനങ്ങൾ വിശാലമായി തുറന്നു വച്ചു.
റിപ്പോർട്ടിംഗ്

അനുമോദിച്ചു |


ആൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിൽ 298 റാങ്കും 667 മാർക്കും കേരളയിൽ 20 നകത്ത് റാങ്ക്സാധ്യതയും നേടിയ പോത്തൻകോട് പ്രസൂനത്തിൽ പ്രസന്നകുമാർ സുജിത ദമ്പതികളുടെ മകൾ നീലിമ എസ്.പി.യെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ് അനുമോദിച്ചു05 June 2019

പുതിയ അധ്യയന വർഷം നാളെ തുടങ്ങുന്നുനാളെ തുടങ്ങുന്നു

പ്രതീക്ഷകളുടെ സ്വപ്നങ്ങളുമായി 
രക്ഷാകർത്താക്കളും 
ഒന്നുമൊന്നുമറിയാതെ കുറച്ചു കുഞ്ഞിളം മനസുകളും
നാളെ നമുക്കു മുന്നിലെത്തും.

മോഹിത വാഗ്ദത്തങ്ങളൊന്നും 
നമുക്കു നൽകാൻ കഴിയില്ലായിരിക്കാം,
എന്നാൽ അവരുടെ സ്വപ്നങ്ങൾക്ക് മിഴിവേകാൻ 
നമുക്കു കഴിയണം,
സ്വപ്നമില്ലാത്തവരെ സ്വപ്നം കാണാൻ സഹായിക്കണം,
പറക്കട്ടെ അവർ സ്വപ്നവർണ്ണ ചിറകുവിരിച്ച്... 

നമുക്ക് വഴിവിളക്കുകാട്ടുന്ന സഹയാത്രികരാകാം...
അവർക്കൊപ്പം നമുക്കും കാണാം കിനാക്കൾ,
അവരെക്കുറിച്ച്, അവരുടെ കിനാവുകളെ കുറിച്ച്...

നമുക്ക് മുന്നിലുള്ളത് നിയതമായ ചട്ടക്കൂടിനുള്ളിലെ 
അനിയന്ത്രിത ചിന്തകളാവണം, ഉൽകൃഷ്ടമായവ...

ജീവിത പഥങ്ങളിൽ സുന്ദര ദൃഢ പദചലനത്തിന് 
അവരെ പ്രാപ്തരാക്കാൻ ശ്രമിക്കാം...

പിന്നോട്ടില്ലാതെ മുന്നോട്ട്...
പുതുവർഷം ഹർഷ പുളകിതമാകട്ടെ...