22 May 2018

പഴംപാട്ട്

ഏതൊരപൂര്‍വസ്വര മധുരിമയെന്നുമെന്‍ ഹൃത്തടം ധന്യമാക്കുന്നു,
ഏതു പഴംപാട്ടിന്നീണമെന്നില്‍ മധു മാരിയായ് പൊഴിയുന്നുവെന്നും,
ആ ദീപ്ത സ്മരണയെന്‍ മുത്തശ്ശിയേകയായ് തൊടിയിലെ മലര്‍വാകച്ചോട്ടില്‍
ഏതോ കിനാവിന്‍റെ ലോകത്ത് മൂകം ഉറങ്ങിക്കിടപ്പൂ.


(വീക്ഷണം വാരാന്തം)
ശ്രീകുമാര്‍ ചേര്‍ത്തല

15 May 2018

ജീന്‍


ഹൃദയത്തില്‍ വിഷം കുത്തിവച്ചത്,
ചിന്തയില്‍ ഭ്രാന്തൊഴിച്ചത്.
ദൃഷ്ടിയില്‍ വെറുപ്പിന്‍റെ പരലുകള്‍ നിക്ഷേപിച്ചത്,
പുലരികള്‍ക്കു മുന്നില്‍ കണ്ണടക്കാന്‍ പഠിപ്പിച്ചത്.
അവന്‍റെ മുറിപ്പാടുകളില്‍ കണ്ണീരിന്റെ ഉപ്പു തേച്ച് ആഹ്ലാദിച്ചത്.
കാലത്തിന്‍റെ ചിറകടിയിലെവിടെയോ 

കൊഴിയുന്ന പ്രണയത്തിന്‍റെ പൊലിമ 
ഇരുളില്‍ അവശേഷിപ്പിച്ചത്.
ജന്മാന്തരങ്ങള്‍ നീളുന്ന അസുരവിത്തിന്‍റെ വേരുകള്‍.
ഞാന്‍...ഞാനല്ലാതെ...
ദേഹത്തിന് സാംഗത്യമില്ലാതെ...
ദേഹിക്ക് നിലനില്പില്ലാതെ ....
ഒഴുക്കില്‍...
 

(മാതൃഭൂമി ആഴ്ചപ്പതിപ്പ്)
ശ്രീകുമാര്‍ ചേര്‍ത്തല

13 May 2018

Parvathy Bhuparthy
If


സാഹിത്യം കല എന്നീ മേഖലകളിൽ 
വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പാർവ്വതി (Parvathy Bhuparthy)
ഇംഗ്ലീഷിലും തന്റെ രചനകൾ പ്രസിദ്ധീകരിക്കുന്നുണ്ട്.
അഭ്യുദയകാംക്ഷിയും സഹയാത്രികയുമാണ് കുമാരി പാർവ്വതി

Parvathy Bhuparthy 'Your Quote' Articles

Photos from Real LifeParvathy Bhuparthy Art Portfolio

Name Art


Photo Art

Selfies & Other Photos
Videos Created with Dubsmash & Musically
Nature Photos By Parvathy Bhuparthy


08 May 2018

ബിന്ദുമതി

ആടലുകളെല്ലാമടക്കിയ രാജനശോകന-
പ്പാടലീപുത്രപുരത്തിന്‍ വീഥികളേറി.
സന്ധ്യയാല്‍ ചോന്ന ഗലി തന്‍ പാതകളിലമാത്യരും സൈന്യസമേതനായന്നു ഗമിക്കും നേരം.
സചിവന്മാരഖിലവും ദേവാനാം പ്രിയദര്‍ശി തന്‍റെ
ചടുലതയേറും കുതിരക്കു പിന്നാലെ.
മായികമാകുമന്തിയില്‍ സൗവര്‍ണ്ണ തേജസ്സിനാലേ,
നവ്യപ്രഭ നിറയുന്ന ഗംഗാതടവും.
ഏതലൗകിക കാന്തിയാല്‍ സ്വര്‍ഗ്ഗോപമമാകുന്നൊരാ
തീരത്തിന്‍റെ ചാരുതര ദൃശ്യങ്ങള്‍ കാണ്‍കെ,
കുതിരക്കുളമ്പൊന്നങ്ങു നിന്നൂ ശാന്ത സ്വരൂപമ-
സ്വച്ഛശീതളമാകുന്ന മധു നുകരാന്‍.
വെണ്ണുരക്കസവാടയണിഞ്ഞു വ്രീളാലോലം ഗംഗ
നവോഢയെപ്പോലെയാര്‍ത്തങ്ങൊഴുകിടുന്നു.
അശോകനപാരതയില്‍ കണ്ണുകളങ്ങയക്കവേ,
മരതകത്തുരുത്തുകള്‍, ശാദ്വലതീരം.
തോണിയേറുമരയന്മാര്‍, കുതിച്ചൊഴുകും ജാഹ്നവി, നൂപുര സ്വരധാരകള്‍, മൃദുഗീതങ്ങള്‍.
''ആര്‍ക്കൊഴുക്കുവാനാവുമീ, ഗംഗയെ ഇതുപോലങ്ങു
മേലേക്കു ഹിമവാനോളം, വിപരീതമായ്.''
ശബ്ദമുയര്‍ന്നൂ രാജന്‍റെ, ഗംഗയുമൊന്നു സ്തബ്ധയായ്
ആകെ മൂകമായി അനുചരവൃന്ദവും.
ചാരെ പരസ്പരം നോക്കിത്തല കുമ്പിട്ടു കൂപ്പുന്നു ,
സാധ്യമോ, വായു പോലങ്ങു ജലമുയരാന്‍ ?
'' എനിക്കാകും ഗംഗാദേവിയെ മേലോട്ടങ്ങോട്ടൊഴുക്കുവാന്‍''
നവമൊരു താരുണ്യത്തിന്‍ കോകിലനാദം.
പൗര്‍ണ്ണമി പോല്‍ ശോഭയെഴുമൊരു ലാവണ്യയുവതി,
നിറയന്തി ശോഭ പോലെയുണര്‍ത്തിക്കുന്നു.
''ബിന്ദുമതിയിവള്‍ '' ആരോ മൊഴിയുന്നു ,  ''പാപിനിയാം
ഗണികസുന്ദരിയിവള്‍ ഗലീ ചേരിയില്‍.''
'' ദുര്‍വൃത്തയിവള്‍, ധനാര്‍ത്തി മുഴുത്തവള്‍     മടിക്കുത്തങ്ങഴിക്കുന്നു, മടിശ്ശീല വീര്‍പ്പിക്കുവാനും.''
''മേലേക്കങ്ങോട്ടൊഴുകുക'', അബലയാം നാരീസ്വനം
പാര്‍ശ്വ വര്‍ത്തിനിയിവള്‍ തന്‍ അനുജ്ഞാസ്വരം.
ചെങ്കോലുമില്ല, ഖഡ്ഗവുമെന്നാലാശ്ചര്യമായ് ഗംഗ-
യൊഴുകുന്നു,
വിണ്ണതിലെ ഗംഗയോളവും.
അവഗണിക്കപ്പെട്ടവള്‍, തഴയപ്പെട്ടവളുടെ
സ്വരമേറ്റെടുക്കുന്നുവോ പ്രകൃതീമാതാ.
''നീ ദേവത,യാദി പരാശക്തി വിശ്വമായാദേവി,
ഗംഗ നിന്നനുജ്ഞ കേള്‍പ്പാന്‍ മൂലം ഭവതീ ? ''
രാജനതു ചോദിക്കവേ, '' എന്‍ സത്യവര്‍ത്തനത്താലേ,
യൊഴുകുന്നു ഗംഗ ഹിമഗോമുഖോളവും.''
'' ഞാന്‍ ബിന്ദുമതി,താരുണ്യം വിറ്റു പുലരും പെണ്‍കൊടി,
സത്യശക്തിയാലൊഴുകുന്നു ഗംഗാനദി.''
''വേശ്യയാമെനിക്കുമാവാം സത്യപ്രവര്‍ത്തനം, ചാതുര്‍വര്‍ണ്ണ്യ
ബഹു ജനമെല്ലാമെനിക്കു തുല്യര്‍.''
''പണമേകുന്നവനു ഞാന്‍ നല്കുന്നു തുല്യസേവനം,
അതാണെന്‍റെ സത്യം ,ഉണ്മ,
സമത്വബോധം ''
''ഉള്ളത്തിലുള്ള സത്യത്തെ വിശ്വമനുസരിക്കുന്നു,
സത്യവര്‍ത്തിയെല്ലാറ്റിനും യജമാന്‍ സ്വയം.''
***********************
ദേവാനാം പ്രിയന്‍, പ്രിയദര്‍ശി രാജന്‍- മഹാനായ അശോകചക്രവര്‍ത്തിയുടെ സ്ഥാനപ്പേരുകള്‍
*************
(ജീവ രാഗം മാസിക )
   ശ്രീകുമാര്‍ ചേര്‍ത്തല

04 May 2018

Farha Art Gallery - School Magazine Cover

Farha Art Gallery
Farha Art Gallery - Kathakali01 May 2018

സ്നേഹമുദ്ര

കരവിരലുകൾ  അരുമയായ് ചേർത്തും
കരമൂലം തൊട്ടും കൊരുത്ത മുദ്രയിൽ
കരൾ കവിയും നിൻ പ്രണയമു,ണ്ടതിൽ
കര തിരയുമെൻ തിരക്കുതിപ്പുണ്ട്.

കാത്തിരിപ്പ്


ഇരുളിന്‍ കരിമ്പടം മൂടുന്നു പിന്നെയും,
അരിയ കനവുകള്‍ കയങ്ങളില്‍ വീഴുന്നു,
ചേതനയില്‍ തമസ്സിന്‍റെ ജ്വാലകള്‍ തെഴുക്കുന്നു,
ഈ ശ്യാമ രാവിതില്‍, ആകാശച്ചെരിവില്‍ നി-

ന്നൊരു നേര്‍ത്ത താരകക്കതിരിറ്റു വീണെങ്കി,-
ലില്ല,യീ തപ്ത നിശ്വാസങ്ങളും, കാറ്റു,മെന്‍ 
സ്മൃതികളും, ജീവനും പുല്‍ത്തണ്ടിന്‍
പാട്ടുമീ, ഗഹനാന്ധകാരത്തിലേക്കാഴുന്നുവോ?
ഇതു മൃതിയോ, നിദ്രയോ, അന്ത്യ യാമങ്ങളോ, 

പുലരിത്തുടുപ്പിലേക്കെത്ര കാതം ? 
(സായാഹ്ന കൈരളി വാരാന്തം)
ശ്രീകുമാര്‍ ചേര്‍ത്തല