02 October 2018

കാലാവലോകനം കാര്യസാദ്ധ്യം നൃണാം

Views:

*രവിവർമ്മ ചിത്രത്തിന് പ്രതിഭാവമെ*
*രഞ്ജിനിരാഗത്തിൻ രോമാഞ്ചമേ?!.*

1978 ൽ നമ്മൾ കേട്ടു
മനംകുളിർത്തൊരു ഗാനം.  ഗാനത്തിന്റെ പല്ലവിയിലെ വരിയിൽപറയുന്ന സാഹിത്യം രവിവർമ്മചിത്രത്തിന്റെ രതിഭാവത്തെയാണ്.  

ഇന്ന് മഹാനായ ചിത്രമെഴുത്തു കോയിത്തമ്പുരാൻ  എന്നറിയപ്പെടുന്ന വിശ്വവിഖ്യാതനായ  *രാജാരവിവർമ്മ* വിടവാങ്ങിയദിനം.
തലസ്ഥാനം പ്രാർത്ഥനകളോടെ നാലുനാൾ  *ബാലഭാസ്ക്കറിനായി* കാത്തിരുന്ന ദിവസവുമവസാനിച്ചതുമിന്നു തന്നെ.

അസാമാന്യമായ പ്രതിഭാധനനായിരുന്ന
ബാലഭാസ്ക്കറിനും  കാലം കണക്ക് പുസ്തകത്തിൽ ഒരേട് സൂക്ഷിച്ചു.

അദ്ദേഹത്തിന്റെ
സംഗീതസപര്യയായ ജീവിതം അത്ര പ്രശസ്തിയോ  വൈജ്ഞാനികമോ ചരിത്രത്തിൽ
ഇടംപിടിക്കുന്നവയോയല്ല. വയലിൻ വാദനത്തിന്റെ അപാരതകൾ ദീർഘമായ നിരീക്ഷണത്തിലൂടെ സ്വായത്തമാക്കാൻ കഠിന പരിശ്രമങ്ങൾ നടത്തിയിരുന്നു. അത് വൻവിജയവുമായിരുന്നു. കാലദോഷങ്ങൾ കൂടെ നിന്നതിലാകാം പഴയ മലയാള ചലച്ചിത്രഗാനങ്ങൾ രൂപപ്പെട്ടതിന്റെ കൃത്രിമത്വത്തെ   പരസ്യമായി വെല്ലുവിളിച്ചതും  പുതിയവ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നതല്ലെന്നും സമർത്ഥിച്ചത്.  അന്നേ കാലം കണക്കെഴുതിയിരുന്നിട്ടുണ്ടാവും.

*Music Fushion* എന്ന പുതിയ സംഗീതാവരണ പരിപാടി അത്യധികം വിജയിച്ചതിന്റെ സമ്പൂർണ്ണ മഹിമ ഭാസ്ക്കറിനു മാത്രം ചാർത്തേണ്ട വിശേഷണം എന്നു തർക്കമില്ലാതെ പറയാം. *മട്ടന്നൂർ ശങ്കരൻകുട്ടിയുമായി* ചേർന്നുള്ള അവതരണങ്ങൾ പ്രാതസ്മരണീയമായിരുന്നു. ഒറക്കോർഡുകളുടെ ശേഖരം വിറ്റഴിഞ്ഞ കണക്കുകൾക്ക് അവസാനമില്ല.  പാശ്ചാത്യരീതിയോടുള്ള കലശലായ അഭിനിവേശം സൃഷ്ടിയിലുടനീളം ശ്രവിക്കാമായിരുന്നു.മഹാനുഭാവന്റെ  ദീപ്തസ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി

തിരുവിതാംകൂർ
വഞ്ചിരാജവംശവുമായി ചാർച്ചയുണ്ടായിരുന്ന കിളിമാനൂര കൊട്ടാരത്തിലെ രവിവർമ്മൻ ചിത്രമെഴുത്ത് അഭ്യസിച്ചതും
ജീവൻതുടിച്ചിരുന്ന എണ്ണ ഛായാചിത്രങ്ങളെഴുതി വിശ്വമാകെ കീർത്തിയെ വ്യാപിപ്പിച്ചതും ചരിത്രം.

പഴയ അഞ്ചാംക്ലാസ്സിലെ മലയാളപാപുസ്തകത്തിൽ *രാജാരവിവർമ്മ* എന്നൊരു പാഠമുണ്ടായിരുന്നു. ഈ കുറിപ്പെഴുതുന്നയാളിന്റെ യൊപ്പമുള്ള പ്രായക്കാരിൽ ചിലരെങ്കിലും ആ പാഠം ഓർക്കുന്നുണ്ടാവും.

ബറോഡയിലെ മഹാരാജാവിന്റെ ക്ഷണമനുസരിച്ച്  ചിത്രമെഴുത്തിൽ നൂതന സാങ്കേതികത്വങ്ങളിൽ അവഗാഹം സിദ്ധിക്കാനായി പോയതും രാസവസ്തുക്കളടങ്ങിയ
പ്രത്യേക പെയിന്റ്കൂട്ടിൽ (അക്രെലിക്ക്) ചിത്രമെഴുതിത്തുടങ്ങിയതും  അഞ്ചാംക്ലാസ്സിലാണ് എന്നെപ്പോലെയുള്ളവർ  മനസിലാക്കിയത് എന്നു തോന്നുന്നു

രവിവർമ്മയുടെ
*മുല്ലപ്പൂ ചൂടിയ മലയാളിപ്പെൺകൊടി* എന്നൊരു ചിത്രത്തെക്കുറിച്ച് മാത്രം അന്നറിവുണ്ടായിരുന്നു. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളെയും മനസിൽ കാവ്യമാക്കി ക്യാൻവാസിൽ പകർത്താൻ അനിർവചനീയമായ വൈഭവത്താലേ സാധിക്കൂ. *ഹംസവും ദമയന്തിയും* എന്ന ചിത്രം നോക്കൂ . പ്രേമപരവശതയുടെ  തീക്ഷ്ണമായ ഭാവമല്ല ഭൈമിയുടെ മുഖത്തിൽ കാണുന്നത്, തന്റെ പ്രാണപ്രിയതമന്റെ  വാർത്തകൾ തന്നിലെത്തിക്കാനണഞ്ഞ ഹംസവരനോടുള്ള നിറഞ്ഞ ചാരിതാർത്ഥ്യം മാത്രം. എന്നാൽ  കാലിൽ മൂള്ളുതറച്ചെന്ന ഭാവംനടിച്ച് തന്നെ പിന്തുടരൂന്ന  ദുഷ്യന്തനെ 
കാമാനുരാഗിണിയായി വിവശതയോടെ നോക്കുന്ന രൂപവും എഴുതിയത്
രവിവർമ്മൻ
തന്നെയെന്നതാണ് വിചിത്രം.!!

ഭാവനയുടെ മായാജാലങ്ങൾ  സൃഷ്ടിച്ചെടുക്കുന്ന
സർഗ്ഗവിസ്മയം . ഏതൊക്കെ കാവ്യസങ്കല്പങ്ങൾ മനസ്സിൽ വിടർന്നുവെന്നോ എത്ര അപ്സരസുകളുടെ രതിഭാവത്തോടെയുള്ള നോട്ടം കാഴ്ചക്കാർക്ക് അനുഭുതി പകരുന്ന തരത്തിൽ വിരചിതമാകുമെന്നോ അദ്ദേഹം നിരൂപിച്ചിരുന്നോ എന്ന് സംശയമാണ്

പ്രമേഹമെന്ന മനുഷ്യജീവിതത്തിനു വെല്ലുവിളിയായ അസ്കിത ഇവിടെയും കർമ്മഫലമായി ഭവിച്ചെന്നു പറയാം.
ചിത്രമെഴുത്തു ലോകത്തെ ധന്യമാക്കിയ
ആ പ്രതിഭാധനൻ 1906 ഒക്ടോബറിലെ ഗാന്ധിജയന്തി ദിനത്തിൽതന്നെ ഇഹലോകവാസം  വെടിഞ്ഞു

രതിദേവിയുടെയും രാധികയുടെയും തിരണ്ടു നില്ക്കുന്ന താരുണ്യത്തിന്റെ തിരുവുടൽ ഭംഗി ആസ്വദിക്കാൻ  കാവ്യഭാവന്റെ കലാസൃഷ്ടിയുടെ
മാതൃകകൾ .
ആവിഷ്ക്കരിക്കാൻ ഇനിയൊരു കലാകേരളമുണ്ടാകുമോ?

*കാലാവലോകനം കാര്യസാദ്ധ്യം നൃണാം*

*കെ.ബി. ഷാജി. നെടുമങ്ങാട്*

No comments:

Post a Comment


Malayalamasika Digest
ഓരോ ആഴ്ചയിലും പ്രസിദ്ധീകരിക്കുന്ന പുതിയ രചനകളുമായി
നിങ്ങളുടെ ഇൻബോക്സിൽ എത്തുന്നതിന്

Subscribe

* indicates required
View previous campaigns.


Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com

Enter Your Email:


Popular Posts (Last Week)